Tuesday, November 19, 2024

ചുവപ്പ് ഭീമൻ്റെ യഥാർത്ഥ വലിപ്പം

 


𝐇𝐨𝐰 𝐛𝐢𝐠 𝐢𝐬 𝐒𝐭𝐞𝐩𝐡𝐞𝐧𝐬𝐨𝐧 𝟐-𝟏𝟖 𝐫𝐞𝐚𝐥𝐥𝐲?


𝐒𝐭𝐞𝐩𝐡𝐞𝐧𝐬𝐨𝐧 𝟐-𝟏𝟖 എന്ന ചുവപ്പ് ഭീമൻ്റെ വ്യാസം സൂര്യൻ്റെ വ്യാസത്തിൻ്റെ ഏകദേശം 𝟐,𝟏𝟓𝟎 മടങ്ങാണ്. സൂര്യൻ്റെ വ്യാസം ഏകദേശം 𝟏𝟒 ലക്ഷം കിലോമീറ്ററാണെന്ന് നമുക്കറിയാം.


𝐒𝐭𝐞𝐩𝐡𝐞𝐧𝐬𝐨𝐧-ൻ്റെ വ്യാസം, ഏകദേശം...

𝟐𝟗𝟗 കോടി കിലോമീറ്റർ ആണ്!


ഇവനെ എടുത്ത് നമ്മുടെ സോളാർ സിസ്റ്റത്തിൻ്റെ നടുക്ക് വച്ചാൽ, അത് ശനിയുടെ ഓർബിറ്റിനുള്ളിൽ നിറഞ്ഞ് നിൽക്കും! (സൂര്യന് ചുറ്റും ശനിയുടെ സഞ്ചാര പാത വരക്കുന്ന വൃത്തം) സൂര്യനിൽ നിന്നും അഞ്ചാമത്തെ ഗ്രഹമായ വ്യാഴത്തിലേക്കുള്ള ദൂരത്തിൻ്റെ ഇരട്ടിയാണ് ആറാമത്തെ ഗ്രഹമായ ശനിയിലേക്ക് എന്നത് കൂടി ഓർക്കേണ്ടതാണ്.


ഈ 𝐑𝐞𝐝 𝐬𝐮𝐩𝐞𝐫 𝐠𝐢𝐚𝐧𝐭 ആണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളതിൽ വച്ച് ഏറ്റവും വലുത്.


മറ്റൊരു വിഷയം.., ആയിരം കോടി പ്രകാശവർഷത്തിൽ കൂടുതൽ അകലേക്ക് നിരീക്ഷിക്കാൻ കഴിയുന്ന നമുക്ക്, ഏറ്റവും വലിയ ഈ 𝐒𝐮𝐩𝐞𝐫 𝐠𝐢𝐚𝐧𝐭-നെ കണ്ടെത്താൻ കഴിഞ്ഞതോ? നമ്മുടെ ഗാലക്സിയിലും! 

No comments:

Post a Comment