നന്നങ്ങാടിയുടെ ചരിത്രവും പുരാതന കേരള
ദ്രാവിഡ ബുദ്ധ- ജൈന സംസ്ക്കാരവും
ദ്രാവിഡ ബുദ്ധ- ജൈന സംസ്ക്കാരവും
കേരളത്തില്‍ വ്യാപകമായി ഭൂമിയില്‍ കുഴിയെടുക്കുബോള്‍ വലിയ മണ്‍കുടങ്ങള്‍ (നന്നങ്ങാടി) വിവിധ വലിപ്പത്തിലും ആകൃതിയിലും ലഭിക്കാറുണ്ട്. ഇതിന്‍റെ മുകള്‍ മണ്ണ്കൊണ്ട് തന്നെ നിര്‍മ്മിതമായ വട്ടത്തില്‍ മുകള്‍ഭാഗം ഉയര്‍ന്ന മൂടികൊണ്ട് അടക്കപ്പെട്ടിരിക്കുംഈ വലിയ മണ്‍പാത്രകുടത്തിന്‍റ ഉള്ളില്‍ ചെറിയ കുടം ഉണ്ടായിരിക്കും ഇതില്‍ ചാരവും എല്ലിന്‍കഷണങ്ങളും ഉണ്ടാവും. ഈ വലിയ മണ്‍ചാറക്കുടത്തിന്‍റെ വെളിയിലായി വാള്,വാക്കത്തി.ഉറുമി,പോലുള്ള ആയുധങ്ങളും പലതരത്തിലുള്ള ആഭരണങ്ങളും.വിവിധ വലിപ്പത്തിലും ആകൃതികളിലുമുള്ള ചെറു മണ്‍കുടങ്ങളും ഉണ്ടാവും. ഭുമിയില്‍ മൂന്നടിക്ക് താഴെയായിട്ടാണ് ഇവ നിക്ഷേപിച്ചിരുന്നത്. ചില പ്രദേശങ്ങളില്‍ ഇതിനുമുകളില്‍ പാത്തിക്കല്ല്, വിവിധ രൂപത്തിലുള്ള തൊപ്പിക്കല്ലുകള്‍ കുടക്കല്ലുകള്‍ .കല്‍വ്യത്തങ്ങള്‍ തുടങ്ങിയവ സ്ഥാപിക്കുന്നു.ഒറ്റപ്പെട്ടും കൂട്ടമായും ഇത്തരം നന്നങ്ങാടികള്‍ ലഭിക്കുന്നുണ്ട്.പ്രഥമ പഠനത്തില്‍ തന്നെ ഇത് കേരളത്തിലുടനീളം ഉണ്ടായിരുന്ന വലിയ ഒരു ജനതയുടെ മരണാനന്തരം അവരെ അടക്കിയിരുന്ന സംസ്ക്കാരത്തിന്‍റെ പുരാശേഷിപ്പാണെന്ന് മനസിലാക്കാം.
കേരത്തില്‍ എറ്റവും കൂടുതല്‍ കണ്ടുവരുന്ന പുരാശേഷിപ്പ് ഏതുകാലത്ത് ഏത് ജനസമൂഹത്തിന്‍റെതാണ് ? അവരുടെ പിന്‍തലമുറക്കാരാണോ ഇന്ന് കേരളത്തില്‍ വസിക്കുന്ന നാം ? കേരളത്തില്‍ വ്യാപകമായി ഉണ്ടായിരുന്ന ആ ജനവിഭാഗത്തിന് എന്തു സംഭവിച്ചു ? തീര്‍ച്ചയായും ആധികാരിക ചരിത്രകാന്മാരെന്ന് അവകാശപ്പെടുന്നവര്‍ ഉത്തരം നല്‍കേണ്ട ചോദ്യങ്ങളാണിവ.
ഈ മരണാനന്തര സംസ്ക്കരണ കേന്ദ്രങ്ങളില്‍ നിന്നും നന്നങ്ങാടികള്‍കൊപ്പം ഇരുബ് ആയുധങ്ങള്‍ ലഭിക്കുന്നതിനാല്‍ ഇത് ഇരുബ് യുഗത്തിലേതാണെന്നും , ഇവക്ക് മുകളില്‍ വിവിധങ്ങളായ ശിലകള്‍ നാട്ടിയിരിക്കുന്നതിനാല്‍ ഇവ മഹാശിലയുഗകാലഘട്ടത്തിലേതാണെന്നും പറയുന്നത് പുരാതന കേരളത്തിന്‍റെ ഇന്നലെകളെ സംബന്ധിച്ച് എട്ടാം നൂറ്റാണ്ടിനപ്പുറം ദിശാബോധമില്ലാത്തകുകൊണ്ടാണ്.
ആയിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഞ്ചാം നൂറ്റാണ്ടില്‍ ഇന്നത്തെ കേരളമോ, മലയാള ഭാഷയോ മലയാളികളോ,ഇന്നുള്ള ഹിന്ദു മുസ്ലീം,കൃസ്ത്യന്‍ മതങ്ങളോ ഈ നാട്ടില്‍ ഉണ്ടായിരുന്നില്ല. മുന്നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം എട്ടാം നുറ്റാണ്ടിലാണ് ഇന്നത്തെ മലായാള ഭാഷയും മലയാളികളെന്നു വിശേഷിപ്പാവുന്ന അര്‍ദ്ധ തമിഴരായ നാട്ടുരാജാക്കന്മാരും വടക്കുനിന്നുമെത്തിയ ആര്യബ്രഹ്മണന്മാരും (നബൂതിരമാര്‍) അവരുടെ സേവകരായ ഇന്നത്തെ ഹിന്ദു മതസ്ഥരായ വിവിധ ജാതികളുടെ ആദ്യരൂപങ്ങളും, മുസ്ലീം,കൃസ്ത്യന്‍ മതങ്ങളും കേരളക്കരയില്‍ ഉണ്ടായത്.
അഞ്ചാം നൂറ്റാണ്ടിനുമുന്‍പ് ഇന്നത്തെ മലയാള കേരളം തമിഴ്നാടായിരുന്നു. അന്നത്തെ തമിഴ് ദ്രാവിഡ രാജ്യങ്ങളായ ചേര,പാണ്ഡ്യ,ചോള രാജ്യങ്ങളിലെ ചേരരാജ്യമായിരുന്നു കേരളം. പെരിയാര്‍ തീരത്തുള്ള വഞ്ചി അഥവ കരവൂര്‍ ആയിരുന്നു ചേരന്മാരുടെ തലസ്ഥാന നഗരി. ഈ നഗരം എതാണെന്ന് ചരിത്രകാന്മാര്‍ക്ക് ഇന്നുവരെ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. ഭൂവിഭാഗത്തെ മുല്ല,കുറിഞ്ഞി,മരുതം,നെയ്തല്‍,പാല എന്നിങ്ങനെ അഞ്ചു തിണകളായി തിരിച്ച് വളരെ ശാസ്തീയമായ രീതിയില്‍ സാമൂഹ്യ ജീവിതം നയിച്ചിരുന്നവരാണ് ഇവര്‍. സംഘകാലം എന്നാണ് ഈ കാലഘട്ടം ചരിത്രത്തില്‍ അറിയപ്പെടുന്നത്.ചിലപ്പതികാരം,മണിമേഖല അടക്കമുള്ള സംഘകാലകൃതില്‍ ഇന്നും പ്രസിദ്ധമാണ്. സംഘകാലത്തെ ഈ ചേരന്മാരുടെ തുറമുഖ നഗരമായിരുന്ന മുചിരി എന്ന മുസിരീസനെ കുറിച്ചുള്ള പര്യഗവേഷണമാണ് പറവൂരില്‍ പട്ടണത്ത് നടക്കുന്നത്.
ദ്രാവിഡരായ ഈ തമിഴ് ചേരന്മാരില്‍ പടയാളികളും സാധാരണക്കാരും മരണപ്പെട്ടാല്‍ ശവം ചിതയില്‍ കത്തിച്ച് ചിതാഭസ്മവു (ചാരം) എല്ലുകളും ചെറുകുടത്തിലാക്കി ചിതാഭസ്മമുള്ള ആചെറുകുടം വലിയ മണ്‍കുടത്തിനുള്ളില്‍ വച്ച് വലിയമണ്‍കുടം മണ്‍നിര്‍മ്മിതമായ മൂടികൊണ്ട് അടച്ച് ഭൂമിക്കടിയില്‍ കുഴിച്ചിടുന്നു. ഈ വലിയ മണ്‍കുടത്തെയാണ് നാം നന്നങ്ങാടി എന്ന് ഇന്ന് വിളിക്കുന്നത്. അവര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളും മറ്റ് വസ്തുക്കളും പ്രേതാരാധനത്തോടു ബന്ധപ്പെട്ട ചില മന്ത്ര തീര്‍ത്ഥങ്ങളും പൂജാവസ്തുക്കളും അടങ്ങിയ ചെറുകുടങ്ങളും അതോടപ്പം നന്നങ്ങാടിയുടെ വെളിയില്‍ അടക്കം ചെയ്തിരുന്നു. ഇവയും നന്നങ്ങാടികള്‍കൊപ്പം ലഭിക്കാറുണ്ട്. സംഘകാലത്ത് കേരളത്തിലുണ്ടായിരുന്ന നമ്മുടെ പൂര്‍വ്വികരായ ദ്രാവിഡ തമിഴ് ചേരന്മാരുടെ ശവമടക്ക് സംസ്ക്കാരമാണിത്.
