Tuesday, December 21, 2010

ഗതി മാറിയ ലോകം !!!!!!!!

ജീവിതത്തെ നോക്കി കാണുവാനും അതിന്റെ ഭംഗിയും അഭംഗിയും നിരീക്ഷിക്കാനും നമ്മുക്ക് നേരമോ മനസോ ഇല്ല . ചുറ്റുവട്ടത്തെ ജീവിതത്തിലേക്ക് ഒന്ന് കണ്ണോടിക്കാം . ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ഇതിഹാസം രചിക്കാന്‍ തയ്യാറാവുന്ന മനുഷ്യന്‍ , തന്റെ അസ്ഥിത്വം തന്നെ മറന്ന മട്ടിലാണ് . സര്‍വ മണ്ഡലത്തിലും പുരോഗതിയുടെ കുതിച്ചു പായലിലാണ് . ഇതിനൊപ്പം നീങ്ങുന്ന ആധുനിക  സമൂഹത്തിന്റെ അവസ്ഥ എന്തായിരിക്കും ????

കാടുകളും , പുല്‍ മൈതാനങ്ങളും , വിളഞ്ഞ നെല്പാടങ്ങളും , കുളങ്ങളും സൌകര്യപൂര്‍വ്വം ടവരുകള്‍ക്കും ഡിഷ്‌ ആന്റിനകള്‍ക്കും വഴി മാറികൊടുത്തു . കമ്പുട്ടരിന്റെയും ഇന്റര്‍ നെറ്റിന്റെയും ലോകത്ത് കുരുങ്ങി കിടക്കുന്ന മനുഷ്യന്‍ ബഹുമാനമോ ആദരവോ ആത്മാര്‍ഥതയോ ഇല്ലാതെ ജീവിക്കുന്നു . സമൂഹ ഘടന ആകെ മാറിയിരിക്കുന്നു . ബന്ധങ്ങളുടെ ഭാഷ്യമെന്നപോലെ പാടി വിടര്‍ന്ന പുഞ്ചിരി , അതും കാപട്യം നിറഞ്ഞത്‌ .

ചിരിക്കാന്‍ കഴിയാത്ത അവന്‍ എപ്പോളും ബിസി തന്നെ . രണ്ടു പേരുടെ സംസാരം ശ്രദ്ധിച്ചാല്‍ എത്ര തവണ " സമയമില്ല " എന്ന വാക്ക് കേള്‍ക്കാം . ? ? ? ഇനി ചിലര്‍ തിരക്ക് അഭിനയിക്കുന്നതിലും മാന്യത കാട്ടുന്നു . വിദ്യാഭ്യാസ രംഗം യഥാര്‍ത്ഥത്തില്‍ കുട്ടികളുടെതില്‍ നിന്ന് മാറി രക്ഷിതാക്കലിലാണ് . " എന്റെ മകന് \ മകള്‍ക്ക്  ഇംഗ്ലീഷ് മാത്രമേ അറിയൂ " എന്ന് പറയുന്നതിലും " മലയാളം അറിയില്ല " എന്ന് പറയുന്നതിലും ഒരു പോലെ അഭിമാനം കണ്ടെത്തുന്നു . മൂന്നു വയസു മുതല്‍ ഇംഗ്ലീഷ് പദങ്ങള്‍ വായില്‍ തിരുകി കയറ്റിയില്ലങ്കില്‍ ജീവിതം വ്യര്തമായത് തന്നെ എന്നാണു രക്ഷിതാക്കളുടെ ചിന്ത . ഫാസ്റ്റിനു പ്രാധാന്യം നല്‍കുന്നതിനാല്‍ ഭക്ഷണവും ഫാസ്റ്റ് ഫുഡ്‌ തന്നെ .

കുട്ടികളുടെ ജനനം മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് സീറ്റുരപ്പിക്കാന്‍ പാട് പെടുകയാണ് രക്ഷിതാക്കള്‍ . അവര്‍ ഇവിടെ കുട്ടികളുടെ സ്വാഭാവിക വളര്‍ച്ചയെയും അഭിരുചികളെയും നിഷേദിക്കുകയാണ് . സമൂഹത്തില്‍ "  സ്റ്റാറ്റസ്  " കിട്ടുന്ന മാര്‍ഗത്തിലൂടെ അവന്‍ സഞ്ചരിക്കുന്നു . ഈ സാഹചര്യത്തില്‍ അവന്റെതായ ഒരു ശൈലി ഒരു സംസ്കാരം വളര്‍ത്തിയെടുക്കുക അസാദ്യം തന്നെ . വഞ്ചനയും കാപട്യവും ചുറ്റും നടമാടുമ്പോള്‍ അതില്‍ ഒരു ആളായി   അവനും മാറുന്നു . 

ദൃശ്യ - ശ്രവ്യ മാദ്യമങ്ങളെ അനുകരിക്കുന്നവര്‍ ഇതിലൊന്നും പെടാത്ത നിഷ്കളങ്കരെ തനി " നാടന്‍ " എന്ന് മുദ്ര കുത്തുന്ന കാലം . പുരോഗതി ചുറ്റും ഉണ്ടാകുമ്പോള്‍ മനുഷ്യനില്‍ വളരുന്നത്‌  സങ്ങുചിതത്വം മാത്രമാണ് . സ്നേഹ ബന്ധങ്ങളും സംസ്കാര തനിമയും വേരറ്റു പോകുമ്പോള്‍ ഉല്കണ്ടപ്പെടാന്‍ ആരെങ്കിലും ?

No comments:

Post a Comment