Wednesday, August 3, 2011

നിത്യതയില്‍ അലിഞ്ഞ മലയാള സാഹിത്യകാരന്മാര്‍ - 1

കാലയവനികക്കുള്ളില്‍ മറഞ്ഞു പോയ മഹാന്മാരായ മലയാള സാഹിത്യ കാരന്മാരുടെ ചരിത്രം ഇവിടെ തുടരുന്നു ..... 

വള്ളത്തോള്‍ നാരായണമേനോന്‍  


1894  ഇല്‍ ഭാഷാപോഷിണി സഭ ഒരു കവിതാ മത്സരം സംഖടിപ്പിച്ചു . അതില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് പതിനാറു വയസു മാത്രം പ്രായമുള്ള ഒരു ബാലന്‍ ആയിരുന്നു . അതോടെ അയാള്‍ ശ്രദ്ധിക്കപ്പെട്ടു , എന്നാല്‍ ഇന്ന് ആ കവിതാ മത്സരം ശ്രദ്ധിക്കപ്പെടുന്നത് ആ കവിയെ ഓര്‍ക്കുംബോലാണ് .  കാരണം മലയാളത്തിന്റെ മഹാകവിആയ വള്ളത്തോള്‍ നാരായണമേനോന്‍ ആയിരുന്നു അന്നത്തെ സമ്മാന ജേതാവ് . 

പൊന്നാനിക്കടുത്ത്‌ ദേശമംഗലത്ത്   വള്ളത്തോള്‍ തറവാട്ടിലാണ് നാരായണമേനോന്റെ ജനനം . വീട്ടിലിരുന്നു സംസ്കുതവും വൈദ്യവും പഠിച്ചു . കവിത കഴിഞ്ഞാല്‍ വള്ളത്തോളിനു താല്പര്യം കഥകളിയോടായിരുന്നു . കലകളുടെ വളര്‍ച്ചക്കായി മണക്കുളം മുകുന്ദരാജയുമായി ചേര്‍ന്ന് കലാമണ്ഡലം സ്ഥാപിച്ചു . അദ്ദേഹം മലയാളഭാഷയ്ക്ക് നല്‍കിയ സംഭാവനയാണ് ഋഗ്വേദ വിവര്‍ത്തനം . ചിത്രയോഗം , മഗ്ദലനാ മറിയം  , കൊച്ചു സീത , അച്ഛനും മകളും സാഹിത്യ മഞ്ജരി തുടങ്ങിയവ . 

വളരെ ചെറുപ്പാത്തിലെ അദ്ധേഹത്തിനെ കേള്വിക്കുരവുണ്ടായി അതില്‍  ദുഖിതനായി  അദ്ദേഹം എഴുതിയതാണ് "  ബദിര വിലാപം " എന്നാ കവിത . 1955  ഇല്‍ രാജ്യം പദ്മഭൂഷന്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു . 

ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍  


1877  ഇല്‍ ചങ്ങനാശ്ശേരിയില്‍ ആണ് ഉള്ളൂര്‍ ജനിച്ചത്‌ . അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് തന്നെ അച്ഛന്‍ മരിച്ചു , തുടര്‍ന്ന് ഉള്ളൂരിന്റെ കുടുംബം തിരുവനന്തപുരത്തെക്കു താമസം മാറി . ചെറിയ പ്രായത്തിലെ ഉള്ളൂര്‍ സംസ്കൃത പഠനം നടത്തി . ബിരുദം നേടിയ ശേഷം അദ്ദേഹം കുറച്ചുകാലം അദ്യാപകനായി ജോലി നോക്കി , പിന്നീട് പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലി ചെയ്തു . ദിവാന്‍ പെഷ്കാരായും  ചീഫ് സെക്രട്ടറിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട് . കുട്ടിക്കാലത്ത് തന്നെ ഉള്ളൂരില്‍ കവിതാ വാസന ഉണ്ടായിരുന്നു , ഉമാ കേരളം , പിംഗള , ചിത്രശാല , തരംഗിണി , ഭക്തി ദീപിക , കല്പശാഖി , മണി മഞ്ഞുഷ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികള്‍ . എന്നാല്‍ ഉള്ലോരിന്റെ ഏറ്റം പ്രശസ്തമായ കൃതി " കേരള സാഹിത്യ ചരിത്രമാണ് " . നാല് വാല്യങ്ങള്‍ ഉള്ള " വിജ്ഞാന ദീപിക " അദ്ദേഹത്തിന്റെ മറ്റൊരു സാഹിത്യ പഠന ഗ്രന്ഥമാണ് . 1947  ഇല്‍ അദ്ദേഹം ഇഹലോക വാസം വെടിഞ്ഞു .  

