Wednesday, October 14, 2015

റഷ്യ VS അമേരിക്ക: പ്രപഞ്ച നാശത്തിലേക്കുള്ള വിരുദ്ധ ധ്രുവങ്ങൾ !

ചരിത്രാന്വേഷികൾ ഗ്രൂപ്പിൽ എഴുതിയ ഒരു പോസ്റ്റാണ്. 


_____________________________
______________________

2015 സെപ്റ്റംബർ 30.

റഷ്യൻ മിലിട്ടറി ജനറൽ ബാഗ്ദാദിലെ അമേരിക്കൻ എംബസിയിലെത്തുന്നു. അദ്ദേഹം യു എസ് ഉദ്ധ്യോഗസ്ഥരോട് ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം മാത്രം. "സിറിയയിലെ ഐസിസ് പ്രവർത്തനങ്ങൾക്ക് ഒരന്ത്യം കുറിയ്ക്കാനായി
തങ്ങളുടെ യുദ്ദക്കപ്പലുകൾ കാസ്പിയൻ കടൽ മുഖത്തേക്ക് പുറപ്പെടാൻ ഒരുങ്ങുന്നു. അതിനാൽ എത്രയും വേഗം സിറിയയിലുള്ള അമേരിക്കൻ മിലിട്ടറി അവിടെ നിന്നും ഒഴിഞ്ഞു പോകുക."
ശീതയുദ്ധത്തിനു ശേഷം അമേരിക്കയോട് നേർക്കു നേർ നിന്നുള്ള ആദ്യത്തെ റഷ്യൻ ഇടപെടലായിരുന്നു ഇത്.
എന്തായാലും ഒക്ടോബർ 7: 8.35 PM ന് കാസ്പിയൻ കടലിൽ നങ്കൂരമിട്ടിരുന്ന റഷ്യൻ വിമാന വാഹിനി കപ്പലിൽ നിന്നും ആദ്യത്തെ ക്രൂയീസ് മിസൈൽ സിറിയക്ക് നേരേ തൊടുക്കപ്പെട്ടു.

പുതിയ ചേരികൾ.
________________________________________

മിഡിൽ ഈസ്റ്റിൽ ഉടലെടുത്ത ഈ പുതിയ സംഘർഷാവസ്ഥയിൽ ചൈന റഷ്യയ്ക്കൊപ്പം കളത്തിൽ ഇറങ്ങുമെന്നു പറയുന്നു. യൂറോപ്യൻ യൂണിയന്റെ ഭാഗമായ ഫ്രാൻസ്, അമേരിക്കയേയും നാറ്റോയേയും ഞെട്ടിച്ചു കൊണ്ട് സിറിയയിൽ ഐസിസിനെതിരേ ബോംബിങ്ങ് നടത്തുന്നു. ജർമ്മൻ ചാർസലർ ആംഗലാ മെർക്കൽ വ്ലാഡിമർ പുടിനെ പിന്തുണയ്ക്കുന്നു. രണ്ടു ലോക മഹായുദ്ദങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും, സഖ്യങ്ങൾ ഉളവായത് തികച്ചും സാന്ദർഭികവും ആകസ്മികവുമായാണ്. സിറിയയിലെ റഷ്യൻ ഇടപെടലും അതിനോടുള്ള ഫ്രാൻസ് , ജർമനി എന്നിവരുടെ അനുകൂല നിലപാടുകളും യൂറോപ്പിനുള്ളിൽ തന്നെ പുതിയ സഖ്യങ്ങൾ രൂപപ്പെടുന്നതിന്റെ പ്രാരംഭ ലക്ഷണങ്ങളായി കാണേണ്ടിയിരിക്കുന്നു.

2015 ജാനുവരി ഏഴിനാണ് പ്രവാചക നിന്ദയുടെ പേരിൽ പാരീസിലെ ആക്ഷേപ ഹാസ്യ വീക്കിലിയായ ചാർലീ ഹെബ്ദോ ഓഫീസ് ടെററിസ്റ്റ് ആക്രമണത്തിന് ഇരയാവുന്നത്. പാരീസിനെ നടുക്കിയ ഒരു ഭീകരാക്രമണമായിരുന്നു ഇത്. ഇതിനേത്തുടർന്നാണ് തീവ്രവാദത്തിന്റെ രാഷ്ട്രീയ സാമൂഹിക പ്രത്യാഘാതങ്ങളേ ഗൗരവമായി പരിഗണിയ്ക്കുന്ന ഒരു രാജ്യം എന്ന നിലയ്ക്ക്, പാരീസ് റഷ്യയുമായി അടുക്കുന്നത്. ഫലത്തിൽ വ്ലാഡിമർ പുടിനെ ഉയർത്തിക്കാട്ടുന്ന ഒരു യൂറോപ്യൻ ലീഡറായി മാറി ഫ്രെഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോലണ്ട് . ഫ്രെഞ്ച് പൊളിറ്റീഷ്യൻസ്, ഉയർന്ന ബിസിനസ്സുകാർ തുടങ്ങിയവർ പുതിയ ഫ്രെഞ്ച് റഷ്യൻ ബാന്ധവത്തെ അതീവ വിലമതിക്കത്തക്കതായി കാണുന്നു.

പക്ഷേ കൗതുകകരം എന്ന് പറയുന്നത് റഷ്യയുടെ സിറിയൻ ഇടപെടലിൽ അമേരിക്ക ഡൗൺ ഗിയറിലാണെന്നതാണ്. അമേരിക്ക എന്തു കൊണ്ട് അവരുടെ ലോക സുപ്പീരിയർ പവർ ഈ സംഭവത്തിൽ റഷ്യയ്ക്കെതിരേ വിനിയോഗിക്കുന്നില്ല? കഴിഞ്ഞ ദശകങ്ങളിൽ, അഫ്ഗാനിസ്ഥാലും മറ്റും യു എസിൽ നിന്ന് തിരിച്ചടികൾ നേരിട്ട റഷ്യ, സദ്ദാം ഹുസൈൻ പ്രശ്നത്തിൽ അമേരിക്കയോട് നേരിട്ട് ഒരു ഏറ്റു മുട്ടലിന് തയ്യാറെടുക്കാതിരുന്ന റഷ്യ, ഇന്ന് കാസ്പിയൻ കടലിൽ നിന്നും തൊടുക്കുന്ന മിസൈലുകൾ സൂചിപ്പിക്കുന്നത് അവരുടെ ആറ്റിറ്റ്യൂഡ് മാറിയിരിക്കുന്നു എന്നാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം അമേരിക്കയെ ഭയപ്പെടുത്തും വിധമുള്ള എന്തോ ഒരു അഡ്വാന്റേജ് റഷ്യയ്ക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നു. ഇതിന്റെ ആദ്യ സൂചനയായിരുന്നു യുക്രയിനിലേക്ക് റഷ്യൻ പട ഇരച്ചിറങ്ങിയത്.



