Wednesday, October 7, 2015

നാല് മതങ്ങളുടെ പുണ്യ മല !!



ശ്രീലങ്കയിലെ "ശ്രീ പാദ" അഥവാ ആദാമിന്റെ മല (Adam's peak) ആണ് ഈ സൗഭാഗ്യം സിദ്ധിച്ച മല. ഇതിന് മുകളിലുള്ള 1.8 m വലിപ്പമുള്ള പാറയിലെ കാൽപ്പാട്‌ ബുദ്ധന്റെതാണെന്ന് ബുദ്ധമതക്കാരും ശിവന്റെതാണെന്ന് ഹൈന്ദവരും ആദ്യ മനുഷ്യനായ ആദമിന്റെതാണെന്ന് ചില മുസ്ലീങ്ങളും, ക്രൈസ്തവരും അവകാശപ്പെടുന്നു . 2,243 m ഉയരമുള്ള ഈ മല, മധ്യ ലങ്കയിലെ Sabaragamuwa പ്രവിശ്യയിലാണ് നില കൊള്ളുന്നത്‌ . ഒറ്റപ്പെട്ടു നില്ക്കുന്ന ഈ മലക്ക് ചുറ്റുമുള്ള ഘോര വനങ്ങളിൽ ആനയും പുലിയും ധാരാളമുണ്ട് . ശ്രീലങ്കയിലെ ഏറ്റവും നീളം കൂടിയ നദിയായ മഹാവേളി ഗംഗ ഉൾപ്പെടെ നാല് നദികൾ ഇവിടെ നിന്നും പിറവിയെടുക്കുന്നുണ്ട്‌. ഇതിനു ചുറ്റുമുള്ള ജില്ലകളിൽ നിന്നാണ് പണ്ട് കാലത്ത് ശ്രീലങ്കയെ (മരതക  ദ്വീപ്‌ ) പ്രശസ്തമാക്കിയ പവിഴങ്ങളും രത്നങ്ങളും ലഭിച്ചിരുന്നത് . നാലാം നൂറ്റാണ്ടിൽ പാലി ഭാഷയിൽ എഴുതപ്പെട്ട ദീപവാംസ എന്ന പുസ്തകത്തിൽ ആണ് ശ്രീ പാദ മലയെ പറ്റി ആദ്യ പരാമർശമുള്ളത്‌ . ചൈനീസ് സഞ്ചാരിയായ ഫാഹിയാൻ (Fa Hien) അറബ് സഞ്ചാരിയായ ഇബ് നിൻ ബതുത്ത (Ibn Batuta) ഇറ്റാലിയൻ സഞ്ചാരി മാർക്കോ പോളോ ( Marco Polo) എന്നിവർ ഇവിടം സന്ദർശിച്ചിട്ടുണ്ട് . പോർച്ചു ഗീസുകാർ ഈ മലയിൽ ഉള്ളത് ക്രിസ്തു ശിഷ്യനായ St Thomas ന്റെ കാല്പാദം ആണെന്നാണ് വിശ്വസിരുന്നത് . രാവണന്റെ തലസ്ഥാനമായ ത്രിക്കൂത (Trikuta) ഇവിടെ ആയിരുന്നു എന്ന് വിശ്വസിക്കുന്ന ഹൈന്ദവരും ഉണ്ട് . എന്തായാലും Saman എന്ന ബുദ്ധ മത വിഭാഗമാണ് ഇപ്പോൾ ഇതിന്റെ അവകാശികൾ !!

No comments:

Post a Comment