Friday, February 21, 2025

സൂര്യന്റെ 600,000 മടങ്ങ് പിണ്ഡമുള്ള തമോദ്വാരം

 



ക്ഷീരപഥത്തിൻ്റെ ഒരു ഉപഗാലക്സിയായ ലാർജ് മഗല്ലനിക് ക്ലൗഡിൽ (LMC) സൂര്യന്റെ 600,000 മടങ്ങ് പിണ്ഡമുള്ള  അതിഭീമമായ ഒരു  തമോദ്വാരമുണ്ട്. ഇത് ഒരു ഭാവി ഇന്റർഗാലക്‌റ്റിക് അപകടമാണെന്ന് ഹാർവാർഡ്-സ്മിത്‌സോണിയൻ സെന്ററിലെ ജ്യോതിശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിട്ടുണ്ട്. നമ്മുടെ ഗാലക്‌സിയിൽ സെക്കൻ്റിൽ 500 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്ന ഒമ്പത് ഹൈപ്പർവെലോസിറ്റി നക്ഷത്രങ്ങൾക്ക് ഈ ഭീമാകാരമായ വസ്തു കാരണമായിരിക്കാം.

(ലിയോ നക്ഷത്രസമൂഹത്തിന്റെ ദിശയിൽ അതി്വേഗത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഹൈപ്പർവെലോസിറ്റി നക്ഷത്രങ്ങളുടെ (HVSs) ഒരു കൂട്ടമാണ് ലിയോ ഓവർഡെൻസിറ്റി. സാധാരണ നക്ഷത്രങ്ങളേക്കാൾ വളരെ വേഗത്തിൽ സഞ്ചരിക്കുന്ന നക്ഷത്രങ്ങളാണ് HVSs.)

ഇത് തമോദ്വാരത്തിന്റെ ഗുരുത്വാകർഷണവലിവു മൂലമായിരിക്കാം. വിദൂര ഭാവിയിൽ, ഈ കോസ്മിക് ഭീമൻ ക്ഷീരപഥവുമായി ക്രമേണ കൂട്ടിയിടിക്കുമെന്നു  നാം ഭയപ്പെടുന്ന LMC യോട് അടുത്തേക്കാം.

പ്രസ്തുത തമോദ്വാരം ഇപ്പോഴും നേരിട്ടുള്ള ഇമേജിംഗ് അസാധ്യമാംവിധം വളരെ അകലെയാണ്, പക്ഷേ അതിനെക്കുറിച്ചുള്ള ഗവേഷണം തമോദ്വാരങ്ങൾ എങ്ങനെ ആരംഭിക്കുകയും ഗാലക്സികളെ വിഴുങ്ങുന്ന ഭീമന്മാരായി വികസിക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ വെളിപ്പെടുത്തും.

No comments:

Post a Comment