കൗണ്ട് ഡൗൺ തുടങ്ങുന്നു:
____________________

2014 ഓഗസ്റ്റ് മാസം.
റഷ്യ ഉക്രയിനിൽ ഇടപെട്ടിരുന്ന സമയം.
യുക്രയിൻ അതിർത്തിയ്ക്കപ്പുറമുള്ള ബാൾട്ടിക്ക് രാജ്യങ്ങളായ ഈസ്റ്റോണിയ, ലാറ്റ്വിയ, ലിത്വാനിയ എന്നിവർ വല്ലാതെ അസ്വസ്ഥരായി.നേറ്റോ അംഗത്വമുള്ള രാഷ്ട്രങ്ങളാണിവ. ( സോവിയറ്റ് യൂണിയന്റെ ഭീഷണി മറികടക്കാനായി യു എസ്, കാനഡ, മറ്റ് വെസ്റ്റേൺ യൂറോപ്യൻ രാജ്യങ്ങൾ എന്നിവർ ചേർന്ന് 1949 April 4 നാണ് NATO (North Atlantic Treaty Organization) ഉടമ്പടി ഒപ്പു വെയ്ക്കുന്നത്. ) യുക്രയിനു പിന്നാലെ റഷ്യ ഈസ്റ്റോണിയയിലെ പ്രധാന നഗരമായ നാർവ ആക്രമിയ്ക്കാൻ പദ്ദതി ഒരുക്കുന്നതായി ഈസ്റ്റോണിയൻ ഇന്റലിജൻസ് സംശയിച്ചു. സ്വഭാവികമായും സഖ്യകക്ഷികളായ ഈ രാജ്യങ്ങളെ അമേരിക്കയും നാറ്റോയും സരക്ഷിക്കാൻ ബാധ്യസ്ഥരാണ്.

യൂറോപ്യന്‍ രാജ്യങ്ങളിലെ വർദ്ദിച്ചു വന്ന അമേരിക്കൻ സാന്നിദ്ധ്യം പലപ്പോഴും റഷ്യയെ ആശങ്കപ്പെടുത്തിയിരുന്നു. പാശ്ചാത്യ സേന തങ്ങളെ ആക്രമിക്കാനുള്ള ഒരു സാധ്യത ക്രെമ്ലിൻ (മോസ്ക്കോ) എല്ലായ്പ്പോഴും മുന്നിൽ കാണാൻ തുടങ്ങി. മൂന്നിൽ രണ്ട് റഷ്യക്കാരും അത്തരമൊരു ആക്രമണ സാധ്യതയെ ഭയപ്പെടുന്നു. യുക്രൈയിനിലെ തങ്ങളുടെ ഇടപെടലിന് മറുപടിയായി അമേരിക്കൻ / നാറ്റോ ഇടപെടൽ ഉണ്ടായേക്കും എന്ന ഒരു ഘട്ടത്തിൽ റഷ്യ ഒരു മുഴം മുന്നേ ആണവായുധങ്ങളും ബോംബർ വിമാനങ്ങളും വിന്യസിക്കുകയും കാര്യങ്ങളിൽ ഒരു പുനർ വിചിന്തനത്തിനുള്ള അവസരം പാശ്ചാത്യ സഖ്യത്തിന് നൽകുകയും ചെയ്തു.


ഇതോടെ യുദ്ദം ആസന്നയിരിക്കുന്നു എന്ന് സ്വീഡൻ ഭയപ്പെട്ടു. ഫിൻലാന്റ് പ്രധിരോധ മന്ത്രാലയം, ഒരു ക്രൈസിസ് സിറ്റുവേഷൻ ഉടലെടുത്താൽ നിർബന്ധിത സൈനിക സേവനത്തിനൊരുങ്ങണമെന്ന് തങ്ങളുടെ 900,000 പൗരൻമ്മാർക്ക് മുന്നറിയിപ്പ് നൽകി. ലിത്വാനിയ നിർബന്ധിത സൈനീക സേവനം ആരംഭിച്ചു. യുദ്ദ ഭീതിയിൽ പോളണ്ട്, ഒരു മിലിട്ടറി ജനറലിനെ പുതുതായി സ്ഥാനാരോഹണം നടത്തി. എന്നാൽ ഭയപ്പെട്ടിരുന്നത് പോലെ ഒന്നും തന്നെ സംഭവിച്ചില്ല.
പിന്നീട് ഈ സംഭവത്തെ ഹാർവാർഡ് പ്രൊഫസറും പെന്റഗൺ അഡ്വൈസറുമായിരുന്ന ഗ്രഹാം അലിസൺ ഒരു നൂറ്റാണ്ടു മുൻപ് ആദ്യമായി മുഴങ്ങിക്കേട്ട ഒന്നാം ലോകമഹായുദ്ദത്തിന്റെ ഭയാനകവും ഭീഭത്സവുമായ മാറ്റൊലി എന്നാണ് ഉപമിച്ചത്. എന്തായാലും കഴിഞ്ഞ ചില ദശാബ്ദങ്ങളായി ടോപ് ഗിയറിൽ ഓടുന്ന അമേരിക്കയ്ക്ക്, റഷ്യ കൊടുത്ത കനത്ത ഒരു താക്കീതായി മാറി ഈ സംഭവം.