കുമാരനാശാന്‍ 
മഹാ കാവ്യമെഴുതാതെ മഹാ കവി എന്ന് വിശേശിപ്പിക്കപ്പെടുന്ന കവിയാണ്‌ കുമാരനാശാന്‍ . മലയാള സാഹിത്യത്തിലെ ഏറ്റം മികച്ച കവിതകളില്‍ ചിലത് ഇദ്ദേഹത്തിന്റെ ആണ് . 1871  ഇല്‍ തിരുവനന്ദപുരത്തുള്ള  കായിക്കരയിലാണ് അദ്ദേഹം ജനിച്ചത്‌ . ആദ്യം അധ്യാപകനായും പിന്നീട് കണക്കെഴുത്തുകാരനായും ജോലി നോക്കി . അദ്ദേഹം നാരായണ ഗുരുവിന്റെ ശിഷ്യന്‍ ആയതോടെ ജീവിതത്തില്‍ മാറ്റം വരുത്തി , ഉപരിപടനത്തിനു ശേഷം തര്‍ക്ക  വെതാന്ത വിഷയത്തില്‍ പ്രാവീണ്യം നേടി . വീണ പൂവ് , നളിനി , ലീല , ദുരവസ്ഥ , ചിന്താവിഷ്ടയായ  സീത , കരുണ ഇവയാണ് മുഖ്യ കൃതികള്‍ . 1920 ഇല്‍ വയില്സിലെ രാജകുമാരന്‍ പട്ടും വളയും നല്‍കി ആദരിച്ചു . 1924  ഇല്‍ പല്ലനയാട്ടിലുണ്ടായ ബോട്ടപകടത്തില്‍ മരണമടഞ്ഞു . കവി എന്നാ രീതിയിലും സാഹിത്യ പണ്ഡിതര്‍ എന്നാ രീതിയിലും പ്രശസ്തരായ  ആധുനിക മലയാള സാഹിത്യത്തിലെ കവിത്രയങ്ങളെ പറ്റി പറഞ്ഞു കഴിഞ്ഞു . ഇനി മലയാള സാഹിത്യത്തിലെ  പ്രശസ്തരായ മറ്റു ചിലരെക്കൂടി പരിചയപ്പെടാം .......
കേരളവര്‍മ്മ വലിയ കോയി തമ്പുരാന്‍  


മലയാളഭാഷയ്ക്ക് അതുല്യമായ സംഭാവനകള്‍ നല്‍കിയ സാഹിത്യകാരനാണ് കേരളവര്‍മ്മ വലിയ കോയി തമ്പുരാന്‍ . കാളിദാസന്റെ ശാകുന്തളം വിവര്‍ത്തനം ചെയ്ത അദ്ദേഹം " കേരളാ കാളിദാസന്‍ " എന്നറിയപ്പെടുന്നു . 1845  ഇല്‍ ചങ്ങനാസ്സെര്രിയില്‍ ജനിച്ചു , കുട്ടിക്കാലത്ത് തന്നെ സംസ്കുത്ത പഠനം നടത്തി . തിരുവിതാംകൂര്‍ രാജകുടുംബത്തിലെ റാണി ലക്ഷ്മീഭായിയെ വിവാഹം കഴിച്ചു . സംസ്കൃതത്തിലും മലയാളത്തിലുമായി നാല്പതോളം കവിതകള്‍ രചിച്ചു . മയൂര സന്ദേശം , മഹാച്ചരിത സംഗ്രഹം , അക്ബര്‍ തുടങ്ങിയവ ഏറെ ശ്രദ്ധ നേടി . 1915  ഇല്‍ അദ്ദേഹം അന്തരിച്ചു .

