* എന്താണ് ഡിങ്കിനേഷ്?
* ഡിങ്കിനേഷ് പ്രധാന ആസ്റ്ററോയ്ഡ് ബെൽറ്റിൽ (Main Asteroid Belt) സ്ഥിതി ചെയ്യുന്ന ഒരു ദ്വിഗ്രഹ (binary) ഛിന്നഗ്രഹമാണ്. ഇതിന് 790 മീറ്റർ വ്യാസമുണ്ട്.
* ദ്വിഗ്രഹം എന്നാൽ ഒരു പൊതു കേന്ദ്രത്തെ അടിസ്ഥാനമാക്കി രണ്ട് ഛിന്നഗ്രഹങ്ങൾ കറങ്ങുന്ന ഒരു സംവിധാനം.
* ഇതിന്റെ ഉപഗ്രഹത്തിന് 'സെലാം' (Selam) എന്നാണ് പേര് നൽകിയിരിക്കുന്നത്.
* 'ഡിങ്കിനേഷ്' എന്ന വാക്കിന് അംഹാരിക് ഭാഷയിൽ 'നിങ്ങൾ അത്ഭുതമുള്ളവനാണ്' (you are marvelous) എന്നും 'സെലാം' എന്ന വാക്കിന് 'സമാധാനം' (peace) എന്നുമാണ് അർത്ഥം.
* കണ്ടെത്തൽ
* 1999 നവംബർ 4-നാണ് ലിങ്കൺ നിയർ-എർത്ത് ആസ്റ്ററോയ്ഡ് റിസർച്ച് (LINEAR) എന്ന സർവേയിലൂടെ ഈ ഛിന്നഗ്രഹം കണ്ടെത്തുന്നത്.
* ലൂസി ദൗത്യം (Lucy Mission)
* നാസയുടെ 'ലൂസി' ബഹിരാകാശ പേടകം 2023 നവംബർ 1-ന് ഡിങ്കിനേഷിന്റെ അടുത്തുകൂടി പറന്നുപോയിരുന്നു.
* ഈ യാത്രയിലാണ് ഡിങ്കിനേഷിന് ഒരു ഉപഗ്രഹമുണ്ടെന്ന് കണ്ടെത്തിയത്.
* ഈ ഉപഗ്രഹമായ സെലാം യഥാർത്ഥത്തിൽ രണ്ട് ചെറിയ ശകലങ്ങൾ കൂടിച്ചേർന്നതാണ് എന്നും പിന്നീട് കണ്ടെത്തി. ഇവ ഒരുമിച്ച് ചേർന്ന് ഒരു കോൺടാക്റ്റ് ബൈനറി (contact binary) ഉണ്ടാക്കുന്നു.
ഈ ദൗത്യം ഡിങ്കിനേഷിന്റെ ഉപരിതലം, ഘടന, പരിണാമം എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ നൽകി.

No comments:
Post a Comment