എല്ലാ കുറ്റവാളികളുടെയും മനസ്സിലെ ചിന്ത ഒന്ന് തന്നെയാണ്, എങ്ങനെയെങ്കിലും രക്ഷപെടുക. പിടിയിലാവുന്നതിനു മുന്‍പ് നിയമത്തിന്റെ കൈ എത്താത്തിടത്തേക്ക് രക്ഷപെടുക. അതിനായിരിക്കും അയാളുടെ എല്ലാ ശ്രമങ്ങളും. ഏറ്റവും സുരക്ഷിതമാവുന്നത് നാട് വിടുമ്പോയാണ്. ഒരു രാജ്യത്തിന്റെ അതിര്‍ത്തി കടന്നു മറ്റൊരു രാജ്യത്തെത്തിയാല്‍ പിന്നെ അയാളെ പിടികൂടുക എളുപ്പമല്ല. കാരണങ്ങള്‍ നിരവധിയാണ്. ആ രാജ്യത്തെ സംബന്ധച്ചിടത്തോളം അയാള്‍ നിരപരാധിയാണ്. അവിടെ ഒരു കുറ്റവും അയാള്‍ ചെയ്തിട്ടില്ല. പിന്നെന്തിനു പിടികൂടണം? എത്തിച്ചേരുന്നത് ശത്രുരാജ്യമാണെങ്കില്‍ കാര്യം കൂടുതല്‍ എളുപ്പവും ആണ്.
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ഓസ്ട്രിയ- ഹംഗറി സാമ്രാജ്യം മധ്യ യൂറോപ്പ്യന്‍ രാജ്യങ്ങളായി വിഭജിക്കപെട്ടു. അത് വരെ വിയന്നയായിരുന്നു പോലിസ് ആസ്ഥാനം. വിഭജനത്തിനു ശേഷം പുതിയ രാജ്യത്തെ പോലിസ് സേനക്ക് പല വിവരങ്ങള്‍ക്കും വേണ്ടി വിയന്നയെ ആശ്രയിക്കേണ്ടതായി വന്നു. അങ്ങനെ അതൊരു ചെറിയ രാജ്യാന്തര ബ്യൂറോ ആയി മാറി. 1914ല്‍ ആണ് ആദ്യത്തെ ക്രിമിനല്‍ പോലിസ് യോഗം ചേരുന്നത്. പതിനാല് രാജ്യങ്ങളില്‍ നിന്നുള്ള വക്കീലന്മാര്‍, നിയമവിദകതര്‍, പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇതില്‍ പങ്കെടുത്തു. 1923 ഇല്‍ വിയന്നയിലെ പോലീസ് അധ്യക്ഷനായ ജോഹന്‍ ഷോബര്‍ പല രാജ്യങ്ങളെയും മീറ്റിലേക്ക് കഷണിച്ചു. അന്നത്തെ മീറ്റിലെ പ്രധാന നിയമാവലി ഇപ്രകാരമായിരുന്നു അവരവരുടെ രാജ്യത്തെ നിയമാവലിക്ക് അനുസരിച്ച് പരസ്പരം സഹായങ്ങള്‍ ചെയുക, കുറ്റകൃത്യങ്ങളെ കാര്യക്ഷമമായി തടയുന്നതിന് സ്ഥാപനങ്ങള്‍ തുടങ്ങുക എന്നിവയായിരുന്നു. ഇതിന്നാവിശ്യമായ സാമ്പത്തിക ചിലവുകള്‍ ഓസ്ട്രിയന്‍ ഗവര്‍മെന്റ് തന്നെ വഹിക്കുകയും ചെയ്തു .
