Tuesday, January 19, 2016

വി: ഫ്രാൻസിസ് സേവ്യർ





വെനീസ് നഗരത്തിൻറെ പ്രാന്തപ്രദേശത്തുള്ള ഒരു കുഷ്ഠരോഗാശുപത്രിയിലേയ്ക്ക് കടന്നു ചെന്ന അതിസമ്പന്നമായ സേവ്യർ രാജകുടുംബത്തിലെ സുമുഖനും ആരോഗ്യദൃഢഗാത്രനുമായ ഫ്രാൻസിസ്എന്ന യുവാവിനെനോക്കി ഒരു കുഷ്ഠരോഗി ; ഹെയ് , എൻറെ പുറമൊന്ന്ചൊറിഞ്ഞു തരൂ !" തിരിഞ്ഞു നോക്കിയ ഫ്രാൻസിസ് സേവ്യറിൻറെ മുഖത്ത് ,കുഷ്ഠരോഗം മൂലംവ്രണങ്ങളിൽ പഴുപ്പ് കയറി ബീഭത്സമായ ആ രൂപം കണ്ട് അറപ്പിൻറെയും ഭീതിയുടെയും ഭാവങ്ങൾ മിന്നിമറഞ്ഞു .ഈ കുഷ്ഠരോഗിയെ സ്പർശിച്ചാൽ ! മാരകമായ ഈ കുഷ്ഠരോഗം തനിക്കും ബാധിക്കും .പിന്നെ താനും ഈ അവസ്ഥയിൽ !! ഒരു നിമിഷം ഈചിന്ത ഫ്രാൻസിസിൻറെ മനസ്സിൽ നില നിന്നു .


 പെട്ടെന്ന് നിശ്ചയ ദാർഢ്യവും ധൈര്യവും ആമുഖത്ത് പ്രതിഫലിച്ചു . തൻറെ നഗ്നമായ കരങ്ങൾ കൊണ്ട് അയാൾ കുഷ്ഠരോഗിയുടെ പുറം തടവി .പഴുപ്പും ചലവും നീക്കി കളഞ്ഞു .വ്രണങ്ങളിൽ പൗഡർ തൂകി .നിവർന്നുനിന്ന ഫ്രാൻസിസ് സേവ്യർ പിന്നീട് കാഴ്ച്ചക്കാരെ അത്ഭുതസ്തപ്ധരാക്കിക്കൊണ്ട് ഒരു സാഹസം ചെയ്തു .കുഷ്ഠരോഗിയുടെ പുറത്തു നിന്നു തുടച്ചു നീക്കിയ "പഴുപ്പ്"ലൊരംശം കൈയ്യിലെടുത്ത് വായിലിട്ടു വിഴുങ്ങി .ആ കുഷ്ഠരോഗിയുടെ വികൃതരൂപം കണ്ട് താൻ ആദ്യമൊന്നു ഭയന്നുപോയില്ലേ ! അതിനു പ്രായശ്ചിത്തം ! രോഗാണുക്കളെ വിഴുങ്ങിയ തനിക്ക് ഇനി കുഷ്ഠരോഗികളെ സ്പർശിക്കാൻ ഭയപ്പെടേണ്ടതില്ലല്ലോ . എന്നാൽ ഇൻഡ്യയുടെയും കിഴക്കൊക്കെയുടെയും രണ്ടാമപ്പോസ്താലനായി ദൈവം തിരെഞ്ഞെടുത്ത ഈ പരിചാരകൻ " (വിശുദ്ധ ഫ്രാൻസിസ് സേവ്യർ ) സർപ്പങ്ങളെ കൈയ്യിലെടുക്കും .മാരകമായ എന്തു കഴിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല" (മാർക്കോസ് ;16:18) എന്ന വാക്കുകൾക്കനുസൃതമായി ,ജീവിച്ചിരിക്കുമ്പോൾ തന്നെ ശരീരഭാഗങ്ങൾ ദ്രവിച്ചു പോകുന്ന കുഷ്ഠരോഗത്തിനടിപ്പെട്ടില്ലെന്നു മാത്രമല്ല , മരിച്ച് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും അഴിയാത്ത ശരീരത്തിനുടമയാകുകയും ചെയ്തു . 


സുവിശേഷവേലയ്ക്ക് ഇത്രയധികം കാൽനടയായി യാത്രചെയ്തിട്ടുള്ള ഒരു മിഷനറിയുമുണ്ടായിട്ടില്ല .സ്വന്തം കൈയ്യാൽ 12 ലക്ഷം ആളുകളെ അദ്ദേഹം മാമ്മോദീസാ മുക്കിയതായി അദ്ദേഹത്തിൻറെ ജീവചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് .ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചവരെ ഉയിർപ്പിക്കുകയും അത്ഭുതങ്ങൾ പ്രവർത്തിച്ചുപോലും പാവങ്ങളെയും ഏഴകളെയും സഹായിക്കയും ചെയ്തിട്ടുള്ള വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻറെ മാദ്ധ്യസ്ഥം സുനിശ്ചിതമാണ്.

No comments:

Post a Comment