Saturday, August 31, 2013

പപ്പേട്ടൻ എന്റെ ഗന്ധർവൻ !!



                                                വര്ഷങ്ങള്ക്ക് മുൻപ് ഒരു തിങ്കളാഴ്ച , ആനന്ദ പദ്മനഭന്റെ  നാട്ടിൽ ആകാശവാണിയുടെ   കണ്ട്രോൾ റൂമിൽ വരും നാളുകളിലേക്കുള്ള പരുപാടികൾ റെക്കോർഡ്‌ ചെയ്ത ടേപ്പുകൾ പരിശോധിച്ചു കൊണ്ടിരിക്കുന്ന അവസരത്തിൽ ചുരുണ്ട മുടിയും വെളുത്ത നിറവും മയങ്ങുന്ന കണ്ണുകളും ഉള്ള ആ മെല്ലിച്ച ചെറുപ്പക്കാരനെ ഞാൻ ആദ്യമായ് കണ്ടു ...

അതിനു അടുത്ത ദിവസം ഉച്ച തിരിഞ്ഞപ്പോൾ പ്രോഗ്രാം എക്സിക്കുട്ടിവ് ആയിരുന്ന മിസ്സിസ് :സത്യഭാമ  ഞങ്ങളെ തമ്മിൽ പരിചയപ്പെടിത്തി .. അന്ന് ഒരു ചൊവ്വാഴ്ച ആയിരുന്നു..... ഞാൻ അദ്ദേഹത്തെ അവസാനമായി കണ്ടതും ഒരു ചൊവ്വാഴ്ച ..


ഇരുപത്തിയാറു  വര്ഷങ്ങളിലെ പരിചയം .... വേര്പാടിന്റെ വേദനകളും , വീണ്ടും കണ്ടുമുട്ടി ഒന്നായി ചെര്ന്നതിന്റെ പുലകങ്ങളും നിറഞ്ഞു തുളുംബിയ ഇരുപത്തിയാറ്  വര്ഷങ്ങൾ  !!

സ്നേഹത്തിന്റെ ദിവ്യഗീതം ഉതിര്ത്തുകൊണ്ട് എന്നെ തേടി ഓണാട്ടുകരയിൽ നിന്നും വടക്കും നാഥന്റെ ദേശത്തെത്തിയ എന്റെ ഗന്ധർവൻ  ! 

ഈ ഭൂമിയിൽ  ഒരിടത്ത് നിന്റെ കുഴിമാടത്തിനടുത്തു ഇത്തിരി മണ്ണ് കണ്ടെത്തി വിശ്രമിക്കണം എന്നെഴുതിയ എന്റെ ഗന്ധർവൻ  !!

ഈ ഭൂമിയില നിന്റെ ഒപ്പം ജീവിച്ചു നിന്റെ ഓർമകളുമായി മരിക്കുന്ന ദേവന എന്നഉള്ള മനുഷ്യൻ ആവും ഞാൻ എന്ന് ആണയിട്ടു പറഞ്ഞ എന്റെ ഗന്ധർവൻ  !!

രാത്രി പതിനേഴാമത്തെ കാറ്റ് വീഹ്സാൻ തുടങ്ങുമ്പോൾ സ്നേഹിച്ചു മതിയാവാതെ , താലോലിച്ചു മതിയാവാതെ ഏതോ ഒരു ശാപത്തിന്റെ ഊരാക്കുടുക്കിൽ പെട്ട് ഈ ഭൂമിയും സമസ്ത ആചാരങ്ങളെയും വിട്ടു പിരിയേണ്ടി വന്ന എന്റെ ഗന്ധർവൻ !!

പൊലിഞ്ഞു പോയ എന്റെ സ്വപ്നത്തെ പറ്റി  ഞാൻ എന്തെഴുതാൻ ?? എവിടെ തുടങ്ങണം !

                                                                     (രാധ ലക്ഷ്മി  പദ്മരാജൻ )

No comments:

Post a Comment