ആണവ യുദ്ദം ആസന്നം
___________________

വർഷം 1999. റഷ്യ ചെച്ച്ന്യയിൽ വിഘടനവാദികൾക്കെതിരേ പോരാടുമ്പോൾ തൊട്ടരുകിൽ യൂഗോസ്ലോവ്യയിൽ യു എസും സഖ്യകക്ഷികളും ചേർന്ന് ഒരു മിലിട്ടറി ക്യാമ്പെയിൻ ഒരുക്കി. ഇത് റഷ്യയെ വല്ലാതെ അലോസരപ്പെടുത്തി. കൊസോവോ പ്രശ്നത്തിലും ( 1998 June 11 – 1999 ) ഇതേകാര്യം ആവിർഭവിച്ചതോടെ, തങ്ങളുടെ അതിരുകളിൽ അനാവശ്യമായി യു എസ് ഇടപെടുന്നു എന്നൊരു ആശങ്ക ക്രെംലിനെ (മോസ്കോ) ആഴത്തിൽ ബാധിച്ചു. (യു സിന്റേയും സഖ്യ കക്ഷികളുടേയും സ്ട്രെങ്ത്ത് 90-91 ലെ ഗൾഫ് യുദ്ദത്തിൽ തന്നെ റഷ്യയ്ക്ക് ബോധ്യമായിരുന്നു.)

തൊട്ടടുത്ത വർഷം, അതായത് 2000 ൽ റഷ്യൻ ഡിഫൻസ് മിനിസ്ട്രി പുതിയ ഒരു മിലിട്ടറി സ്ട്രാറ്റജി നിർമ്മിച്ചു. “De - Escalation” എന്ന് റഷ്യനിൽ പറയുന്ന ഈ കൺസപ്റ്റിന്റെ പേരാണ് ലിമിറ്റഡ് ന്യൂക്ലിയർ സ്ട്രൈക്ക് (Limited Nuclear Strike).
നേർക്ക് നേർ യുദ്ദങ്ങളല്ലാതെ, തങ്ങളുടെ ഡിഫൻസിന് പ്രധിരോധിച്ച് നിൽക്കാവുന്നതിനും ഉപരിയായ ഒരു ലാർജ് സ്കെയിൽ കൺവൻഷണൽ അറ്റാക്ക് വരികയാണെങ്കിൽ, നിബന്ധനകൾക്കുള്ളിൽ നിന്നു കൊണ്ടുള്ള ഒരു ന്യൂക്ലിയർ അറ്റാക്കിന് തങ്ങൾക്ക് അവകാശമുണ്ട് എന്നതായിരുന്നു അത്.

എന്താണ് ഈ പരിധികൾക്കുള്ളിൽ നിന്നുള്ള ആണവ യുദ്ദം??
നോൺ സ്ട്രാറ്റജിക് ( Shorter-Range / ഹ്രസ്വ ദൂര ) ആയുധം എന്നാണ് റഷ്യ ഈ ലിമിറ്റഡ് ന്യൂക്ലിയർ അറ്റാക്കിനെ നിർവചിക്കുന്നത്. അതിർത്തിയോട് ചേർന്ന് തങ്ങളെ വിശാല സഖ്യം ഉപയോഗിച്ച് വലയം ചെയ്താൽ പ്രതിരോധിക്കാനായി തങ്ങൾക്ക് ന്യൂക്ലിയർ അറ്റാക്ക് നടത്താം എന്നായിരുന്നു അത്. 2010 ൽ ഈ നിയമത്തിലെ ചില പഴുതുകൾ അടച്ചു കൊണ്ട് അത് പുന: ക്രോഡീകരിച്ചു. അമേരിക്കയോ സഖ്യ കക്ഷികളോ അവരുടെ ഫുൾ പവർ ഉപയോഗിച്ച് അവർക്ക് സാധ്യമായ ഡിസ്റ്റൻസിൽ നിന്ന് തങ്ങളെ ആക്രമിച്ചാൽ അവിടങ്ങളിലേക്ക് തങ്ങൾക്ക് ദീർഖ ദൂര ആണവായുധം ഉപയോഗിക്കാം എന്നായിരുന്നു അത്. ഫലത്തിൽ ആദ്യം ആണവായുധം ഉപയോഗിക്കില്ല എന്ന യു എസുമായുള്ള ഉടമ്പടിയെ റഷ്യ ചവറ്റുകുട്ടയിലേക്കെറിയുകയായിരുന്നു

ആയുധങ്ങൾ താരതമ്യം ചെയ്യുമ്പോൾ
______________________________

കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ റഷ്യയ്ക്കുണ്ടായ മാറ്റം ഭയപ്പെടത്തക്ക വിധത്തിലുള്ളതാനെന്ന് പെന്റഗൺ നടത്തിയ ഏറ്റവും പുതിയ പഠനത്തിൽ പറയുന്നു. 10-09-2015 ൽ മിലിട്ടറി ടൈംസ് കറസ്പോണ്ടന്റുകളായ ആൻഡ്രൂ ടിഗ്മാനും ഓറിയാനാ പാവ്കിയും (Andrew Tilghman & Oriana Pawlky) ചേർന്ന് പെന്റഗണിനെ ഉദ്ദരിച്ച് എഴുതിയ ആർട്ടിക്കിളിൽ ഇതിനേക്കുറിച്ച് വിശദമായി പറയുന്നുണ്ട്.

പെന്റഗൺ പറയുന്നത് പല മേഖലകളിലും റഷ്യ അമേരിക്കയേക്കാൾ മുന്നിട്ട് നിൽക്കുന്നു എന്നാണ്. കഴിഞ്ഞ ഇരുപത്തഞ്ച് വർഷമായി അമേരിക്ക ഒരു സുപ്പീരിയർപവർ എന്ന ലേബൽ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.എന്നാൽ ഇക്കാലത്ത് ലോക ഭീമൻ എന്ന് പ്രത്യക്ഷത്തിൽ തോന്നിപ്പിക്കാവുന്നതൊന്നും ചെയ്യാതെ, റഷ്യ വളരെ സൈലന്റായി പുതിയ യുദ്ദ സമ്പ്രദായങ്ങളും ആയുധങ്ങളും വികസിപ്പിച്ചെടുക്കുകയായിരുന്നു. ഇതിലൂടെ അവർ തങ്ങൾക്കൊപ്പം നിൽക്കാവുന്ന വിധം സജ്ജരായിരിക്കുന്നു എന്നാണ് പെന്റഗൺ ഭയപ്പെടുന്നത്.

