Wednesday, October 28, 2015

ഗാരബന്താൾ :- പ : മാതാവിന്റെ വെളിപാടിലെ ആ ദിവസം


ഗാരബന്താൾ  വടക്കൻ  സ്പൈയിനിലെ മനോഹരമായ ഒരു ഗ്രാമമാണ് . സാൻ സെബാസ്റ്യൻ ഓഫ് ഗാരബന്താൾ എന്നതാണ് മുഴുവൻ പേര് .അതാണ്‌ ഗാരബന്താൾ എന്ന് ചുരുക്കപേരിൽ അറിയപ്പെടുന്നത് . സമുദ്ര നിരപ്പിൽ നിന്നും 600 മീറ്റർ ഉയരത്തിൽ ആണ് ഗാരബന്താൾ
സ്ഥിതി ചെയ്യുന്നത് . ഏകദേശം 300 പേര് മാത്രം ആയിരുന്നു അക്കാലത്ത് അവിടെ താമസിച്ചിരുന്നത് . ഒരു ഹോസ്പിറ്റൽ ഇല്ല . ഇടവക പള്ളിയിൽ  സ്ഥിരമായി ഒരു വൈദികനും ഇല്ല .അടുത്ത നഗരത്തിൽ നിന്നും വൈദികൻ എത്തിയാണ് ഞായറാഴ്ചകളിൽ പരിശുദ്ധ കുർബാന  നടത്തിയിരുന്നത് .

വർഷം  1961 ജൂണ്‍ 18 ,  നാല് പെണ്‍കുട്ടികൾ   കളികളിൽ എര്പെട്ടുകൊണ്ട്‌ ഇരിക്കുകയായിരുന്നു. മേരി ലോലി മാസണ്‍ , ജെസിന്ത , മേരി ക്രൂസ് , കോണ്‍ ചിറ്റ്  അവർ ആയിരുന്നു ആ നാല് കുട്ടികൾ .മേരി ക്രൂസിന്  പ്രായം ബാക്കി എല്ലാവര്ക്കും 12 ഉം . പെട്ടന്ന് ഇടിമുഴക്കം പോലൊരു ശബ്ദം അവർ കേട്ടതു . അസാമാന്യ പ്രഭാ  വലയത്തിൽ മുഖ്യ ദൂതൻ  ആയ വി : മിഖായേൽ  പ്രത്യക്ഷപ്പെട്ടു . പിന്നീടുള്ള കുറെ ദിവസങ്ങളിലും മിഖായേൽ മാലാഖ അവര്ക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടു . അവസാന കണ്ടു മുട്ടലിൽ പ:മാതാവ് ജൂലായ്‌ 2 നു  അവര്ക്ക് മുൻപിൽ പ്രത്യക്ഷപ്പെടും എന്ന് ഉറപ്പും നല്കി മാലാഖ അപ്രത്യക്ഷ ആയി .



ഗാരബന്താളിലെ അത്ഭുതങ്ങളുടെ ചരിത്രം  തുടങ്ങുന്നു .. കുട്ടികള്ക്ക് ലഭിച്ച  അവിടം  മുഴുവൻ പടർന്നു . ജൂലായ്‌ 2  ആഴ്ച ആയിരുന്നു .  അന്നേ ദിവസം അവിടം മുഴുവൻ ആളുകളെ കൊണ്ട് നിറഞ്ഞു . ജീവിതത്തിന്റെ വിവിധ തുറകളിൽ ഉള്ളവർ  അവിടേക്ക് എത്തി .  സമയം 6 മണി ആയി മിഖയേൽ മാലാഖ പ്രത്യക്ഷപ്പെട്ട അതെ സ്ഥലത്തേക്ക് കുട്ടികൾ പ്രവേശിച്ചു . ആ സമയം കുട്ടികളുടെ മുഖത്തു അഭൗമമായ ഒരു വെളിച്ചം അവിടെ കൂടി നിന്നവർ കണ്ടു .ആ നിമിഷം പ: മാതാവ് അവിടെ പ്രത്യക്ഷപ്പെട്ടു . വെള്ള വസ്ത്രം ആയിരുന്നു മാതാവിന്റെ  മേലങ്കിയും സ്വർണ  നിറത്തിൽ ഉള്ള കിരീടവും വലതു കൈയ്യിൽ ബ്രൌണ്‍ നിറത്തിൽ ഉള്ള മേലങ്കിയും . ആ കൈകളിൽ ഉണ്ണി യേശുവും .കാർമൽ മാതാവാണ് ഞാൻ എന്ന് മാതാവ് പരിചയപ്പെടുത്തി .ഇതായിരുന്നു മാതാവിന്റെ ആദ്യത്തെ പ്രത്യക്ഷപ്പെടൽ .


