Wednesday, November 6, 2024

പ്രപഞ്ചാരംഭ കാലത്തെ ജലശേഖരം // 𝐓𝐡𝐞 𝐥𝐚𝐫𝐠𝐞𝐬𝐭, 𝐦𝐨𝐬𝐭 𝐝𝐢𝐬𝐭𝐚𝐧𝐭 𝐫𝐞𝐬𝐞𝐫𝐯𝐨𝐢𝐫 𝐨𝐟 𝐰𝐚𝐭𝐞𝐫

 


ആദ്യകാല പ്രപഞ്ചത്തിൽ പോലും ജലബാഷ്പമുണ്ടാകുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിച്ചിരുന്നു, എന്നാൽ ഇത്രയും അകലെ, ഇത്രയും അളവിൽ, ഇതിന് മുൻപ് കണ്ടെത്തിയിരുന്നില്ല.


𝟏,𝟐𝟎𝟎 കോടി പ്രകാശവർഷം അകലെ.., ഒരു ഗാലക്സിയുടെ മധ്യഭാഗത്തെ, 𝐐𝐮𝐚𝐬𝐚𝐫 എന്ന ഒരു ചെറിയ 𝐑𝐞𝐠𝐢𝐨𝐧-ൻ്റെ വാതക മേഖലയിലാണ് വളരേ വലിയ അളവിലുള്ള ജലശേഖരം കണ്ടെത്തിയത്.


എത്രത്തോളം ജലമെന്നാൽ, ഭൂമിയിലെ സമുദ്രത്തിൻ്റെ 𝟏𝟒𝟎 𝐓𝐫𝐢𝐥𝐥𝐢𝐨𝐧 മടങ്ങ് ജലം അവിടെയുണ്ട്. ഇത് നമ്മുടെ ഗാലക്സിയിൽ അടങ്ങിയിട്ടുള്ള മുഴുവൻ 𝐖𝐚𝐭𝐞𝐫 𝐯𝐚𝐩𝐨𝐮𝐫-ൻ്റെ ഏകദേശം 𝟒𝟎𝟎𝟎 മടങ്ങോളം വരും!


ഈ 𝐐𝐮𝐚𝐬𝐚𝐫-ൽ നിന്നുള്ള പ്രകാശം നമ്മിലേക്ക് എത്താനായി 𝟏,𝟐𝟎𝟎 കോടി വർഷങ്ങളെങ്കിലും എടുത്തിട്ടുണ്ട്. ഇതിനർത്ഥം പ്രപഞ്ചത്തിന് വെറും 𝟏𝟖𝟎 കോടി വർഷം മാത്രം പ്രായമുണ്ടായിരുന്നപ്പോൾ ഈ ജലശേഖരം നിലനിന്നിരുന്നു എന്നത് കൂടിയാണ്!


ഹവായിയിലെ 𝐂𝐚𝐥𝐭𝐞𝐜𝐡 𝐒𝐮𝐛𝐦𝐢𝐥𝐥𝐢𝐦𝐞𝐭𝐞𝐫 𝐎𝐛𝐬𝐞𝐫𝐯𝐚𝐭𝐨𝐫𝐲-യിലെ 𝐙-𝐒𝐩𝐞𝐜 എന്ന ഉപകരണമുപയോഗിച്ച് ഒരു കൂട്ടം ശാസ്ത്രജ്ഞരും, ഫ്രഞ്ച് ആൽപ്സിലെ 𝐏𝐥𝐚𝐭𝐞𝐚𝐮 𝐝𝐞 𝐁𝐮𝐫𝐞 𝐈𝐧𝐭𝐞𝐫𝐟𝐞𝐫𝐨𝐦𝐞𝐭𝐞𝐫 ഉപയോഗിച്ച് മറ്റൊരു കൂട്ടരുമാണ് നിരീക്ഷിച്ചത്.


𝐐𝐮𝐚𝐬𝐢-𝐒𝐭𝐞𝐥𝐥𝐚𝐫 𝐑𝐚𝐝𝐢𝐨 𝐒𝐨𝐮𝐫𝐜𝐞 അഥവാ 𝐐𝐮𝐚𝐬𝐚𝐫 എന്നാൽ, വളരേയധികം പ്രകാശം പൊഴിക്കുന്നതും, വളരെയധികം അകലെ മാത്രം കാണപ്പെടുന്ന 𝐒𝐮𝐩𝐞𝐫𝐦𝐚𝐬𝐬𝐢𝐯𝐞 𝐁𝐥𝐚𝐜𝐤𝐡𝐨𝐥𝐞 ആണ്. 𝐀𝐏𝐌 𝟎𝟖𝟐𝟕𝟗+𝟓𝟐𝟓𝟓 എന്ന ഈ 𝐐𝐮𝐚𝐬𝐚𝐫-ന് അരികിലായി നൂറുകണക്കിന് Light Year ദൂരത്തേക്ക് വ്യാപിച്ച് നീരാവീരൂപത്തിലാണ് ഈ ജലശേഖരമുള്ളത്. ഇതാണ് പ്രപഞ്ചത്തിൽ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ ജലനിക്ഷേപവും. 𝐐𝐮𝐚𝐬𝐚𝐫-ൻ്റെ സ്വഭാവം വ്യക്തമാക്കിത്തരുന്ന ഒരു വാതകരൂപം കൂടിയാണ് ജലബാഷ്പം.


ഇതിന് ചുറ്റുമുള്ള 𝐆𝐚𝐬𝐞𝐨𝐮𝐬 𝐫𝐞𝐠𝐢𝐨𝐧-ലെ മർദ്ദവും ഇത്തിരി വ്യത്യസ്തമാണ്. ഇത് നമ്മുടെ 𝐄𝐚𝐫𝐭𝐡’𝐬 𝐚𝐭𝐦𝐨𝐬𝐩𝐡𝐞𝐫𝐞-ൻ്റെ 𝟑𝟎𝟎 𝐭𝐫𝐢𝐥𝐥𝐢𝐨𝐧 മടങ്ങാണ്. 𝐐𝐮𝐚𝐬𝐚𝐫-നെക്കുറിച്ച് ഒരു ഏകദേശ ധാരണ ഇതിൽ നിന്നും ലഭിക്കും.

No comments:

Post a Comment