Friday, August 4, 2023

അനുനാകി - 2

 

"  നിങ്ങള്ക്ക് തരാൻ എന്റെ കയ്യിൽ തെളുവുകൾ ഇല്ല , പക്ഷെ ആ അനുഭവം എനക്ക് തന്നത് വ്യത്യസ്തമായ  ഒരു കാഴ്ചപ്പാടാണ് . ഈ ലോകത്തെ നിങ്ങൾ കാണുന്നതിൽ നിന്നും വ്യത്യസ്തമായി ആണ് ഞാൻ  കണ്ടുകൊണ്ടിരിക്കുന്നത് . ഇന്നത്തെ ഭ്രാന്തു നാളത്തെ സത്യം ആയേക്കാം " - ജിം പെനിസ്റ്റൻ  

 ആരാണ് ഈ ജിം പെനിസ്റ്റൻ ?  റോയൽ  എയർ ഫോഴ്സ് ബ്രിട്ടന്റെ ഒരു ഓഫീസർ . എന്താണ് ഈ വ്യക്തിയെ ഇത്ര കണ്ടു  പ്രശസ്തൻ ആക്കുന്നത് ?? വര്ഷം 1980 ഡിസംബർ മാസം 26 )൦ തീയതി സ്ഥലം വുഡ് ബ്രിഡ്ജ് എയർ ഫോഴ്സ് ബേസ് , സഫൊക് . അദ്ദേഹവും സഹായികളും ബേസ് പരിശോധിക്കുന്നതിനിടയിൽ കുറച്ചു ദൂരെ  ഒരു  വനപ്രദേശത്തു ഒരു വിമാനം ലാൻഡ് ചെയ്യുന്നത് കണ്ടു അങ്ങോട്ട് പോയി ... ആദ്യം അവർ കരുതി ഇരുന്നത് ഏതെങ്കിലും ഒരു ചാര വിമാനം ആവാം എന്നാണ് . എന്നാൽ എങ്ങനെ കാടിനുള്ളിൽ ഒരു വിമാനം ലാൻഡ് ചെയ്യും .... 

  അവർ ആ വെളിച്ചം കണ്ട ഭാഗത്തേക്ക് നടന്നു . അടുത്ത് ചെന്നപ്പോൾ അവർക്കു മനസ്സിൽ ആയി അത് ഒരു വിമാനം അല്ലെന്നും ഒരു ത്രികോണാകൃതിയിൽ ഉള്ള ഒരു കറുത്ത വസ്തു 3 കാലിൽ ലാൻഡ് ചെയ്തിരിക്കുകയും ആണെന്ന് . അപ്പോൾ ജിമ്മിന് മനസ്സിൽ അത് ഒരു ufo ആണെന്ന് . അയാൾ അതിന്റെ അടുത്തേക്ക് ഒരു പഞ്ഞിപോലെ ഉള്ള അന്തരീക്ഷത്തിലൂടെ നടന്നടുത്തു .- അപ്പോൾ ആ വാഹനത്തിൽ ഈജിപ്ഷൻ ഹൈറോഗ്ലിക് പോലെ ഉള്ള അക്ഷരങ്ങൾ ആദേശം കണ്ടു അത് അയാൾ  തന്റെ നോട്ട് ബുക്കിൽ വരച്ചെടുക്കുകയും ചെയ്തു .. തുടർന്ന് അയാൾ ആ വാഹനത്തിൽ സ്പർശിച്ചു വളരെ സോഫ്റ്റ് ആയ ഒരു പ്രതലത്തിൽ തൊടുന്നത് പോലെ ആണ് അയാൾക്ക്‌ ഫീൽ ചെയ്തത് .

