ദക്ഷിണാർദ്ധഗോളത്തിലെ പ്രധാന നക്ഷത്രരാശികളിൽ ഒന്നായ കാനിസ് മേജർ അഥവാ ബ്രഹത് ശ്വാനൻ താരാഗണത്തിലെ പ്രധാന നക്ഷത്രങ്ങളിൽ ഒന്നാണ് ഫറൂഡ്.
സീറ്റ കാനിസ് മെജോറിസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ നക്ഷത്രം സിലാസ്റ്റ്യ ഇക്വേറ്ററിന് മുപ്പതു ഡിഗ്രി തെക്കായി നിലകൊള്ളുന്നു.
അതുകൊണ്ട് ഭൂമദ്ധ്യരേഖാ പ്രദേശത്തുള്ള നക്ഷത്ര നിരീക്ഷകർക്ക് ഈ നക്ഷത്രത്തെ കാണാൻ പ്രയാസമില്ല.
ഭൂമിയിൽ നിന്നും 362 പ്രകാശവർഷങ്ങൾ അകലെയാണ് ഫറൂഡ് നക്ഷത്രത്തിന്റെ സ്ഥാനം.
മൂന്നു കോടി ഇരുപതു ലക്ഷം വർഷങ്ങൾ പ്രായമുള്ള ഈ നക്ഷത്രം സ്പെക്ട്രൽ ടൈപ്പിൽ F8 ഗണത്തിൽ വരുന്ന ധവള നക്ഷത്രമാണ്.
45 ലക്ഷത്തി 26 ആയിരം കിലോമീറ്റർ വ്യാസമുള്ള ഫറൂഡ് നക്ഷത്രം ഭാവിയിൽ ഒരു സൂപ്പർനോവയായി സ്ഫോടനം നടന്ന് ഒരു ന്യൂട്രോൺ നക്ഷത്രമായി പരിണമിക്കും
No comments:
Post a Comment