Saturday, August 5, 2023

അലൻ ട്യൂറിംഗ് - 2

 


രണ്ടാം ലോകയുദ്ധത്തിൽ ജർമനിയെ തോല്പിച്ച ബോംബ്

രണ്ടാം ലോകയുദ്ധത്തിൽ ജപ്പാൻ കീഴടങ്ങിയത് നാഗസാക്കിയിലും ഹിരോഷിമയിലും  അമേരിക്ക ആണവബോംബ് പ്രയോഗിച്ചതിന് ശേഷമാണ്, യുദ്ധത്തിൽ പരാജയപ്പെട്ടു കഴിഞ്ഞ  ജപ്പാനിൽ അമേരിക്ക അനാവശ്യമായി ബോംബ് പ്രയോഗിക്കുകയായിരുന്നു എന്നാണ് ലോകം പൊതുവേ കരുതുന്നത് .

മുതലാളിത്ത കമ്യൂണിസ്റ്റ് മത്സരം കത്തി നിന്ന കാലത്ത് സോവ്യയറ്റ് യൂണിയനും മറ്റ് രാജ്യങ്ങൾക്കും തങ്ങളുടെ കഴിവ് കാണിക്കാനാണ് ആണവ ബോംബ് പ്രയോഗം എന്ന് കരുതുന്നു.എന്നാൽ മറിച്ചൊരു വാദവുമുണ്ട്. ബോംബ് പ്രയോഗിച്ചിരുന്നില്ലെങ്കിൽ  ജപ്പാൻ കീഴടങ്ങുമായിരുന്നില്ല എന്നും സാധാരണക്കാരും സൈനികരും അതിനേക്കാൾ കൊല്ലപ്പടുമായിരുന്നു .അതിനാൽ ആണവ ബോംബിൻ്റെ പ്രയോഗം ശരിയായിരുന്നു എന്നതാണ് ആ വാദം 

എന്നാൽ രണ്ടാം ലോക യുദ്ധത്തിൽ ബ്രിട്ടൺ ജർമനിയെ തോല്പിക്കാൻ ഒരു ബോംബ് പ്രയോഗിച്ചു. ഒരു മനുഷ്യനേയും കൊല്ലാതെ ഒന്നര കോടി മനുഷ്യരെ യുദ്ധത്തിൽ കൊല്ലപ്പെടാതെ രക്ഷപ്പെടുത്താനും 2 വർഷം മുമ്പേ യുദ്ധം അവസാനിപ്പിക്കാനും അത് കൊണ്ട് സാധിച്ചു.

ബോംബ് എന്നത് യഥാർത്ഥ ബോംബായിരുന്നില്ല കമ്പ്യൂട്ടറിൻ്റെ ഒരു പ്രാഗ് രൂപമായിരുന്നു അത് .ജർമ്മനി എൻക്രിപ്റ്റ് ചെയ്ത് അയക്കുന്ന റേഡിയോ സന്ദേശങ്ങളെ ഡിക്രിപ്റ്റ് ചെയ്യുൻ സഹായിക്കുന്ന ഒരു യന്ത്രമായിരുന്നത്. 




എന്നാൽ അലൻ ട്യൂറിങ്ങ് ,ജോൺ ക്ലാർക്ക് ,ഗോർഡൻ വാച്ച് മാൻ  എന്നീ ഗണിത ശാസ്ത്രജ്ഞർ ചേർന്ന് പോളിഷ് ഗണിതജ്ഞൻ മരിയൻ റേയസ്ക്കി ഉണ്ടാക്കിയ ബോംബ് എന്ന മെഷീനെ മെച്ച പ്പെടുത്തുകയും 20 മിനിട്ടു കൊണ്ട് ജർമനി അയക്കുന്ന സന്ദേശം മനസിലാക്കുകയും ചെയ്തു.

