𝐇𝐲𝐝𝐫𝐨𝐠𝐞𝐧 𝐚𝐧𝐝 𝐎𝐱𝐲𝐠𝐞𝐧 എന്നീ ആറ്റങ്ങൾ സംയോജിച്ചാണ് ജലം (𝐇𝟐𝐎) ഉണ്ടാകുന്നതെന്ന് നമുക്കറിയാം.
ഈ ആറ്റങ്ങൾ സംയോജിച്ച് വായുവിൽനിന്ന് വളരേ സൂക്ഷ്മമായ ഒരു ജലത്തുള്ളി രൂപപ്പെടുന്നതിൻ്റെ ദൃശ്യങ്ങളാണ് ചരിത്രത്തിലാദ്യമായി പകർത്തിയിരിക്കുന്നത്.
ഇത് മനുഷ്യൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും ചെറിയ ജലത്തുള്ളിയുമാണ്!
ഇതിന് ഏകദേശം 𝟓𝟎 𝐧𝐚𝐧𝐨𝐦𝐞𝐭𝐞𝐫 വീതിയേ ഉള്ളൂ!
𝐏𝐥𝐚𝐭𝐢𝐧𝐮𝐦 𝐠𝐫𝐨𝐮𝐩-ൽപ്പെട്ട 𝐏𝐚𝐥𝐥𝐚𝐝𝐢𝐮𝐦 എന്ന 𝐦𝐞𝐭𝐚𝐥, ഉൽപ്രേരകമായി (𝐜𝐚𝐭𝐚𝐥𝐲𝐬𝐭) ഉപയോഗിച്ചാണ് 𝐇𝐲𝐝𝐫𝐨𝐠𝐞𝐧 𝐚𝐧𝐝 𝐎𝐱𝐲𝐠𝐞𝐧 എന്നീ വാതകങ്ങൾ തമ്മിലുള്ള 𝐫𝐞𝐚𝐜𝐭𝐢𝐨𝐧 നടത്തിയത്.
𝐆𝐚𝐬 𝐦𝐨𝐥𝐞𝐜𝐮𝐥𝐞𝐬-നെ ഉൾക്കൊള്ളാൻ കഴിയുന്ന തേൻകൂടിൻ്റെ ആകൃതിയിലുള്ള (𝐡𝐞𝐱𝐚𝐠𝐨𝐧𝐚𝐥 𝐜𝐞𝐥𝐥𝐬) വളരേ നേർത്ത (𝐮𝐥𝐭𝐫𝐚 𝐭𝐡𝐢𝐧) ഈ അറയിലാണ് (𝐧𝐚𝐧𝐨𝐫𝐞𝐚𝐜𝐭𝐨𝐫 𝐜𝐡𝐚𝐦𝐛𝐞𝐫𝐬) പരീക്ഷണം നടന്നത്. ഗ്ലാസ് പാളികൾക്ക് ഉള്ളിലായതുകൊണ്ട് 𝐦𝐢𝐜𝐫𝐨𝐬𝐜𝐨𝐩𝐞 ഉപയോഗിച്ച് ഈ 𝐫𝐞𝐚𝐜𝐭𝐢𝐨𝐧𝐬 തത്സമയം കാണാനും കഴിയും.
എങ്ങനെയാണ് ഈ പരീക്ഷണ വിജയം പ്രയോജനപ്പെടുത്തുക?
ബഹിരാകാശത്ത് വെള്ളം ഉല്പാദിപ്പിക്കാൻ ഈ രീതി ഉപയോഗിക്കാമെന്നാണ് ഗവേഷകർ പറയുന്നത്.
'𝐓𝐡𝐞 𝐌𝐚𝐫𝐭𝐢𝐚𝐧' എന്ന 𝐬𝐜𝐢-𝐟𝐢 സിനിമയിൽ, അതിൽ കുടുങ്ങിയ 𝐒𝐩𝐚𝐜𝐞 𝐭𝐫𝐚𝐯𝐞𝐥𝐥𝐞𝐫, റോക്കറ്റ് ഇന്ധനത്തെ കത്തിച്ച്, സ്യൂട്ടിലുള്ള ഓക്സിജനുമായി സംയോജിപ്പിച്ചാണ് വെള്ളമുണ്ടാക്കുന്നത്.
ഇത്തരം യാത്രകൾക്ക് വേണ്ട ജലം ഉണ്ടാകുന്നത് വളരെ ചിലവേറിയതാണ്.
𝐏𝐚𝐥𝐥𝐚𝐝𝐢𝐮𝐦 വിലയുള്ളതും, അപൂർവവുമായ ഒരു 𝐦𝐞𝐭𝐚𝐥 ആണ്, പക്ഷേ അത് വീണ്ടും വീണ്ടും ഉപയോഗിക്കാൻ കഴിയും, ചിലവകുന്നില്ല. ഇവിടെ ചിലവാകുന്നത് വാതകങ്ങളാണ്. അത് പ്രപഞ്ചത്തിൽ ധാരാളവുമാണ്.
No comments:
Post a Comment