"റഷ്യ ഇപ്പോൾ ഒരു സുപ്പീരിയർ പവറായി ജെനറേറ്റ് ചെയ്തിരിക്കുന്നു." പെന്റഗൺ ഒഫീഷ്യലായ David Ochmanek പറയുന്നു. ബജറ്റുകൾ താരതമ്യം ചെയ്ത് റഷ്യൻ സൈനീക ശക്തി അളക്കുന്നത് വിഡ്ഡിത്തമാണെന്ന് അവർ സൂചിപ്പിക്കുന്നു. ഉദാഹരണമായി ചൈനയ്ക്ക് റഷ്യയേക്കാൾ കൂടിയ സൈനീക ബജറ്റാണുള്ളത്. പക്ഷേ അവർ റഷ്യയിൽ നിന്നുമാണ് നൂതനായുധങ്ങളും അവയുടെ മറ്റ് ഘടകങ്ങളും ഇറക്കുമതി ചെയ്യുന്നത്. റഷ്യ അമേരിക്ക എന്നിവരുടെ നിലവിലെ സൈനീക കണക്കുകൾ വെച്ചു കൊണ്ട് ഇരുവരുടേയും ശക്തി കമ്പയർ ചെയ്യുന്നത് മണ്ടത്തരമാണന്നും ഒരു ആപ്പിളും ഓറഞ്ചും തമ്മിൽ താരതമ്യം ചെയ്യും പോലെയാണിതെന്നും ലേഖനത്തിൽ വായിക്കാം. റഷ്യയുടെ തന്ത്രപരമായ സൈനീക ഘടനയും, ലക്ഷ്യ പ്രാപ്തി കൈവരിക്കാനുള്ള ശക്തിയും കണ്ടില്ലെന്ന് നടിക്കുന്നത് മണ്ടത്തരമാണെന്ന് അവർ വിലയിരുത്തുന്നു. മറ്റു രാജ്യങ്ങൾക്ക് മികച്ച യുദ്ദോപകരണങ്ങൾ വിൽക്കുന്ന റഷ്യ, മറ്റുള്ളവർക്ക് നൽകാത്ത എന്തെല്ലാം ആയുധങ്ങൾ സ്വന്തം ആയുധപ്പുരയിൽ പൂഴ്ത്തി വച്ചിരിക്കുന്നു എന്നത് രഹസ്യമാണ്.

കഴിഞ്ഞ ചില ദശാബ്ദങ്ങളിൽ അത്യന്താധൂനികമായ ന്യൂക്ലിയർ ആംഡ് സബ് മറൈനുകൾ, ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകൾ, ലോങ് റേഞ്ച് സ്ട്രൈക്ക് എയർക്രാഫ്റ്റുകൾ എന്നിവ റഷ്യ പുതുതായി രൂപകല്പന ചെയ്തിരിക്കുന്നു. മോസ്കോയിലെ മിലിട്ടറി എക്സ്പേർട്ടീവ് Vadim Kozyulin ഒരു ഇന്റർവ്യൂവിൽ ഈയിടെ പറഞ്ഞത് ഇതിനോട് ചേർത്ത് വായിക്കാം. "റഷ്യ തകർച്ചകളിൽ നിന്ന് ഉയർന്നു വരികയാണ്. പലരും കരുതുന്നത് പോലെ റഷ്യയ്ക്ക് മിലിട്ടറി ബാലൻസ് നില നിർത്തുക എന്നത് അത്ര ചെലവേറിയ കാര്യമൊന്നുമല്ല്".

പഠനത്തിൽ പെന്റഗൺ കണ്ടെത്തിയ ചില കമ്പാരിസൺസ് ഇങ്ങനെയാണ്: -
1. അമേരിക്കൻ നേവിയുടെ കാര്യപ്രാപ്തി, റഷ്യൻ നേവിയെ അപേക്ഷിച്ച് മികച്ചതാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും യു എസ് നേവിയുടെ സാന്നിധ്യമുണ്ടുതാനും. എന്നാൽ അത്യാവശ്യമായ ഇടങ്ങളിലല്ലാതെ റഷ്യ ലോകത്തിന്റെ എല്ലാ സ്ഥലങ്ങളിലും ഒരേ സമയം വാർ ഷിപ്പുകളോ സബ് മറൈനുകളോ അയക്കുന്നില്ല. കാരണം അവർക്ക് അതിന്റെ ആവശ്യമില്ല.
2. എയർ കാരിയേർസ് അമേരിയ്ക്കയ്ക്ക് 10 ഉം റഷ്യയ്ക്ക് ഒന്നും എന്ന് കാണാം. പക്ഷേ ഈ താരതമ്യത്തിൽ കാര്യമില്ല. ഇക്കാര്യത്തിൽ അമേരിക്കയുടെ സ്ട്രെങ്ത്തിനോട് കിടപിടിയ്ക്കാനാവാത്ത അവർ കരിങ്കടൽ, ബാൾട്ടിക് സമുദ്രം, മെഡിറ്റനേറിയൻ സീ എന്നിവിടങ്ങളിൽ ന്യൂക്ലിയർ ആയുധവാഹികളായ സബ് മറൈനുകൾ വിന്യസിച്ചിരിക്കുന്നു. ജലത്തിലോ ജലോപരിതലത്തിലോ കരയിലോ കൃത്യമായി ശത്രുവിനെ ടാർഗറ്റ് ചെയ്യാൻ അവർക്കാകുന്നു.
3. ആകാശ യുദ്ദങ്ങളുടെ കാര്യവും ഇങ്ങനെ തന്നെ. അമേരിക്കയേക്കാൾ മുൻപനാകാൻ ശ്രമിക്കാതെ, ഫലപ്രഥമായി അത്തരം ആകാശ യുദ്ദങ്ങളുടെ മുനയൊടിക്കാനുതകുന്ന ആധൂനിക ആന്റി സ്റ്റെൽത് മിസൈലുകൾ നിർമ്മിക്കുകയും, എല്ലാ ഡൊമസ്റ്റിക് ബോർഡർ റീജിയണുകളിലും അവ വിന്യസിക്കുകയും ചെയ്യുകയാണുണ്ടായത്.
4. ഇതിനെല്ലാം ഉപരിയാണ് റഷ്യൻ മിലിട്ടറിക്ക് വേണ്ടിയുള്ള ഇലക്ട്രിക്ക് / ഇലക്ട്രോണിക് ടെക്നോളജിയും സ്പേസ് ഡിഫൻസ് ടെക്നോളജിയും. അമേരിക്കയുടേയും സഖ്യ കക്ഷികളുടേയും ആക്രമണങ്ങളെ റഷ്യൻ റഡാറുകൾ കൃത്യമായി മുൻകൂട്ടി കണ്ടത്തുന്നു . എന്ന് മാത്രമല്ല എതിരാളിയുടെ സിഗ്നൽ സംവിധാനത്തെ തകരാറിലാക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ റഷ്യ, അമേരിക്ക എന്നിവരുടെ സൈനീക ശക്തി തുല്യമല്ലായിരിക്കാം. പക്ഷേ നിലവിൽ അത് വളരെ ചെറിയ വ്യത്യാസത്തിലുള്ളതാകുന്നു.



