Thursday, July 18, 2024

പെന്‍ഗ്വിന്‍ (NGC 2936) - എഗ്ഗ് (NGC 2937) ഗ്യാലക്‌സി

 ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ആദ്യ ഫോട്ടോ ശാസ്ത്രലോകത്തിന് മുന്നില്‍ അവതരിപ്പിച്ചതിന്‍റെ രണ്ടാം വാര്‍ഷികത്തില്‍ മറ്റൊരു  ചിത്രം പുറത്തുവിട്ട് നാസ. അയല്‍ക്കാരെ പോലെ തോന്നുന്ന രണ്ട് ഗ്യാലക്‌സികളുടെ ഒറ്റ ചിത്രമാണ് ജെയിംസ് വെബ് പകര്‍ത്തിയത്. ഇതിലൊരു ഗ്യാലക്‌സിക്ക് പെന്‍ഗ്വിനിന്‍റെ ആകൃതിയാണ് ചിത്രത്തില്‍ തോന്നിക്കുന്നത്. നക്ഷത്രങ്ങളും വാതകങ്ങളും ചേര്‍ന്നാണ് ഈ സവിശേഷ ആകൃതി ഗ്യാലക്‌സിക്ക് നല്‍കുന്നത്



പെന്‍ഗ്വിന്‍ (NGC 2936), എഗ്ഗ് (NGC 2937) എന്നിങ്ങനെയാണ് ഗ്യാലക്‌സികളുടെ പേരുകള്‍. ഈ രണ്ട് ഗ്യാലക്‌സികളും ചേര്‍ന്നുള്ള രൂപത്തെ Arp 142 എന്നും വിളിക്കുന്നു. ഭൂമിയില്‍ നിന്ന് 326 മില്യണ്‍ പ്രകാശവര്‍ഷം അകലെയാണ് ഈ ഗ്യാലക്‌സി കുടുംബമുള്ളത്. ജെയിംസ് വെബിലെ നിയര്‍ ഇന്‍ഫ്രാറെഡ് ക്യാമറയും മിഡ് ഇന്‍ഫ്രാറെഡ് ഇന്‍സ്ട്രമെന്‍റുമാണ് ചിത്രം പകര്‍ത്തിയത്. 


പെന്‍ഗ്വിനിന്‍റെയും മുട്ടയുടേയും ആകൃതിയിലുള്ള ഇരു ഗ്യാലക്സികളും തമ്മിലുള്ള സമ്പര്‍ക്കം 20-75 മില്യണ്‍ വര്‍ഷം മുമ്പ് ആരംഭിച്ചതായാണ് സങ്കല്‍പിക്കുന്നത്. പെന്‍ഗ്വിനും മുട്ടയും കൂടിച്ചേര്‍ന്ന് ഒറ്റ ഗ്യാലക്‌സിയാവും വരെ ഈ സമ്പര്‍ക്കം തുടരും എന്ന് കണക്കാക്കുന്നു.



No comments:

Post a Comment