Wednesday, March 23, 2011

ഈ മാവ് ഇനിയും പൂക്കുമോ ????



വേള്‍ഡ് കപ്പിലെ ആദ്യ ക്വാട്ടര്‍  ഫൈനല്‍ കണ്ട ഞാന്‍ തീര്‍ത്തും നിരാശനയാണ് ഉറങ്ങാന്‍ കിടന്നത് . ക്രിക്കറ്റ് എന്നാ മാന്യന്‍ മാരുടെ കളിയെ തിരിച്ചറിവായ കാലം തൊട്ടു സ്നേഹിക്കുന്ന എനിക്ക് ഈ മത്സരം വേദനയുടെതായി . എന്തെന്നാല്‍ ഒരു കാലത്ത് ക്രിക്കറ്റ്  ലോകത്തെ കിരീടം വയ്ക്കാത്ത രാജാക്കന്മാര്‍ ആയിരുന്ന ആ കറുത്ത മുത്തുകള്‍ക്കു എന്താണ് സംഭവിച്ചത് ?? പ്രതിഭാ ദാരിദ്ര്യമോ ??? അതോ അര്‍പ്പണ ബോധാമില്ലായ്മയോ ???  

തൊലിയുടെ നിറ-വ്യത്യാസം കൊണ്ട് തങ്ങളെ താഴ്ന്നവരായി കണ്ടിരുന്ന വെള്ളക്കാരെ , ബാറ്റും ബോളും കൊണ്ട് വിറപ്പിച്ചു കറുത്തവന്റെ  ആത്മാഭിമാനവും ദേശീയതയും ഉയര്‍ത്തിപ്പിടിച്ച ഒരു പിടി മഹാന്മാരുടെ പിന്ഗാമികള്‍ക്ക് പിഴച്ചതെവിടെ ?? ഇങ്ങനെ ഒരു ജനതയുടെ മനോ വികാരത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ആണ് വിവിയന്‍ റിച്ചാര്‍ഡും  ഫ്രാങ്ക് വോറലും ഹയിന്സും ആബ്രോസ്സും വാല്‍ഷും ലോറന്‍സ് റോവും ഒക്കെ നമ്മുടെ മനസിലേക്ക് ഓടി വരുന്നത് . കാല്പനികതയും ദൈവീകത്വവും കൊണ്ട് പുല്‍ മൈതാനങ്ങളെ  പുളകമണിയിച്ച   മഹാന്മാര്‍ ...അങ്ങനെ അവര്‍ക്ക് നഷ്ടപ്പെട്ട മുത്താണ് അവരുടെ ജീവിച്ചിരിക്കുന്ന ഇതിഹാസമാണ്‌ ആ രാജ കുമാരന്‍ അതെ അവരുടെ സ്വന്തം ബ്രയാന്‍ ചാള്‍സ് ലാറ .

ട്രിനിടാഡിലെ  കാന്റാരോ എന്ന കൊച്ചു ഗ്രാമത്തില്‍ ബെന്ടി ലാറയുടെയും പേള്‍ ലാറയുടെയും പതിനൊന്നു മക്കളില്‍ പത്താമനായി 1969 മെയ്‌  2 നു ജനിച്ച ആ കുഞ്ഞു . ആറാം വയസില്‍ ട്രിനിടാഡിന്റെ   മുഷിഞ്ഞ തെരുവില്‍ കൂടി കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളി തുടങ്ങിയ ബാലന്‍ . ചെത്തി മിനുക്കിയ ബാറ്റുമായി മകന്‍ കളിക്കാന്‍ പോകുന്നത് ആച്ചര്യത്തോടെ  നോക്കി നില്‍ക്കുന്ന അച്ഛന്‍ .. മഴയുള്ള ദിവസങ്ങളില്‍ വീട്ടിലെ പൂച്ചട്ടി ഫീല്‍ഡേര്‍ മാറും ഒറ്റ റൂള്‍ തടി ബാറ്റുമാകുന്നത് കണ്ട അച്ഛന്‍ മകന്റെ ജീവിലെ വാസന മുദ്രകളെ തിരിച്ചറിഞ്ഞു . ടീനേജില്‍ ലോറന്‍സ് റോവിനെപ്പോലെ സ്ട്രോക്ക് പ്ലയര്‍ ആകാന്‍ ഫുള്‍ സ്ലീവ് ഷര്‍ട്ട്‌ വേണമെന്ന് പറഞ്ഞപ്പോള്‍ മകന്റെ നിഷ്ക്കളങ്കമായ ആഗ്രഹത്തിന് കൂട്ട് നിന്ന് മകന്റെ ചെറിയ ചെറിയ മാച്ചു കല്‍ പോലും പോയി കണ്ടു അവനെ സന്തോഷിപ്പിച്ച ബണ്ടി ലാറ . . . 

