ശനി ഗ്രഹത്തിന്റെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റാനിൽ 2005 ൽ ലാൻഡ് ചെയ്ത ബഹിരാകാശ പേടകമാണ് Huygens Probe. ഇത് Cassini - Huygens മിഷന്റെ ഭാഗമായിരുന്നു. ശനി ഗ്രഹത്തെയും അതിന്റെ ഉപഗ്രഹങ്ങളെയും പറ്റി പഠിക്കാൻ NASA, ESA, ഇറ്റാലിയൻ സ്‌പേസ് ഏജൻസി എന്നിവയുടെ സംയുക്ത പങ്കാളിത്തത്തിൻ്റെ ഫലമായിരുന്നു ഈ മിഷൻ.
1997 ഒക്ടോബറിൽ പ്രക്ഷേപിച്ച Cassini ബഹിരാകാശ വാനത്തിലായിരുന്നു Huygens നെ കൊണ്ടുപോയത്. Cassini 2004 ജൂലൈ ൽ ശനി ഗ്രഹത്തിൻ്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. 2004 ഡിസംബർ 25 ന് Cassini യിൽ നിന്നും Huygens വേർപെട്ട് ടൈറ്റാനിലേക്കുള്ള landing ന് തയ്യാറെടുത്തു.
2005 ജനുവരി 14 ന് ഇത് ടൈറ്റാ ന്റെ അന്തരീക്ഷത്തിൽ പ്രവേശിച്ചു. ഹൈഡ്രജൻ നിറഞ്ഞ കട്ടിയുള്ള അന്തരീക്ഷത്തിൽ Huygens പാരച്യൂട്ട് സിസ്റ്റം വിനിയോഗിച്ച് landing ൻ്റെ വേഗത നിയന്ത്രിച്ചു. 2.5 മണിക്കൂർ നീണ്ടു നിന്ന ഇറക്കത്തിനിടയിൽ Huygens ടൈറ്റൻ്റെ അന്തരീക്ഷത്തിലെ ഡാറ്റ ശേഖരിക്കുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്തു.
സൗരയൂഥത്തിലെ Outer Planets ൻ്റെ മേഖലയിൽ land ചെയ്യുന്ന ആദ്യ പേടകമാണ് Huygens. അതുപോലെ ചന്ദ്രൻ ഒഴികെ മറ്റൊരു ഉപഗ്രഹത്തിൽ land ചെയ്യുന്ന ആദ്യ ദൗത്യവും ഇത് തന്നെയാണ്.
Huygens land ചെയ്തത് ടൈറ്റനിലെ വരണ്ടതും കല്ലുകൾ നിറഞ്ഞതുമായ ഒരു പ്രദേശത്ത് ആയിരുന്നു. സമീപത്ത് മീഥെയ്ൻ നദികളും തടാകങ്ങളും ഉണ്ടായിരുന്നുണ്ടെന്ന് തെളിവുകൾ ലഭിച്ചു. ഉപരിതല താപനില -179°C ആയിരുന്നു.
ടൈറ്റന്റെ അന്തരീക്ഷം ഹൈഡ്രോകാർബണുകൾ നിറഞ്ഞ ഒരു സങ്കീർണ്ണ ഘടനയുള്ളതാണെന്ന് Huygens കണ്ടെത്തി. ടൈറ്റനിൽ ഭൂമിയിലെ ജലത്തോടുള്ള സമാനതയോടെ ദ്രവ രൂപത്തിലുള്ള മീഥെയ്ൻ ഉണ്ടെന്ന് സ്ഥിരീകരിച്ചു. മഴ, ഇടി എന്നിവ പോലുള്ള പ്രതിഭാസങ്ങൾ ടൈറ്റനിൽ നിലനിൽക്കുന്നുവെന്ന് ഡാറ്റ സൂചിപ്പിച്ചു.
ടൈറ്റനിൽ ആദിമ ഭൂമിയുടേതിന് സമാനമായ സാഹചര്യങ്ങൾ ഉണ്ടെന്ന് കണ്ടത്തുവാനും Huygens ന് കഴിഞ്ഞു.
NB: മീഥെയിൽ രാസപരമായി ഓക്സിജൻ ഉൾക്കൊള്ളാത്തൊരു മോളിക്യൂൾ ആണ്. അതായത് CH4 ആണത്. ഒരു കാർബൺ ആറ്റവും, അതിന്റെ വാലൻസ് ബോണ്ടുകൾ നാലിലുംഹൈഡ്രജനും ഉൾക്കൊള്ളുന്നു. അതായത് ഒന്നാമത് ഓക്സിജന്റെ അപര്യാപ്തത രണ്ടാമത് കാർബൺ ആറ്റങ്ങൾക്ക് ഹൈഡ്രജനെ മാത്രമേ ബോണ്ടിൽ ഉൾക്കൊള്ളാനാളളാനാകൂ, മീഥെയ്ൻ മോളിക്യൂളിൽ .
ഇതിൽ നിന്നും ഭൂമിയിലെ സാഹചര്യം അല്ല അവിടെ എന്നും, ജീവൻ ഉത്ഭവിക്കാൻ പ്രതിസന്ധികളാണ്, അനുകൂല സാഹചര്യങ്ങളേക്കാൾ അവിടെ എന്നറിയുക. എന്നാലും, മീഥെയ്ന് സൃഷ്ടിപരമായി പങ്കുള്ള ജീവിവർഗ്ഗം, അല്ലെങ്കിൽ ഏക കോശ ജീവികൾ ഉടലെടുത്താലായി.
എന്നാലും,അതിന് സൗരയൂഥത്തിന്റെ പ്രായം, നമ്മുടെ ഗാലക്സിയുടെ പ്രായം എന്നിവ അനുരൂപമായി വരണം. അതിന് ഇനിയും കാലങ്ങൾ എടുത്തേക്കാം.
No comments:
Post a Comment