Sunday, March 6, 2011

മഹാവിപ്ലവകാരി


                         June 14, 1928 – October 9, 1967 

"  ഒരടി പോലും പിന്നിലേക്ക്‌ വയ്ക്കരുത് , ഒരു നിമിഷം പോലും ക്ഷീണിതനായി ഇരിക്കരുത്    "   ക്യുബന്‍ വിപ്ലവ നായകന്‍ എണസ്ടോ  ചെ ഗുവേര സാന്റ ക്ലാരയിലെ തൊഴിലാളികളോട്  നടത്തിയ പ്രസംഗത്തിലെ ആഹ്വാനമാണിത് . ഒരു യധാര്‍ത്ഥ വിപ്ലവകാരിയെ നയിക്കേണ്ടത് സ്നേഹമെന്ന വികാരമാണെന്ന് ചെ വിശ്വസിച്ചു . സോവിയറ്റ് റോക്കറ്റുകളുടെ ശക്തി കൊണ്ടല്ല , മറിച്ച്‌ ക്യുബന്‍ ജനതയുടെ ഐക്യവും രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാനുള്ള സന്നദ്ധതയും കടിനാദ്വാനവും കൊണ്ടാണ് വിജയം നേടേന്ടതെന്നും ചെ ഈ പ്രസംഗത്തില്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു . ചെ യുടെയും ഫിഡല്‍കാസ്ട്രോ  യുടെയും വിപ്ലവ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയ സ്ഥലമാണ് സാന്റ ക്ലാര . ക്യുബന്‍ എകാതിപത്യത്തിനെതിരെ ഇവിടെ നടന്ന ഗോറില്ല യുദ്ധമാണ് പ്രസിഡന്റ്റ് ഫുള്‍ ജാന്‍സിയോ ബാറ്റിസ്റ്റ  യുടെ പതനത്തില്‍ കലാശിച്ചത് . സാന്റ ക്ലാരയില്‍ ഗവന്മേന്റ്റ് സേനക്കെതിരെ നടത്തിയ അന്തിമ പോരാട്ടത്തിനു ചുക്കാന്‍ പിടിച്ചത് ചെ ഗുവേര ആയിരുന്നു . ചെ യുടെ നേത്രുത്വത്തില്‍ ഉള്ള ഗറില്ല സേന നേടിയ വിജയത്തോടെ 1958 ഡിസംബര്‍ ൩൧ നു രാത്രി ക്യുബ വിട്ടോടാന്‍ പ്രസിഡന്റ്റ്  നിര്‍ബന്ധിതനായി . ചെ യുടെ ഭൌതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നതും സാന്റ ക്ലാരയിലാണ് .

1 comment:

  1. കര്‍ത്താവും, ചെഗുവേരയും ഒരേ തത്ത്വങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച്‌, യൌവനത്തില്‍ തന്നെ രക്തസാക്ഷിത്വം വരിച്ചവരാണ്.
    രണ്ടു പേരെയും മാനുഷികമായി കണക്കാക്കിയാല്‍, ഇരുവരും ലോകം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹികള്‍ ആയിരുന്നു.
    പോരാട്ട വഴികള്‍ വിഭിന്നമായിരുന്നെങ്കിലും...

    ചെഗുവേരയെ കുറിച്ച് ലേഖനം എഴുതിയ അളിയന്‍ തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു.
    അഭിനന്ദനങ്ങള്‍...

    ReplyDelete