Wednesday, March 23, 2011

ഹാംലിനിലെ കുഴലൂത്തുകാരന്‍


പണ്ട് പണ്ട് ജെര്‍മ്മനിയിലെ ഹാംലിന്‍ നഗരത്തില്‍ എലികള്‍  പെരുകിയപ്പോള്‍ അവയെ കൊന്നൊടുക്കാന്‍ ഒരു മാന്ത്രിക കുഴലൂത്തുകാരന്‍ വന്നു . എലികളെ കൊന്നൊടുക്കാന്‍ അയാളൊരു നിബന്ധന  വച്ചു. എലികളുടെ ശല്യം തീര്‍ത്ത്‌ കൊടുത്താല്‍ രാജകുമാരിയെ വിവാഹം ചെയ്തു കൊടുക്കണം . രാജാവ് സമ്മതിച്ചു , അയാള്‍ കുഴലൂതിത്തുടങ്ങി എലികലെല്ലാം അയാളുടെ പിന്നാലെ കൂടി . അയാള്‍ അവയെയെല്ലാം ഒരു വലിയ നദിയില്‍ കൊണ്ടുപോയി , കൊഴലൂത്തുകാരനെ പിന്തുടര്‍ന്ന് എലികളും വെള്ളത്തില്‍ ഇറങ്ങി , എല്ലാം വെള്ളത്തില്‍ മുങ്ങിചാവുകയും ചെയ്തു . മടങ്ങി വന്ന കുഴലൂത്തുകാരന്‍ രാജാവിനോട് പ്രതിഭലം ചോദിച്ചു . പക്ഷെ ചതിയനായ രാജാവ് വാക്ക് പാലിച്ചില്ല . സമ്മാനമൊന്നും തരാനാവില്ലന്നു പറഞ്ഞു മടക്കി അയച്ചു .

പക്ഷെ മാന്ത്രികന്‍ വിട്ടുകൊടുത്തില്ല , അയാള്‍ രാജാവിന് മറുപടി നല്‍കിയത് പ്രവര്‍ത്തി കൊണ്ടായിരുന്നു.  തന്റെ കുഴലെടുത്ത് അയാള്‍ വീണ്ടും ഊതി , ഇത്തവണ നഗരത്തിലെ കുട്ടികള്‍ മുഴുവന്‍ അയാളുടെ പിന്നാലെ കൂടി . അച്ഛനമ്മമാര്‍ തടഞ്ഞിട്ടും അവര്‍ പിന്മാറിയില്ല . അവരെല്ലാം ഏതോ മാന്ത്രിക സ്വപ്നത്തില്‍ മയങ്ങി എന്നപോലെ അയാളുടെ പിന്നാലെ യാത്രയായി . കുഴലൂത്തികാരന്‍ അവരെ ഒരു മലയുടെ അടിവാരത്തിലേക്ക് നയിച്ചു. അവിടെയുള്ള ഒരു ഗുഹയിലേക്ക്  അയാളുടെ പിന്നാലെ അവരെല്ലാം പോയി അങ്ങനെ ആ നഗരത്തിലെ കുട്ടികളെ എല്ലാം കാണാതെയായി .  

റോബര്‍ട്ട്‌  ബ്രൌനിംഗ് എന്ന മഹാനായ വ്യക്ത്തിയുടെ ലോകപ്രസിദ്ധമായ  " പൈഡു പൈപ്പര്‍ " എന്ന കവിതയുടെസമാഹാരമാണിത് .  പതിറ്റാണ്ടുകളായി പറഞ്ഞു കേട്ട് വരുന്ന ഈ കഥ , ഒരു കഥയല്ലന്നു ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ ???? നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലങ്കിലും ഞാന്‍ പറയട്ടെ . ഇന്നലെ രാത്രിയുടെ യാമങ്ങളില്‍ ഞാന്‍ വായിച്ചു തീര്‍ത്ത പുസ്തകത്തിലെ ഒരു എടാണിത് . കഥയിലെ കഥാപാത്രമായ കുഴലൂത്തികാരന്‍ ജീവിച്ചിരുന്നു എന്നാണു പുതിയ കണ്ടത്തല്‍ .  പതിമൂന്നാം നൂറ്റാണ്ടില്‍ ഹാംലിന്‍ നഗരത്തില്‍ സംഭവിച്ച ഏതോ ഒരു സംഭവമാണ്  ഈ കഥയുടെ പിന്നിലുള്ളത് . നഗരത്തിലെ ഹാംലിന്‍ പള്ളിയുടെ ചില്ല് ജനാലകളില്‍ ഒരു കുഴലൂത്തുകാരന്റെ ചിത്രമുണ്ട് . അതിന്റെ ചുവട്ടില്‍ ഇങ്ങനെ എഴുതിയിരിക്കുന്നത് കാണാം " 1248 -)0  വര്ഷം ജോണ്‍ പോള്‍ വിശുദ്ധന്മാരുടെ ദിനത്തില്‍ , കൃത്യമായി പറഞ്ഞാല്‍ ജൂണ്‍ 26 നു ഹാംലിനില്‍ ഒരു കുഴലൂത്തുകാരന്‍ വന്നു , അയാള്‍ നഗരത്തിലെ 130 കുട്ടികളെ എങ്ങോട്ടോ തട്ടിക്കൊണ്ടു പോയി " .

