നാസി യുദ്ധക്കുറ്റവാളി അഡോൾഫ് ഐഷ്മാനെ ബ്യൂണസ് അയേഴ്സിലെ അഭയകേന്ദ്രത്തിൽ നിന്ന് പിടികൂടി ഇസ്രായേലിലേക്ക് കടത്തിക്കൊണ്ടുവന്ന രഹസ്യ മൊസാദ് ഓപ്പറേഷൻ വിവരിക്കുന്ന ഒരു മ്യൂസിയം എക്സിബിഷനാണ് ദി സ്റ്റോറി ഓഫ് ദി ക്യാപ്ചർ ഓഫ് ഐച്ച്മാൻ”.
1960 മെയ് അർജന്റീനിയൻ നഗരങ്ങൾ എല്ലാം ആഘോഷത്തിൽ ആയിരുന്നു . സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം കിട്ടിയതിന്റെ 150 വാർഷികം ആഘോഷിക്കുന്ന തിരക്കിൽ ആയിരുന്നു അവർ.ലോക രാജ്യങ്ങൾ അവരുടെ പ്രതിനിധികളെ അര്ജന്റീനയിലേക്കു അയച്ചു .കൂട്ടത്തിൽ ഇസ്രയേലും ഉണ്ടായിരുന്നു . മെയ് 20 , 1960 ആഘോഷങ്ങൾക്ക് ശേഷം ഇസ്രായേൽ വിമാനം അവരുടെ പ്രതിനിധികളുമായി ബുവനോസ് ഹാരിസ് വാമനത്താവളത്തിൽ നിന്ന് ഉയരാൻ കത്ത് കിടക്കുന്നു അപ്പോൾ 3 ഫ്ലൈറ്റ് ക്രൂസ് എത്തി അതിൽ ഒരാൾക്ക് എന്തോ ശരീരഷീണം പോലെ തോന്നി മറ്റു രണ്ടു പേര് അയാളെ എടുത്തു വിമാനത്തിൽ കയറ്റി വിമാനം പറന്നുയർന്നു . സെനഗളിൽ ഇറങ്ങി ഇന്ധനം നിറച്ചു മെയ് 22 , 1960 ആ വിമാനം ഇസ്രയേലിന്റെ മണ്ണിൽ തൊട്ടു .
1933 ഹിറ്റ്ലർ അധികാരത്തിൽ വന്നത് മുതൽ നടത്തിയ ജൂതകൊലകളിൽ ലൂഥർ ഹെർമൻ എന്ന ജൂതൻ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് ഇരുന്നു അവസാനം ആയാലും നാസി ക്യാമ്പിൽ പിടിക്കപ്പെട്ടു എന്നാൽ ആദ്യ അവസരത്തിൽ തന്നെ അയാൾ അവിടുന്ന് രക്ഷ പെട്ട് അര്ജന്റീനയിലേക്കു കടന്നു എന്നാൽ നാസി ക്യാമ്പിൽ വച്ചുള്ള കൊടിയ പീഡനങ്ങളാൽ അയാൾക്ക് കാഴ്ച നഷ്ടപ്പെട്ടു .
മെയ് 11 , 1960 ബുവാണോസ് അരിസിലെ ഗ്യാരിബാൾട്ടി സ്ട്രീറ്റിലെ ഒരു വീട്ടിൽ മാത്രം ആരും ഉറങ്ങിയിരുന്നില്ല , ആരെയോ പ്രതീക്ഷിച്ചു എന്ന വണ്ണം ആ വീട്ടിലെ ലൈറ്റ് ഓൺ ആയി തന്നെ കിടന്നു .വെറോണിക്ക ആകെ പരിഭ്രാന്തിയിൽ ആയിരുന്നു അവരുടെ ഭർത്താവു റിക്കാർഡോ ക്ലെമെന്റ് ജോലി കഴിഞ്ഞു അർദ്ധരാത്രി ആയിട്ടും തിരിച്ചു എത്തിയില്ല മക്കൾ തന്റെ ഭർത്താവിനെ തിരക്കി പോയിരിക്കുന്നു . അവർ തിരിച്ചു വരുന്നതും കാത്താണ് വെറോണിക്ക ഇരിക്കുന്നത് , കുറെ നേരം കഴിഞ്ഞു മക്കൾ എത്തി എന്നാൽ പിതാവിനെ കണ്ടു കിട്ടിയില്ല എന്നുള്ള കാര്യം അവരുടെ ശരീര ഭാഷയിൽ നിന്ന് തന്നെ വെറോണിക്ക ഊഹിച്ചെടുത്തു .
