Saturday, November 9, 2024

ശനി ജലത്തിൽ പൊങ്ങിക്കിടക്കുമോ?

 


🪐 സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹമാണല്ലോ ശനി. ശനിയെ ഉൾക്കൊള്ളാൻ കഴിയുന്നത്ര വലിയ ഒരു സമുദ്രമുണ്ടെങ്കിൽ, അതിലേക്ക് ശനിയെ എടുത്തിട്ടാൽ, അത് പൊങ്ങിക്കിടക്കുമോ!?


🤔 സംഭവ്യമല്ലാത്ത ഈ വിഷയം ഇവിടെ സങ്കൽപ്പിക്കുന്നതുകൊണ്ട്, അതിൻ്റെ സാന്ദ്രതയെപ്പറ്റി ഒരു ഏകദേശ ധാരണയ്‌ക്ക് വേണ്ടിയാണ്.


ബഹുഭൂരിഭാഗവും ഹൈഡ്രജനും പിന്നെ കുറച്ച് ഹീലിയവും കൊണ്ട് നിർമ്മിതമായതാണ് ശനി. ഏകദേശം 𝟗𝟔% 𝐇𝐲𝐝𝐫𝐨𝐠𝐞𝐧-നും 𝟑% 𝐇𝐞𝐥𝐢𝐮𝐦-വും. ഇത് രണ്ടും വളരെ ഭാരം കുറഞ്ഞ വാതകങ്ങളുമാണ്.


ഇതനുസരിച്ച്, ശനിയുടെ ശരാശരി സാന്ദ്രത ഒരു 𝐂𝐮𝐛𝐢𝐜 𝐜𝐞𝐧𝐭𝐢𝐦𝐞𝐭𝐫𝐞-ന് ഏകദേശം 𝟎.𝟔𝟖𝟕 𝐠𝐫𝐚𝐦 ആണ്. എന്നാൽ, ജലത്തിന് ഒരു 𝐂𝐮𝐛𝐢𝐜 𝐜𝐞𝐧𝐭𝐢𝐦𝐞𝐭𝐫𝐞-ന് 𝟏 𝐠𝐫𝐚𝐦 സാന്ദ്രതയുണ്ട്.


ഇതിനർത്ഥം, 𝐓𝐡𝐞𝐨𝐫𝐞𝐭𝐢𝐜𝐚𝐥𝐥𝐲 ശനിയുടെ സാന്ദ്രത വെള്ളത്തേക്കാൾ കുറവാണ് എന്ന് തന്നെയാണ്. അതിശയോക്തിയിൽ പറഞ്ഞാൽ, ഭൂമിയെക്കാൾ 𝟗𝟓 മടങ്ങ് മാസ്സുള്ള ശനിയെ വെള്ളത്തിലിട്ടാൽ അത് പൊങ്ങിക്കിടക്കും


No comments:

Post a Comment