31 മെയ് .1902 ,
അർജന്റീനയിലെ ബുവനോസ് ആരിസിൽ - ആ പത്തൊൻപതു വയസുകാരി
റഫീന ഒരു സൽക്കാരത്തിൽ പങ്കെടുക്കുകയായിരുന്നു . ഡ്രസ്സ് മാറ്റുവാൻ റൂമിൽ പോയ അവൾ പിന്നെ തിരിച്ചു വന്നില്ല .
കിടക്കുന്ന തന്റെ മകളെ കാണുന്നു . പരിശോധിക്കാൻ എത്തിയ ഡോക്ടർ
അവൾ മരിച്ചു എന്ന് വിധി എഴുതി - ആ ആഘോഷ രാവ് പെട്ടെന്ന് തന്നെ
ഒരു മരണ വീടായി മാറി - തൂവെള്ള കാസ്കേറ്റിൽ അവളെ ഒരു
മാലാഖയെപ്പോലെ ഒരുക്കി കിടത്തി അവളുടെ മാതാവ് .
അന്ത്യ വിശ്രമത്തിനു ആയി റെക്കോലേറ്റ എന്ന സിമെട്രിയിലേക്കു
അവളെ കൊണ്ട് പോയി - മഴയും കാറ്റും ആയതിനാൽ സംസ്കരിക്കാൻ കഴിയാതെ ആ തൂവെള്ള കാസ്കേറ്റ് അവിടെ ചാപ്പലിൽ വച്ച് അവർ തിരിച്ചു പൊന്നു .
അന്തരീക്ഷം തെളിഞ്ഞു അവളുടെ
സംസ്കാരം നടത്തുവാൻ ചെന്ന അവരോടു സൂക്ഷിപ്പുകാരൻ രാത്രിയിൽ
ഈ കാസ്കേറ്റിൽ നിന്ന് ഉച്ചയും ഞെരക്കവും കേട്ട് എന്ന് പറഞ്ഞത് അനുസരിച്ചു കാസ്കേറ്റ് തുറക്കുമ്പോൾ ദേഹത്ത് നിറയെ നഖം കൊണ്ട് മുറിഞ്ഞ
ചോരപ്പാടുകളും കാസ്കേറ്റ് നിറയെ
മാന്തിപ്പറിച്ച പാടുകളും അവശേഷിപ്പിച്ചു അവൾ തന്റെ നിദ്രയിലേക്ക്
കടന്നിരുന്നു , ഒരിക്കലും ഉണരാത്ത നിത്യ നിദ്രയിലേക്ക്...
No comments:
Post a Comment