നിറമില്ലാത്തതും ഭൗതിക വസ്തുകളുമായി interact ചെയ്യാത്തതും പ്രകാശം സഞ്ചരിക്കുന്നതിന് കാരണമായതുമായ ഒരു പദാർത്ഥം പ്രപഞ്ചമാകെ നിറഞ്ഞിരിക്കുന്നു എന്ന് ഒരു കാലത്ത് ഭൗതിക ശാസ്ത്രജ്ഞർ കരുതിയിരുന്നു. ഈ പദാർത്ഥത്തെ ഈഥർ എന്ന് വിളിച്ചിരുന്നു.
ജലതരംഗങ്ങൾക്ക് സഞ്ചരിക്കാൻ ജലവും 'ശബ്ദതരംഗങ്ങൾക്ക് സഞ്ചരിക്കാൻ വായുവും ആവശ്യമുള്ളതുപോലെ പ്രകാശതരംഗങ്ങക്ക് സഞ്ചരിക്കാൻ ഒരു മാധ്യമം ആവശ്യമായിരിക്കാം എന്ന അനുമാനമായിരുന്നു ഈഥർ എന്ന സങ്കൽപത്തിൻ്റെ അടിസ്ഥാനം. ഭൂമി സൂര്യന്റെ ചുറ്റും പ്രദക്ഷിണം ചെയ്യുന്ന സമയത്ത് ഭൂമി ഈഥറിലൂടെ നീങ്ങുന്നു എന്നും കരുതിയിരുന്നു.
എന്നാൽ ഈഥർ എന്ന പദാർത്ഥം നിലവിലില്ല എന്ന് തെളിയിച്ച പരീക്ഷണം ആയിരുന്നു മൈക്കിൽസൺ - മോർലി പരീക്ഷണം.
ഈഥർ സിദ്ധാന്തം പ്രകാരം ഭൂമി ഈഥറിലൂടെ നീങ്ങുമ്പോൾ ഒരു ഈഥർ കാറ്റ് ഉണ്ടാകും. ഇത് ഭൂമിയുടെ ചലനദിശയോടനുബന്ധിച്ച് പ്രകാശത്തിന്റെ വേഗതയെ ബാധിക്കും. ഈ വ്യത്യാസം കണ്ടെത്തി ഈഥറിൻ്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്ന രീതയിൽ ആയിരുന്നു മൈക്കിൾസൺ-മോർലി പരീക്ഷണം രൂപകൽപ്പന ചെയ്‌തിരുന്നത്.
ഇൻ്റർഫെറോമീറ്റർ ആണ് പരീക്ഷണത്തിനായി പ്രയോജനപ്പെടുത്തിയത്. ഒരു പ്രകാശകിരണം ഭൂമിയുടെ ചലന ദിശയിലൂടെയും മറ്റൊന്ന് ഇതിന് Perpendicular ദിശയിലും കടത്തിവിട്ട് നിരീക്ഷണം നടത്തി. ഈഥർ ഉണ്ടെങ്കിൽ ഭൂമിയുടെ ചലന ദിശയിൽ കടത്തി വിട്ട പ്രകാശ കിരണം ഈഥർ കാറ്റിനൊപ്പമോ ചലിക്കുകയും അതിന്റെ പ്രവേഗം വർദ്ധിക്കുകയും അതിൻ്റെ പാത പൂർത്തിയാക്കാൻ Perpendicular ദിശയിലെ പ്രകാശ കിരണത്തേക്കാൾ കുറച്ച് സമയം മതിയായുമെന്നും പ്രതീക്ഷിച്ചു.
എന്നാൽ 2 പ്രകാശ കിരണത്തിനും അവയുടെ പാത പൂർത്തിയാക്കുന്നതിൽ സമയ വ്യത്യാസം വേണ്ടി വന്നില്ല. അതായത് രണ്ട് പ്രകാശ കിരണവും ഈഥർ കാറ്റിന സ്വാധീനിക്കാതെ ഒരേ വേഗതയിൽ തന്നെയാണ് സഞ്ചരിക്കുന്നത് എന്ന് തെളിഞ്ഞു.
തുടർന്ന് പരീക്ഷണം പലതവണ ആവർത്തിച്ചും പ്രകാശ കിരണത്തിൻ്റെയും ഇൻ്റർഫെറോമീറ്ററിൻ്റെയും ദിശ മാറ്റിയും നിരീക്ഷണം നടത്തി നോക്കി. പക്ഷേ പ്രകാശവേഗത്തിൽ ശ്രദ്ധേയമായ ഒരു വ്യത്യാസവും കണ്ടെത്താനായില്ല.
ഇതിൽ നിന്നും പ്രകാശത്തിന്റെ വേഗം സ്ഥിരമാണെന്നു തെളിഞ്ഞു. ഈഥർ കാറ്റ് ഉണ്ടാകുന്നില്ലെന്ന വസ്തുത ഈഥർ ഇല്ലെന്ന് സൂചിപ്പിച്ചു.
പ്രകാശവേഗം എല്ലാ ദിശകളിലും ഒരുപോലെയാണെന്ന ആശയത്തെ ഈ പരീക്ഷണം പിന്തുണക്കുകയും ഇത് 1905 ൽ ആൽബർട്ട് ഐൻസ്റ്റൈൻ പ്രസിദ്ധീകരിച്ച സ്പെഷ്യൽ തിയറി ഓഫ് റിലേറ്റിവിറ്റിയുടെ അടിസ്ഥാനമായി മാറുകയും ചെയ്തു.
No comments:
Post a Comment