Thursday, May 26, 2011

ലാറ്റിന്‍ അമേരിക്ക !!!

വൈവിദ്യങ്ങളുടെ നാട് എന്ന് ഇന്ത്യയെ വിശെശിപ്പിക്കാമെല്ലൊ ?? അതുപോലെ വൈവിദ്യങ്ങളുടെ ഭൂഖണ്ഡം എന്ന് വിളിക്കാവുന്ന പ്രദേശമാണ് " തെക്കേ അമേരിക്ക " അഥവാ " ലാറ്റിന്‍ അമേരിക്ക " . ഭൂപ്രകൃതിയിലും മനുഷ്യ സ്വഭാവത്തിലും ആ വൈവിദ്യം പ്രകടമാണ് . ആകാശത്തെ തൊട്ടുരുംമുന്ന ആന്ദീസ് പര്‍വതനിര  ഒരു ഭാഗത്ത് , അതി വിശാലമായ ആമസോണ്‍ നദി വേറെ ഭാഗത്ത് , പുകഞ്ഞു കൊണ്ടിരിക്കുന്ന  അഗ്നി പര്‍വതങ്ങള്‍ , ഭൂകമ്പങ്ങള്‍ നിറഞ്ഞ പ്രദേശങ്ങള്‍ , ഇതിനെല്ലാം പുറമേ മനുഷ്യ സ്പര്‍ഷമെല്‍ക്കാത്ത മഴക്കാടുകള്‍ അതെ " ആമസോണ്‍ " !! പിന്നെ അധികം ദൂരയല്ലാതെ ഭൂമിയിലെ തന്നെ ഏറ്റം വരണ്ട പ്രദേശമായ " അക്കാറ്റാമ മരുഭൂമി " !!

ലാറ്റിന്‍ അമേരിക്ക ഒരേ സമയം സമ്പന്നവും ദാരിദ്രവും ആണ്  . ലോകത്തില്‍ ഏറ്റം കൂടുതല്‍ കാപ്പിയും പഞ്ചസാരയും ഏത്തപ്പഴവും കയറ്റി അയക്കുന്നതില്‍ അവര്‍ മുന്‍പന്തിയില്‍ ആണ്.      " ലോകത്തിന്റെ പഞ്ചസാര കിണ്ണം " എന്നറിയപ്പെടുന്ന ക്യൂബ തെക്കേ അമേരിക്കയില്‍ ആണ് . എന്നാല്‍ . . .  മറ്റൊരു ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ കൊളംബിയ ബ്രൌണ്‍ ഷുഗര്‍ പോലുള്ള മയക്കുമരുന്നുകളുടെ ലോകത്തിലെ ഏറ്റം വലിയ വിപണിയും ആണ് ...

വിപ്ലവത്തിന്റെയും സാഹിത്യത്തിന്റെയും വിള ഭൂമിയാണ്‌   ലാറ്റിന്‍ അമേരിക്ക . ഛെ ഗുവേര , ഫിടെല്‍ കാസ്ട്രോ തുടങ്ങിയ വിപ്ലവ നക്ഷത്രങ്ങള്‍ , പാബ്ലോ നെടൂര , ഒക്ടാവിഒ പാസ്‌ തുടങ്ങിയ സാഹിത്യ കാരന്മാര്‍ , പെലെ ,മാറഡോണ , മെസ്സി  തുടങ്ങിയ കായിക താരങ്ങള്‍ . അതെ ലാറ്റിന്‍ അമേരിക്ക ലോകത്തിനു നല്‍കിയ സംഭാവനകള്‍ അങ്ങനെ നീളുന്നു ....

