ഞാൻ നിങ്ങൾക്ക് ഒരു മീനിനെ പരിചയപ്പെടിത്തിതരാം .
മഡഗാസ്കറിലെ തടാകങ്ങളിൽ കാണുന്ന ഒരു കായൽ മൽസ്യം. ഇദ്ദേഹം നമ്മുടെ കരിമീൻ ൻ്റെ സഹോദരൻ ആയി വരും.
ബയോളോജിക്കൽ ആയി പറയുക ആണെങ്കിൽ . നമ്മുടെ കരിമീനും, മഡഗാസ്കറിലെ ഈ പേരട്രോപ്ലസ് എന്ന മത്സ്യവും ഒരു പൊതു പൂർവികനിൽ നിന്ന് ഉണ്ടായ രണ്ട് ,മീനുകൾ ആണ്.
അപ്പോൾ മഡഗാസ്കറിലെ മലമുകളിൽ വരെ കാണുന്ന ഒരു മത്സ്യവും , മൈലുകൾ അകലെ നമ്മുടെ കായലിൽ കാണുന്ന കരിമീനും …
എങ്ങനെ ആണ് ഒരു പൊതു പൂർവികനിൽ നിന്ന് ഉണ്ടായത് ?
ഉത്തരം: കോണ്ടിനെന്റൽ ഡ്രിഫ്ട്
100 മില്യൺ വർഷങ്ങൾക് മുമ്പ് ഉണ്ടായിരുന്ന ഗൗണ്ഡന ലാൻഡ് എന്നൊരു ഭൂഖണ്ഡത്തിൽ (ഇന്ത്യ/ ആഫ്രിക്ക/ സൗത്ത് അമേരിക്ക ചേർന്ന് നിന്നിരുന്ന ഭൂഖണ്ഡത്തിൽ ) ആയിരുന്നു പൊതു പൂർവികൻ ആയ കായൽ മൽസ്യം വസിച്ചിരുന്നത് .
പിനീട് ഇന്ത്യൻ പെനിസുല ഗൗണ്ഡന ലാൻഡിൽ നിന്ന് യിൽ നിന്ന് അകന്ന് യൂറേഷ്യൻ പ്ലേറ്റിൽ വന്ന് ചേർന്നപ്പോൾ ഈ മീനുകൾ രണ്ട് ഭൂഖണ്ഡത്തിൽ ആയി ,
സഹ്യപർവ്വത്തിന്റെ മുകളിൽ ജീവിച്ചിരുന്ന കരിമീൻ അപ്പൂപ്പൻ പിന്നീട് പുഴ വഴി ഇടനാട്ടിലെ കായലിൽ എത്തിപ്പെടുകയും, അവിടെ ഉള്ള പുതിയ ആവാസവ്യവഥയിൽ ഇണങ്ങി ജീവിക്കുവാൻ പഠിക്കുക ആയിരുന്നു.
No comments:
Post a Comment