1961 നും 1962 നും ഇടയ്ക്കു പല തവണ പ്രത്യക്ഷപ്പെട്ടു .പിന്നീടു ഒരിക്കലും 4 കുട്ടികള്ക്കും മാതാവ് ഒരു മിച്ചു ദർശനം  കൊടുത്തിട്ടില്ല . ചിലപ്പോള ഒരാൾക്ക്‌ മറ്റു ചിലപ്പോ 2 പേര്ക്ക് അങ്ങനെ അങ്ങനെ .മാതാവിന്റെ ദര്ശന സമയം മൂർച്ചയുള്ള  പാറക്കല്ലിൽ മുട്ട് കുത്തി നിന്നാണ് അവർ ദര്ഷിച്ചിരുന്നത് , ആ സമയം അവരുടെ മുഖത്തു അഭൗമമായ തെളിച്ചം കണ്ടതായി കണ്ടു നിന്നവർ സാക്ഷ്യപ്പെടുത്തുന്നു . ചിലപ്പോള നിമിഷങ്ങള മറ്റു ചിലപ്പോ മണിക്കൂറുകൾ അങ്ങനെ പോയിരുന്നു അവരുടെ ദർശനം .

ഈ നിമിഷങ്ങള്ക്ക് സാക്ഷ്യം വഹിക്കാൻ എത്തിയവർ കൊന്തയും കുരിശും വി . ബൈബിളും കുട്ടികളുടെ കൈയ്യിൽ കൊടുത്ത് വിടുക പതിവായിരുന്നു . ദര്ശന വേളയിൽ അനെകര്ക്ക് മാനസാന്തര അനുഭവവും ഉണ്ടായിക്കൊണ്ടിരുന്നു .

ദിവ്യ കാരുണ്യ അത്ഭുതവും ഈ കുട്ടികള്ക്ക് ഉണ്ടായിട്ടുണ്ട് . ഒരു ദിവസം സ്വര്ന്ന കാസയുമായി മാതാവ് പ്രത്യക്ഷപ്പെടുകയും കുമ്പസാരത്തിനുള്ള ജപം ചെല്ലാൻ കുട്ടികളോട് ആവശ്യപ്പെടുകയും ചെയ്തു , പിന്നീട് ദിവ്യ കാരുണ്യം നല്കുകയും ചെയ്തു . എല്ലാവരും വിശ്വസിക്കുന്നതിനായി 1962 ജൂലായ്‌ 18 നു ഈ സംഭവം ആവര്ത്തിക്കുകയും ചെയ്തു .


പാതിരാത്രിയിൽ ആയിരുന്നു ആ സംഭവം . ആത്മീയ അനുഭൂതിയിൽ ലയിച്ചിരുന്ന കോണ്‍ ചിറ്റ വീടിനു വെളിയിൽ  ഇറങ്ങുകയും മുട്ടികുത്തുകയും ചെയ്തു ആ സമയം ദിവ്യകാരുന്യം അവളുടെ നാവിൽ പ്രത്യക്ഷപ്പെടുന്നത് എല്ലാവരും കണ്ടു .ഏതാനും നിമിഷ നേരത്തേക്ക് ഈ അനുഭവം ഉണ്ടായി , കൂടിനുന്നവരിൽ പലരും ഈ അനുഭവം കാമറ യിൽ പകര്ത്തി .

1965 ജനുവരി 1 നു മാതാവ് വീണ്ടും കോണ്‍ ചിറ്റ  ക്ക് പ്രത്യക്ഷയായി . ജൂണ്‍ 18 നു ഒരു സന്ദേശം നല്കുമെന്നായിരുന്നു അത് . വെളിപാടുകൾ കുട്ടികള്ക്ക് ലഭിച്ചതിന്റെ  നാലാം വാര്ഷികം കൂടെ ആയിരുന്നു അന്ന് . ലോകത്തിനു മുഴുവൻ ആയി താൻ ഒരു അത്ഭുതം പ്രവര്ത്തിക്കുമെന്നു മാതാവ് പറഞ്ഞതായി കോണ്‍ ചിറ്റ  വെളിപ്പെടുത്തിയിട്ടുണ്ട് . ലോകത്തിന്റെ പാപങ്ങല്ക്ക് അര്ഹിക്കുന്ന തരത്തിൽ ഉള്ള ഒരു ശിക്ഷ ആയിരിക്കും അത് .   രാത്രി 8.30 ആണ് ആണ് അത് സംഭവിക്കുക എന്ന് കോണ്‍ ചിറ്റ  പറഞ്ഞു എന്നാൽ അത് യേത് ദിവസം ആകും എന്ന് പറയാൻ തനിക്കു മാതാവിന്റെ അനുമതി ഇല്ല എന്നു കോണ്‍ചിറ്റ  പറഞ്ഞത് .

പക്ഷെ അത് സംഭവിക്കുന്നതിനു മുൻപ് കുറെ അടയാളങ്ങൾ കാണുവാൻ കഴിയും , ക്രിസ്തുവിന്റെ പുനരുധനത്തിനു ശേഷം ഉള്ള ഏറ്റം വലിയ സന്ദേശം ആവും ഇത് എന്ന് പ്രതീക്ഷിക്കുന്നു .കോണ്‍ചിറ്റ  പറഞ്ഞതിലെ സൂചനകൾ വച്ചു 2020 ഏപ്രിൽ മാസം 9 , 2022 ഏപ്രിൽ 14 , 2028 ഏപ്രിൽ 13 എന്നിങ്ങനെ വ്യത്യസ്തങ്ങൾ ആയ ദിവസങ്ങൾ  കണക്കു കൂട്ടുന്നു .


ഗാരബന്താൾ :- പ : മാതാവിന്റെ വെളിപാടിലെ ആ ദിവസം - 1








No comments:

Post a Comment