                                           ബ്രസീല്‍  


 ഈ പേര് കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മയില്‍ എത്തുന്നത് ഫുട്ബോള്‍ ആണ് , അത്രക്കാന്  ബ്രസീലുകാരുടെ ഫുട്ബാള്‍ പ്രണയം . ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ വലിപ്പം കൊണ്ടും ജന സംക്യ കൊണ്ടും ഒന്നാമതാണ് ബ്രസീല്‍ . ലോക രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനം . ലോകത്തിലെ വലിയ മഴക്കാടായ ആമാസോം പ്രദേശം , ഏറ്റം വലിയ നദിയായ ആമസോണ്‍ നദി എന്നിവയുടെ ഭൂരിഭാഗവും ബ്രസീളിലാനുള്ളത് . തെക്കേ അമേരിക്കന്‍ ഭൂഖന്ദ്ത്തിന്റെ  മദ്യത്തില്‍ ആയി സ്ഥിതി ചെയ്യുന്ന ബ്രസീലിന്റെ തലസ്ഥാനം ബ്രസീലിയ ആണ് , നാണയം റിയാലും , ഔദ്യോധിക ഭാഷ പോര്ടുഗീസും ...


                                               ബ്രസീല്‍ മരം

ബ്രെത്തോലെഷ്യ എക്ഷ്സെല്സ എന്ന് ശാസ്ത്രീയ നാമം ഉള്ള  " ബ്രസീല്‍ " എന്നാ വൃക്ഷം ഈ പ്രദേശത്തു ധാരാളമായി വളരുന്നു . ഈ വൃക്ഷത്തിന്റെ പേരില്‍ നിന്നാണ് ബ്രസീല്‍ എന്ന പേര് തന്നെ ലഭിച്ചത് . ബ്രസീല്‍ മരത്തിന്റെ കായ ഒരു പ്രധാന കയറ്റുമതി ഇനം കൂടിയാണ് . പതിനഞ്ചാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ നിന്നുള്ള കടന്നു കയറ്റം റെഡ് ഇന്ത്യന്‍ വംശജരുടെ തകര്‍ച്ചക്ക് ഇടയാക്കി . ഇന്ന് ബ്രസീലിലെ ജന വിഭാഗത്തില്‍ 60 % വെളുത്ത വര്‍ഗക്കാരാണ് .ഇത് കൂടാതെ യൂറോപ്പ് കാറും റെഡ് ഇന്ത്യന്മാരും ചേര്‍ന്ന മിശ്ര വര്‍ഗ്ഗവും ബ്രസീലില്‍ ഉണ്ട് , ഇവര്‍ "കബോക്ലോസേ " എന്നറിയപ്പെടുന്നു . വെള്ളക്കാരും ആഫ്രിക്കയില്‍ നിന്നെത്തിയ കരത്തവരും ചേര്‍ന്ന വര്‍ഗം " മുലാറ്റോസ് " എന്നനരിയപ്പെടുന്നത് . ഇപ്പോള്‍ ഇവിടെ റെഡ് ഇന്ത്യക്കാരുടെ ജനസംക്യ 1 % താഴയാണ് . 

ബ്രസീലിലെ വന്‍ നഗരങ്ങളായ റിയോ  ഡീ ജെനീറോ, സാവോ പോളോ എന്നിവയാണ് ജനസംക്യ കൂടുതല്‍ ഉള്ള പ്രദേശങ്ങള്‍ .ദരിദ്രരായ ബ്രസീലുകാര്‍ താമസിക്കുന്നത് ചേരികളിലും , അവയെ " ഫവാലാസ് " എന്ന് വിളിക്കുന്നു . ഇവിടുത്തെ പ്രധാന മതം ക്രിസ്തു മതം ആണ് അതില്‍ തന്നെ കത്തോലിക്ക വിഭാഗവും .പോര്ടുഗീസുകാരാന് ഇവിടെ ക്രിസ്തു മതം പ്രചരിപ്പിച്ചത് . ബ്രസീലിലെ റെഡ് ഇന്ത്യന്‍ വിഭാഗം " മാക്കുംബ , കണ്ടോബിള്‍ " തുടങ്ങിയ മതങ്ങളില്‍ വിശ്വസിക്കുന്നു .ബ്രസീലിന്റെ വടക്കന്‍ പ്രദേശത്തു ആമസോണ്‍ മഴക്കാടുകള്‍ വ്യാപിച്ചു കിടക്കുന്നു . ലോകത്തിലെ തന്നെ ഏറ്റം വലിയ മഴക്കാടുകള്‍ ആണ് " ആമസോണ്‍ " !! . ഈ മഴക്കാടുകളില്‍ ലോകത്തിലെ തന്നെ ഏറ്റം വലിയ കരണ്ട് തീനിയായ "കാപിബാരാ" , ലോകത്തിലെ ഏറ്റം വലിയ പാമ്പായ " അനാക്കൊണ്ടാ " ഇവയുടെ കേന്ദ്രമാണ് .  ഇവയെ കൂടാതെ ജാഗ്വാര്‍ , ടാപ്പിര്‍ എന്നീ വന്യ മൃഗങ്ങളും ഇവിടെ സുലഭംമായി ഉണ്ട് . 4000  - ത്തില്‍ അദികം സസ്യങ്ങള്‍ ഇവിടെ വളരുന്നു . .