ജീ ശങ്കരക്കുറുപ്പ്  
ഇന്ത്യയിലെ ഏറ്റം വലിയ സാഹിത്യ പുരസ്ക്കാരമായ ജ്ഞാനപീഠം ആദ്യമായി നേടി , മലയാളത്തിന്റെ അഭിമാനമായി മാറിയ കവിയാണ്‌ ശങ്കരക്കുറുപ്പ് . എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോട് എന്നാ ഗ്രാമത്തില്‍ ജനിച്ചു . കുട്ടിക്കാലത്ത് തന്നെ സംസ്കൃതം പഠിച്ച അദ്ദേഹം മഹാരാജാസ് കോളേജിലെ പ്രോഫ്ഫസര്‍ ആയിരുന്നു . 1968  മുതല്‍ അഞ്ചു വര്ഷം രാജ്യസഭയില്‍  അംഗവുമായിരുന്നു . പദ്മഭൂഷന്‍ ഉള്പെടയുള്ള ഒരു പാട് പുരസ്ക്കാരങ്ങള്‍ ജീ നേടിയിട്ടുണ്ട് . അദ്ദേഹത്തിന്റെ " ഓടക്കുഴല്‍ " എന്നാ കൃതിക്കാണ് ജ്ഞാനപീഠം കിട്ടിയത് . വിശ്വദര്‍ശനം , പൂജാപുഷ്പം , മുത്തുമണികള്‍ , ഇതളുകള്‍ , ചെങ്കതിരുകള്‍ എന്നിവയാണ് പ്രധാന കൃതികള്‍ . ടാഗോറിന്റെ " ഗീതാഞ്ജലി " അദ്ദേഹം വിവര്‍ത്തനം ചെയ്തിട്ടുണ്ട് . 

 തകഴി ശിവശങ്കരപിള്ള 

മഹത്തായ ജ്ഞാനപീഠം മൂന്നാം തവണ മലയാളത്തിനു നേടിത്തന്ന അനശ്വര കഥാകാരനാണ് തകഴി ശിവശങ്കരപിള്ള . ആലപ്പുഴ ജില്ലയിലെ തകഴിയില്‍ 1912  ഇല്‍ അദ്ദേഹം ജനിച്ചു . അമ്പലപ്പുഴയിലും , വൈക്കത്തും , തിരുവനന്ധപുരത്തുമായി വിദ്യാഭ്യാസം നേടി . 1934  ഇല്‍ പ്രസിദ്ധീകരിച്ച "ത്യാഗത്തിന്റെ പ്രതിഭാലമാണ് " ആദ്യ നോവല്‍ . 1947  പ്രസിദ്ധീകരിച്ച " തോട്ടിയുടെ മകന്‍ " അദ്ദേഹത്തെ പ്രസിധനാക്കി . കയര്‍ , ചെമ്മീന്‍ , രണ്ടിടങ്ങഴി , ഏണിപ്പടികള്‍ അദ്ദേഹത്തിന്റെ രചനകളാണ് .  ചെറുകഥാ രംഗത്തും  അദ്ദേഹത്തിന്റെ ആയ സംഭാവനകള്‍ ഉണ്ട് "വെള്ളപ്പൊക്ക " ത്തില്‍ "തഹസീല്ധാരുടെ അച്ഛന്‍ " തുടങ്ങിയ ആ കൂട്ടത്തില്‍ പെടും . കുട്ടനാടിന്റെ കഥകള്‍ പറഞ്ഞ തകഴിക്കു കേന്ദ്ര - കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ , വള്ളത്തോള്‍ പുരസ്ക്കാരം , എഴുത്തച്ചന്‍ പുരസ്ക്കാരം , പദ്മ ഭൂഷന്‍ , ജ്ഞാനപീഠം തുടങ്ങിയ ബഹുമതികള്‍ ലഭിക്കുക യുണ്ടായി . 