മെയ് 11 , 1960 റിക്കാർഡോ പതിവ് പോലെ ജോലിക്കു പോയതാണ് . മിതഭാഷിയും എല്ലാവരാലും ബഹുമാനിക്കപ്പെടുന്നവനും ആയ അയാൾ മെഴ്സിഡസ് ബെൻസ് കമ്പനിയിൽ ആയിരുന്നു ജോലി നോക്കികൊണ്ടിരുന്നത് .ഇതിനിടയിൽ പതിവ് പോലെ റിക്കാർഡോ ഓഫീസിൽ നിന്ന് ഇറങ്ങി എന്ന വാർത്ത കുട്ടികൾ മനസ്സിൽ ആക്കി . റിക്കാർഡോ എങ്ങോട്ടു പോയി എന്ന് ആർക്കും ഒരു എത്തും പിടിയും കിട്ടിയില്ല .
റിക്കാര്ഡോക്ക് അവിടെ ഒരു ശത്രുവും ഉണ്ടായിരുന്നില്ല മിതഭാഷിയും സൗമ്യനും കുടുംബ കാര്യങ്ങൾ നല്ല പോലെ നോക്കി നടത്തുന്നവനും ആയ ആളെ എല്ലാവര്ക്കും ബഹുമാനവും ആയിരുന്നു .എന്നാലും ഇത്രയും കാലം ഭയപ്പെട്ടത് സംഭവിച്ചിരിക്കുന്നു എന്ന ഒരു പരിഭ്രമം വെറോനിക്കയിൽ തോന്നി തുടങ്ങി ഇരുന്നു .
മെയ് 22 , 1960 ഇസ്രായേൽ രാജ്യം രൂപീകൃതമായപ്പോൾ പറഞ്ഞത് പോലെ ഞാൻ ബെൻ ഗോറിയോൺ നമ്മളുടെ ഒരു തലമുറയെ ഇല്ലാതാക്കിയവരെ എല്ലാം തേടിപ്പിടിച്ചു വിധി നടപ്പാക്കും എന്ന് പറഞ്ഞിരുന്നല്ലോ , ഇന്ന് നമ്മളുടെ മുൻ തലമുറയിലെ ആളുകളെ കൂട്ടക്കൊല ചെയ്ത ഒരാളെ കൂടെ ഇസ്രായേൽ മണ്ണിൽ എത്തിച്ചിരിക്കുന്നു ശിക്ഷ നിലകൾക്കു വിധിക്കാം എന്ന് ഔദ്യോഗികമായി രാജ്യത്തെ പാർലമെന്റ് നെസ്റ്റിൽ പ്രഖ്യാപിച്ചു .
ഈ വാർത്ത കേട്ട് ലോക രാജ്യങ്ങൾ ഞെട്ടി , ഒരു രാജ്യം രൂപീകൃതമായി 12 വര്ഷം തികയുന്നതേ ഒള്ളു അപ്പോളേക്കും മറ്റൊരു പരമാധികാര രാജ്യത്തു കടന്നു ചെന്ന് ആളെ അവിടുന്ന് ഇസ്രായേലിൽ എത്തിച്ച അവരുടെ ബുദ്ധിയെ അവർ അഭുതത്തോടെ നോക്കി നിന്നു. ഇസ്രായേൽ ചാര സംഘടനാ മൊസാദിന്റെ ആദ്യ സ്നാച്ചിങ് ഓപ്പറേഷൻ ആയിരുന്നു ഓപ്പറേഷൻ ഡിബൂക് എന്ന അഡോൾഫ് ഐഷ്മാനെ അർജന്റീനിയൻ മണ്ണിൽ നിന്ന് തട്ടിയെടുത്തു ഇസ്രായേലിൽ കൊണ്ടുവന്നു കോടതിയിൽ ഹാജരാക്കി തെളിവും സാക്ഷികളെയും നിരത്തി തൂക്കികൊല്ലവ വിധിച്ച ഈ ഓപ്പറേഷൻ .
മെയ് 30 , 1961 കോടതി വിധി എല്ലാം പൂർത്തീകരിച്ചു , റോബർട്ട് എന്ന ഐഷ്മാനെ അവസാനമായി കാണാൻ ഭാര്യ വെറോണിക്ക എത്തി സംസാരിച്ചു . അപ്പോൾ ഐഷ്മാനെ ഇങ്ങനെ പറഞ്ഞു ഞാൻ ഒരു സന്യാധിപൻ മാത്രം ആണ് ഭരണാധികാരി അല്ല എന്റെ ഭരണാധികാരി എന്ത് പറഞ്ഞോ അത് ചെയ്യുക മാത്രം ആണ് എന്റെ ജോലി അതിനാൽ തന്നെ എനക്ക് കുറ്റബോധം ഇല്ല ". ജൂൺ 1 , 1961 റാമല്ല യുള്ള ജയിലിൽ ഐഷ്മാനെ തൂക്കി കൊന്നു . ശരീരം കത്തിച്ചു മെഡിറ്ററേനിയൻ കടലിൽ വിതറി .
No comments:
Post a Comment