Thursday, October 7, 2010

ബാല്യകാല സ്മരണകള്‍

കാലമാകുന്ന മഹാ പ്രവാഹത്തിന്റെ കുത്തൊഴുക്കില്‍ അറ്റുപോയ വേരുകളും കടപുഴകിയ വന്‍ വൃക്ഷങ്ങളും തേടിയുള്ള എന്റെ യാത്ര .......... എവിടെ തുടങ്ങണം എന്ത് എഴുതണം എന്ന് ചിന്തിച്ചു നടന്ന ഞാന്‍ അവിചാരിതമായി പതിനഞ്ചു സംവത്സരങ്ങള്‍ക്കു ശേഷം എന്റെ ബാല്യ കാല വിദ്യാഭാസം നടത്തിയ പള്ളിക്കൂടം കാണാനിടയായി അതെ " മേരി മാതാ എല്‍ . പി സ്കൂള്‍ പുന്നക്കുന്നം " ..... വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ഓടിക്കളിച്ച ആ പള്ളിക്കുട മുറ്റത്തുകൂടി ഞാന്‍ നടന്നു ... എന്നിലേക്ക്‌ അറിവിന്റെ വെളിച്ചം ആദ്യമായി പകര്‍ന്നു തന്ന എന്റെ പൂര്‍വ വിദ്യാലയം ........

                                  ഒരു അപരിചിതനെ പോലെ അതിന്റെ ഓരോ മുക്കും മൂലയും  ഞാന്‍ നടന്നു തീര്‍ത്തു .. എന്റെ ബാല്യകാലത്തെ ആ പള്ളിക്കൂടത്തിന്റെ മുഖച്ഛായ തന്നെ ഇന്ന് മാറിയിരിക്കുന്നു .. പുതിയ കെട്ടിടങ്ങള്‍ , പുതിയ അധ്യാപകര്‍ അങ്ങനെ എല്ലാം .. കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ എന്റെ മനസ്സില്‍ ഓടിയെത്തി . 2 കിലോ മീറ്റര്‍ ദൂരനിന്നു പ്രാഥമിക വിദ്യാഭ്യാസത്തിനായി ആ പള്ളിക്കൂട മുറ്റത്തേക്ക് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നടന്നു കയറിയ ഒരു 5 വയസുകാരന്റെ ചിത്രം എന്റെ മനസ്സില്‍ ഓടിയെത്തി .....


                              ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് ഒരുപാട് കൂട്ടുകാരെ അവിടെ ലഭിച്ചു ( ജെസ്റ്റിനും , ഷെനുവും , ഷെഭിനും ദിനലും ഡിജോയും സുമേഷും ദീപുവും പ്രദീപും) അങ്ങനെ എത്ര എത്ര കൂട്ടുകാര്‍ .. കാലത്തിന്റെ കുത്തൊഴുക്കില്‍ ജീവിത യാത്രയില്‍ പിരിഞ്ഞുപോയി എങ്കിലും എന്റെ മനസിലെ മങ്ങിത്തുടങ്ങിയ ഓര്‍മകളില്‍ ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രമെന്നോണം  അവരുടെ എല്ലാ മുഖങ്ങളും തെളിഞ്ഞു വന്നു ...... ആദ്യാക്ഷരം പറഞ്ഞു തന്ന തെരേസ ടീച്ചര്‍ മുതല്‍ സലിമ്മ ടീച്ചറും ഹീട്മിസ്ട്രസും ജെസ് മേരി ടീച്ചറും എല്‍ സിറ്റ് ടീച്ചറും അമ്മിണി ടീച്ചറും മേരിക്കുട്ടി ടീച്ചറും എല്ലാം എന്റെ മനസ്സില്‍ ഓടിയെത്തി ..  കുട്ടികളായ ഞങ്ങളെ കൊച്ചു കൊച്ചു മാജിക്കുകള്‍ കാട്ടി രസിപ്പിച്ച ബേബിച്ചന്‍ ചേട്ടനും പിന്നെ റവ ഫാദര്‍ ജോസഫ്‌ മുരിഞ്ഞയിലച്ചനും അങ്ങനെ എത്ര എത്ര മുഖങ്ങള്‍ എന്റെ മനസിന്റെ കോണില്‍ എവിടേയോ ഒളിച്ചു കിടന്ന ആ ദിവസങ്ങള്‍ എന്റെ മനസിലേക്ക് ഓടിയെത്തി ...

3 comments:

  1. ജെസ്റ്റിനേ ഇനിയും എഴുതൂ. എഴുതി തെളിയൂ
    :-)

    ReplyDelete
  2. അഭിപ്രായത്തിന് വളരെ നന്ദി കൂട്ടുകാരാ ..... തുടര്‍ന്നും എന്നെ വിലയിരുത്തുക !!!!!!!!!

    ReplyDelete
  3. കൊള്ളാം നന്നായിരിക്കുന്നു

    ReplyDelete