മുട്ടത്തു വര്‍ക്കി 

മലയാളത്തിലെ ജനപ്പ്രിയ നോവല്‍ ശാഖക്ക് തുടക്കം കുറിച്ചത് മുട്ടത്തു വര്‍ക്കിയാണ് . ചങ്ങനാശ്ശേരിയിലെ ചെത്തിപ്പുഴയില്‍ 1918  ഇല്‍ ആണ് ഇദ്ദേഹം ജനിച്ചത്‌ . അദ്ധ്യാപകന്‍ , പത്രപ്രവര്‍ത്തകന്‍ ,എന്നീ ജോലികള്‍ ചെയ്തു വര്‍ക്കി . സാധാരണക്കാര്‍ക്ക് മനസ്സില്‍ ആവുന്ന ഭാഷയില്‍ നോവലുകളും കവിതകളും എഴുതിയ ഇദ്ദേഹം മലയാളത്തിലെ ഏറ്റം ജനപ്പ്രിയ നോവലിസ്റ്റ് ആയി . മുട്ടത്തു വര്‍ക്കിയുടെ ആദ്യ നോവല്‍ " ഇനപ്പ്രാവുകള്‍ " ആണ് . തുടര്‍ന്ന് അഴകുള്ള സെലീന , പച്ച നോട്ടുകള്‍ , പാടാത്ത പൈങ്കിളി , പൂന്തേനരുവി , ഒരു കുടയും കുഞ്ഞു പെങ്ങളും , വെളുത്ത കത്രീന , മയിലാടും കുന്നു എന്നീ നോവലുകള്‍ ഉള്‍പ്പടെ  നൂറോളം കൃതികള്‍  എഴുതി . ഡോ. ഷിവാഗോ എന്നാ വിശ്വപ്രസിദ്ധ കൃതി മുട്ടത്തുവര്‍ക്കി തര്‍ജിമ ചെയ്തു .  

തോപ്പില്‍ ഭാസി  

നാടക കൃത്ത് , നാടക - സിനിമാ സംവിധായകന്‍ , നടന്‍ , തിരക്കഥാ കൃത്ത് എന്നീ നിലകളില്‍ സ്രെധേയനാണ് തോപ്പില്‍ ഭാസി . 1945 ഇല്‍ ആണ് അദ്ദേഹത്തിന്റെ ആദ്യ നാടകം അരങ്ങേറിയത് . നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റാക്കി എന്നാ നാടകമാണ് ഇദ്ദേഹത്തെ പ്രസിധനാക്കിയത് . അശ്വമേധം , സരശയ്യ , തുലാഭാരം , പുതിയ ആകാശം പുതിയ ഭൂമി , സര്‍വേ കല്ല്‌ , കൂട്ട് കുടുംബം തുടങ്ങി ചരിത്രത്തില്‍ ഇടം നേടിയ ധാരാളം നാടകങ്ങള്‍ അദ്ദേഹം എഴുതി . നിരവധി സിനിമകള്‍ക്ക്‌ തിരക്കഥയും രചിച്ചിട്ടുണ്ട് . " ഒളിവിലെ ഓര്‍മ്മകള്‍ " ഇദ്ദേഹത്തിന്റെ ആത്മകഥയാണ് . ഇദ്ദേഹം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട് ജയില്‍ വാസം അനുഭവിച്ചിട്ടുമുണ്ട്  . കേരളത്തില്‍ കംമ്യൂനിസ്ട്ടു പ്രസ്ഥാനം വളര്‍ത്തുന്നതില്‍ സുപ്രഹാന പങ്കു വഹിച്ച വ്യക്തിയാണ് തോപ്പില്‍ ഭാസി .









No comments:

Post a Comment