The Egg Theory (അണ്ഡ സിദ്ധാന്തം) എന്നത് ആൻഡി വെയർ (Andy Weir) എഴുതിയ ഒരു പ്രശസ്തമായ ചെറുകഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ജീവിതത്തെയും പ്രപഞ്ചത്തെയും ഒരു പുതിയ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്നു.
ഈ കഥ പ്രകാരം, ഈ ലോകത്ത് ഇതുവരെ ജീവിച്ചിരുന്നവരും, ഇപ്പോൾ ജീവിക്കുന്നവരും, ഇനി ജനിക്കാൻ പോകുന്നവരും നിങ്ങൾ തന്നെയാണ്. നിങ്ങൾ ഒരു വ്യക്തിയായി മരിക്കുമ്പോൾ, മറ്റൊരു കാലഘട്ടത്തിൽ മറ്റൊരു വ്യക്തിയായി നിങ്ങൾ വീണ്ടും ജനിക്കുന്നു.
നമ്മുടെ പ്രപഞ്ചം ഒരു മുട്ടയ്ക്ക് തുല്യമാണ്. ഒരു പക്ഷിക്കുഞ്ഞ് മുട്ടയ്ക്കുള്ളിൽ വളരുന്നത് പോലെ, നിങ്ങളുടെ ആത്മാവ് പൂർണ്ണതയിലെത്താൻ ഈ പ്രപഞ്ചമാകുന്ന മുട്ടയ്ക്കുള്ളിൽ വളരുകയാണ്. നിങ്ങൾ ഓരോ ജീവിതത്തിലൂടെയും കടന്നുപോകുമ്പോൾ കൂടുതൽ അറിവും പക്വതയും നേടുന്നു.
നിങ്ങൾ ഒരാളെ സഹായിക്കുമ്പോൾ, യഥാർത്ഥത്തിൽ നിങ്ങൾ നിങ്ങളെ തന്നെയാണ് സഹായിക്കുന്നത്. അതുപോലെ ഒരാളെ വേദനിപ്പിക്കുമ്പോൾ നിങ്ങൾ നിങ്ങളെ തന്നെയാണ് വേദനിപ്പിക്കുന്നത്. കാരണം, അബ്രഹാം ലിങ്കണും ഹിറ്റ്‌ലറും നിസ്സഹായനായ ഒരു യാചകനുമെല്ലാം നിങ്ങളുടെ തന്നെ വിവിധ ജന്മങ്ങളാണ്.
ഈ സിദ്ധാന്തത്തിൽ ദൈവം ഒരു പിതാവിനെപ്പോലെയോ അല്ലെങ്കിൽ ഒരു അധ്യാപകനെപ്പോലെയോ ആണ്. പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് നിങ്ങൾക്കായിട്ടാണ്. എല്ലാ കാലഘട്ടങ്ങളിലെയും എല്ലാ മനുഷ്യരുടെയു ജീവിതം അനുഭവിച്ചു തീർക്കുമ്പോൾ, നിങ്ങൾ ദൈവത്തെപ്പോലെ സർവ്വജ്ഞാനിയായി മാറുകയും ഒരു പുതിയ തലത്തിലേക്ക് ഉയരുകയും ചെയ്യും.
ഈ ലോകം ഒരു വിദ്യാലയവും, ജീവിതം ഒരു പാഠവുമാണ്. സ്നേഹവും അനുകമ്പയും അറിവുമാണ് ഇതിലൂടെ നാം നേടിയെടുക്കേണ്ടത്. നമ്മൾ എല്ലാവരും ഒന്നാണെന്ന വലിയ സത്യമാണ് "The Egg Theory" മുന്നോട്ട് വെക്കുന്നത്.
.jpg)
No comments:
Post a Comment