പറക്കും തളികകളും ഡ്രോണുകളും
__________________________

ബിസി 214 മുതൽ UFO ( Unidentified Flying Object ) അഥവാ പറക്കും തളികകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതായി കാണാം. നാസ, യൂറോപ്യൻ സ്പേസ് ഏജൻസി, റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസി തുടങ്ങിയവ UFO കളേക്കുറിച്ച് പഠിക്കുന്നുണ്ട്. അന്യഗ്രഹജീവികൾ ( aliens ) പറക്കും തളികകളിൽ ഭൂമി സന്ദർശിക്കാൻ ഇറങ്ങുന്നു എന്നാണ് ഇതിനേക്കുറിച്ചുള്ള മനുഷ്യ ഭാവന. പറക്കും തളികകൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ഇരുപതാം നൂറ്റാണ്ടിലാണ്. 1917 ൽ ആദ്യമായി. പിന്നീട് രണ്ടാമത് റിപ്പോർട്ട് ചെയ്യപ്പെടുന്നത് 1940 ലാണ്. തുടർന്ന് 1980 കൾ വരെ, വർഷത്തിൽ മൂന്നും നാലും തവണവരെ പറക്കും തളികകൾ ( UFO ) കണ്ടിരുന്നു. കോൾഡ് വാർ കാലഘട്ടത്തിലാണിവ കൂടുതൽ തവണ കണ്ടിട്ടുള്ളതെന്നതും, ഏറ്റവും അധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് അമേരിക്കയിലാണെന്നതും കൗതുകകരമായ ഒരു വസ്തുതയാണ്. 1980 കൾക്ക് ശേഷം UFOകളേക്കുറിച്ചുള്ള വാർത്തകൾ കുറഞ്ഞു. 1980 കൾ വരെ മൂന്നും നാലും തവണ വിസിറ്റ് ചെയ്ത പറക്കും തളികകൾ പിന്നീട് വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം വീതമേ ഭൂമി സന്ദർശിച്ചിട്ടുള്ളു.

അമേരിക്ക സമ്പന്ന രാജ്യമായത് കൊണ്ടാണോ ഏലിയൻസ്, അമേരിക്കയിലേക്ക് മാത്രം തുടർച്ചയായി വരാൻ കാരണം? ഇരുപതാം നൂറ്റാണ്ടിൽ 117 തവണ ഇത് പ്രത്യക്ഷപ്പെട്ടപ്പോൾ യുണൈറ്റഡ് സ്റ്റേറ്റ്സിൽ മാത്രം 59 തവണയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1940 കൾക്ക് ശേഷം ശീതയുദ്ദ കാലത്ത്, 58 തവണ യുണൈറ്റഡ് സ്റ്റേറ്റ്സിനു മേലേ UFO റിപ്പോർട്ട് ചെയ്യപ്പെട്ടു. 



ഇരുപത്തൊന്നാം നൂറ്റാണ്ടിൽ 22 പ്രാവശ്യം ലോകത്ത് UFO കളെ കണ്ടെത്തി എന്ന് പറയപ്പെടുന്നതിൽ 10 തവണയും വേദിയായത് യു എസും കാനഡയുമാണ്. UFO റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ അമേരിയ്ക്കൻ ഐക്യനാടുകൾക്ക് പിന്നിലുള്ളത് യു കെ ആണ്. മറ്റുള്ള രാജ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട വർഷങ്ങളും അനുബന്ധ സാഹചര്യങ്ങളും താഴെ വായിക്കുക.

1948 ൽ ജപ്പാനിൽ ഇത് റിപ്പോർട്ട് ചെയ്തു. (1945 ലോക മഹാ യുദ്ദത്തിനു ശേഷം).
1978 ൽ പോളണ്ടിൽ.(എൺപതുകളിൽ കമ്യൂണിസ്റ്റ് പാർട്ടി പോളണ്ടിൽ നിന്ന് തൂത്തെറിയപ്പെട്ടു)
1994 ൽ ചൈനയിൽ.
2007 ലും 2015 ലും ഇൻഡ്യയിൽ. ( ഇൻഡ്യ കരുത്താർജ്ജിച്ചു കൊണ്ടിരിക്കുന്ന കാലം. ചാന്ദ്രയാൻ, മംഗൾയാൻ ഒക്കെ ഓർക്കുക )
2011 ൽ ഇസ്രായേൽ ( പിന്നീട് അതൊരു തട്ടിപ്പാണെന്ന് മൊസാദ് കണ്ടെത്തി )
2014 ൽ ഇറാനിൽ. ( ഇറാൻ കഴിഞ്ഞ ദശകങ്ങളിലായി അമേരിക്കയുൾപ്പെടെയുള്ളവരുടെ യുദ്ദ സാധ്യതാ മേഖലയായി നിൽക്കുന്നു)

