Wednesday, January 15, 2025

പ്രോക്സിമ സെൻന്റൗറി

 


സൂര്യൻ കഴിഞ്ഞാൽ ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രമാണ് ആൽഥാ സെന്റൗറി അഥവാ റിജിൽ കന്റാറസ്.

സിലാസ്റ്റ്യൽ ഇക്വേറ്ററിന് 61 ഡിഗ്രി തെക്കാണ് ഈ നക്ഷത്രത്തിൻ്റെ സ്ഥാനം എന്നതിനാൽ ഭൂമദ്ധ്യരേഖക്ക് 15 ഡിഗ്രി വടക്കു മുതൽ വടക്കോട്ടുള്ള നക്ഷത്ര നിരീക്ഷകർക്ക് ഈ നക്ഷത്രം ദൃശ്യമാകില്ല.

ഭൂമിയിൽ നിന്ന് 4.3 പ്രകാശവർഷമാണ് ഈ നക്ഷത്രത്തിലേക്കുള്ള ദൂരം.

നഗ്നനേത്രങ്ങൾക്ക് ഒറ്റ ആയി തോന്നുന്ന ഈ നക്ഷത്രം യഥാർഥത്തിൽ പരസ്പര ഗുരുത്വാകർഷണത്തിൽ ചുറ്റിക്കറങ്ങുന്ന മൂന്ന് നക്ഷത്രങ്ങൾ ചേർന്നതാണ്.

സൂര്യന് സമാനമായ ആൽഫാ സെൻന്റൗറി എ, ആൽഫാ സെൻന്റൗറി ബി എന്നീ നക്ഷത്രങ്ങൾ പരസ്പരം ചുറ്റി തിരിയുന്നു.

ഇവയെ ചുറ്റി ചുവപ്പ് കുള്ളൻ(red dwarf) വിഭാഗത്തിൽ പെടുന്ന നക്ഷത്രമായ പ്രോക്സിമാ സെൻന്റൗറി എന്ന നക്ഷത്രം കറങ്ങുന്നു.

പ്രധാന നക്ഷത്രങ്ങളെ ചുറ്റികറങ്ങുന്ന പ്രോക്സിമ സെൻന്റൗറി, അവയ്ക്കും സൗരയൂഥത്തിന് ഇടക്കുമായി വരുമ്പോൾ ഭൂമിയോട് അടുത്തു വരുന്ന നക്ഷത്രം പ്രോക്സിമി സെൻന്റൗറി ആയി വരുന്നു.

അതു കൊണ്ട് സാങ്കേതികമായി പറഞ്ഞാൽ പ്രോക്സിമാ സെൻന്റൗറി ആണ് ഭൂമിയോട് ഏറ്റവും അടുത്തു കിടക്കുന്ന നക്ഷത്രം.

നഗ്നനേത്രങ്ങൾക്ക് കാണാൻ കഴിയില്ല എങ്കിലും, ശക്തി കൂടിയ ദൂരദർശിനിയിൽക്കൂടി പ്രോക്സിമാ സെൻന്റൗറിയെ മങ്ങിയബിന്ദു ആയി ദർശിക്കാൻ കഴിയും.

ആൽഫാ സെൻന്റൗറിക്ക് തൊട്ടു പടിഞ്ഞാറായി കാണുന്ന സെൻന്റൗറിസ് രാശിയിലെ തന്നെ നക്ഷത്രമായ ബീറ്റ സെൻന്റൗറി അഥവാ ഹഡാർ എന്ന നക്ഷത്രം ഭൂമിയിൽ നിന്നും 490 പ്രകാശവർഷം അകലെയാണ് നിലകൊള്ളുന്നത്  !

No comments:

Post a Comment