ഭൂമിയിൽനിന്ന് ഏറ്റവും അകലെയുള്ള വോയേജർ-1 ബഹിരാകാശപേടകവുമായി ആശയവിനിമയം പുനഃസ്ഥാപിച്ചതായി നാസ അറിയിച്ചു. പേടകത്തിൽ 1981 മുതൽ ഉപയോഗിക്കാതിരുന്ന എസ്-ബാൻഡ് ട്രാൻസ്മിറ്ററാണ് ഒക്ടോബർ 24-ന് ആശയവിനിമയം നടത്തിയത്.
ഒക്ടോബർ 19 നു വോയേജർ ആയിട്ടുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ബഹിരാകാശത്തെ പ്രശ്നങ്ങളെ ചെറുക്കാനുള്ള പേടകത്തിലെ സംവിധാനം സ്വാഭാവികമായി പ്രവർത്തിച്ചപ്പോൾ സംഭവിച്ചതാകം ഇതെന്നാണ് കരുതുന്നത്. പതിവായി ആശയവിനിമയം നടത്തിയിരുന്ന എക്സ് ബാൻഡ് ട്രാൻസ്മിറ്ററും പ്രവർത്തിക്കാതായി.
ഭൂമിയിൽനിന്ന് 2414 കോടി കിലോമീറ്റർ അകലെയാണ് പേടകം. 1977-ൽ വിക്ഷേപിച്ച ഇതിന് കാലപ്പഴക്കം ചെന്നതിനാൽ ഊർജം സംരക്ഷിക്കാൻ അതിലെ ചില ഘടകഭാഗങ്ങൾ നാസ അടുത്തിടെ ഓഫ് ചെയ്തിരുന്നു.
എസ് ബാൻഡ് സിഗ്നലുകൾ താരതമ്യേന ദുർബലമായതിനാൽ, വോയേജർ-1 എവിടെയെന്നോ അതിന്റെ സ്ഥിതിയെന്തെന്നോ കൃത്യമായി നിർണയിക്കാൻ കഴിയില്ലെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു
No comments:
Post a Comment