1932 ഇല്‍ അംഗങ്ങള്‍ കൂടുകയും പ്രവര്‍ത്തനം വിപുലീകരിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം ലോകമഹായുദ്ധ സമയത്ത് ഹിറ്റ്ലര്‍ ആസ്ഥാനം ബെര്‍ലിനിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ചു പല അംഗങ്ങളും രാജി വെച്ചു. യുദ്ധത്തിനു ശേഷം പാരിസിലേക്ക് ആസ്ഥാനം പറിച്ചുനടപെട്ടു. ടെലിഗ്രാഫ് ഉപയോഗിക്കുന്നതിനു വേണ്ടിയാണു ആദ്യമയി "ഇന്റര്‍പോള്‍" എന്ന പേര് ഉപയോഗിച്ചത്. പിന്നീടത് ഇന്റര്‍നാഷണല്‍ ക്രിമിനല്‍ പോലീസ് ഓര്‍ഗനൈസേഷന്‍ എന്ന് ഔദ്യോഗികമായി പ്രഘ്യപിച്ചു.
188 അംഗങ്ങള്‍ ഉള്ള ഇന്റര്‍പോളിന് ഐക്യരാഷ്ട്ര സംഘടന പോലയേ മറ്റേതു സംഘടന പോലെയോ ഉള്ള ഒരു കെട്ടുറപ്പുള്ള സംഘടനയല്ല. അംഗ രാജ്യങ്ങള്‍ തമ്മില്‍ എന്തെങ്കിലും കരാറോ ഉടമ്പടിയോ ഇല്ല. കുറ്റവാളികളെ കൈമാറാനുള്ള ഒരു "സൗഹൃദ കരാര്‍" മാത്രമേ ഒള്ളൂ. ഇത് തന്നെയാണ് ഈ സംഘടനയുടെ പ്രധാന പോരായ്മ. അത് കൊണ്ട് തന്നെയാണ് ദാവൂദ് ഇബ്രാഹീം പരിപൂര്‍ണ സ്വതന്ത്രത്തോടെ പാകിസ്ഥാനില്‍ കഴിയുന്നത്. വിത്യസ്ത തരം നോട്ടിസ് ഇറക്കിയാണ് ഇന്റ്റെര്‍പോള്‍ കുറ്റവാളികളെ സംബന്ധച്ച വിവരം കൈ മാറുന്നത്. ചുമപ്പു നോട്ടീസ് വളരെ അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതാണ്. ലോകം മുഴുവന്‍ കുറ്റകൃത്യമായി കണക്കാക്കുന്ന കേസുകളിലാണ് ഇതുപയോഗിക്കുക. കൊലപാതകം, തീവ്രവാദം, തട്ടികൊണ്ട്പോകല്‍ എന്നിവയാണവ. ഇത് പ്രയോഗിക്കണമെങ്കില്‍ രാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ ഉടമ്പടി ഉണ്ടാവണം. കുറ്റവാളിയുടെ ഫോട്ടോ, വിരലടയാളം, കുറ്റം ചെയ്യുന്ന രീതി, തുടങ്ങിയ വിശദവിവരങ്ങള്‍ ചുവപ്പ് നോട്ടിസില്‍ ഉണ്ടാവും. അറബി, ഫ്രെഞ്ച്, ഇന്ഗ്ലിഷ്, സ്പനിഷ ഭാഷകളില്‍ ആണ് ചുമപ്പു നോട്ടിസ് ഇറക്കുക. കുറ്റവാളി ഏതെങ്കിലും രാജ്യത്തിലേക്ക് കടന്നതായി സൂചന ലഭിച്ചാല്‍ ഇറക്കുന്നതാണ് പച്ച നോട്ടിസ്. അന്വേഷണത്തിന് നിര്‍ദേശിക്കാന്‍ നീലയും, അജ്ഞാത ജഡം തിരിച്ചറിയാന്‍ കറുപ്പും, കാണാതായ ആളെ കണ്ടെത്താന്‍ മഞ്ഞയും, ലെറ്റര്‍ ബോംബ്, ആയുധശേഖരം തുടങ്ങിയവയെ കുറിച്ചുള്ള മുന്‍കരുതല്‍ എടുക്കാന്‍ ഓറഞ്ചും ഉപയോഗിക്കുന്നു.
