Sunday, March 9, 2025

മാർച്ച് 9 : യൂറി ഗഗാറിൻ ജന്മ ദിനം 🚀🛰️

 


മനുഷ്യരാശിയുടെ പുരോഗമന ചരിത്രത്തെ മറ്റൊരു തലത്തിലേയ്ക്ക് ഉയർത്തിയ മുന്നേറ്റങ്ങളിൽ ഒന്നായിരുന്നു ബഹിരാകാശ സഞ്ചാരം. ലോകത്തിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായ മനുഷ്യൻ ആയിരുന്നു റഷ്യക്കാരനായ ( സോവിയേറ്റ് യൂണിയൻ🇷🇺❤️) യൂറി ഗഗാറിൻ 

1934 മാർച്ച് 9 ന് സോവിയറ്റ് യൂണിയനിൽ 

 ജനിച്ച അദ്ദേഹം 1961 ഏപ്രിൽ 12 ന് വോസ്റ്റോക്ക് 1 (Vostok 1) എന്ന ബഹിരാകാശ വാഹനത്തിൽ ബഹിരാകാശം കീഴടക്കി.

പ്രസ്തുത യാത്രയിൽ അദ്ദേഹം 108 മിനിറ്റ് ബഹിരാകാശത്ത് ചിലവഴിക്കുകയും ഭൂമിയെ ഒരു തവണ വട്ടം ചുറ്റിയ ശേഷം വിജയകരമായി തിരികെ എത്തുകയും ചെയ്തു.

1961 ഏപ്രിൽ 12 ന് വോസ്റ്റോക്ക് 1 ബഹിരാകാശ പേടകം ഉയർന്നു തുടങ്ങുമ്പോൾ യൂറി ഗഗാറിൻ ഉച്ചരിച്ച പ്രസിദ്ധമായ റഷ്യൻ വാക്ക് ആണ് Поехали (Poyekhali). Let's go (പോകാം) എന്ന് അർത്ഥമുള്ള ഈ വാക്ക് മനുഷ്യ പുരോഗതിയുടെ ഒരു പ്രതീകമായി മാറുകയും ചെയ്തു.

വോസ്തോക്ക് 1 വിജയത്തെ തുടർന്ന് അമേരിക്കയും സോവിയറ്റും തമ്മിലുള്ള ബഹിരാകാശ മത്സരം കൂടുതൽ കാര്യക്ഷമമാവുകയും ആയതിൻ്റെ ഫലമായി 1969 ൽ ശാസ്ത്രത്തിന് ചന്ദ്രനെ കീഴടക്കാൻ സാധിക്കുകയും ചെയ്തു.

No comments:

Post a Comment