എല്ലാ ദിവസവും weather report എന്ന വാക്കും റിപ്പോർട്ടും Heil Hitler എന്ന വാക്കും ഇങ്ങനെ അയക്കുന്നുണ്ടെന്ന് ട്യൂറിംഗും സംഘവും കണ്ടെത്തി ഈ വാക്കുകൾ കിട്ടുന്ന രീതിയിൽ എനിഗ്മ എങ്ങനെ സെറ്റ് ചെയ്യണമെന്ന് ബോംബ് ഉപയോഗിച്ച് അവർ കണ്ടെത്തി ,ഇതിലൂടെ ജർമനിയുടെ ആക്രമണ പദ്ധതികളും താവളങ്ങളും കണ്ടെത്തി ജർമനിയെ പരാജയപ്പെടുത്തി. ഒരിക്കലും തങ്ങളുടെ സന്ദേശങ്ങൾ മറ്റുള്ളവർ മനസിലാക്കില്ല എന്ന് അഹങ്കരിച്ച ഹിറ്റ്ലറും സംഘവും വളരെ വൈകിയാണതറിഞ്ഞത്.




ജർമനി യുദ്ധമുഖത്തേക്കും മറ്റും റേഡിയോ സന്ദേശങ്ങൾ മോഴ്സ് കോഡ് ഉപയോഗിച്ചാണ് അയച്ചിരുന്നത്. ഇത് മറ്റ് രാജ്യങ്ങൾ തിരിച്ചറിയാതിരിക്കാൻ എനിഗ്മ എന്നൊരു മെഷീൻ ഉപയോഗിച്ച് മാറ്റം വരുത്തിയിരുന്നു.

കീബോഡ് ,മൂന്ന് റോട്ടറുകൾ ,പ്ലഗ് ബോഡ് എന്നിവ ഭാഗങ്ങളായുണ്ടായിരുന്ന ഒരു ഇലക്ട്രിക്കൽ മെക്കാനിക്കൽ യന്ത്രമാണ് എനിഗ്മ. ഒരു മാസത്തിലെ ഒരോ തിയ്യതിക്കും റോട്ടർ, പ്ലഗ് ബോഡ് സെറ്റിങ്ങുകൾ മുൻ കൂട്ടി എല്ലവർക്കും നൽകിയിട്ടുണ്ടാകും അതേ രീതിയിൽ സെറ്റ് ചെയ്ത് ലഭിച്ച സന്ദേശം വീണ്ടും ടൈപ്പ് ചെയ്താൽ യഥാർത്ഥ സന്ദേശം ലഭിക്കുകയും ചെയ്യും.

* ബോംബിൽ 36 എന്നിഗ്മ യന്ത്രങ്ങൾ ഉൾപ്പെടുത്തിയരുന്നു.

* ഈ രണ്ട് യന്ത്രങ്ങളുടെയുo സിമുലേറ്ററുകളുടെ ലിങ്കുകൾ  കമൻറിലുണ്ട് 

* ആൽഗോരിതങ്ങൾ ഉണ്ടാക്കുനതിൻ്റെയും കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെയുടെയും വഴിയിലെ നാഴികകല്ലുകളാണ് ട്യൂറിങ്ങ് മെഷീൻ.




ചിത്രങ്ങൾ 

1. ബോoബ്

2. എനിഗ്മ

3. ഒരോ ദിവസത്തേയും  എനിഗ്മ സെറ്റിംഗ്

2009 ൽ, ഒരു ഇന്റർനെറ്റ് ക്യാപെയിനിൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ ബ്രിട്ടീഷ് സർക്കാരിനുവേണ്ടി "അദ്ദേഹത്തോട് പെരുമാറിയത് ഭയാനകമായ രീതിയിൽ" ആണെന്നും അതിന് പ്രായശ്ചിത്തമായി പരസ്യമായി മാപ്പ് ചോദിച്ചു. എലിസബത്ത് രാജ്ഞി II 2013 ൽ ട്യൂറിംഗിന് മരണാനന്തരം മാപ്പ് നൽകി. "അലൻ ട്യൂറിംഗ് നിയമം" എന്നത് യുണൈറ്റഡ് കിംഗ്ഡത്തിലെ 2017 ൽ മുതൽ നിലവിൽ വന്ന ഒരു നിയമത്തിന്റെ അനൗപചാരിക പദമാണ്, അത് സ്വവർഗരതിയെ നിയമവിരുദ്ധമാക്കിയ ചരിത്രപരമായ നിയമനിർമ്മാണം മൂലം അവർക്കെതിരെ ജാഗ്രത പുലർത്തുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്ത വ്യക്തികൾക്ക് നിരുപാധികം മാപ്പുനൽകി.

No comments:

Post a Comment