 ആന്ടീസ് പര്‍വതത്തില്‍ നീന്നുല്ഭവിക്ചു ആമസോണ്‍ മഴക്കാടുകളില്‍ കൂടി ഒഴുകി അറ്റലാന്റിക് മഹാ സമുദ്രത്തില്‍ പതിക്കുന്ന ആമസോണ്‍ നദി ഈ മഹാ രാജ്യത്തില്‍ കൂടിയാണ് ഒഴുകുന്നത്‌ . ഈ സമുദ്രമാകട്ടെ " പിരാന " എന്നറിയപ്പെടുന്ന ഭീകരന്‍ മത്സ്യങ്ങളുടെ ആവാസ സ്ഥലാവും . യൂറോപ്യന്‍ കടന്നു കയറ്റത്തിന്റെ സ്വാദീനം ഇവരുടെ ഭക്ഷണത്തിലും പ്രകടമാണ് . നാട്ടിന്‍ പുറങ്ങളില്‍ ബീന്‍സ് , കസ്സവ , അരി ഇവക്കാന് പ്രചാരം ( കസ്സവ എന്നാല്‍ നമ്മുടെ കപ്പ തന്നെ ) .  പന്നി ഇറച്ചിയും ഉണക്കിയ ബീഫും കറുത്ത ബീന്‍സും ചേര്‍ത്തു തയ്യാറാക്കുന്ന ഫീയോട എന്ന വിഭവം ആണ് ഇവരുടെ ദേശീയ ആഹാരം . കാപ്പി ഇഷ്ട പാനിയവും . " ച്ചുരാസ്കോ " എന്ന് വിളിക്കുന്ന ആഹാരവും ഇവിടെ പ്രടാനമാണ് . പഴച്ചാര്‍ ചേര്‍ത്തു നിര്‍മിക്കുന്ന " ബാട്ടിടാസ് മാറ്റി ( വാറ്റിനു തുല്യം ) " ഇവിടുത്തുകാരുടെ ഇഷ്ട പാനിയം തന്നെ . 

മൂന്നു നൂറ്റാണ്ടോളം പോര്ടുഗീസുകാരുടെ അധീനതയില്‍ ആയിരുന്നു ബ്രസീല്‍ . 1807  - ഇല ഫ്രെഞ്ച് കാര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് അവിടുത്തെ രാജാവായ ജോണ്‍ ബ്രസീലില്‍ എത്തുകയും റിയോ ടെ ജെനീരോയെ പോര്ടുഗീസ് സാമ്രാജ്യത്തിന്റെ തലസ്ഥാനം ആക്കുകയും ചെയ്തു .ജോണ്‍ രാജാവിന്റെ മകനായ പെട്രോ 1822  ഇല്‍ ബ്രസീലിന്റെ ഭരണം ഏറ്റെടുക്കുകയും സ്വതന്ത്രമായി പ്രേക്യാപിക്കുകയും ചെയ്തു . . 1841  ഇല്‍ പെട്രോ രണ്ടാമന്‍ ബ്രസീലിന്റെ ചക്രവര്‍ത്തി ആകുകയും ആ രാജ്യത്തെ അഭിവൃത്തിയിലേക്ക് നയിക്കുകയും ചെയ്തു . ഇദ്ദേഹത്തെ ബ്രസീലുകാര്‍ ദേശീയ നായകനായി കണ്ടു ആദരിക്കുന്നു . 1889 നവെമ്ബെര്‍ 15 നു ബ്രസീല്‍ രേപ്പബിക്കായി , ജെനരേല്‍ " മനോയാല്‍ ടിയോ ടോരോടോ ഫോണ്സേക്കയാണ് " ആദ്യ പ്രസിടന്റെ .