ഇത്രയും നാളിനിടയ്ക്ക് സോവിയറ്റ് യൂണിയനിലോ ഇന്നത്തെ റഷ്യയിലോ ഇത്തരം സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ആകെ ഒന്നോ രണ്ടോ തവണ മാത്രമാണ്. 1959 - 1968 എന്നീ വർഷങ്ങളിൽ മാത്രം.
റഷ്യൻ സ്പേസ് ഏജൻസി UFOയേക്കുറിച്ച് ഇങ്ങനെ പറയുന്നു:
1. ആധൂനിക സയൻസിന് ഇത്തരം പ്രതിഭാസങ്ങൾ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. അല്ലെങ്കിൽ മനുഷ്യന് തിരിച്ചറിയാനാവാത്ത എന്തോ പ്രതിഭാസമാണ് UFO.
2.ഒരു പക്ഷേ നിലവിൽ സംശയിക്കപ്പെടുന്നതു പോലെ അന്യഗ്രഹ ജീവികളുടെ പ്രവർത്തനങ്ങൾ ആവാം.
3. അല്ലെങ്കിൽ യു എസിന്റെയോ, ജപ്പാന്റെയോ ആളില്ലാ ഡ്രോൺ വിമാനങ്ങളാവാം UFO.

ഇവിടെയാണ് ആളില്ലാ വിമാനങ്ങളൂടെ, ഡ്രോൺ വിമാനങ്ങളുടെ സാധ്യതയെ നാം അവലോകനം ചെയ്യുന്നത്. യു എസ് എഞ്ചിനീയറായ ചാൾസ് ഫ്രാങ്ക്ലിൻ കെറ്ററിങ്ങാണ് ചരിത്രത്തിലെ ആദ്യത്തെ ഡ്രോൺ അഥവാ UAV കണ്ടു പിടിച്ചത്. UAV എന്ന് പറഞ്ഞാൽ Unmanned Aerial Vehicle. കെറ്ററിങ്ങ് ബഗ് ( Kettering Bug ) എന്ന പേരിൽ ഇത് അറിയപ്പെട്ടു. മനുഷ്യ പ്രവർത്തനം ഇല്ലാതെ ലക്ഷ്യ സ്ഥാനത്ത് ബോംബ് വർഷിക്കുന്ന ഒരു മിസൈൽ ആയിരുന്നു ഇത്. 1918 ഒക്റ്റോബർ രണ്ടിനായിരുന്നു കെറ്ററിങ് ബഗ്ഗിന്റെ ആദ്യ പറക്കൽ. അതിനും മുൻപ്, 1800 കളുടെ മധ്യത്തിൽ ഓസ്ട്രേലിയ, വെനീസ് കീഴടക്കുവാനായി ബോംബ് ഘടിപ്പിച്ച ആളില്ലാ ബലൂണുകൾ അയച്ചതായി ചരിത്രം പറയുന്നുണ്ട്. ഒന്നാം ലോക മഹായുദ്ദ കാലത്ത് തന്നെ റിമോട്ട് കണ്ട്രോൾ ഉപയോഗിച്ച് പറത്താവുന്ന വിമാനങ്ങൾ രഹസ്യായുധങ്ങളായി കണ്ടു പിടിക്കപ്പെട്ടിരുന്നു. നാസി ജർമനി രണ്ടാം ലോക മഹായുദ്ദ കാലത്ത് ഒട്ടനവധി ആളില്ലാ വിമാനങ്ങൾ സൃഷ്ട്ടിക്കുകയും ഉപയോഗിക്കുകയും ചെചെയ്തു. 1973 ൽ ഇസ്രായേൽ ആദ്യമായി UAV നിർമിച്ചു.

ഇന്നത്തെ ഡ്രോണുകളുടെ ആദ്യ പതിപ്പുകൾ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്ക കാലം മുതലേ ഉണ്ടായിരുന്നു എന്നാണിത് കാണിയ്ക്കുന്നത്. അങ്ങനെയെങ്കിൽ ശത്രുവിന്റെ രഹസ്യങ്ങൾക്ക് വേണ്ടി സോവിയറ്റ് യൂണിയൻ പ്രവർത്തിപ്പിച്ചിരുന്ന ഡ്രോണുകയോ, സ്വന്തം ഡ്രോണുകളുടെ പരീക്ഷണ പറക്കലുകളെയോ ആവാം അമേരിക്കൻ ഐക്യനാടുകളിൽ പറക്കും തളികയായി (UFO) തെറ്റിദ്ദരിക്കപ്പെട്ടത്. അമേരിക്ക ഇന്ന് ഡ്രോണുകളുപയോഗിച്ച് ബിൻ ലാദൻമ്മാരെ വക വരുത്തുമ്പോൾ റഷ്യ ഒരു ഡ്രോൺ അറ്റാക്ക് നടത്തിയതായി നാം എവിടേയും കേട്ടിട്ടില്ല. അവരുടെ അത്യന്ത രഹസ്യങ്ങളിൽ ഒന്നാവാം അവരുടെ ഡ്രോണുകൾ.




അഗോചരമായ ആയുധ ശേഖരങ്ങൾ (invisible warheads)
_____________________________________________

