Tuesday, November 19, 2024

ആപേക്ഷിക സിദ്ധാന്തവും നോബൽ പുരസ്കാരവും.

 


ശാസ്ത്രത്തിലെ ഏറ്റവും മികച്ച സിദ്ധാന്തം ഏതാണന്ന് ചോദിച്ചാൽ ആൽബർട്ട് ഐൻസ്റ്റീൻ ആവിഷ്കരിച്ച ആപേക്ഷിക സിദ്ധാന്തം എന്നായിരിക്കും ഭൂരിഭാഗം പേരും പറയുക. എന്നാൽ ആപേക്ഷിക സിദ്ധാന്തം അവതരിപ്പിച്ചതിന് ഐൻസ്റ്റീന് നോബൽ പ്രൈസ് ലഭിച്ചിട്ടില്ല എന്ന് എത്ര പേർക്ക് അറിയാം ?


Special theory of relativity 1905 ലും General theory of relativity 1916 ലും ആണ് അവതരിപ്പിച്ചത്. എന്നാൽ രണ്ട് സിദ്ധാന്തത്തിനും നോബൽ പുരസ്കാരം ലഭിച്ചില്ല. ആപേക്ഷിക സിദ്ധാന്തത്തിന് നോബൽ പ്രൈസ് ലഭിക്കാത്തതിൻ്റെ കാരണം എന്താണെന്ന് നോക്കാം.


ആപേക്ഷിക സിദ്ധാന്തത്തിൻ്റെ സങ്കീർണത ആയിരുന്നു പ്രധാനപ്പെട്ട കാരണം. അതിനാൽ തന്ന ആപേക്ഷിക സിസാന്തം അന്നത്തെ ഭൂരിഭാഗം ശാസ്ത്രജ്ഞർക്ക് പൂർണമായും മനസ്സിലാക്കാനും അംഗീകരിക്കാനും പ്രയാസമായിരുന്നു.


നേരിട്ടുള്ള പ്രായോഗിക തെളിവുകളുടെ അഭാവമായിരുന്നു മറ്റൊരു കാരണം.  അപേക്ഷിക സിദ്ധാന്തത്തിന്റെ ചില ഘടകങ്ങൾ (ഉദാഹരണത്തിന് മാസ്  പ്രകാശത്തെ വളയ്ക്കുന്നത്) 1919 ൽ പ്രശസ്തമായ എഡിംഗ്ടൺ പരീക്ഷണത്തിലൂടെ സ്ഥിരീകരിച്ചിരുന്നെങ്കിലും ചില സംശയങ്ങൾ നിലനിന്നിരുന്നു. അന്നത്തെ കാലത്ത് ഈ സിദ്ധാന്തത്തിന് മതിയായ Practical Evidence ഇല്ലെന്ന് കണ്ടെത്തിയ നോബൽ കമ്മിറ്റി അംഗങ്ങളെ അവാർഡ് നൽകുന്നതിൽ നിന്നും പിന്തിരിപ്പിച്ചു.


നോബൽ കമ്മിറ്റി സാധാരണയായി Theoretical പരമായ ആശയങ്ങളെക്കാൾ വ്യക്തവും പ്രായോഗികവുമായ കണ്ടത്തെലുകൾക്കായിരുന്നു അന്നത്തെ കാലത്ത് മുൻഗണന നൽകിയിരുന്നത്. ആയതിനാൽ തന്നെ അപേക്ഷിക സിദ്ധാന്തത്തെ മനുഷ്യന് പ്രയോജനകരമായി മാറ്റാൻ അന്നത്തെ കാലത്ത് കഴിയാതെ പോയതും മറ്റൊരു പ്രധാനപ്പെട്ട കാരണമായിരുന്നു.


കാലക്രമേണ ആപേക്ഷതാ സിദ്ധാന്തം വ്യാപകമായ അംഗീകാരം നേടുകയും ആധുനിക ഭൗതികശാസ്ത്രത്തിന്റെ തന്നെ അടിസ്ഥാന സിദ്ധാന്തങ്ങളിൽ ഒന്നായി മാറുകയും ചെയ്തു. എന്നാൽ നോബൽ പുരസ്കാരം മരണാനന്തരമായി നൽകുന്ന രീതി ഇല്ലാതിരുന്നതിനാൽ ഈ വിപ്ലവാത്മക സിദ്ധാന്തം ആവിഷ്കരിച്ച ഐൻസ്റ്റീന് ഔദ്യോഗിക അംഗീകാരം ലഭിച്ചില്ല.


എന്നാൽ 1921 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം കരസ്ഥമാക്കിയത് നമ്മുടെ ഐൻസ്റ്റീൻ തന്നെയായിരുന്നു. പക്ഷേ അത് ആപേക്ഷിക സിദ്ധാന്തത്തിന് അല്ല എന്ന് മാത്രം.  ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തെക്കുറിച്ചുള്ള കണ്ടെത്തലുകൾക്കും വിശദീകരണത്തിനുമാണ് ഐൻസ്റ്റീന് നോബൽ ലഭിച്ചത്.

No comments:

Post a Comment