  തൊട്ടടുത്ത നിമിഷം അയാൾ തിരിച്ചറിഞ്ഞു തന്റെ തലയ്ക്കു  വല്ലാത്ത ഒരു വേദന അനുഭവപ്പെടുന്നത് . അയാൾ ഉടനെ തന്റെ വോക്കി ടോക്കി എടുത്തു ഉന്നത ഉദ്യോഗസ്ഥർ ആയി കോൺടാക്ട ചെയ്യാൻ ശ്രമിച്ചപ്പോളേക്കും ആ കറുത്ത വാഹനം ഉയർന്നു പൊങ്ങി അപ്രത്യക്ഷം ആയി .....  തിരിച്ചു ഓഫീസിൽ എത്തിയ ജിം ഉടനെ നടന്ന കാര്യങ്ങൾ ഉന്നത ഉദോഗസ്ഥരെ അറിയിച്ചു . എന്നാൽ ഇതെല്ലം മൂടി വയ്ക്കാൻ ഉള്ള ഉത്തരവാണ് ജിമ്മിന് ലഭിച്ചത് . 





തുടര്ന്നുള്ള ദിവസങ്ങളിൽ ജിം സ്വപ്നങ്ങൾ കാണുവാൻ തുടങ്ങി എന്നാൽ ആ സ്വപ്നങ്ങളിൽ മുഴുവൻ തെളിഞ്ഞതും ബൈനറി കോഡ് പോലെ പൂജ്യവും ഒന്നും മാത്രം ഉള്ള കുറെ  കോഡുകൾ മാത്രം ആയിരുന്നു . പതിവായി ഇത് കാണാൻ തുടങ്ങിയ ജിം തന്റെ നോട്ട് ബുക്കിൽ കണ്ട കോഡുകൾ അതെ പോലെ രേഖപ്പെടുത്തി വച്ചു .  കുറെ നാളുകൾക്കു ശേഷം ആ സ്വപ്നം നിന്ന് . അദ്ദേഹം ജോലി ആയി മുന്നോട്ടു പോയി റിട്ടയർ ആയി . 2010  ഇൽ തന്റെ ഒരു അടുത്ത സുഹൃത്തിനോട് ഈ കഥ പറയുമ്പോൾ ആണ് അന്ന് തന്റെ നോട്ടു ബൂഗിൽ രേഖപ്പെടുത്തി ഇട്ടിരിക്കുന്ന ആ സ്വപ്നത്തെ പറ്റി അയാൾ ഓർത്തത് ..

  ഒരു കമ്പ്യൂട്ടർ വിദഗ്ദ്ധന്റെ സഹായത്തോടെ അയാൾ ആ കോഡ് ഡീകോഡ് ചെയ്തു അത് ഇപ്രകാരം ആയിരുന്നു "എക്സ്പ്ലോറേഷൻ ഓഫ് ഹ്യൂമാനിറ്റി 666 8100 കണ്ടിന്യൂ ഫോർ പ്ലാനറ്റോറി അഡ്വാൻസ് , പിന്നെ കുറെ അക്ഷാംശം രേഖാംശം  രേഖകളും " എന്നാൽ ആ അക്ഷാംശം രേഖാംശം നോക്കിയപ്പോൾ ആണ് അദ്ദഹം കൂടുതൽ ഞെട്ടിയത് കാരണം ആ  സ്ഥലങ്ങൾ ഒന്ന് ഈജിപ്തിലെ പിരമിഡ് രണ്ടാമത്തേത്  പെറുവിലെ നസ്‌ക ലൈൻസ് മൂന്നാമത്തേത് ഗ്രീസിലെ അപ്പോളോയുടെ ക്ഷേത്രം .   

ഈ സംഭവം റേണ്ടൽഹാം  ഫോറെസ്റ് എൻകൗണ്ടർ എന്നാണ് അറിയപ്പെടുന്നത് . 

ഒറീല   ഈഗാരോട്ട് ജിൻവോ റീത്താൻ എമർത്ഥർ  - ആരാണിവർ എന്താണ് അവർക്കു വേണ്ടത് എന്തിനു വേണ്ടി ആണ് അവർ നമ്മളോട് കമ്മ്യൂണിക്കേറ്റ് ചെയ്തത് .



No comments:

Post a Comment