കൊറ്റെവൈ പോലുള്ള യുദ്ധസഹായ ദേവിമാരെയും ദിവ്യമരണം വരിക്കുന്നവരുടെ പേരില്‍ ചെറുതും വലുതുമായ സ്മാരകശിലകള്‍ നാട്ടി അവരുടെ പ്രേതങ്ങളെ (ആത്മാക്കളെ ) യും അവര്‍ ആരാധിച്ചിരുന്നു. ചേരരാജ്യത്ത് അന്ന് ഉണ്ടായിരുന്നത് ദ്രാവിഡരെ കൂടാതെ വാണിക്കുകളും കര്‍ഷകരുമായ ബുദ്ധ -ജൈനമതങ്ങള്‍ ആയിരുന്നു. അവരും ഈ നന്നങ്ങാടി ശവസംസ്ക്കാരരീതി പിന്തുടര്‍ന്നുവോഎന്ന് വിശദമായ പഠനം അര്‍ഹിക്കുന്നതാണ്. അവരുടെ സ്ഥാനത്ത് എട്ടാം നൂറ്റാണ്ടിനുശേഷം വിദേശ മതങ്ങായ മുസ്ലീം-കൃസ്ത്യന്‍-ജൂത മതങ്ങള്‍ ഈ സ്ഥാനം അലങ്കരിച്ചു. ബുദ്ധ- ജൈന പള്ളികള്‍ നാട്ടില്‍ നിന്നും കാലയവനികയില്‍ മറഞ്ഞു.ആസ്ഥാനത്ത് മുസ്ലീം കൃസ്ത്യന്‍ പള്ളികള്‍വന്നു.
. ചേരരാജ്യത്തെ സ്ഥലനാമങ്ങളിലെ തമിഴ് വാക്കയ ഊരും, ബുദ്ധ-ജൈനപള്ളികളുടെ പള്ളി എന്ന നാമവും,തലയില്ലാത്തതും നെടുകെ പിളര്‍ന്നതുമായ തകര്‍ക്കപ്പെട്ട ബുദ്ധവിഗ്രഹങ്ങളും കരിങ്കല്ലില്‍തീര്‍ത്ത ജൈനകോട്ടങ്ങളും,കരിങ്കലിലും,ചെങ്കലില്ലുമുള്ള ദ്രാവിഡ ചേരരുടെ സ്മാരകശിലകളും സംഘകാലത്തെ ദ്രാവിഡ സംസ്ക്കാരത്തിന്‍റെ തിരുശേഷിപ്പുകളായി ഈനാട്ടില്‍ അവശേഷിച്ചു . നാട്ടലുടനീളം മണ്ണിനടിയില്‍ കണ്ടുവരുന്ന നന്നങ്ങാടികള്‍ നമ്മുടെ പൂര്‍വ്വീക സംസ്ക്കരമായ കാലം കാത്തുസൂക്ഷിച്ച പുരാതനകേരളത്തിന്‍െ ഇരുളടഞ്ഞ കാലഘട്ടത്തിലേക്കുള്ള വഴിയടയാളമാണ്.
അടുത്ത പോസ്റ്റ് സംഘകാലത്തെ ഇരുബ് നിര്‍മ്മാണത്തെകുറിച്ച്
ഫോട്ടോ - ഇടുക്കിജില്ലയിലെ മുനിയറയില്‍ നിന്നും ലഭിച്ച നന്നങ്ങാടിയും ചെറുകുടങ്ങളും.

No comments:
Post a Comment