Thursday, March 10, 2011

രാജകീയ പ്രണയം


" എന്റെ പ്രണയിനിക്ക് വേണ്ടി ഞാന്‍ ഈ സിംഹാസനം ഉപേക്ഷിക്കുന്നു  " ലോകം കണ്ട ഏറ്റം തീവ്രമായ പ്രണയത്തിലെ നായകന്‍റെ വാക്കുകളാണിത് .  ബ്രിട്ടന്റെ രാജാവും ഇന്ത്യ യുടെ ചക്രവര്‍ത്തിയും ആയിരുന്ന എഡ്വേര്‍ഡ് എട്ടാമന്‍ തന്റെ പ്രണയിനി ആയിരുന്ന വാലിസ് സിംപ്സനെ വിവാഹം കഴിക്കുന്നതിനായി സിംഹാസനം ഉപേക്ഷിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലെ വാക്കുകള്‍ !!!!!  ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു കളഞ്ഞ ഒരു സംഭവം ആയിരുന്നു അത് . കാമുകിക്കുവേണ്ടി ലോകത്തിലെ ഏറ്റം വലിയ സാമ്രാജ്യത്തിന്റെ രാജപദവി ഉപേക്ഷിക്കുക . അതും രണ്ടു വിവാഹം കഴിച്ച അമേരിക്കക്കാരിയായ ഒരു സ്ത്രീയെ സ്വന്തം ആക്കുന്നതിനു .!!!

വെയില്‍സ് രാജകുമാരന്‍ എന്നാ നിലയില്‍ കിരീടാവകാശിയായി കഴിയുമ്പോള്‍ ആണ്  എഡ്വേര്‍ഡ് ആദ്യമായി വാലിസ് സിംപ്സന്‍ എന്ന നീണ്ടു മെലിഞ്ഞ അമേരിക്കന്‍ സുന്ദരിയെ കാണുന്നത് . വാലിസും ഭര്‍ത്താവ് സിംപ്സനും പിന്നീട് രാജകുമാരന്റെ സുഹൃത്തുക്കളായി . വാളിസുമായുള്ള അടുപ്പം മെല്ലെ വളര്‍ന്നു . 1936 ഇല്‍ ആണ് പിതാവ് ജോര്‍ജ് V മന്റെ മരണത്തെ തുടര്‍ന്ന് ബ്രിട്ടീഷ് രാജാവായി എഡ്വേര്‍ഡ് എട്ടാമന്‍ അധികാരമേറ്റതു . വൈകാതെ രാജാവും വാലിസുമായുള്ള ബന്ധത്തിന്റെ കഥകള്‍ അമേരിക്കയിലെയും ബ്രിട്ടനിലെയും മാദ്യമങ്ങള്‍ വാര്‍ത്തയാക്കി . ബ്രിട്ടീഷ് പ്രധാന മന്ത്രി സ്റാന്‍ലി  ബാഡ്‌വിന്‍ ഈ വിഷയം രാജാവുമായി ചര്‍ച്ച ചെയ്തു , എന്നാല്‍ അപ്പോളൊന്നും മറ്റൊരാളുടെ ഭാര്യയായ അമേരിക്കക്കാരിയെ വിവാഹം കഴിക്കാന്‍ രാജാവ് തീരുമാനം എടുക്കുമെന്ന് ആരും കരുതിയില്ല .

പ്രധാന മന്ത്രി യുമായുള്ള സംഭാഷണത്തില്‍ രാജാവ് ചോദിച്ചു " എന്റെ വിവാഹത്തെ അംഗീകരിക്കുമോ " ??? ജനം അംഗീകരിക്കില്ല എന്ന് പ്രധാന മന്ത്രി പറഞ്ഞു , അപ്പോള്‍ , പ്രധാന മന്ത്രി യുടെ കൈയ്യില്‍ പിടിച്ചു കൊണ്ട് എഡ്വേര്‍ഡ് എട്ടാമന്‍ പറഞ്ഞു " മിസിസ് സിംപ്സനെ വിവാഹം കഴിക്കുന്നതിനു വേണ്ടി ഞാന്‍ സിംഹാസനം ഉപേക്ഷിക്കുകയാണ് " . 

രാജാവിന്റെ തീരുമാനം കേട്ട് പ്രധാന മന്ത്രി യും , ബ്രിട്ടീഷ് രാജകുടുംബവും , ലോകം മുഴുവനും ഞെട്ടിത്തരിച്ചു . 10  മാസവും 21  ദിവസവും രാജാവായി വാണ അദ്ദേഹം അങ്ങനെ സ്ഥാന ത്യാഗം ചെയ്തു . ഒരു വര്‍ഷം കൂടി കഴിഞ്ഞായിരുന്നു ഇവരുടെ വിവാഹം , പിന്നീട് 35  വര്‍ഷം അവര്‍ സന്തുഷ്ടമായ ദാമ്പത്യ ജീവിതം നയിക്കുകയും ചെയ്തു . 

Related Links :





1 comment:

  1. പ്രണയം ഉദാത്തമാകുന്നത് ഇത്തരം ചില ചരിത്രങ്ങളെക്കുറിച്ച് നമ്മള്‍ ബോധവാന്മാര്‍ ആയിത്തീരുമ്പോഴാണ്. ഒരുമിച്ചുള്ള ജീവിതത്തിനു യാതൊരു വിലയും കല്‍പ്പിക്കാത്ത ഫോറിന്‍ രാജ്യങ്ങളിലും നീണ്ട പ്രണയവും ഒരുമിച്ചുള്ള ദാമ്പത്യവും ഉണ്ട് എന്നത് നമ്മുടെ യുവാക്കള്‍ മനസിലാക്കിയിരുന്നെങ്കില്‍...
    എന്തെന്നാല്‍ ഇന്നിവിടെ പ്രണയവും,ദാമ്പത്യവും ഏറ്റവുമധികം വേര്‍പിരിയപ്പെടുന്നു...

    പോസ്റ്റ് നന്നായിരിക്കുന്നു മച്ചാ...

    ReplyDelete