സോവിയറ്റ് യൂണിയന്റെ ഇന്നും ജീവിച്ചിരിക്കുന്ന കൊലയാളി.
അപ്രതീക്ഷിതമായ ഒരു ആണവമിസൈൽ ആക്രമണത്തിൽ സോവിയറ്റ് യൂണിയൻ പ്രസിഡന്റും സേനാനേതൃത്വവും കൊല്ലപ്പെട്ടു എന്നിരിക്കട്ടെ. ആണവ സ്ഫോടനത്തിന്റെ ഫലമായി ഉണ്ടാകുന്ന സീസ്മിക് തരംഗങ്ങളെയും അന്തരീക്ഷ വ്യതിയാനങ്ങളേയും തിരിച്ചറിയുന്ന സെൻസറുകൾ അത് Perimeter - നെ അറിയിക്കുന്നു. ഉടൻ തന്നെ പൂർണ്ണസജ്ജമാകുന്ന Perimeter സംവിധാനം അതിനോട് ബന്ധപ്പെട്ട എല്ലാ സ്രോതസുകളിൽ നിന്നുമുള്ള ഡാറ്റ പരിശോധിച്ചു തുടങ്ങുന്നു. സൈനിക വാർത്താവിനിമയ സംവിധാനങ്ങൾ, ആണവ റേഡിയേഷൻ അളക്കാനുള്ള സെൻസറുകൾ അങ്ങനെ നിരവധി സ്രോതസ്സുകളെ കൃത്യമായി വിശകലനം ചെയ്തു ഇത് ആണവ ആക്രമണം നടന്നോ ഇല്ലയോ എന്ന തീരുമാനത്തിൽ എത്തിച്ചേരുന്നു.
ആണവ ആക്രമണം നടന്നു എന്ന നിഗമനത്തിൽ Perimeter എത്തിക്കഴിഞ്ഞാൽ പിന്നെ 4 ഘട്ടമായാണ് Perimeter പ്രവർത്തിക്കുന്നത്.
1.)ആദ്യമായി Perimeter ഏറ്റവും ഉയർന്ന സൈനിക കേന്ദ്രങ്ങളുമായി ബന്ധപ്പെടുന്നു.അവിടെ നിന്നും ലഭിക്കുന്ന നിർദ്ദേശം അനുസരിച്ചു Perimeter വെയിറ്റിംഗ് മോഡിലേക്ക് മാറുകയോ shutdown ചെയ്യപ്പെടുകയോ ചെയ്യുന്നു.ഉയർന്ന സൈനിക കേന്ദ്രത്തിൽ നിന്ന് നിർദ്ദേശം ലഭിച്ചില്ലെങ്കിൽ Perimeter രണ്ടാം ഘട്ടം ആരംഭിക്കുന്നു.
2.) രണ്ടാം ഘട്ടത്തിൽ Perimeter "Kazbek" അഥവാ ന്യൂക്ലിയർ ലോഞ്ച് കോഡുകൾ വഹിക്കുന്ന suitcase - മായി ബന്ധപ്പെടുന്നു.ഇതിന്റെ നിയന്ത്രണം പ്രസിഡന്റിന്റെ കൈയിൽ ആയിരിക്കും. പ്രസിഡന്റ് തുടർന്ന് അവിടുന്നുള്ള നിയന്ത്രണം ഏറ്റെടുത്ത് Perimeter - നെ ഷട്ട്ഡൌൺ ചെയ്യുന്നു. എന്നാൽ Kazbek - മായി ബന്ധപ്പെടാതെ ഇരിക്കുകയോ അവിടെ നിന്ന് തുടർനിർദ്ദേശങ്ങൾ വരാതിരിക്കുകയോ ചെയ്യുമ്പോൾ Perimeter മൂന്നാമത്തെ ഘട്ടത്തിലേക്ക് നീങ്ങുന്നു.
3.) മൂന്നാമത്തെ ഘട്ടത്തിൽ Perimeter ലോഞ്ച് പ്രോട്ടോകോളുകൾ ആക്റ്റീവ് ആക്കിയ ശേഷം അവ ക്യാൻസൽ ചെയ്യാനുള്ള അധികാരം മിസൈലുകൾ സൂക്ഷിച്ചിരിക്കുന്ന രഹസ്യകേന്ദ്രങ്ങളിലേക്ക് നൽകുന്നു.നിശ്ചിത സമയത്തിനുള്ളിൽ ഇതിനുള്ള മറുപടി ലഭിച്ചില്ലെങ്കിൽ Perimeter അവസാന ഘട്ടം ആക്റ്റിവേറ്റ് ചെയ്യുന്നു.
4) Perimeter രഹസ്യബങ്കറുകളിൽ നിന്ന് നിരവധി റോക്കറ്റുകൾ ലോഞ്ച് ചെയ്യുന്നു. എന്നാൽ ഇവയിൽ ബോംബുകൾക്ക് പകരം ശക്തിയേറിയ ട്രാൻസ്മിറ്ററുകൾ ആയിരിക്കും ഉണ്ടായിരിക്കുക.ഒരു റേഡിയോ ട്രാൻസ്മിറ്റർ പോലെ പ്രവർത്തിക്കുന്ന ഈ റോക്കറ്റുകൾ നിമിഷനേരങ്ങൾ കൊണ്ട് launch codes പ്രക്ഷേപണം ചെയ്തു എല്ലാ ആണവ മിസൈലുകളേയും ആക്റ്റീവ് ആക്കുന്നു.തുടർന്ന് Perimeter ഭൂമിക്കടിയിൽ രഹസ്യബങ്കറുകളിൽ സൂക്ഷിച്ചു വച്ചിട്ടുള്ളതും അന്തർവാഹിനികളിലും കടലിനടിയിലും എന്ന് വേണ്ട ആക്റ്റീവ് ആയ എല്ലാ ആണവ മിസൈലുകളും മുൻ നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യസ്ഥാനങ്ങളിലേക്ക് തൊടുത്ത് വിട്ട് ശത്രുവിനെതിരെയുള്ള തിരിച്ചടി ഉറപ്പാക്കുന്നു.
Launch code - കൾ പ്രക്ഷേപണം ചെയ്തു കൊണ്ടുള്ള റോക്കറ്റുകൾ വിക്ഷേപിക്കപ്പെട്ടാൽ പിന്നെ launching override ചെയ്യുക എന്നത് അസാധ്യമായിരിക്കും. സോവിയറ്റ് യൂണിയൻ തകർന്നെങ്കിലും Perimeter അഥവാ Dead Hand ഇന്നും ആക്റ്റീവ് ആണ്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം Perimeter - ന്റെ നിയന്ത്രണം ഏറ്റെടുത്ത റഷ്യ നൂതന ടെക്നോളജി കൊണ്ട് അതിനെ മെച്ചപ്പെടുത്തി ഇന്നും അവരുടെ അവസാന മറുപടിയായി നിലനിർത്തി പോരുന്നു.
No comments:
Post a Comment