മൂന്നു തരം കുറ്റവാളികളെയാണ് ഇന്റര്‍പോള്‍ പ്രധാനമായും ഉന്നം വെക്കുന്നത്. ഒരു രാജ്യത്ത് കള്ളക്കടത്ത് നടത്തുന്നവര്‍, കുറ്റകൃത്യം നടത്തിയ ശേഷം മറ്റൊരു രാജ്യത്തേക്ക് രക്ഷപെടുന്നവര്‍, ഒരു രാജ്യത്ത് താമസിച്ചുകൊണ്ട് മറ്റൊരു രാജ്യത്ത് അട്ടിമറികള്‍ നടത്തുന്നവര്‍ തുടങ്ങിയവായണവ. പ്രധാനമായും വിരലടയാളമാണ് കുറ്റവാളികളെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ ഉപയോഗിക്കുന്നത്. 250 ദശലക്ഷം പേരുടെ വിരലടയാളമാണ് ഇവരുടെ കൈവശമുള്ളത്. അതില്‍ കുറ്റവാളികള്‍ മാത്രമല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ സൈനികര്‍ വരെയുണ്ട്. ബയോമെട്രിക്സ് എന്നാണ് ഈ രീതിക്ക് പറയുന്നത്. മറ്റൊരു മാര്‍ഗം കണ്ണിലെ കൃഷണമണി പരിശോദനയാണ്. കൃഷണമണിയില്‍ പല നിറത്തിലുള്ള 266 ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഓരോരുത്തരിലും ഇത് വിത്യ്സ്ഥമയിരിക്കും. DNA പരിശോദനയും ഇന്റര്‍പോള്‍ നടത്താറുണ്ട്, ഇന്റെര്പോളിന്റെ കൈവശമുള്ള രേഖകള്‍ നശിപ്പിക്കാന്‍ വേണ്ടി ആസ്ഥാനത്തിനു നേരെ 1986 ല്‍ ബോംബാക്രമണം ഉണ്ടായി. ഇതിനു ശേഷം മൂന്നു വര്ഷം ഇന്റര്‍പോള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. പിന്നീട് ലിയോണിലേക്ക് മാറ്റപെട്ട ആസ്ഥാന മന്ദിരം ആക്രമണങ്ങളെ ചെറുക്കുന്ന രീതിയിലാണ് ഉണ്ടാക്കിയത്.
ഇന്റര്‍പോള്‍ അധ്യക്ഷന്‍ ആവാന്‍ അംഗരാജ്യങ്ങളില്‍ നിന്നുള്ള ആര്‍ക്കും നോമിനേഷന്‍ കൊടുക്കാം. ഇന്റര്‍പോള്‍ ഉപയോഗിക്കുന്ന ഭാഷകളില്‍ ഏതെങ്കിലും ഒന്ന് സംസാരിക്കാനുള്ള കഴിവ് വെണമെന്നു മാത്രം. നാലുവര്‍ഷമാണ് മേധാവിയുടെ കാലാവധി. ജനറല്‍ അസംബ്ലിക്കും എക്സിക്യുട്ടിവ് അസംബ്ലിക്കും ആണ് ഭരണചുമതല. ഇന്ത്യയില്‍ നിന്നും ഇന്റെര്പോളിനെ പ്രതിനിധീകരിക്കുന്നത് CBI ആണ്.
WWW.INTERPOL.INT എന്ന വെബ് സൈറ്റില്‍ പൊതുജനങ്ങള്‍ക്കും തുറക്കാവുന്നതാണ്. എന്നാല്‍ സ്വകാര്യവിവരങ്ങള്‍ ലഭിക്കില്ല. പൊതുജനങ്ങളുടെ സഹായവും പ്രവര്‍ത്തനത്തിന് ആവിശ്യമയതിനാല്‍ ആണിത്
No comments:
Post a Comment