അമിതമായ പ്രോട്സാഹനങ്ങലാലും വര്നനകലാലും മക്കളുടെ ഭാവി തകര്‍ക്കുന്ന മാതാപിതാക്കള്‍ ലോകമെമ്പാടുമുള്ള ഈ  കാലത്ത് ബണ്ടി ലാറ എന്ന ഈ അച്ഛന്‍ എല്ലാ മാതാപിതാക്കള്‍ക്കും ഒരു മാത്രുകയാണ് . അമിത പ്രശംസ കൊടുക്കാതെ ഒരു മധ്യ  മാര്‍ഗത്തിലൂടെ ആ മകനെ വളര്‍ത്തി .. അങ്ങനെ ആ പയ്യന്‍ വളര്‍ന്നു ലോക ക്രിക്കറ്റിന്റെ നെരുകയിലുമെത്തി , അത് ചരിത്രം !!! 


ബന്ടി ലാറയെ പോലുള്ള ഒരു അച്ഛന്‍ ഇനി ഉണ്ടാവുമോ ???? മുഴു പട്ടിണിയിലും ഗാലറിയില്‍ വന്നു വീഴുന്ന ഒരു സിക്സരിനോ , ഫോറിനോ വേണ്ടി ദാഹിക്കുന്ന - വേഗതയും കൃത്യതയും  കൊണ്ട്  എതിര്‍ ബാറ്റിംഗ് നിര തകര്ത്തെരിയുന്ന ഒരു വാല്‍ഷോ ആബ്രോസ്സോ മാര്‍ഷല്ലോ ഇനി പുനര്‍ജനിക്കുമോ ?? ക്രിക്കറ്റിനെ ഒരു വികാരമായി കാണുന്ന ഒരു ജനതയുടെ മുറിവുണക്കാന്‍ , അവഗണിക്കപ്പെടുന്നവന്റെ വേദന അകറ്റാന്‍ , അവന്റെ ദേശീയത ഉയര്‍ത്തിപ്പിടിക്കാന്‍ , കാലിപ്സോ സംഗീതത്തിന്റെ ചടുലതയും നുരഞ്ഞു പൊങ്ങുന്ന റം പന്ച്ചുമായി ക്രിക്കറ്റ് മൈതാനങ്ങളെ ലഹരി പിടിപ്പിക്കാന്‍ പുനര്‍ജനിക്കുമോ ആ കലാകാരന്മാര്‍ ??? ഇനിയും പൂത്തു തളിര്‍ക്കുമോ ആ മാവ് വീണ്ടും ???
 
Related links :








1 comment:

  1. നന്നായിരിക്കുന്നു. ഇത്തരം സീരിയസ് കാര്യങ്ങള്‍ കൂടി എഴുതപ്പെടുന്നത്‌ ഈ ബ്ലോഗിന്റെ വളര്‍ച്ചയ്ക്ക് വളരെ ഉതകും. അഭിനന്ദനങ്ങള്‍. ഒപ്പം പോസ്റ്റുകള്‍ നന്നായി പ്രമോട്ട് ചെയ്യുക....

    ReplyDelete