2018-ൽ, ഇലോൺ മസ്‌കിൻ്റെ സ്‌പേസ് എക്‌സ് ഒരു ഫാൽക്കൺ ഹെവി റോക്കറ്റ് ബഹിരാകാശത്തേക്ക് വിക്ഷേപിച്ചു, അത് ഒരു unique payload ആണ് വഹിചത്: ഒരു Cherry Red ടെസ്‌ല റോഡ്‌സ്റ്റർ എന്ന ആഡംബര കാർ!! സ്‌പേസ് സ്യൂട്ട് ധരിച്ച ഡമ്മിയും ആ കാറിൽ ഉണ്ട് "സ്റ്റാർമാൻ" എന്ന് ആയിരുന്നു ആ ഡമ്മിയുടെ പേര്. റോക്കറ്റ് അന്തരീക്ഷത്തിലേക്ക് കുതിച്ചുയർന്നപ്പോൾ, കാറും അതിലെ യാത്രക്കാരൻ ആയ സ്റ്റർമാനും ഒരു ഇതിഹാസ യാത്ര ആരംഭിച്ചു, ബഹിരാകാശത്തേക്ക് പോകുന്ന ആദ്യത്തെ ബഹിരാകാശ ഇതര വാഹനമായി Tesla Roadster!!!.
ടെസ്‌ല റോഡ്‌സ്റ്റർ, സ്റ്റാർമാൻ , ബഹിരാകാശത്തിൽ 2.5 ബില്യൺ മൈലുകൾ (4 ബില്യൺ കിലോമീറ്റർ) അകലെ ആണ് കാർ ഉള്ളത് (ഇപ്പോൾ വ്യത്യാസം ഉണ്ടെയേക്കാം), മണിക്കൂറിൽ ഏകദേശം 24,791 മൈൽ (മണിക്കൂറിൽ 39,897 കിലോമീറ്റർ) വേഗതയിൽ കാർ സഞ്ചരിക്കുന്നു (ഇപ്പോൾ അതിൽ കൂടുതൽ വേഗത കൈവരിച്ചേക്കാം). കാർ നിലവിൽ ഹീലിയോസെൻട്രിക് ഭ്രമണപഥത്തിലാണ്, നിലവിൽ ഈ കാർ സൂര്യനെ വലം വച്ചുകൊണ്ടിരിക്കുന്നു.
No comments:
Post a Comment