Tuesday, November 5, 2024

Schwarzschild Radius

 


ഒരു നിശ്ചിത മാസുള്ള വസ്തുവിനെ ബ്ലാക്ക് ഹോള്‍ ആക്കി മാറ്റാന്‍ ആ വസ്തുവില്‍ അടങ്ങിയിരിക്കുന്ന ദ്രവ്യത്തെ Compress ചെയ്യുമ്പോള്‍ ലഭിക്കുന്ന ഗോളത്തിന്റെ ആരം ആണ് Schwarzschild Radius. ജര്‍മന്‍ ശാസ്ത്രജ്ഞനായ Carl Schwarzschild ന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. 


ഒരു വസ്തുവില്‍ അടങ്ങിയിരിക്കുന്ന ദ്രവ്യത്തെ Schwarzschild Radius നേക്കാള്‍ കുറഞ്ഞ ദൂരത്തില്‍ Compress ചെയ്താല്‍ അതിന്റെ ഗ്രാവിറ്റി വളരെ ഉയര്‍ന്നതായി മാറുകയും തുടര്‍ന്ന് അതില്‍ പതിക്കുന്ന പ്രകാശത്തിന് പോലും പുറത്തേക്ക് കടക്കാന്‍ കഴിയാതെ വരികയും ആ വസ്തു ബ്ലാക്ക് ഹോള്‍ ആയി മാറുകയും ചെയ്യന്നു.


Schwarzschild Radius കണ്ടെത്താനുള്ള Formula ചുവടെ : 


Schwarzschild Radius, RS= 2GM/c^2 (G = Gravitation Constant, M = ബ്ലാക്ക് ഹോള്‍ ആക്കി മാറ്റേണ്ട വസ്തുവിന്റെ മാസ്സ്, c = പ്രകാശ വേഗത). ഇതില്‍ G, c എന്നിവ Constants ആണ്. അതിനാല്‍ ഒരു വസ്തുവിന്റെ മാസ്സ് അറിയാമങ്കില്‍ അനായാസമായി Schwarzschild Radius കണ്ടെത്താന്‍ കഴിയും.


നക്ഷത്രങ്ങൾ പോലുള്ള ആകാശ ഗോളങ്ങളുടെ Schwarzschild Radius അവയുടെ യഥാർത്ഥ വലുപ്പത്തേക്കാൾ വളരെ ചെറുതാണ്.  ഇതിനർത്ഥം നക്ഷത്രങ്ങളെ ബ്ലാക്ക് ഹോള്‍ ആക്കി മാറ്റാന്‍ വളരെ ചെറിയ വലുപ്പത്തിലേക്ക് കംപ്രസ് ചെയ്യേണ്ടതുണ്ട് എന്നാണ്. 


ഭൂമിയുടെ Schwarzschild Radius 8.87 മില്ലീ മീറ്റര്‍ മാത്രമാണ്. അതായത് ഭൂമിയെ ഒരു ബ്ലാക്ക് ഹോള്‍ ആക്കി മാറ്റുന്നതിന് ഒരു നല്ലിക്കയുടെ വലിപ്പത്തില്‍ Compress ചെയ്യേണ്ടതുണ്ട്. സൂര്യന്റെ Schwarzschild Radius ഏകദേശം 3 കിലോമീറ്റര്‍ മാത്രമാണ്. നമ്മുടെ ദൃശ്യ പ്രവപഞ്ചത്തിന്റെ Schwarzschild Radius എന്നത് 13.8 ബില്യണ്‍ പ്രകാശ വര്‍ഷങ്ങളാണ്.

No comments:

Post a Comment