Saturday, June 4, 2011

ലാറ്റിന്‍ അമേരിക്ക - 1

അങ്ങനെ ഞാനും എന്റെ കാനറി പക്ഷിയും യാത്ര തുടരുന്നു . കാനറിയുടെ മണ്ണില്‍ നിന്നും ഞങ്ങള്‍ പിന്നെ പോയത് തെക്കേ അമേരിക്കയിലെ രണ്ടാമത്തെ വലിയ രാജ്യമായ അര്‍ജെന്റിനായിലെക്കാന് . അതെ ലോക പ്രശസ്തരായ ഒരു പാട് കാല്‍പന്തു കളിക്കാരെ ലോകത്തിനു സംഭാവന ചെയ്ത അര്‍ജെന്റിന . ഡിയാഗോ  മാരടോനയുടെയും , ലിഒണേല്‍ മെസ്സിയുടെയും , ഗബ്രിയേല്‍ ബാട്ടിസ്ട്ടുട്ടയുടെയും , ടെവേസീന്റെയും ഒക്കെ ജന്മം കൊണ്ട് പുണ്യമായി തീര്‍ന്ന അര്‍ജെന്റിനായിലേക്ക്  ....

                                     അര്‍ജെന്റിന 
 തലസ്ഥാന നഗരിയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ റൂമില്‍ ഞാനും എന്റെ കാനറിയും , സമയം പാതിരാത്രിയോടടുക്കുന്നു . ഞാന്‍ കുത്തിക്കുറിക്കുന്നത് ആകാംഷയോടെ നോക്കി അവള്‍ എന്റെ അടുത്തുതന്നെ പാതി അടഞ്ഞ മിഴിയുമായി ഇരിക്കുകയാണ് .  ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ രണ്ടാം സ്ഥാനമാണ് വലുപ്പത്തില്‍ അര്‍ജെന്റിനയ്ക്ക് . ഒന്നാം സ്ഥാനം ബ്രസിലിനാണെന്ന് നേരത്തെ പറഞ്ഞു കഴിഞ്ഞല്ലോ !! ബൊളീവിയ , ചിലി , പരാഗ്വേ , ഉറുഗ്വേ , ബ്രസില്‍ എന്നിരാജ്യങ്ങള്‍ അര്‍ജെന്റിനയുമായി അതിര്‍ത്തി പങ്കിടുന്നു .  1500  - കളില്‍ സ്വര്‍ണവും വെള്ളിയും തേടി ഈ പ്രദേശത്തെത്തിയ സ്പയിന്‍കാര്‍ ആണ് അര്‍ജെന്റിന എന്നാ പേര് ഈ നാടിനു നല്‍കിയത് . റോമന്‍ ഭാഷയില്‍ വെള്ളിക്കു " അര്‍ജെന്റം " എന്നാണു പേര് .


ബ്യൂണസ് ഐരിസ് ആണ് അര്‍ജെന്റിനായുടെ തലസ്ഥാനം . സ്പയിന്കാര്‍ മൂന്നു നൂറ്റാണ്ടോളം ഇവിടം അടക്കിവാണു . അതിനാല്‍ തന്നെ ഇവിടുത്തെ ദേശീയ ഭാഷ സ്പാനിഷ്  ആണ് . ഇവിടുത്തെ നാണയം പെസ്സോയും . റെഡ് ഇന്ത്യക്കാരുടെയും യൂറോപ്പ്കാരുടെയും പിന്മുറക്കാരായ " മെസ്ടിസോകലാണ് " ഇവിടുത്തെ ജനസംക്യയില്‍ ഭൂരിഭാഗവും .1800  കളില്‍ മെസ്ടിസോകള്‍ ഗൌചോസ് എന്നാ കൌബോയ്‌ രീതികളില്‍ ആകൃഷ്ടരായിരുന്നു . ഇന്ന് ഇവരുടെ എണ്ണം വളരെ കുറവാണ് .  അസാടോ കോണ്‍ കുയെരോ , പുച്ചെരോസ് , എമ്പാനടാസ് എന്നിവയോക്കയാണ് ഇവരുടെ ഇഷ്ട വിഭവങ്ങള്‍ . മാറ്റി എന്നാ ഒരിനം ലഹരി പാനീയവും ഇവര്‍ക്ക് പ്രിയപ്പെട്ടതാണ് .