സൈബീരിയയിൽ അടുത്തിടെ ഉടലെടുത്ത അതിഭീമാകാരങ്ങളായ ഗർത്തങ്ങൾ ഒരു മരീചികയായി നിൽക്കുന്നു. 2013 ൽ യുക്രയിൻ നാഷണൽ സയൻസ് അക്കാഡമി നടത്തിയ റിസർച്ചിൽ, അതിശക്തമായ ഒരു ഉൽക്ക വന്ന് പതിച്ചതിന്റെ തിരുശേഷിപ്പുകളാണ് സൈബീരിയൻ ഗർത്തങ്ങളെന്നാണ് വിശദീകരിച്ചത്. ചിന്ന ഗ്രഹങ്ങളോ (asteroid) ധൂമകേതുക്കളോ (comet) വന്ന് പതിച്ചതായി അവർ അനുമാനിക്കുന്നു. രസകരമായ വസ്തുത, ഈ സംഭവത്തിൽ ഒരു മനുഷ്യനു പോലും ആപത്ത് പിണഞ്ഞില്ല എന്നതാണ്. മനുഷ്യവാസമുള്ള പ്രദേശത്തെ ഒഴിവാക്കി, തികച്ചും ഒഴിഞ്ഞ ഒരിടം നോക്കി കിറുകൃത്യമായി ഒരു ചിന്നഗ്രഹമോ ധൂമകേതുവോ വന്നു വീണു എന്ന് പറയുന്നത് ഇന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. ഇന്നാണെങ്കിൽ ഭൂമിയ്ക്ക് നേരേ വന്നു കൊണ്ടിരിക്കുന്ന ഒരു ഉൽക്കയെ കൃത്യമായി ലക്ഷ്യം മാറ്റി വിടാൻ (???) കഴിയുന്ന സൂപ്പർ കമ്പ്യൂട്ടറുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. സത്യത്തിൽ ഇന്നു കാണുന്ന ഈ സൈബീരിയൻ ഗർത്തങ്ങൾ, സോവിയറ്റ് യൂണിയൻ നടത്തിയ ആദ്യത്തെ അതി ബൃഹത്തായ ന്യൂക്ലിയർ സ്ഫോടന പരീക്ഷണത്തിന്റെ ഫലമായിരുന്നു എന്ന് അനൗദ്യോഗികമായി വിശ്വസിക്കപ്പെടുന്നു.

1908 ജൂൺ 30 ന്, ജനവാസം ഇല്ലാത്ത ഈസ്റ്റേൺ സബീരിയയിൽ റഷ്യ ഒരു ലാർജ് എക്സ്പ്ലോഷൻ നടത്തുകയുണ്ടായി. 1945 ജൂലൈ 16 ന് അമേരിക്ക ആദ്യമായി ട്രിനിറ്റി ന്യൂക്ലിയർ ടെസ്റ്റ് നടത്തുന്നതിനും 35 വർഷങ്ങൾക്ക് മുൻപാണിതെന്ന് ഓർക്കണം. ഇതിന്റെ ഫലമായി നിബിഡ വനങ്ങളായിരുന്ന ഈസ്റ്റേൺ സൈബീരിയയിലെ 2,150 കിലോമീറ്ററുകളോളം തരിശായിപ്പോയി. ടാംഗസ്ക് ഇവന്റ് (Tunguska Event) എന്നാണിത് അറിയപ്പെടുന്നത്. ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂമർദ്ദം സൃഷ്ടിച്ച ഈ സ്ഫോടന പരീക്ഷണം, മൈലുകളോളം അകലെ വരെ മിഡ് എയറിൽ ദൃശ്യമാവുകയും കിലോമീറ്ററുകളോളം ചുറ്റളവ് ഭൂപ്രദേശം ശക്തമായി നിലത്തേക്ക് ഇടിഞ്ഞമരും പോലെ അനുഭവപ്പെടുകയും ചെയ്തതായി പറയുന്നു. 15 മെഗാ ടണ്ണോളം സ്ഫോടകവസ്തുക്കൾ നിറച്ചിരുന്നു എന്ന് അനുമാനിക്കപ്പെടുന്ന ഈ സ്ഫോടനത്തിന് ഹിരോഷിമയിൽ വീണ ആറ്റം ബോംബിന്റെ 1,000 ഇരട്ടി ശക്തി ഉണ്ടായിരുന്നു എന്ന് വിക്കിപീഡിയ പറയുന്നു.
(9 മെഗാ ടൺ Mk/B-53 bomb ആണ് ഹിരോഷിമയിൽ ഇട്ടത്).
റിക്ടർ സ്കെയിലിൽ 5.0 രേഖപ്പെടുത്തിയ സൈബീരിയൻ എക്സ്പ്ലോഷൻ, 2,150 സ്ക്വയർ കിലോമീറ്ററുകളിലായി സൈബീരിയയിലെ 80 മില്ല്യൺ മരങ്ങളെ ചാരമാക്കിക്കളഞ്ഞു.

3. ഡിഫൻസ് ടെക്നോളജി അഡ്വാന്റേജസ്
_________________________________


റഷ്യയും യു എസും ഒരേപോലെ വികസിപ്പിച്ചെടുത്ത ടെക്നോളജിയാണ് EWS അഥവാ Early Warning Systems. ഭൂഖണ്ടാന്തര ആണവ പോർമുനകളേക്കുറിച്ച് നാലു മിനിട്ടിനുള്ളിൽ മുന്നറിയിപ്പ് നൽകുന്ന അലാം എന്ന് സാങ്കേതികമായി ഇതിനെ വിശേഷിപ്പിക്കാം.

OKO എന്നാണ് റഷ്യയുടെ ഈ ടെക്നോളജി അറിയപ്പെടുന്നത്. ഇംഗ്ലീഷിൽ Eye അഥവാ കണ്ണ് എന്നാണ് ഇതിന്റെ അർഥം. സോവിയറ്റ് യൂണിയൻ 1970 കളിലാണ് ഇത് വികസിപ്പിക്കുന്നത്. 72 ൽ ഫസ്റ്റ് ലോഞ്ചിങ്. EWS പരിഷ്ക്കരിച്ച് നൂതന സാങ്കേതിക വിദ്യകളോടെ Kosmos 2469 എന്ന സാറ്റലൈറ്റ് 2010 സെപ്റ്റംബർ 30 ന് അവർ പുതുതായി വിക്ഷേപിച്ചു. ഏതെങ്കിലും ഒരു രാജ്യത്തു നിന്നോ, സ്പേസിലൂടെയോ തങ്ങൾക്കു നേരേ ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകൾ ( ICBM ) പുറപ്പെട്ടിട്ടുണ്ടെങ്കിൽ നാലേ നാലു മിനിട്ടുകൾക്കുള്ളിൽ OKO അത് ഐഡന്റിഫൈ ചെയ്ത് അലാം നൽകും.


