John Young എന്ന കമാൻഡർ ചന്ദ്രനിൽ റോവർ ഓടിക്കുന്നത്.. Appollo-16
അരനൂറ്റാണ്ടിന് മുൻപ്, 1971, 72-കളിൽ, നാസയുടെ 𝑴𝒐𝒐𝒏 𝒎𝒊𝒔𝒔𝒊𝒐𝒏 𝒔𝒆𝒓𝒊𝒆𝒔-ലെ 𝑨𝒑𝒐𝒍𝒍𝒐 15,16,17 എന്നീ അവസാനത്തെ ദൗത്യങ്ങളിൽ ചന്ദ്രനിൻ്റെ ഉപരിതലത്തിൽ ഡ്രൈവ് ചെയ്യാവുന്ന ഒരു വാഹനം ഉപയോഗിച്ചിരുന്നു എന്നത് നിങ്ങൾക്കറിയാമായിരുന്നോ!? ഈ 𝑽𝒆𝒉𝒊𝒄𝒍𝒆 (റോവർ) ആണ് 𝑳𝒖𝒏𝒂𝒓 𝑹𝒐𝒗𝒊𝒏𝒈 𝑽𝒆𝒉𝒊𝒄𝒍𝒆 (𝑳𝑹𝑽).
'𝑴𝒐𝒐𝒏 𝒃𝒖𝒈𝒈𝒚' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ 𝑳𝑹𝑽, ചന്ദ്രൻ്റെ ഉപരിതലത്തിൽ ഉപയോഗിക്കുന്നതിനായി പ്രത്യേകം 𝑫𝒆𝒔𝒊𝒈𝒏 ചെയ്യപ്പെട്ട, ഭാരം കുറഞ്ഞ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന നാല് ചക്രമുള്ള വാഹനമായിരുന്നു.
രണ്ട് യാത്രികരെക്കൂടാതെ, 𝑬𝒒𝒖𝒊𝒑𝒎𝒆𝒏𝒕𝒔 𝒂𝒏𝒅 𝑪𝒂𝒓𝒈𝒐 എന്നിവയുൾപ്പെടെ പരമാവധി 440𝒌𝒈 വരെ വഹിക്കാൻ 𝑳𝑹𝑽-ക്ക് കഴിയുമായിരുന്നു. 10 മുതൽ 18𝒌𝒎/𝒉𝒐𝒖𝒓 വരെയായിരുന്നു വേഗത.
ഇന്നത്തെക്കാലത്ത് നമുക്ക് ചന്ദ്രനിലേക്കോ മറ്റ് ഗ്രഹങ്ങളിലേക്കോ, താരതമ്യേന കുറഞ്ഞ ചിലവിൽ ആളില്ലാ പേടകങ്ങളെ അയക്കാനും, ഭൂമിയിൽ നിന്നുതന്നെ അവയെ നിയന്ത്രിക്കാനുമാകും! എന്നാൽ, അരനൂറ്റാണ്ടിന് മുൻപത്തെ അവസ്ഥ അങ്ങനെയല്ലായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട കടമ്പ എന്നത് '𝑺𝒐𝒇𝒕𝒍𝒂𝒏𝒅𝒊𝒏𝒈' തന്നെയായിരുന്നു. ഇതിൽ പരാജയപ്പെട്ട മിഷനുകളുടെ ഒരു നീണ്ട പരമ്പര തന്നെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പരാജയങ്ങൾക്ക് നടുവിലെ ഒറ്റപ്പെട്ട ചില വിജയങ്ങൾക്ക് അതുകൊണ്ടുതന്നെ വളരെ പ്രാധാന്യവുമുണ്ട്. (1966-ൽ, 𝑺𝒐𝒗𝒊𝒆𝒕 𝑼𝒏𝒊𝒐𝒏-ൻ്റെ 𝑳𝒖𝒏𝒂 9, 𝑳𝒖𝒏𝒂 13 എന്നീ 𝑴𝒊𝒔𝒔𝒊𝒐𝒏𝒔 ചന്ദ്രനിൽ ആദ്യമായി 𝑺𝒐𝒇𝒕𝒍𝒂𝒏𝒅𝒊𝒏𝒈 വിജയകരമാക്കിയിരുന്നു.)
1971 ജൂലായ് 31-ന്, 𝑨𝒑𝒐𝒍𝒍𝒐 15-ലെ യാത്രികരായ 𝑫𝒂𝒗𝒊𝒅 𝑺𝒄𝒐𝒕𝒕 ഉം 𝑱𝒂𝒎𝒆𝒔 𝑰𝒓𝒘𝒊𝒏-നുമാണ് ആദ്യമായി ചന്ദ്രൻ്റെ ഉപരിതലത്തിൽ 𝑳𝑹𝑽 ഓടിച്ചത്. ഭൂമിക്ക് പുറത്തെ ആദ്യത്തെ 'വണ്ടിയോടിക്കലും' ഇതുതന്നെ!
അവസാന മൂന്ന് ചാന്ദ്രയാത്രകളിലായി, ഓരോ ദൗത്യത്തിലും 𝑨𝒗𝒆𝒓𝒂𝒈𝒆 30𝒌𝒎 എങ്കിലും ഓടിയ മൂന്ന് 𝑳𝑹𝑽-കളും ഇന്നും ചന്ദ്രോപരിതലത്തിൽ അവശേഷിക്കുന്നുണ്ട്!
No comments:
Post a Comment