സെരൻഗട്ടി - പ്രകൃതിയുടെ മൃഗശാല !
സെരൻഗട്ടി കേവലം ഒരു സ്ഥലമോ പേരോ അല്ല . ടാൻസാനിയയിലും കെനിയയിലും ആയി പരന്നു കിടക്കുന്ന ഒരു ജൈവ വ്യവസ്ഥയാണ് . 30,000 km2 വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന പ്രകൃതിയുടെ സഫാരി പാർക്ക് ! ഭൂമിയിലെ ഏറ്റവും വലിയ മൃഗ ദേശാടനം നടക്കുന്നതിവിടെയാണ് .
പുൽമേടുകളും , വരണ്ട സമതലങ്ങളും , ചതുപ്പുകളും , മലകളും എല്ലാം നിറഞ്ഞ ഈ ഭൂമിയിൽ , ലോകത്തിലെ ഏറ്റവും വലിയ പരാക്രമ ശാലികളായ മസ്സായി വർഗക്കാരും അലഞ്ഞ് തിരിയുന്നു . എല്ലാ വർഷവും ടാൻസാനിയയിലെ Ngorongoro വിൽ നിന്നും ആരംഭിക്കുന്ന wildebeest മൃഗങ്ങളുടെയും സീബ്രകളുടെയും ദേശാടനത്തിൽ രണ്ടു മില്ല്യൻ മൃഗങ്ങളാണ് പങ്കു ചേരുന്നത് !
ഓഗസ്റ്റ് മാസത്തിൽ കെനിയൻ അതിർത്തിയിലാണ് ആഹാരവും ജലവും തേടിയുള്ള ഈ യാത്ര അവസാനിക്കുന്നത് . 800 കിലോമീറ്റർ നീളുന്ന ഈ സഞ്ചാരം 1994 ലെ Africa: The Serengeti എന്ന ഫിലിമിൽ പൂർണ്ണമായും ചിത്രീകരിച്ചിട്ടുണ്ട് .
ഇവിടെയുള്ള ഒരേയൊരു സജീവ അഗ്നി പർവ്വതമായ Ol Doinyo Lengai, മസായി വർഗ്ഗക്കാരുടെ പുണ്യ സ്ഥലമാണ് . ലോക പ്രശസ്തമായ വിക്ടോറിയ ജലപാതം ഈ ജൈവ വ്യവസ്ഥക്ക് ഉള്ളിലാണ് സ്ഥിതി ചെയ്യുന്നത്
No comments:
Post a Comment