( നിലവിലിത് EKS സിസ്റ്റം എന്ന് പരിഷ്ക്കരിച്ചു. അതിന്റെ ഭാഗമായി 2015 നവംബർ 15 ന് പുതിയ സാറ്റലൈറ്റ് അവർ വിക്ഷേപിക്കാൻ പോകുന്നു. )

അമേരിക്കയുടെ ഇതേ സിസ്റ്റത്തിന് പേര് മിസൈൽ ഡിഫൻസ് അലാം സിസ്റ്റം (MIDAS) എന്നാണ്. 1960 - 1966 നിടയ്ക്ക് രൂപവത്കരിച്ച ഈ സാങ്കേതിക വിദ്യയ്ക്ക് നിരവധി പോരായ്മകൾ ഉണ്ടായിരുന്നു. പോരായ്മകൾ പരിഷ്ക്കരിച്ച് 1970 ൽ പുതിയ സാറ്റലൈറ്റ് വിക്ഷേപിച്ചു. ഇതിലേക്ക് അവസാന അപ്ഡേഷൻ നടന്നത് 2007 ലാണ്.

EWS അലാം ഇരു രാജ്യങ്ങളേയും ഒരു ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലിൽ നിന്നും ( ICBM ) സുരക്ഷിതരാക്കുന്നു. പക്ഷേ ഈ സംവിധാനത്തിന്റെ ഭീകരമായ ഒരു പോരായ്മ എന്ന് പറയുന്നത് തെറ്റായി ഒരു അലാം പുറപ്പെടുവിച്ചാൽ പോലും ലോകത്തിൽ അചിന്ത്യമായത് സംഭവിക്കും എന്നതാണ്.

സോവിയറ്റ് എയർ ഡിഫൻസ് ഫോഴ്സ് ഓഫീസറായ സ്റ്റാൻസ്ലാവ് യെഗ്രാഫോവിച്ച് പെട്രോ (Stanislav Yevgrafovich Petrov) ഈ അലാറവുമായി ബന്ധപ്പെടുത്തി ഒരു സംഭവം പറയുന്നുണ്ട്. 1983 സെപ്റ്റംബർ 26 ന് റഷ്യൻ എയ്റോ സ്പേസ് വിഭാഗത്തിന് പൊടുന്നനെ ഒരു EWS അലാം ലഭിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നും ഒരു ICBM തങ്ങൾക്ക് നേരേ പുറപ്പെട്ട് കഴിഞ്ഞിരിക്കുന്നു. 


ഇത്തരം ഒരു നോട്ടിഫിക്കേഷൻ വന്നാലുടനേ ഒരു ബട്ടൺ അമർത്തിയാൽ, അമേരിയ്ക്കയ്ക്ക് എതിരേ കൃത്യമായ ഇടങ്ങളിൽ ടാർജറ്റ് ചെയ്ത് വച്ചിരിക്കുന്ന മിസൈലുകൾ നിമിഷങ്ങൾക്കുള്ളിൽ തിരിച്ചടിയ്ക്ക് പുറപ്പെട്ടു കഴിഞ്ഞിരിക്കും. എന്നാൽ പെട്രൊ തിടുക്കം കാട്ടാതെ ഒട്ടൊന്ന് ആലോചിക്കുകയും, പുനർ പരിശോധനയിൽ അതൊരു കമ്പ്യൂട്ടർ എറർ ആണെന്ന് മനസ്സിലാക്കുകയും ചെയ്തതു കൊണ്ട് വൻ വിപത്ത് ഒഴിഞ്ഞു പോയി. 


ഈ സംഭവത്തേക്കുറിച്ച്, 2015 മെയ് പതിനഞ്ചിന് കോളിൻ ഫ്രീമാൻ എന്ന ലേഖകൻ, ടെലഗ്രാഫ് പത്രത്തിൽ എഴുതിയ ആർട്ടിക്കിളാണ് - "When The Soviet Nuclear Warning system Showed a U.S. Missile Strike, He Just Waited and Saved The World"

വരാൻ പോകുന്നത് ഹോളിവുഡ് സിനിമകളെ വെല്ലുന്ന ബഹിരാകാശ യുദ്ദങ്ങൾ.
___________________________________________________________

2015 ഓഗസ്റ്റ് 15 ന് ന്യൂസ് ഡോട്ട് കോമിൽ വന്ന "യു എസ്, റഷ്യ, ചൈന എന്നിവർ ബഹിരാകാശ യുദ്ദത്തിനു തുടക്കമിട്ടിരിക്കുന്നു" എന്ന ലേഖനത്തിൽ യുദ്ദങ്ങൾ സൂപ്പർ മോഡേണലൈസ് ചെയ്യപ്പെട്ടിരിക്കുന്നതിനേക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഭൂഘണ്ടാന്തര ബാലിസ്റ്റിക് മിസൈലുകൾ പഴങ്കഥയായെന്നും ബഹിരാകാശത്തെ സാറ്റലൈറ്റുകളിൽ നിന്ന് ആലിപ്പഴം പോലെ ആയുധ മഴ പെയ്യുന്ന ഒരു കാലം വരാൻ പോകുന്നു എന്നും ലേഖനം വിശദീകരിക്കുന്നു.

കഴിഞ്ഞ 70 വർഷങ്ങൾ കൊണ്ട് മിലിട്ടറി അറ്റാക്കിൽ മേധാവിത്വം നേടാനുള്ള ശ്രമത്തിന്റെ ഭാഗമായി ഈ മൂന്ന് സൂപ്പർ പവറുകൾ നിരവധി ബഹിരാകാശ ആയുധങ്ങൾ ഡെവലപ്പ് ചെയ്യുകയും, പരീക്ഷിക്കുകയും സാറ്റലൈറ്റുകളായി വിക്ഷേപിക്കുകയും ചെയ്തിരിക്കുന്നു. ബഹിരാകാശത്തെ ഒരു അഡ്വാന്റേജ് അവിടെ റൂൾസ് ഒന്നും തന്നെ ബാധകമല്ല എന്നതാണ്. ഭൂമിയുടെ ഭ്രമണ പഥത്തെ, മാരകായുധങ്ങൾ ചുറ്റിക്കൊണ്ടിരിക്കുന്നു എന്ന് റോയിട്ടേഴ്സ് 

No comments:

Post a Comment