Tuesday, November 26, 2024

ബ്ലാക്ക്ഹോളിലേക്ക് വീണാൽ // 𝐖𝐡𝐚𝐭 𝐡𝐚𝐩𝐩𝐞𝐧𝐬 𝐢𝐟 𝐲𝐨𝐮 𝐟𝐚𝐥𝐥 𝐢𝐧𝐭𝐨 𝐚 𝐛𝐥𝐚𝐜𝐤 𝐡𝐨𝐥𝐞?

 


𝐁𝐥𝐚𝐜𝐤𝐡𝐨𝐥𝐞-നോട് അടുക്കുന്തോറും ഗുരുത്വാകർഷണം വളരേയധികം ശക്തമായിക്കൊണ്ടിരിക്കുമെന്ന് നമുക്കറിയാം. അതിലേക്ക് വീഴുന്ന വസ്തുക്കളെല്ലാം അവസാനമൊരു ഏകത്വത്തിലേക്ക് ആയിരിക്കാം എത്തിച്ചേരുന്നത്. നമുക്കറിയാവുന്ന എല്ലാ ഭൗതിക ശാസ്ത്രനിയമങ്ങളും തകരുന്ന ഏകത്വത്തിൽ!


അപ്പോൾ അതിലേക്ക് വീഴുന്ന സാങ്കൽപ്പിക നിങ്ങൾ/ബഹിരാകാശസഞ്ചാരി രക്ഷപ്പെടുന്നതിന് എന്തെങ്കിലും സാധ്യതയുണ്ടാകുമോ?


സാധ്യത കാണുന്നില്ല എന്ന് തന്നെ പറയാം. അല്ലേ?


എന്നാൽ, ആ 𝐠𝐫𝐚𝐯𝐢𝐭𝐚𝐭𝐢𝐨𝐧𝐚𝐥 𝐟𝐢𝐞𝐥𝐝-ൽ നിന്നും അകലെ നിന്ന് മറ്റ് ചിലർ, വീഴുന്ന സഞ്ചാരിയെ നിരീക്ഷിക്കുന്നുണ്ടെന്ന് കരുതുക. അവരെന്തായിരിക്കും കാണുക?


സഞ്ചാരി, സംഭവചക്രവാളത്തിന് (𝐄𝐯𝐞𝐧𝐭 𝐡𝐨𝐫𝐢𝐳𝐨𝐧) അടുത്തെത്തുകയും, അതിനുള്ളിലെ പ്രകാശം പുറത്ത് വരാത്തതുകൊണ്ടു മാത്രം, 𝐡𝐨𝐫𝐢𝐳𝐨𝐧 മറികടന്നയുടനെ കണ്ണിൽ നിന്നും അപ്രത്യക്ഷമാകും എന്നാണ് കരുതിയതെങ്കിൽ അതിലൊരു പ്രശ്നമുണ്ട്.


സങ്കൽപ്പിക്കാൻ കഴിയാത്തത്ര വേഗത്തിലാണ് സഞ്ചാരി വീഴുന്നതെങ്കിൽ പോലും, നിരീക്ഷകൻ കാണുന്നതൊരിക്കലും അങ്ങനെയായിരിക്കില്ല! കാരണം വീഴുന്ന വ്യക്തിയുടെ ചലനം, നിരീക്ഷകനെ അപേക്ഷിച്ച് വളരേ സാവധാനത്തിലായിരിക്കും!


𝐀𝐥𝐛𝐞𝐫𝐭 𝐄𝐢𝐧𝐬𝐭𝐞𝐢𝐧-ൻ്റെ 𝐭𝐡𝐞𝐨𝐫𝐲 𝐨𝐟 𝐠𝐞𝐧𝐞𝐫𝐚𝐥 𝐫𝐞𝐥𝐚𝐭𝐢𝐯𝐢𝐭𝐲 അനുസരിക്കുന്ന 𝐠𝐫𝐚𝐯𝐢𝐭𝐚𝐭𝐢𝐨𝐧𝐚𝐥 𝐭𝐢𝐦𝐞 𝐝𝐢𝐥𝐚𝐭𝐢𝐨𝐧 എന്ന പ്രതിഭാസം മൂലം, വീഴുന്ന സഞ്ചാരിയുടെ ചലനം, ആദ്യം മന്ദഗതിയിലും പിന്നീട് ചലിക്കാതെ നിൽക്കുന്നതുമാണ് നിരീക്ഷകന് കാണാൻ കഴിയുക!


ഇതും കൂടാതെ, ആ കാഴ്ചക്ക് 𝐠𝐫𝐚𝐯𝐢𝐭𝐚𝐭𝐢𝐨𝐧𝐚𝐥 𝐫𝐞𝐝 𝐬𝐡𝐢𝐟𝐭 കൂടി സംഭവിക്കുന്നതിനാൽ, ആ കാഴ്ച തരുന്ന പ്രകാശം, കൂടിയ 𝐰𝐚𝐯𝐞𝐥𝐞𝐧𝐠𝐭𝐡-ലേക്ക് മാറിക്കൊണ്ടിരിക്കും. അതായത് എല്ലാ നിറങ്ങളേയും പ്രതിഫലിപ്പിച്ചിരുന്ന സഞ്ചാരിയുടെ 𝐬𝐩𝐚𝐜𝐞 𝐬𝐮𝐢𝐭𝐞, ചുവപ്പ് നിറത്തിലേക്കും, ശേഷം 𝐢𝐧𝐟𝐫𝐚𝐫𝐞𝐝-ലേക്കുമായി മാറുകയും, ഏറ്റവുമൊടുവിൽ കാഴ്ചയിൽ നിന്നും മങ്ങിമറയുന്നതുമാണ് നിരീക്ഷകൻ കാണുക.


നിരീക്ഷകൻ തൻ്റെ ജീവിതകാലം മുഴുവൻ നോക്കിയിരുന്നാൽ പോലും എന്തെങ്കിലും 𝐞𝐯𝐞𝐧𝐭 𝐡𝐨𝐫𝐢𝐳𝐨𝐧-നകത്തേക്ക് കടക്കുന്നത് കാണാൻ കഴിയില്ല.

No comments:

Post a Comment