പൈഡു   പൈപ്പര്‍ ജീവിച്ചിരുന്നു എന്നതിന് തെളിവായി മറ്റൊരു രേഖ കൂടിയുണ്ട് . 1450  ഇല്‍ രചിച്ചതായി കരുതുന്ന ലൂന്ബെര്ഗ് കൈ എഴുത്തുകലാണിത് , അതില്‍ ഹാംലിന്‍ നഗരത്തില്‍ വെള്ളികൊണ്ടുള്ള ഓടക്കുഴല്‍ വായിച്ചു നടന്ന ഒരു യുവാവിനെ പറ്റി പറയുന്നുണ്ട് . . .

16 , 17  നൂറ്റാണ്ടുകളില്‍ യൂറോപ്പിലെ നഗരങ്ങളിലും നാട്ടിന്‍ പുറങ്ങളിലും ആക്ഹോശാവസരങ്ങളില്‍ പാട്ട് പാടാന്‍ നിയോഗിക്കപ്പെട്ട കുഴലൂത്തുകാരുണ്ടായിരുന്നു .  കഥയിലെ കുഴലൂത്ത് കാരനും അത്തരമൊരു കലാകാരനായിരിക്കാം . ഈ കുഴലൂത്തുകാരില്‍ കുഴപ്പക്കാരുണ്ടായിരുന്നത്രെ ???? അലസന്മാരും ചിലപ്പോള്‍ കുതന്ത്രങ്ങള്‍  ഒപ്പിക്കുന്നവരും ഉണ്ടായിരുന്നു അവര്‍ക്കിടയില്‍ . പതിനാറാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ പടര്‍ന്നു പിടിച്ച പ്ലേഗ് വലിയ ദുരന്തമായിരുന്നു . ഒരു പക്ഷെ കുഴപ്പക്കാരായ കുഴലൂത്ത് കാരാണ്  എലികള്‍ വരുത്തിവച്ച പ്ലെഗിനും കാരണം എന്ന് ജനം ചിന്തിച്ചിരിക്കാം . പിന്നീട് , ചില ഭാവനാ ശാലികള്‍ കുഴലൂത്തുകാരനെ പട്ടി കഥകള്‍ മെനഞ്ഞിരിക്കാം . മറ്റൊരു കാര്യം കൂടി പുതിയ ഗവേഷണങ്ങളില്‍ പുറത്തു വന്നിട്ടുണ്ട് . ഏതോ കാരണത്താല്‍ ഒരിക്കല്‍ ഹാംലിനിലെ ജനങ്ങള്‍ ഒന്നടങ്കം അവിടം വിട്ടു ബ്രാന്ദന്‍ ബെര്‍ഗിനു സമീപത്തേക്ക് കുടിയൊഴിഞ്ഞു പോയിരുന്നത്രെ ... ഇത്തരമൊരു കൂട്ട പലായനമായിരിക്കാം കുഴലൂത്ത് കാരന്റെയും അയാളെ പിന്തുടരുന്ന  കുട്ടികളുടെയും കഥയ്ക്ക് പിന്നിലെന്ന് ജര്‍ഗന്‍  അഡോള്‍ഫു  പറയുന്നു .....

ഇത് സത്യമോ ???? മിഥ്യയോ  ???  എനക്കറിയില്ല !!! ഞാന്‍ അറിഞ്ഞ ഒരു കാര്യം നിങ്ങളോട് പങ്കു വച്ചെന്നു മാത്രം !!!!!






1 comment:

  1. ഹാംലിനിലെ കുഴലൂത്തുകാരനെക്കുറിച്ച് പണ്ടൊരിക്കല്‍ കുട്ടികളുടെ ദീപിക എന്ന കഥപ്പുസ്തകത്തില്‍ വായിച്ചത് ഇപ്പോള്‍ ഓര്‍ക്കുന്നു. പെട്ടന്ന് ബാല്യ കവ്മാരങ്ങളിലേക്ക് ഓര്‍മകളെ കൊണ്ടു പോകാന്‍ അളിയന്റെ ഈ പോസ്റ്റിന് കഴിഞ്ഞു. ഒപ്പം അതില്‍ നിന്നും ചുരുളഴിയുന്ന ഒരു രഹസ്യത്തെക്കുറിച്ചും ഇപ്പോള്‍ മനസിലാക്കാനും സാധിച്ചു. ലോകത്തെ ഏറ്റവും പ്രചാരത്തിലുള്ള ഒരു കഥയുടെ പുനര്‍ ആവിഷ്കരണം എന്തുകൊണ്ടും നന്നായി...

    ReplyDelete