ബ്രസീലുകാരുടെ ഇഷ്ട വിനോദം ഫുട്ബാള്‍ ആണ് . അഞ്ചു തവണ ബ്രസീല്‍ ലോക ചാമ്പ്യന്‍ മാരായിട്ടുണ്ട് ( 1958 ,1962 , 1970 , 1994 , 2002 ) . ബ്രസീലുകാര്‍ തങ്ങളുടെ രാജ്യത്തെ " ഫുട്ബോളിന്റെ നാട് " എന്ന് വിശേഷിപ്പിക്കുന്നു . ഫുട്ബോളിന്റെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന "  പെലെ " ബ്രസീലുകാരനാണ് . ലിറ്റില്‍ ബേര്‍ഡ്  എന്നറിയപ്പെടുന്ന "ഗാരിന്‍ജ  " റൊണാള്‍ഡോ , റൊമാരിയോ , കാക്ക ഈ സൂപ്പര്‍ താരങ്ങളും ബ്രസീലുകാര്‍ തന്നെ . " ദി ആള്‍ക്കമിസ്റ്റ് " എന്ന നോവലിന്റെ രാജയിതാവായ കോയലോയെ ബ്രസീലിന്റെ വിശ്വ സാഹിത്യ കാരന്‍ എന്ന് വിശേഷിപ്പിക്കുന്നു ....

പെട്രോ അല്‍വാരിസ് കബ്രാള്‍  
 


 ഇന്നത്തെ ബ്രസീല്‍ ഉള്‍പ്പെടുന്ന ഭൂപ്രദേശം കണ്ടത്തിയ പോര്ടുഗീസ് നാവികനാണ് " പെട്രോ അല്‍വാരിസ് കബ്രാള്‍ " . ഇന്ത്യയിലേക്കുള്ള കപ്പല്‍ പാത കണ്ടെത്തിയ " വാസ്കോ ഡി ഗാമയുടെ " വഴി പിന്തുടര്‍ന്ന് 1500  ഇല്‍ യാത്ര തിരിച്ച കബ്രാള്‍ തെക്കേ അമേരിക്കയുടെ തീരത്ത്‌ വഴി തെറ്റി എത്തുകയും ആ പ്രദേശത്തിനു " ട്രൂ ക്രോസ് " എന്ന് പേരിടുകയും ചെയ്തു . എന്നാല്‍ പോര്ടുഗീസിലെ " മാനുവല്‍ " രാജാവ് ഇതിനു " ഹോളി ക്രോസ് " എന്ന് പേരിട്ടു . ഈ പ്രദേശമാണ് ഇന്നത്തെ ബ്രസീല്‍ . 1500  സെപ്റ്റംബര്‍  13  നു കബ്രാള്‍ കോഴിക്കോട്ടും എത്തിചെരുകയുണ്ടായി !!!


കടപ്പാട് :  ഈ വിവരങ്ങളെല്ലാം അറിയാവുന്ന ഭാഷയില്‍ പറഞ്ഞുതന്നു എന്നെ സഹായിച്ച എന്റെ സ്വന്തം കാനറി പക്ഷിക്ക് എന്റെ നന്ദി  

agradece : sincero agradece a meu canário para ajudar me









2 comments:

  1. നന്നായിരിക്കുന്നു മച്ചു. കുറേ നാളുകളായി നിശബ്ദതയില്‍ മുഴുകിപ്പോയ Past Life വീണ്ടും മിണ്ടിത്തുടങ്ങിയല്ലോ. അതുപോട്ടെ, ആരാ ഈ "എന്റെ സ്വന്തം കാനറി പക്ഷി?" ;)

    ReplyDelete
  2. മച്ചൂ , അതൊരു സാങ്കല്പിക കഥാപാത്രം തന്നെ ആണേ

    ReplyDelete