രാത്രി ആകാശത്തിലെ ഏറ്റവും ദീപ്തമായ നക്ഷത്രമാണ് രുദ്രൻ.
ഇപ്പോൾ വെളുപ്പിന് നാലരമണിക്ക് ഈ നക്ഷത്രം തെക്കു കിഴക്കേ ചക്രവാളത്തിൽ ഉദിക്കുന്നു.
ജ്യോതിശ്ശാസ്ത്രത്തിൽ ഈ നക്ഷത്രം 'സീരിയസ് ' എന്ന പേരിൽ അറിയപ്പെടുന്നു. ഭൂമിയോട് ഏറ്റവും അടുത്തു കിടക്കുന്ന നക്ഷത്രങ്ങളിലൊന്നായ രുദ്രനിലേക്കുളള ദൂരം കേവലം 8.6 പ്രകാശവർഷങ്ങൾ മാത്രമാണ്.
23 കോടി വർഷങ്ങൾ മാത്രം പ്രായമുള്ള ഒരു യുവതാരകമാണ് രുദ്രൻ.
സ്പെക്ട്രൽ ടൈപ്പിൽ A1 ഗണത്തിൽ വരുന്ന ധവള നീല നക്ഷത്രമാണിത്.
സൂര്യനേക്കാൾ വലുപ്പം കുറഞ്ഞ ഈ നക്ഷത്രത്തിന്റെ വ്യാസം 12 ലക്ഷം കിലോമീറ്ററുകൾ മാത്രമാണ്.
ഭാവിയിൽ പരിണമിച്ച് ഒരു വൈറ്റ് ഡ്വാർഫ് നക്ഷത്രമാകേണ്ട നക്ഷത്രമാണ് രുദ്രൻ.
രുദ്രനക്ഷത്രത്തെ ചുറ്റിക്കറങ്ങുന്ന ഒരു വൈറ്റ് ഡ്വാർഫ് നക്ഷത്രത്തെയാണ് ജ്യോതിശ്ശാസ്ത്രം ആദ്യമായി കണ്ടെത്തിയ വൈറ്റ് ഡ്വാർഫ് നക്ഷത്രം.+
ശാസ്ത്രീയമായി രുദ്രനക്ഷത്രം കാനിസ് മേജർ എന്ന നക്ഷത്ര രാശിയിലെ ആൽഫാ കാനിസ് മെജോറിസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന സീരിയസ് എന്ന നക്ഷത്രമാണ്. സിലാസ്റ്റ്യൽ ഇക്വേറ്ററിന് 18 ഡിഗ്രി തെക്കു കിടക്കുന്ന രുദ്രനക്ഷത്രത്തെ ഭൂമദ്ധ്യരേഖാ പ്രദേശത്തുള്ള നക്ഷത്ര നിരീക്ഷകർക്ക് എളുപ്പത്തിൽ കണ്ടെത്താനാകും.
No comments:
Post a Comment