അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന, യെമന്റ ഭാഗമായ ഒരു ദ്വീപസമൂഹമാണ് സൊക്കോട്ര . യെമന്റെ തീരത്തിന് 250 മൈൽ ദൂരത്തായാണ് ദ്വീപിന്റെ സ്ഥാനം. നാലു ദ്വീപുകൾ കൂടിച്ചേരുന്നതാണ് ഇവിടുത്തെ ദ്വീപസമൂഹം. ഇതിൽ ഏറ്റവും വലിയ ദ്വീപായ സൊകോത്രയുടെ പേരിലാണ് ഇവ അറിയപ്പെടുന്നത്. ഏകദേശം രണ്ടായിരം വർഷങ്ങൾക്ക് മുമ്പാണ് സൊകോത്രയിൽ മനുഷ്യവാസം ഉണ്ടായതെന്ന് കരുതപ്പെടുന്നു. 50000-ത്തിൽ താഴെയാണ് ദ്വീപിലെ ജനസംഖ്യ. റോഡുകൾ ദ്വീപിൽ വളരെ കുറവാണ്. 2012 കാലയളവിലാണ് ദ്വീപിൽ ആദ്യമായി യെമൻ സർക്കാർ റോഡ് നിർമ്മിച്ചത്. യുനെസ്‌കോ ദ്വീപിനെ ലോക പ്രകൃതിദത്ത പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ചിട്ടുണ്ട്.
825 ഓളം അപൂർവ്വങ്ങളായ സസ്യജാലങ്ങളാണ് ദ്വീപിലുള്ളത്. ഇവയിൽ മൂന്നിലൊന്നു ഭാഗമെങ്കിലും ഭൂമിയിൽ ഇവിടെ മാത്രമാണ് കാണപ്പെടുന്നത്. ഇവിടെ കാണപ്പെടുന്ന ഉരഗവർഗ്ഗങ്ങളിലും 90 ശതമാനത്തോളം ഇനങ്ങൾ ഇവിടെ മാത്രമാണ് കാണപ്പെടുന്നത്. ദശലക്ഷക്കണക്കിനു വർഷം മുൻപ് വൻകരകളിൽ സംഭവിച്ച മാറ്റങ്ങളും പരിണാമങ്ങളും സൊകോത്രയെ ബാധിച്ചിട്ടില്ലെന്നു കരുതപ്പെടുന്നു. ഡ്രാഗൺസ് ബ്ലഡ് ട്രീയാണ് ദ്വീപിലെ ഏറ്റവും ആകർഷകമായ വൃക്ഷം. ഡെസെർട്ട് റോസ് എന്ന മരവും ഇത്തരത്തിൽ ഒന്നാണ്. വിവിധങ്ങളായ 140 തരം പക്ഷികളെയാണ് ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ പത്തോളം എണ്ണം ഭൂമിയിൽ മറ്റൊരിടത്തും കണ്ടെത്തിയിട്ടില്ലാത്തവയാണ്.
No comments:
Post a Comment