Monday, October 12, 2015

കൌപ്രേ !!!

കഴിഞ്ഞ നൂറ്റാണ്ടുകളില്‍ കംബോഡിയന്‍ വനാന്തരങ്ങളില്‍ മേഞ്ഞു നടന്നിരുന്ന മൃഗമായിരുന്നു കൌപ്രേ  . പകല്‍സമയങ്ങളില്‍ ഉള്‍വനാന്തരങ്ങളില്‍ ഒളിക്കുകയും രാത്രിയില്‍ പുറത്തിറങ്ങിമേയുകയും ചെയ്തിരുന്ന ഈ കൂറ്റന്‍മൃഗത്തെ ഒരു ജന്തുഗവേഷകന് പഠിക്കാന്‍അവസരം കിട്ടിയത് തന്നെ 1937 ല്‍ മാത്രമാണ് . 




പക്ഷെ നിര്‍ഭാഗ്യമെന്ന് പറയട്ടെ, 1988 ന്ശേഷം ഈമൃഗത്തെ ആരും കണ്ടിട്ടില്ല !! വനനശീകരണവും വേട്ടയാടലുംകൊണ്ട് ഈ മൃഗം വംശമറ്റു എന്നാണ് മിക്കവരുടെയും അനുമാനം . പക്ഷെ കംബോഡിയന്‍ കരിംചന്തകളില്‍ ഇടയ്ക്കിടെ ഇവറ്റകളുടെ മാംസം വില്‍പ്പനക്ക് എത്തുന്നുണ്ട് എന്ന് ചില നാട്ടുകാര്‍ പറയുന്നുണ്ട് . ചിലര്‍ ഇവയുടെ കാല്‍പ്പാടുകള്‍വരെ തിരിച്ചറിഞ്ഞു . 

മൃഗസ്നേഹികള്‍ നടന്നും, ഹെലിക്കോപ്ടര്‍ ഉപയോഗിച്ചുംമറ്റും നടത്തിയ പര്യവേഷണങ്ങളില്‍ ഒന്നിലും ആര്‍ക്കും പാവം കൌപ്രേ   യെ ജീവനോടെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല . ഏകദേശം നൂറെണ്ണം എങ്കിലും ഉള്‍വനാന്തരങ്ങളില്‍ എവിയെങ്കിലും ഉണ്ടാവും എന്നാണ് മൃഗ സ്നേഹികള്‍ ഇപ്പോഴും വിശ്വസിക്കുന്നത് . നമ്മുക്കും പ്രതീക്ഷയോടെ കാത്തിരിക്കാം ...

No comments:

Post a Comment