Thursday, November 28, 2024

ന്യൂട്രോൺ താരത്തിൻ്റെ സാന്ദ്രത // 𝐓𝐡𝐞 𝐢𝐧𝐜𝐫𝐞𝐝𝐢𝐛𝐥𝐞 𝐝𝐞𝐧𝐬𝐢𝐭𝐲 𝐨𝐟 𝐍𝐞𝐮𝐭𝐫𝐨𝐧 𝐬𝐭𝐚𝐫

 


പ്രപഞ്ചത്തിൽ കാണപ്പെടുന്ന വസ്തുക്കളിൽ ഏറ്റവും സാന്ദ്രതയുള്ള വസ്തുവാണ് 𝐍𝐞𝐮𝐭𝐫𝐨𝐧 𝐬𝐭𝐚𝐫.


നക്ഷത്ര പരിണാമത്തിൽ 'സൂപ്പർനോവ' എന്ന പ്രതിഭാസത്തിന് ശേഷം, അവശേഷിക്കുന്ന ദ്രവ്യത്തിൻ്റെ സ്വന്തം ഗ്രാവിറ്റി മൂലമുണ്ടാകുന്ന 𝐩𝐫𝐞𝐬𝐬𝐮𝐫𝐞, സ്വന്തം ആറ്റങ്ങളിലെ 𝐄𝐥𝐞𝐜𝐭𝐫𝐨𝐧 𝐝𝐞𝐠𝐞𝐧𝐞𝐫𝐚𝐜𝐲 𝐩𝐫𝐞𝐬𝐬𝐮𝐫𝐞-നേക്കാൾ കൂടുതലും എന്നാൽ 𝐧𝐮𝐞𝐭𝐫𝐨𝐧 𝐝𝐞𝐠𝐞𝐧𝐞𝐫𝐚𝐜𝐲 𝐩𝐫𝐞𝐬𝐬𝐮𝐫𝐞-നെ തകർക്കാൻ കഴിയാത്തതുമായ ഒരു അവസ്ഥയിലാണ് 𝐍𝐞𝐮𝐭𝐫𝐨𝐧 𝐬𝐭𝐚𝐫 ഉണ്ടാകുന്നത്.


ഇലക്ട്രോണുകൾ ന്യൂട്രോണുകളുമായി സംയോജിക്കാൻ മാത്രം 𝐩𝐫𝐚𝐬𝐬𝐮𝐫𝐞 ഉണ്ടാവുന്നതുകൊണ്ട്, എല്ലാം ന്യൂട്രോണുകളായി മാറുന്ന അവസ്ഥയിൽ, 𝐍𝐮𝐞𝐭𝐫𝐨𝐧 𝐝𝐞𝐠𝐞𝐧𝐞𝐫𝐚𝐜𝐲 𝐩𝐫𝐞𝐬𝐬𝐮𝐫𝐞 ആണ് ഈ അവസ്ഥയിൽ നിന്ന് ഒരു 𝐛𝐥𝐚𝐜𝐤𝐡𝐨𝐥𝐞 ആകാതെ 𝐍𝐞𝐮𝐭𝐫𝐨𝐧 𝐬𝐭𝐚𝐫 ആക്കി നിലനിർത്തുന്നത്.


ഇങ്ങനെയുണ്ടാകുന്ന 𝐍𝐞𝐮𝐭𝐫𝐨𝐧 𝐬𝐭𝐚𝐫- ഏകദേശം 𝟐𝟎 𝐤𝐦 വ്യാസം മാത്രമേ ഉണ്ടാകൂ! അല്പം കൂടുതലോ കുറവോ ആകാം.


സൂര്യൻ്റെ മാസ്സിൻ്റെ 𝟏.𝟒 മുതൽ 𝟐.𝟏 മടങ്ങ് ഇവയ്ക്ക് ഉണ്ടായിരിക്കുമെന്ന് ഓർക്കണം.


