Friday, August 4, 2023

അനുനാകി - 1

 



ഓരോ ദിവസവും മനുഷ്യൻ വളർന്നു കൊണ്ടിരിക്കുകയാണ് . . ഒരർത്ഥത്തിൽ മനുഷ്യൻ എന്ന് തോന്നുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊടുത്ത റോബോട്ടുകളെ വരെ മനുഷ്യൻ നിർമിച്ചും കഴിഞ്ഞു ..

മനുഷ്യൻ നിർമിക്കുന്ന മെമ്മോറികളിൽ കൂടി മാത്രം ജീവിക്കുന്ന റോബോട്ടുകൾ ഏതാണ്ട് ഒരു സെന്റി മീറ്ററിൽ മാത്രം താഴെ വലിപ്പമുള്ള ചിപ്പുകളിൽ പ്രോഗ്രാം ചെയ്തു മനുഷ്യൻ നിയന്ത്രിക്കുന്ന റോബോട്ടുകൾ ....

അങ്ങനെ എങ്കിൽ നേരെ തിരിച്ചു ഒന്ന് ചിന്തിച്ചു നോക്കിക്കേ നമ്മൾ മനുഷ്യർ ആരാലോ നിർമ്മിക്കപ്പെട്ടു ആരാലോ നിയന്ത്രിക്കപ്പെടുന്ന ഒരു റോബോട്ട്

ആണെങ്കിലോ ???

നമ്മൾ നിർമിച്ച റോബോർട്ടിൽ നമ്മൾ വച്ച ചിപ്പ് പോലെ നമ്മളെ ക്കാൾ ഉയർന്ന ചിന്താശേഷിയും ടെക്നോളജിയും ഉള്ള മറ്റൊരു സമൂഹം നമ്മുടെ ഡി എൻ എ യിൽ അങ്ങനെ ഒരു ചിപ്പ് വച്ചിട്ടുണ്ടെങ്കിലോ ???

ഡി എൻ എ - (ഡി ഓക്സി റൈബോ ന്യൂക്ലിക് ആസിഡ് )സത്യത്തിൽ ശാസ്ത്രം കണ്ടെത്തിയത് വച്ച് ഇതൊരു സ്റ്റോറേജ് സ്പേസ് ആണ്, ഒരു ഹാർഡ് ഡിസ്ക് പോലെ .. ആധുനിക ശാസ്ത്രം കണ്ടെത്തിയത് വച്ച് ഒരു ഗ്രാം ഡി എൻ എ യിൽ 215 പെറ്റ ബൈറ്റ് സ്റ്റോറേജ് കപ്പാസിറ്റി ഉണ്ടെന്നാണ് .

അതായത് 215 മില്യൺ ഗിഗാ ബൈറ്റ് , ഈ ഒരു ഗ്രാം എന്ന് പറയുന്നത് നമ്മുടെ ചെറിയ വിരലിന്റെ ആറ്റത്തിലെ ഒരു കുഞ്ഞു ഭാഗം മാത്രം അങ്ങനെ എങ്കിൽ മനുഷ്യ ശരീരത്തിന്റെ സ്റ്റോറേജ് കപ്പാസിറ്റി എത്രയോ വലുതായിരിക്കും

നമ്മുടെ ഡി എൻ എ ഡീകോഡ് ചെയ്യാൻ സാധിച്ചാൽ എല്ലാ പ്രപഞ്ച യാഥാർഥ്യങ്ങളും മനസ്സിൽ ആക്കാൻ പറ്റും എന്നാൽ ആധുനിക മനുഷ്യന്റെ ടെക്നോളജി അത്രയും വളർന്നിട്ടില്ല ...






ആധുനിക മനുഷ്യന്റെ മുൻഗാമി എന്ന് ശാസ്ത്രം കരുതുന്ന ഹോമോ ഇറക്ടസ് മനുഷ്യനും ആധുനിക മനുഷ്യൻ ആയ ഹോമോ സാപ്പിയൻസ്സും തമ്മിൽ ഉള്ള ആ ഒരു വ്യത്യാസം ഈ പറയുന്ന ഡി എൻ എ യിൽ സംഭവിച്ച ഒരു തിരുത്തൽ ആണ് അഥവാ ഒരു വ്യത്യാസം ആണെന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട് . അങ്ങനെ എങ്കിൽ ആ ഒരു തിരുത്തൽ അല്ലെങ്കിൽ മ്യൂറ്റേഷൻ ആരായിരിക്കും നടത്തിയിട്ടുണ്ടാകുക ....




വിശുദ്ധ ബൈബിളിൽ പഴയ നിയമത്തിൽ ഒരു സംഭവം വിവരിക്കുന്നുണ്ട് അത് ഇപ്രകാരം ആണ്

" ഭൂമിയിൽ ഒരു ഭാഷയ്ക്കും ഒരു സംസാര രീതിയുമേ ഉണ്ടായിരുന്നുള്ളു , കിഴക്കു നിന്ന് വന്നവർ ഷീനാറിൽ ഒരു സമതല പ്രദേശം കണ്ടെത്തുകയും അവിടെ പാർക്കുകയും ചെയ്തു . നമ്മൾക്ക് ഇഷ്ടിക ഉണ്ടാക്കി ചുട്ടെടുക്കാം എന്ന് അവർ പറഞ്ഞു അങ്ങനെ കല്ലിനു പകരം ഇഷ്ടിക കുമ്മായത്തിനു പകരം കളിമണ്ണും അവർ ഉപയോഗിച്ചു . നമ്മളുടെ പ്രശസ്തി നിലനിർത്തുന്നതിന് ഒരു പട്ടണവും ആകാശം മുട്ടെ വലിപ്പം ഉള്ള ഒരു ഗോപുരവും നിർമിക്കാം . ഇത് കാണാൻ കർത്താവ് ഇറങ്ങി വന്നു . അവർ ഇനി ചെയ്യാൻ ഉദ്ദേശിക്കുന്നത് എല്ലാം ചെയ്യും അതിനാൽ നമ്മൾക്ക് അവരുടെ ഭാഷ പരസ്പരം മനസ്സിൽ ആകാത്ത വണ്ണം ഭിന്നിപ്പിക്കാം ....ഉല്പത്തി അധ്യായം11) "



അങ്ങനെ എങ്കിൽ നമ്മളെക്കാൾ ടെക്നോളോജിക്കലി വികസിച്ച ആരോ ?? പുരാതന മനുഷ്യരിൽ നടത്തിയ ഒരു ഹാക്കിങ് ആയിരിക്കുമോ ?? ഈ സംഭവം ഒരു ജീൻ ഹാക്കിങ് ...

No comments:

Post a Comment