ഫുട്ബോള്‍ ആണ് അര്‍ജെന്റിനക്കാരുടെ ഇഷ്ട വിനോദം . പാറ്റോ എന്നാ ഒരിനം കളിയിലും ഇവര്‍ താല്പര്യം കാണിക്കുന്നു . കുതിരപ്പുരത്തിരുന്നുകൊണ്ടുള്ള ഒരിനം കളിയാണ് പാറ്റോ .




ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റം പ്രശസ്തരും പ്രഗല്‍ഭരും ആയ കളിക്കാരില്‍ ഒരാളാണ് അര്‍ജെന്റിനായുടെ ഡിയാഗോ മറഡോണ.  1986  ലെ ലോകകപ്പ് ഫുട്ബോള്‍ അര്‍ജെന്റിനക്ക് നേടിക്കൊടുക്കുന്നതില്‍ മുഖ്യ പങ്കാണ് അദ്ദേഹം വഹിച്ചത് . ഇംഗ്ലണ്ട് ഇന്  എതിരെ 1986  ലോകകപ്പ് ഫൈനലില്‍ അദ്ദേഹം നേടിയ വിവാദ ഗോള്‍ " ദൈവത്തിന്റെ കൈ " എന്ന് വിശേഷിപ്പിക്കപ്പെടുന്നു . വിവാദങ്ങളില്‍ കുടുങ്ങിയ മാറഡോണ 1997  ഇല്‍ കളിയില്‍ നിന്നും വിട പറഞ്ഞു . 

അര്‍ജെന്റിനയെ ചിലി എന്നാ രാജ്യത്തില്‍ നിന്നും വേര്‍തിരിക്കുന്നത് ആന്ടീസ് പര്‍വതനിരയാണ് . പടിഞ്ഞാറന്‍ അര്‍ത്ഥഗോളത്തിലെ ഏറ്റം ഉയരം കൂടിയ കൊടുമുടിയായ അക്വാന്‍ കാഗുവ ആന്റീസിലാണ് . അറ്റലാന്റിക് സമുദ്രം വരെ വ്യാപിച്ചു കിടക്കുന്നതും അര്‍ജെന്റിനായുടെ മദ്യമെഖലയില്‍  ഉള്പ്പെടുന്നതുമായ പാമ്പ എന്നാ ഭൂപ്രദേശം ഭലഭൂഷ്ടിയുടെ കാര്യത്തില്‍ ലോകത്തിലെ തന്നെ മികച്ചതാണ് . തലസ്ഥാന നഗരിയായ ബ്യുനാസ്‌ ഐരിസ് ഈ പ്രദേശത്താണ് . വ്യാവസായിക കേന്ദ്രമായ ഈ പ്രദേശം ജനനിമിടമാണ് .

 അര്‍ജെന്റിനായിലെ ഇഗാക്കു വെള്ളച്ചാട്ടം തെക്കേ അമേരിക്കയിലെ തന്നെ ഒരു പ്രധാന വെള്ളച്ചാട്ടമാണ്. ഇതിനു മൂന്നു കിലോമീറ്ററോളം വീതിയുണ്ട്  ഉയരമാവട്ടെ എഴുപത്തിരണ്ടു മീറ്ററും .
1500  ഇല യൂറോപ്പുകാര്‍ ഇവിടെ എത്തുന്നതിനു മുന്‍പ് റെഡ് ഇന്ത്യക്കാരായിരുന്നു ഇവിടെ താമസിച്ചിരുന്നത് . 1516  ഇല്‍ ഇവിടെ എത്തിയ ജുവാന്‍ ഡി സോലിസ് ആണ് ഇവിടെ എത്തിയ ആദ്യ യൂറോപ്യന്‍ . അദ്ദേഹം സ്പയിന്‍ കാരനാണ് , തുടര്‍ന്ന് 300  വര്‍ഷത്തോളം സ്പയിന്കാര്‍ അര്‍ജെന്റിന ഭരിച്ചു . 1580 ഇല്‍ അവര്‍ ബ്യുനെസ് ഐരിസ് നഗരം സ്ഥാപിച്ചു . 