സൂര്യൻ്റെ വ്യാസം 𝟏𝟒 ലക്ഷം 𝐤𝐦 ആണ്. സൂര്യൻ്റെ ഇരട്ടിക്കടുത്ത മാസ്സുളള ഒരു വസ്തു 𝟐𝟎 𝐤𝐦-ലേക്ക് ഒതുങ്ങിയിരിക്കുന്നതു കൊണ്ട്, അതിൻ്റെ 𝐝𝐞𝐧𝐜𝐢𝐭𝐲 യും സങ്കൽപ്പിക്കാൻ കഴിയാത്തത്ര ഉണ്ടായിരിക്കും. ഇത്തരമൊരു  𝐝𝐞𝐧𝐜𝐢𝐭𝐲 ഉള്ള മറ്റൊരു   വസ്തു പ്രപഞ്ചത്തിൽ ഇല്ല എന്ന് തന്നെ പറയാം.


ഒരു ടിസ്പൂൺ ദ്രവ്യം ഇതിൽ നിന്നും എടുക്കുകയാണെന്ന് സങ്കൽപ്പിച്ചാൽ...


അതിന് 𝟏𝟎 ലക്ഷം കോടി കിലോഗ്രാം ഭാരമുണ്ടായിരിക്കും!

𝟏𝟎,𝟎𝟎𝟎,𝟎𝟎𝟎,𝟎𝟎𝟎,𝟎𝟎𝟎 𝐤𝐠


ലോകത്തുള്ള മുഴുവൻ മനുഷ്യരുടെയും ഭാരം ഏകദേശം നാൽപ്പത്തിയെട്ടായിയിരം കോടി കിലോഗ്രാം ആണ്.

𝟒𝟖𝟎,𝟎𝟎𝟎,𝟎𝟎𝟎,𝟎𝟎𝟎 𝐤𝐠


☝️ഈ കണക്കുകൾ പറയുന്നത്, മുഴുവൻ ആളുകളുടെയും ഭാരത്തിൻ്റെ 𝟐𝟎 മടങ്ങ് ഭാരം ഒരു ടീസ്പൂൺ 𝐍𝐞𝐮𝐭𝐫𝐨𝐧 𝐬𝐭𝐚𝐫-ന് ഉണ്ടെന്ന് തന്നെയല്ലേ?!! എന്ത് പറയുന്നു?


ന്യൂട്രോൺ താരങ്ങളുടെ സാന്ദ്രത എത്രത്തോളം ഉയർന്നതാണെന്ന് കാണിക്കുന്നതിന്, കൂടുതൽ ഉദാഹരണങ്ങൾ ഉപയോഗിക്കാം. ഉദാഹരണത്തിന്, ഒരു ന്യൂട്രോൺ താരത്തിന്റെ ഒരു ക്യൂബിക് സെന്റീമീറ്റർ ദ്രവ്യത്തിന് ഒരു വലിയ പർവതത്തിന്റെ ഭാരം ഉണ്ടാകും.


ഗുരുത്വാകർഷണ ബലം: ന്യൂട്രോൺ താരങ്ങളുടെ ഉയർന്ന സാന്ദ്രത അതിശക്തമായ ഗുരുത്വാകർഷണ ബലത്തിന് കാരണമാകുന്നു. ഇത് സമീപത്തുള്ള വസ്തുക്കളെ വലിച്ചെടുക്കുകയും അവയെ തകർക്കുകയും ചെയ്യും.

കാന്തികക്ഷേത്രം: ന്യൂട്രോൺ താരങ്ങൾക്ക് പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ കാന്തികക്ഷേത്രങ്ങളുണ്ട്. ഇത് അവയുടെ ഭ്രമണം മൂലമാണ് ഉണ്ടാകുന്നത്.


പൾസാറുകൾ: പല ന്യൂട്രോൺ താരങ്ങളും പൾസാറുകളാണ്. അവ നിരന്തരം റേഡിയോ തരംഗങ്ങൾ പുറപ്പെടുവിക്കുന്നു.



അന്വേഷണം: ന്യൂട്രോൺ താരങ്ങളെക്കുറിച്ചുള്ള പഠനം ഇപ്പോഴും തുടരുകയാണ്. അവയെ കണ്ടെത്താനും അവയെക്കുറിച്ച് കൂടുതൽ അറിയാനും ശാസ്ത്രജ്ഞർ പുതിയ രീതികൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.

No comments:

Post a Comment