1810  ഇല്‍ ഈ നഗരം സ്വതന്ത്രമായ ഒരു സര്‍ക്കാരിന് രൂപം നല്‍കി 1816  ഇല്‍ അര്‍ജെന്റിന സ്പയിന്റെ അടിമത്വത്തില്‍ നിന്ന് പൂര്‍ണ്ണ സ്വാതന്ത്ര്യം  പ്രഖ്യാപിച്ചു . അര്‍ജെന്റിനായിലെ ടാന്ഗോ നിര്‍ത്തം വളരെ പ്രശസ്തമാണ് . ബ്യുനെസ് ഇരിസിലാണ് ഇത് വികാസം പ്രാപിച്ചത് . ടാന്ഗോ യുടെ രാജാവ് എന്നാണു കാര്‍ലോസ് ഗാര്സേല്‍ എന്നാ കലാകാരനെ വിശേഷിപ്പിക്കുന്നത് .
ഇന്ന് അര്‍ജെന്റിന ഒരുങ്ങുകയാണ് തെക്കേ അമേരിക്കയിലെ ഏറ്റം വലിയ ഫുട്ബോള്‍ മാമാങ്കത്തിന് വേദിയാകാന്‍ ( 2011  ജൂലൈ 1  - 24  ) അതെ ഈ വര്ഷം കോപ്പ അമേരിക്ക ഫുട്ബോള്‍ മാമാങ്കത്തിന് വേദിയാകുന്നത്‌ ഈ തലസ്ഥാന നഗരി ആണ് . 1993  നു ശേഷം കോപ്പ അമേരിക്കയില്‍ മുത്തമിടാന്‍ പറ്റാത്ത അര്‍ജെന്റിനായ്ക്ക് ഈ വര്ഷം അത് നേടി കൊടുക്കുമെന്ന് അവരുടെ സ്വന്തം " മെസ്സിഹ " പറഞ്ഞു കഴിഞ്ഞു . ഇവിടെ ഇപ്പോള്‍ തന്നെ ഉത്സവ ലഹരിയിലാണ് .. മെസ്സിയും , ടെവേസും , ഡി മരിയയും, അവര്‍ക്ക് കപ്പു നേടികൊടുക്കുമെന്നു ഈ നാട്ടുകാര്‍ പൂര്നംമായും വിശ്വസിക്കുന്നു .. വൈകുന്നേരങ്ങളില്‍ നാല് പേര്‍ കൂടുന്നിടത്തെ സംസാര വിഷയവും ഇത് തന്നെ ... കാല്‍പന്തു കളിയെ പ്രണയിക്കുന്ന ഒരു ജനതയുടെ മുഴുവന്‍ ആവേശവും ഇവിടെ കാണാന്‍ സാധിക്കും . ഞാനും എന്റെ പ്രീയ ഈ ടീമിന് ആശംസകള്‍ നേര്‍ന്നു , എന്റെ കാനറി അറിയാതെ , ഫുട്ബോള്‍ എന്നാല്‍ അത് ബ്രസില്‍ മാത്രമാണെന്ന് വിശ്വസിക്കുന്ന അവള്‍ എന്റെ ടീമിന് എതിരാണ് . ഇപ്പോള്‍  നേരം പര പര വെളുക്കാരായി , എന്റെ എഴുത്തും നോക്കി ഇരുന്ന അവള്‍ ഇപ്പോള്‍ എന്റെ തോളില്‍ ചാരി സുഖ നിദ്രയിലാണ് . എന്നെയും  ഉറക്കം വല്ലാതെ അലോസരപ്പെടുത്തുന്നു   . നാളെ വൈകുന്നേരം വരെ പരുപാടിയില്ലാത്തതിനാല്‍ സുഖം ആയി ഒന്ന് ഉറങ്ങണം എന്നാ ആഗ്രഹത്തോടെ ഞാനും അവളുടെ അടുത്തായി തലചായ്ച്ചു ...

1 comment: