Monday, November 30, 2015

നന്നങ്ങാടി !

നന്നങ്ങാടിയുടെ ചരിത്രവും പുരാതന കേരള
ദ്രാവിഡ ബുദ്ധ- ജൈന സംസ്ക്കാരവും


കേരളത്തില്‍ വ്യാപകമായി ഭൂമിയില്‍ കുഴിയെടുക്കുബോള്‍ വലിയ മണ്‍കുടങ്ങള്‍ (നന്നങ്ങാടി) വിവിധ വലിപ്പത്തിലും ആകൃതിയിലും ലഭിക്കാറുണ്ട്. ഇതിന്‍റെ മുകള്‍ മണ്ണ്കൊണ്ട് തന്നെ നിര്‍മ്മിതമായ വട്ടത്തില്‍ മുകള്‍ഭാഗം ഉയര്‍ന്ന മൂടികൊണ്ട് അടക്കപ്പെട്ടിരിക്കുംഈ വലിയ മണ്‍പാത്രകുടത്തിന്‍റ ഉള്ളില്‍ ചെറിയ കുടം ഉണ്ടായിരിക്കും ഇതില്‍ ചാരവും എല്ലിന്‍കഷണങ്ങളും ഉണ്ടാവും. ഈ വലിയ മണ്‍ചാറക്കുടത്തിന്‍റെ വെളിയിലായി വാള്,വാക്കത്തി.ഉറുമി,പോലുള്ള ആയുധങ്ങളും പലതരത്തിലുള്ള ആഭരണങ്ങളും.വിവിധ വലിപ്പത്തിലും ആകൃതികളിലുമുള്ള ചെറു മണ്‍കുടങ്ങളും ഉണ്ടാവും. ഭുമിയില്‍ മൂന്നടിക്ക് താഴെയായിട്ടാണ് ഇവ നിക്ഷേപിച്ചിരുന്നത്. ചില പ്രദേശങ്ങളില്‍ ഇതിനുമുകളില്‍ പാത്തിക്കല്ല്, വിവിധ രൂപത്തിലുള്ള തൊപ്പിക്കല്ലുകള്‍ കുടക്കല്ലുകള്‍ .കല്‍വ്യത്തങ്ങള്‍ തുടങ്ങിയവ സ്ഥാപിക്കുന്നു.ഒറ്റപ്പെട്ടും കൂട്ടമായും ഇത്തരം നന്നങ്ങാടികള്‍ ലഭിക്കുന്നുണ്ട്.പ്രഥമ പഠനത്തില്‍ തന്നെ ഇത് കേരളത്തിലുടനീളം ഉണ്ടായിരുന്ന വലിയ ഒരു ജനതയുടെ മരണാനന്തരം അവരെ അടക്കിയിരുന്ന സംസ്ക്കാരത്തിന്‍റെ പുരാശേഷിപ്പാണെന്ന് മനസിലാക്കാം.
കേരത്തില്‍ എറ്റവും കൂടുതല്‍ കണ്ടുവരുന്ന പുരാശേഷിപ്പ് ഏതുകാലത്ത് ഏത് ജനസമൂഹത്തിന്‍റെതാണ് ? അവരുടെ പിന്‍തലമുറക്കാരാണോ ഇന്ന് കേരളത്തില്‍ വസിക്കുന്ന നാം ? കേരളത്തില്‍ വ്യാപകമായി ഉണ്ടായിരുന്ന ആ ജനവിഭാഗത്തിന് എന്തു സംഭവിച്ചു ? തീര്‍ച്ചയായും ആധികാരിക ചരിത്രകാന്മാരെന്ന് അവകാശപ്പെടുന്നവര്‍ ഉത്തരം നല്‍കേണ്ട ചോദ്യങ്ങളാണിവ.
ഈ മരണാനന്തര സംസ്ക്കരണ കേന്ദ്രങ്ങളില്‍ നിന്നും നന്നങ്ങാടികള്‍കൊപ്പം ഇരുബ് ആയുധങ്ങള്‍ ലഭിക്കുന്നതിനാല്‍ ഇത് ഇരുബ് യുഗത്തിലേതാണെന്നും , ഇവക്ക് മുകളില്‍ വിവിധങ്ങളായ ശിലകള്‍ നാട്ടിയിരിക്കുന്നതിനാല്‍ ഇവ മഹാശിലയുഗകാലഘട്ടത്തിലേതാണെന്നും പറയുന്നത് പുരാതന കേരളത്തിന്‍റെ ഇന്നലെകളെ സംബന്ധിച്ച് എട്ടാം നൂറ്റാണ്ടിനപ്പുറം ദിശാബോധമില്ലാത്തകുകൊണ്ടാണ്.
ആയിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഞ്ചാം നൂറ്റാണ്ടില്‍ ഇന്നത്തെ കേരളമോ, മലയാള ഭാഷയോ മലയാളികളോ,ഇന്നുള്ള ഹിന്ദു മുസ്ലീം,കൃസ്ത്യന്‍ മതങ്ങളോ ഈ നാട്ടില്‍ ഉണ്ടായിരുന്നില്ല. മുന്നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം എട്ടാം നുറ്റാണ്ടിലാണ് ഇന്നത്തെ മലായാള ഭാഷയും മലയാളികളെന്നു വിശേഷിപ്പാവുന്ന അര്‍ദ്ധ തമിഴരായ നാട്ടുരാജാക്കന്മാരും വടക്കുനിന്നുമെത്തിയ ആര്യബ്രഹ്മണന്മാരും (നബൂതിരമാര്‍) അവരുടെ സേവകരായ ഇന്നത്തെ ഹിന്ദു മതസ്ഥരായ വിവിധ ജാതികളുടെ ആദ്യരൂപങ്ങളും, മുസ്ലീം,കൃസ്ത്യന്‍ മതങ്ങളും കേരളക്കരയില്‍ ഉണ്ടായത്.
അഞ്ചാം നൂറ്റാണ്ടിനുമുന്‍പ് ഇന്നത്തെ മലയാള കേരളം തമിഴ്നാടായിരുന്നു. അന്നത്തെ തമിഴ് ദ്രാവിഡ രാജ്യങ്ങളായ ചേര,പാണ്ഡ്യ,ചോള രാജ്യങ്ങളിലെ ചേരരാജ്യമായിരുന്നു കേരളം. പെരിയാര്‍ തീരത്തുള്ള വഞ്ചി അഥവ കരവൂര്‍ ആയിരുന്നു ചേരന്മാരുടെ തലസ്ഥാന നഗരി. ഈ നഗരം എതാണെന്ന് ചരിത്രകാന്മാര്‍ക്ക് ഇന്നുവരെ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. ഭൂവിഭാഗത്തെ മുല്ല,കുറിഞ്ഞി,മരുതം,നെയ്തല്‍,പാല എന്നിങ്ങനെ അഞ്ചു തിണകളായി തിരിച്ച് വളരെ ശാസ്തീയമായ രീതിയില്‍ സാമൂഹ്യ ജീവിതം നയിച്ചിരുന്നവരാണ് ഇവര്‍. സംഘകാലം എന്നാണ് ഈ കാലഘട്ടം ചരിത്രത്തില്‍ അറിയപ്പെടുന്നത്.ചിലപ്പതികാരം,മണിമേഖല അടക്കമുള്ള സംഘകാലകൃതില്‍ ഇന്നും പ്രസിദ്ധമാണ്. സംഘകാലത്തെ ഈ ചേരന്മാരുടെ തുറമുഖ നഗരമായിരുന്ന മുചിരി എന്ന മുസിരീസനെ കുറിച്ചുള്ള പര്യഗവേഷണമാണ് പറവൂരില്‍ പട്ടണത്ത് നടക്കുന്നത്.
ദ്രാവിഡരായ ഈ തമിഴ് ചേരന്മാരില്‍ പടയാളികളും സാധാരണക്കാരും മരണപ്പെട്ടാല്‍ ശവം ചിതയില്‍ കത്തിച്ച് ചിതാഭസ്മവു (ചാരം) എല്ലുകളും ചെറുകുടത്തിലാക്കി ചിതാഭസ്മമുള്ള ആചെറുകുടം വലിയ മണ്‍കുടത്തിനുള്ളില്‍ വച്ച് വലിയമണ്‍കുടം മണ്‍നിര്‍മ്മിതമായ മൂടികൊണ്ട് അടച്ച് ഭൂമിക്കടിയില്‍ കുഴിച്ചിടുന്നു. ഈ വലിയ മണ്‍കുടത്തെയാണ് നാം നന്നങ്ങാടി എന്ന് ഇന്ന് വിളിക്കുന്നത്. അവര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളും മറ്റ് വസ്തുക്കളും പ്രേതാരാധനത്തോടു ബന്ധപ്പെട്ട ചില മന്ത്ര തീര്‍ത്ഥങ്ങളും പൂജാവസ്തുക്കളും അടങ്ങിയ ചെറുകുടങ്ങളും അതോടപ്പം നന്നങ്ങാടിയുടെ വെളിയില്‍ അടക്കം ചെയ്തിരുന്നു. ഇവയും നന്നങ്ങാടികള്‍കൊപ്പം ലഭിക്കാറുണ്ട്. സംഘകാലത്ത് കേരളത്തിലുണ്ടായിരുന്ന നമ്മുടെ പൂര്‍വ്വികരായ ദ്രാവിഡ തമിഴ് ചേരന്മാരുടെ ശവമടക്ക് സംസ്ക്കാരമാണിത്.
കൊറ്റെവൈ പോലുള്ള യുദ്ധസഹായ ദേവിമാരെയും ദിവ്യമരണം വരിക്കുന്നവരുടെ പേരില്‍ ചെറുതും വലുതുമായ സ്മാരകശിലകള്‍ നാട്ടി അവരുടെ പ്രേതങ്ങളെ (ആത്മാക്കളെ ) യും അവര്‍ ആരാധിച്ചിരുന്നു. ചേരരാജ്യത്ത് അന്ന് ഉണ്ടായിരുന്നത് ദ്രാവിഡരെ കൂടാതെ വാണിക്കുകളും കര്‍ഷകരുമായ ബുദ്ധ -ജൈനമതങ്ങള്‍ ആയിരുന്നു. അവരും ഈ നന്നങ്ങാടി ശവസംസ്ക്കാരരീതി പിന്തുടര്‍ന്നുവോഎന്ന് വിശദമായ പഠനം അര്‍ഹിക്കുന്നതാണ്. അവരുടെ സ്ഥാനത്ത് എട്ടാം നൂറ്റാണ്ടിനുശേഷം വിദേശ മതങ്ങായ മുസ്ലീം-കൃസ്ത്യന്‍-ജൂത മതങ്ങള്‍ ഈ സ്ഥാനം അലങ്കരിച്ചു. ബുദ്ധ- ജൈന പള്ളികള്‍ നാട്ടില്‍ നിന്നും കാലയവനികയില്‍ മറഞ്ഞു.ആസ്ഥാനത്ത് മുസ്ലീം കൃസ്ത്യന്‍ പള്ളികള്‍വന്നു.
. ചേരരാജ്യത്തെ സ്ഥലനാമങ്ങളിലെ തമിഴ് വാക്കയ ഊരും, ബുദ്ധ-ജൈനപള്ളികളുടെ പള്ളി എന്ന നാമവും,തലയില്ലാത്തതും നെടുകെ പിളര്‍ന്നതുമായ തകര്‍ക്കപ്പെട്ട ബുദ്ധവിഗ്രഹങ്ങളും കരിങ്കല്ലില്‍തീര്‍ത്ത ജൈനകോട്ടങ്ങളും,കരിങ്കലിലും,ചെങ്കലില്ലുമുള്ള ദ്രാവിഡ ചേരരുടെ സ്മാരകശിലകളും സംഘകാലത്തെ ദ്രാവിഡ സംസ്ക്കാരത്തിന്‍റെ തിരുശേഷിപ്പുകളായി ഈനാട്ടില്‍ അവശേഷിച്ചു . നാട്ടലുടനീളം മണ്ണിനടിയില്‍ കണ്ടുവരുന്ന നന്നങ്ങാടികള്‍ നമ്മുടെ പൂര്‍വ്വീക സംസ്ക്കരമായ കാലം കാത്തുസൂക്ഷിച്ച പുരാതനകേരളത്തിന്‍െ ഇരുളടഞ്ഞ കാലഘട്ടത്തിലേക്കുള്ള വഴിയടയാളമാണ്.
അടുത്ത പോസ്റ്റ് സംഘകാലത്തെ ഇരുബ് നിര്‍മ്മാണത്തെകുറിച്ച്
ഫോട്ടോ - ഇടുക്കിജില്ലയിലെ മുനിയറയില്‍ നിന്നും ലഭിച്ച നന്നങ്ങാടിയും ചെറുകുടങ്ങളും.

Saturday, November 21, 2015

മുക്കമേ നീ സാക്ഷി, ഇവരോട് ക്ഷമിക്കുക !




മൊയ്തീന്‍, മരണക്കയത്തിലേക്ക് മുങ്ങിത്താഴുന്നവരെ മറുകരയത്തെിച്ച് വീരമൃത്യു വരിച്ച അങ്ങയുടെ കഥ മാറുകയാണ്. മണ്‍മറഞ്ഞ് 33 വര്‍ഷത്തിനുശേഷം സിനിമക്കാര്‍ താങ്കളെ വെറുമൊരു പ്രേമനായകനാക്കിയിരിക്കുന്നു. സ്വകാര്യജീവിതത്തിലെ ഒരു ഏട് മാത്രം ചീന്തിയെടുത്ത്, ഒരു ഗ്രാമത്തിന് താങ്കള്‍ നല്‍കാന്‍ ശ്രമിച്ച സന്ദേശങ്ങള്‍ തമസ്കരിച്ച് ആര്‍പ്പുവിളികളുമായി ഒരു സംഘം ദേശദേശാന്തരം കറങ്ങുകയാണ്. ഇതാണ് ചരിത്രമെന്ന്  ഉറക്കെ കള്ളമൊഴി നല്‍കാന്‍ ചില ബന്ധുക്കളുമുണ്ട് കൂട്ടത്തില്‍ -ജീവിച്ചിരുന്ന കാലത്ത് താങ്കളുടെ നിഴലരികില്‍പോലും കാണാത്തവര്‍. രാഷ്ട്രം മരണാനന്തര ബഹുമതി നല്‍കി ആദരിച്ച താങ്കളെ ഇവര്‍ മുക്കാല്‍ ചക്രത്തിന് വിറ്റിരിക്കുന്നു. താങ്കളുടെ  പ്രണയകഥ വിറ്റു പണവും പ്രശസ്തിയും നേടുന്ന തിരക്കിലാണിവര്‍.  ബാപ്പയോട് ക്ഷമിച്ചപോലെ ഇവരോടും ക്ഷമിക്കുക?

ഞങ്ങള്‍ അറിയുന്ന താങ്കള്‍ ഭ്രാന്തനായ വേലായുധനെയും അവന്‍െറ അമ്മയെയും പിന്നെ പലരെയും കൂടപ്പിറപ്പുകളെപ്പോലെ കൊണ്ടുനടന്ന് സംരക്ഷണം നല്‍കിയ മനുഷ്യസ്നേഹിയായിരുന്നു. ശരിയെന്നു തോന്നിയത് നെഞ്ചുവിരിച്ച് പറയുന്നവനായിരുന്നു. സാമൂഹിക-സാംസ്കാരിക-സിനിമാ രംഗങ്ങളിലെ  നിറസാന്നിധ്യമായിരുന്നു. പക്ഷമില്ലാ രാഷ്ട്രീയക്കാരനും പത്രപ്രവര്‍ത്തകനുമായിരുന്നു... സിനിമയിലെപ്പോലെ വെറുമൊരു പ്രേമവീരന്‍ ആയിരുന്നില്ല. സത്യന്‍ മുതല്‍ ജയന്‍ വരെയുള്ള നടന്മാരെ മുക്കവുമായി ചേര്‍ത്തുനിര്‍ത്തിയ കലാകാരന്‍. സിനിമകള്‍ ഇറക്കുകയും  പലര്‍ക്കും സിനിമയിലേക്ക്  അവസരങ്ങള്‍  തുറന്നുകൊടുക്കുകയും ചെയ്ത അദ്ഭുത മനുഷ്യന്‍. മൊയ്തീന്‍, ഞങ്ങള്‍ക്ക് താങ്കള്‍ ഒരു ജനപക്ഷ നായകനും വാഗ്മിയുമായിരുന്നു.
എന്നാല്‍, വരുംതലമുറക്കോ? ഇനി താങ്കള്‍ ഭീരുവായ കമിതാവും  കാമുകിയുടെ വീടിനു മുന്നില്‍ മൈക്ക് കെട്ടി  ഭീഷണി മുഴക്കുന്ന തമാശ കഥാപാത്രവുമായിരിക്കും. ജനം താങ്കളെ സിനിമയില്‍ കാണുന്നത് അങ്ങനെയൊക്കെയാണ്. ചെറുത്തുനില്‍പിന്‍െറ പ്രതിരൂപമായി സാധാരണക്കാരനൊപ്പംനിന്ന മൊയ്തീന്‍... ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി താങ്കള്‍ ഓഫിസുകള്‍ കയറിയിറങ്ങി, തെരുവില്‍ അലയുന്ന ഭ്രാന്തനെ വീട്ടിലേക്ക് കൊണ്ടുപോയി അന്നവും വസ്ത്രവും നല്‍കി. തുണിയും മുറിക്കൈയന്‍ കുപ്പായവുമിട്ട് താങ്കളെ സ്ക്രീനില്‍ കണ്ടപ്പോള്‍ അമ്പരന്നുപോയി. ഞാന്‍ കണ്ടപ്പോഴൊക്കെ താങ്കള്‍ അണിഞ്ഞിരുന്നത് പാന്‍റ്സോ ജീന്‍സോ  ഒക്കെയായിരുന്നു. താങ്കളുടെ ബാപ്പയെ ഒരു നീണ്ട താടിയുംവെച്ച് സ്ക്രീനില്‍ കണ്ടപ്പോഴേക്കും തളര്‍ന്നുപോയി. ചരിത്രം വ്യഭിചരിക്കപ്പെടുന്ന നിമിഷങ്ങള്‍. മൂന്നു പതിറ്റാണ്ടിനുശേഷം താങ്കളെ ഇവര്‍ കൊല്ലാക്കൊല ചെയ്തിരിക്കുന്നു.
ഈ ബഹളങ്ങള്‍ക്കിടയിലും നിശ്ശബ്ദയായി, ശിഷ്ടജീവിതം താങ്കളുടെ സ്മാരകമാക്കി സമൂഹത്തെ സേവിച്ചു മുന്നോട്ടുപോകുന്ന കാഞ്ചനമാലയെ ഓര്‍ത്ത് അഭിമാനിക്കാം. താങ്കള്‍ നടന്ന വഴിയിലൂടെ സഞ്ചരിക്കാന്‍ ചിലരെങ്കിലും ബാക്കിയുണ്ട് എന്നത് ശുഭസൂചനയായി കാണാം. 
എസ്.കെ. പൊറ്റെക്കാട്ടും എം.ടി. വാസുദേവന്‍ നായരും നെഞ്ചിലേറ്റിയ മുക്കത്തെ മുന്‍നിര്‍ത്തി, വെള്ളരിമലയില്‍നിന്ന് ചാലിട്ടൊഴുകി ചാലിയാറില്‍ പതിക്കുന്ന ഇരുവഴിഞ്ഞിപ്പുഴ സാക്ഷിയാക്കി പറയുന്നു... ചരിത്രസത്യങ്ങള്‍ കാലം വിളിച്ചുപറയുകതന്നെ ചെയ്യും.

Tuesday, November 17, 2015

വേദനയുടെ നേർക്കാഴ്ച !

ഇതൊരു സിനിമയിലെ സീനല്ല...

1945 ഇൽ ജോയ് ഓ ഡണൽ എന്ന മനുഷ്യൻ എടുത്ത ഫോട്ടോയാണ്..


ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്ക ഇട്ട അണുബോമിന്റെ ആഘാതത്തിൽ മരിച്ച കുഞ്ഞ് കൂടപ്പിറപ്പാണ് അവന്റെ തോളിൽ..!!
അനുജന്റെ അനക്കമറ്റ ശരീരവും ചുമന്ന് നടന്ന് വന്ന്, ശവം സംസ്കരിക്കുന്നിടത്ത് ഊഴം കാത്ത് നിൽക്കുകയാണവൻ.
ഒരിറ്റ് കണ്ണീർ പൊടിയാതെ...!
കരഞ്ഞ് പോകാതിരിക്കാനാവണം, അവൻ തന്റെ ചുണ്ടുകൾ ബലമായി കടിച്ച് പിടിച്ച് ഒടുവിൽ അവന്റെ ചുണ്ടുകളിൽ നിന്ന് രക്തം പൊടിഞ്ഞു എന്നാണ് ചരിത്രം പറയുന്നത്.

( He was biting his lower lip so hard that it shone with blood as he bit strong not to mourn )
അവന്റെ കണ്ണുകളിൽ വേദനയുടെ , രോഷത്തിന്റെ,നിസ്സഹായതയുടെ കടലുണ്ട്..
ചുറ്റും അനാഥത്വത്തിന്റെ വറുതിയും..!!
.
സങ്കല്പിക്കാനാവുമോ എന്റെയും നിങ്ങളുടെയും മക്കൾ ഭാവിയിൽ ഇത് പോൽ കൂടപ്പിറപ്പിന്റെ ശവവും ചുമന്ന് ഇതുപോലൊരു നില്പ്പ് നിൽക്കേണ്ടി വരുന്നത്....? 

ഇന്ന് ഒരല്പം സഹകരണത്തോടെ ജീവിച്ചാൽ നാളെ നമ്മുടെ മക്കൾ തമ്മിൽ തല തല്ലിക്കീറി ചാവാതെ കാക്കാം..!!
ആ ബാലൻ അവിടെ നിന്നും എങ്ങോട്ടായിരിക്കും പോയിട്ടുണ്ടാവുക ?
*വിദ്വേഷത്തിന്റെ ഈ ലോകത്ത്‌ അവൻ എത്ര കാലം ജീവിച്ചിട്ടുണ്ടാവും ?
*അസമത്വത്തിന്റെ ഈ ലോകത്ത്‌ അവൻ എന്തായിരിക്കും ആയിത്തീർന്നത്‌ ?
എന്റെ ചിന്തകൾ കാട്‌ കയറുകയാണ്‌...

Monday, November 16, 2015

പന്റനാൽ - ഭൂമിയിലെ ഏറ്റവും വലിയ ചതുപ്പ് നിലം !




ബ്രസീല്‍, പരാഗ്വേ , ബൊളീവിയ എന്നീ രാജ്യങ്ങളിലായി രണ്ടു ലക്ഷത്തോളം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന Pantanal ആണ് ലോകത്തിലെ ഏറ്റവും വലിയ ചതുപ്പ് നിലം . (The name "Pantanal" comes from the Portuguese word pântano, meaning wetland, bog, swamp, quagmire or marsh) പുല്‍മേടുകളും സാവന്നയും ട്രോപ്പിക്കല്‍ വനവും ഉള്‍പ്പെടുന്ന ഈ വെറ്റ് ലാന്‍ഡ് , ഒരു അത്ഭുത ഭൂമിയാണ്‌ . ഇതിന്‍റെ വടക്ക് ഭാഗത്താണ് അതിവിശാലമായ ആമസോണ്‍ കാടുകള്‍ നിലകൊള്ളുന്നത് . തെക്കുഭാഗതാകട്ടെ Cerrado എന്ന സാവന്നാ മേടുകളും .


അമേരിക്കന്‍ ഭൂഗണ്ടത്തിലെ ഏറ്റവും വലിയ മാംസഭോജിയായ ജാഗ്വാറുകളും , ഏറ്റവും വലിയ പറക്കും തത്തയായ ഹ്യസിന്ത്  മാകോ  ഉം നീളത്തില്‍ ഏറ്റവും വലിയവനായ ഭീമന്‍ നീര്‍നായയും (giant river otter) , തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ മാന്‍ വര്‍ഗമായ മാർഷ്  ഡീർ  ഉം ഇവിടെ യഥേഷ്ടം വിഹരിക്കുന്നു . പുഴകളും, ചതുപ്പ് നിലങ്ങളും, ലഗൂണുകളും , തടാകങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന ഈ നീര്‍ വനത്തില്‍ ആയിരക്കണക്കിന് സസ്യ ജന്തു വര്‍ഗ്ഗങ്ങളാണ് ജീവിക്കുന്നത് . മഴകാലത്ത് ഈ നിലങ്ങളുടെ എന്പതു ശതമാനവും വെള്ളത്തിനടിയില്‍ ആകാറുണ്ട് . അതിനാല്‍ തന്നെ ധാരാളം കണ്ടല്‍ വനങ്ങള്‍ ഇവിടെയുണ്ട് .


വടക്കുള്ള Planalto highlands ല്‍ പെയ്യുന്ന മഴ , പരാഗ്വ നദിയിലൂടെയും കൈവഴികളിലൂടെയും കുതിച്ചു പായുമ്പോള്‍ അടിഞ്ഞു കൂടുന്ന എക്കല്‍ Pantanal ചതുപ്പ് നിലങ്ങളിലാണ് അവസാനം ചെന്ന് ചേരുന്നത് . മൂന്ന് മുതല്‍ അഞ്ചു മീറ്റര്‍ വരെ ഉയരത്തില്‍ ഇവിടെ വെള്ളം ഉയരാറുണ്ട് . നവംബറിലും മാര്‍ച്ചിലും ആണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് . ഇത്തരം പ്രകൃതി കാരണം മൂവായിരത്തി അഞ്ഞൂറോളം സസ്യ വര്‍ഗ്ഗങ്ങള്‍ ഇവിടെ തഴച്ചു വളരുന്നുണ്ട്‌ . കൂടാതെ ആയിരത്തോളം പറവ വര്‍ഗ്ഗങ്ങളും നാനൂറോളം മീന്‍ വിഭാഗങ്ങളും ഇവിടെ വിഹരിക്കുന്നു . Yacare caiman എന്ന ചീങ്കണ്ണികളുടെ പറുദീസയാണ് ഇവിടം . ഏകദേശം പത്തുമില്യനോളം ചീങ്കണ്ണികള്‍ വസിക്കുന്ന Pantanal ചതുപ്പ് നിലം ലോകത്തിലെ ഏറ്റവും വലിയ ചീങ്കണ്ണി കോളനി ആണ് !

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഈ ചതുപ്പ് നിലം ഇന്ന് കൊടിയ ഭീഷണിയില്‍ ആണ് . ആകെയുള്ള സ്ഥലത്തിന്‍റെ എന്പതു ശതമാനവും സ്വകാര്യ വ്യക്തികളുടെ കയ്യില്‍ ആണ് . അവര്‍ അത് മറ്റു പല കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നു . വേട്ടയാടല്‍ , കന്നുകാലി വളര്‍ത്തല്‍ , മീന്‍ പിടുത്തം , ടൂറിസം , വന നശീകരണം കൂടാതെ ഇവിടെയുള്ള ഗോള്‍ഡ്‌ മൈനുകളില്‍ നിന്നുള്ള മലിനീകരണം ! .... ഇത് കൂടാതെ നമ്മുടെ നാട്ടില്‍ ഉള്ളത് പോലെ കീടനാശിനി പ്രയോഗവും ! ഇത്രയും പോരെ ഒരു ആവാസവ്യവസ്ഥ നശിക്കാന്‍ ? ഏതായാലും ബ്രസീലില്‍ ആകെ ഉള്ള ചതുപ്പിന്റെ 1,350 ചതുരശ്ര കിലോ മീറ്റര്‍ ഭാഗം Pantanal Matogrossense എന്ന പേരില്‍ 1993മുതല്‍ ഒരു ദേശീയ ഉദ്യാനമാക്കി സംരക്ഷിക്കുന്നുണ്ട് . 878.7 ചതുരശ്ര കിലോ മീറ്റര്‍ വിസ്തീര്‍ണ്ണം ഉള്ള SESC Pantanal Private Natural Heritage Reserve എന്ന ഒരു പ്രൈവറ്റ് സംരക്ഷിത മേഖലയും ഇതിനടുത്തായി ഇപ്പോള്‍ ഉണ്ട് .

www.palathully.com

‪യോംകിപ്പൂർ യുദ്ധംഅഥവാ ഒക്ടോബർ‬ യുദ്ധം !



അറബിരാഷ്ട്രങ്ങളും ഇസ്രയേലും തമ്മിലുള്ള 4-ആമത്തെ സംഘട്ടനം 1973 ഒക്ടോബർ 6-ന് ആരംഭിച്ചു.[15] ഈ യുദ്ധം ആരംഭിച്ചത് യഹൂദരുടെ യോംകിപ്പൂർ വ്രതധ്യാനനാളിലായതിനാൽ ഈ യുദ്ധത്തെ യോംകിപ്പൂർ യുദ്ധം എന്നും പരാമർശിച്ചുവരുന്നു. മുൻപ് 3 യുദ്ധങ്ങളിലും ഏറ്റ പരാജയം ഇല്ലാതെ ആക്കാൻ അറബി രാഷ്ട്രങ്ങൾ കൃത്യമായ അസുത്രണത്തിൽ നടത്തിയ യുദ്ധം മുൻപ് ഉണ്ടായ 3 യുദ്ധങ്ങളുടെയും വിധി തന്നെ ആയിരുന്നു ഈ യുദ്ധത്തിനും
ഇസ്രയേൽ ജനത്തിന്റെ ഏറ്റവും വലിയ ഉത്സവമാണ് യോംകിപ്പൂർ പെരുന്നാള് . ജുദ കലണ്ടർ അനുസരിച്ച് 7 മാസം 10 തിയതി ആഖോഷിക്കുന്ന ഇതിനെ ജൂതൻമാർ ശാബത്തകളുടെ ശാബത്ത് എന്നാണ് വിളികുനത് അത്രക്ക് പ്രധ്യനം ജൂതന്മാർ ഈ പെരുനാളിനു നൽകിരുന്നു 25 മണിക്കൂർ ജൂതൻമാർ യാതൊന്നും ഭക്ഷിക്കതെയും പാനം ചെയ്യതയും പൂര്ണ്ണമായും പാപമോചനത്തിന് വേണ്ടി പ്രാര്ത്ഥിക്കാൻ നീക്കിവെയ്ക്കുന്ന ദിവസം അത്രക്ക് പ്രാധാന്യം ജൂതന്മാർ അതിനു നൽകുമെന്ന് നന്നായി അറിയാവുന്ന അറബ് രാജ്യങ്ങൾ അത് കൊണ്ട് തന്നെയാണ് ആ ദിവസം തന്നെ ആക്രമിക്കാൻ തെരഞ്ഞടുത്തത് .1973 ഒക്ടോബർ 6 നു രാജ്യത്തിൻറെ തെക് വശത്തുനിന്നും ഇജിപ്റ്റും വടക്ക് വശത്തുനിന്നും സിറിയയുടെയും സൈനികർ ഒരേ സമയം ഇസ്രായേലിന്റെ 2 വശത്തുനിന്നും അതിർത്തികൾ ഭേദിച്ച് ഉള്ളിലേക്ക് കയറി അന്ന് യോംകിപ്പൂർ പെരുനാൾ അയത്തുകൊണ്ട് തന്നെ അന്ന് ഇസ്രായേലി സൈനികർ പ്രാര്ത്ഥിക്കാനും ഉപവസതിനുമായി അവിടെ വിട്ടു നില്ക്കും എന്ന് അറബ് സംയുക്ത സൈനികർക്ക് അറിയാമായിരുന്നു അവർ പ്രതിഷിച്ചതുപോലെ ഇസ്രായേലി സൈനികർ അവിടെ ഇല്ലായിരുന്നു അതെ സമയത്ത് തന്നെ മുസ്ലിം വിശ്വാസികൾ റമദാൻ വ്രതം അനുഷിക്കുന്ന നാളുകൾ ആയതു കൊണ്ട് തന്നെ ഇസ്രയേൽ ഒരു അക്രമം പ്രതിഷിച്ചില്ല
ഇജിപ്റ്റിന്റെയും സിറിയയുടെയും 2 വശത്തുനിന്നുമുള്ള അക്രമത്തിൽ ഇസ്രയേൽ പകച്ചുപോയി ഗോലാൻ കുന്നുകളിലുള്ള ഇസ്രായേലിന്റെ 150 ടാങ്കുകളെ നേരിടാൻ സിറിയ ഇറക്കിയത് 1400 ടാങ്കുകളാണ് തീർത്തും ആനവിശമയ ആഡംബരമായിരുന്നു ഇത് സുയസ് മേഖലയിലെ ഇസ്രായേലിന്റെ 500 സൈനികരെ നേരിടാൻ 80,000 ഇജിപ്ഷ്യൻ സൈനികരെ ഇറക്കി ഇതും തിർത്തും ആനവിശമയ ആഡംബരമായിരുന്നു പടിഞ്ഞാറൻ യുറോപ്പിലെ നാറ്റോ സൈന്യത്തോളം കരുത്ത് ഉണ്ടായിരുന്ന ഈ സൈന്യത്തിന് . സംകരങ്ങളുടെ യുദ്ധമായി ഇതിനെ വ്യാഖ്യാനിച്ച അറബ് രാജ്യങ്ങൾ ഇതിനു നിർലൊഭമയി സാമ്പത്തികസഹായവും സൈനിക സഹായവും നൽകി
1971 മുതൽ 1973 വരെ ലിബിയ നൽകിയ 1 ബില്ല്യൻ ഡോളർ മുഴുവനും മറ്റൊരുകര്യത്തിനും ചിലവഴിക്കാതെ ഇസ്രയേലിനെ ഇല്ലാതെ ആക്കാനുള്ള സൈനിക നിക്കത്തിനയാണ് ഉപയോഗിച്ചത് ഇറാക്ക് 100 ജെറ്റ് ഫ്ലൈറ്റുകളും 1,18,000 സൈനികരേയും ഗോലാൻ കുന്നുകളിൽ സിറിയയെ സഹായിക്കാൻ വിട്ടു കൊടുത്തു മുൻപ് പലതവണ ഇസ്രായേലിനോട് തൊടുത്തു തോറ്റു നാണം കേട്ട അനുഭവം ഇക്കുറി ആവർത്തിക്കില്ല എന്ന് അവർ ഉറപിച്ചു ഇസ്രയേൽ ഒറ്റക് നിന്ന് പോരാടുന്നതുകൊണ്ട് തന്നെ ലോകം അവരെ എഴുതി തള്ളി
അപ്രതിക്ഷിതമായ അക്രമമായത് കൊണ്ട് തന്നെ യുദ്ധരംഭത്തിൽ പകച്ചു നിൽക്കാനെ ഇസ്രായേലിനു കഴിഞൊള്ളൂ 2 അം ദിവസം സുയസ് കാനാൽ മുറിച്ചു കടന്ന ഈജിപ്ഷ്യൻ സൈന്യം സിനായി മലയ്ക് ഉള്ളിൽ 15 മയിൽ അവരുടെ നിയന്ത്രണത്തിൽ ആക്കി ഇതേ സമയം ഇസ്രായേലിനു തന്ത്ര പ്രദാനമായിരുന്ന ഗോലാൻ കുന്നുകൾ സിറിയയുടെ കൈപിടിയിൽ ഒതുങ്ങും എന്ന് ഉറപ്പായി 1400 സിറിയാൻ ടാങ്കുകളെ പ്രദിരൊദിക്കനവതെ ഇസ്രയേൽ അവിടെ നിന്നും പിന്മാറ്റം ആരംഭിച്ചു ഇതോടു ഇസ്രയേൽ ഇല്ലാതെ ആയി എന്ന് ലോകം ഉറപ്പിച്ചു
എന്നാൽ 3 ദിവസം പിന്നിടുപോൾ മനുഷ്യ യുദ്ധ ചരിത്രത്തിലെ ഏറ്റവും ശക്തമായ തിരിച്ചു വരവുകളിൽ ഒന്ന് ഇസ്രയേൽ ചരിത്രത്താളുകളിൽ എഴുതി ചേർത്തു തങ്ങളും തങളുടെ രാജ്യവും അപകടത്തിലായി എന്ന് ഉറപ്പിച്ച ഇസ്രയേൽ സൈനികർ ഈജിപ്ഷ്യൻ സൈന്യത്തെ ശക്തമായി തിരിച്ചടിച്ചു ചെറുത്തുനില്പ് തുങ്ങിയ ഇസ്രയെലിയർ പിന്നിട് ഈജിപ്ഷ്യൻ പ്രദേശം പിടിച്ചെടുക്കുന്ന സൈനിക അക്ക്രമാണമാക്കി മാറ്റി സുയാസ് കനാലിലെ തെക്കേ കരയിലെ ഇസ്ലാമിയ വരെ ജൂത പടയുടെ അക്രമത്തിൽ ഇജിപ്റ്റിനു നഷ്ടമായി .സുയാസ് കെയ്റോ റോഡിന്റെ നിയന്ത്രണം ഏറ്റെടുത്ത ജൂത പട കെയ്റോ ലക്ഷ്യമാക്കി നിങ്ങി രാജ്യത്തിൻറെ വടക്കൻ അതിരുകളിലെ ഗോലാൻ കുന്നുകളിൽ സിറിയ നേടിയ വിജയം അട്ടി മറിക്കാൻ അറബ് സൈന്യത്തെ കശപ്പ് ചെയ്യാനും ജൂത പടക്ക് 24 മണിക്കൂർ തികച്ചു വേണ്ടി വനില്ല ടിബെരിയാസ് ദാമാസകാസ് റോഡ് പിടിച്ചെടുത്ത അവർ സിറിയയുടെ തലസ്ഥാന നഗരിയുടെ 35 മൈയിൽ അകലെ എത്തി
ഇസ്രായേലി സൈനികരുടെ കറുത്ത് കണ്ട് ലോകം അത്ഭുത പെട്ടു ഒരേ സമയം തെക്കുനിന്നു ആക്രമിച്ച ഇജിപ്റ്റിനെയും വടക്കുനിനും ആക്രമിച്ച സിറിയയും തൊൽപ്പികൻ കഴിഞ്ഞത് സൈനക ബലം കൊണ്ട് മാത്രമല്ല തന്ത്രങ്ങൾ കൊണ്ട് കുടിയാണ് അമേരിക്കാൻ ചാര വിമാങ്ങൾ പകർത്തി നൽകിയിയ ശത്രു സൈന്യകരുടെ ചിത്രങ്ങൾ ഇസ്രയേലിനെ ഒരു പാട് സഹായിച്ചു .ശത്രുക്കൾ എവിടെയാണ് മനസിലാക്കിയ ജൂത സൈന്യത്തിന്റെ ആക്രമണം കിരുക്രിത്യമായിരുന്നു ഇജ്പിറ്റിനും സിറിയയിക്കും ഒരേപോലെ നേരിട്ട പരാജയം അറബ് രാജ്യങ്ങളെ എല്ലാം ഇരുത്തി ചിന്തിപിച്ചു യുദ്ധം നീണ്ടാൽ ഇജിപിറ്റ് മുഴുവനും ഇസ്രെയെലിന്റെ കൈയിൽ ആകുമെന്ന് മനസിലാക്കിയ ഇജിപ്ഷ്യൻ പ്രസിഡണ്ട് അൻവർ സാദത് നയത്ര ശ്രമാകളുമായി ഇറങ്ങി അതുവരെ ഒരു നയതന്ത്ര ശ്രമങ്ങ്ൾക്കും തയാറാകാത്ത ഇജിപിറ്റ് യൊങ്കിപുർ യുദ്ധനന്തരമായാണ് അതിനു തയാറായത് കാം ഡേവിസ് ചർച്ചകൾ സമദാനപരമയി പുരൊഗമിക്കുനതു പലതിനിലെ തിവ്രവാദ സങ്കടനകൾക്ക് രുചിച്ചില്ല അവർ അറബ് രാജ്യങ്ങളുടെ സഹായത്തോടെ യുദ്ധം തുടർന്നു 1973 ഒക്ടോബർ 23 ന് അറബ് ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കാൻ ഐയ്ക്ക രാഷ്ട്ര സഭ നടത്തിയ ശ്രമങ്ങൾ വിജയത്തിലെത്തി ഇജ്പിറ്റ് പിടിച്ചെടുത്ത സിനായി മരുഭുമി മാത്രം കൈയിൽ വെച്ച് ബാക്കി പ്രദെശങ്ങൽ എല്ലാം വിട്ടുകൊടുത്തു ഇസ്രായേലിനു വേണ്ടി ഗോലാൻ കുന്നുകൾ സംരക്ഷിക്കാൻ 1974 വരെ ഐയ്ക്കരഷ്ട്ര സൈനിയം അവിടെ തുടർന്നു 1975 ൽ അമേരിക്കാൻ സ്റ്റേറ്റ് സെക്രടറി Dr. ഹെന്റ്രി ഹിസിങ്കലിന്റെ മദ്യസ്തതയിൽ ഇരു രാജ്യങ്ങളും തമ്മിലുള തർക്കങ്ങൾ പരിഹരിക്കും എന്ന് കരാർ ഉണ്ടാക്കി ഒപ്പ് വെച്ചു യൊങ്കിപുർ യുദ്ധത്തിനു ശേഷം പ്രദാന പെട്ട അറബ് ഇസ്രയേൽ യുദ്ധം പിന്നിട് ഉണ്ടായിട്ടില്ല
ഇ യുദ്ധത്തിൽ ഇസ്രായേലിന്റെ ഏതാണ്ട് 2800 രോളം സൈനികർ കൊല്ലപെട്ടുകായും ,ഒപ്പം 8800 സൈനികർക്ക് പരിക്ക് ഏറ്റു 293 പട്ടാളക്കാർ പിടിക്ക പെട്ടു .400 ടാങ്കുകൾ പുർണമായും നശിച്ചു തകരാറിൽ അയ 600 ടാങ്കുകൾ അവർ വളരെ പെട്ടന്നുതന്നെ പ്രവർത്തന സച്ചമാക്കിയെടുത്തു .ഇസ്രായേലിന്റെ എയർ ഫോർസിനു 102 വിമാനങ്ങൾ നഷ്ടപെട്ടു ഇതെല്ലം നഷ്ടപെട്ടത് ആദ്യത്തെ 3 ദിവസങ്ങളിലാണ് അറബ് രാജ്യങ്ങള എല്ലാകാര്യത്തിലും ക്രത്യമായ കണക്കു പുറത്തു വിടതതുപോലെ ഇ കാര്യത്തിലും കൃത്യമായ കണക്കു പുറത്തു വിട്ടിടില്ല .എന്നാലും 15000 സൈനികരെ ഇജ്പ്റ്റിനും 3500 സൈനികരെ സിരിയയിക്കും നഷ്ടപെട്ടു എന്ന് കരുതുന്നു ഏതാണ്ട് 35000 സൈനികർക്ക് പരിക്ക് ഏറ്റു .ഇറാഖിന്റെ 272 സൈനികർ കൊല്ലപെടുകയും 898 പേര്ക്ക് പരുക്കേൽക്കുകയും ചെയ്തു .ജോർദാന്റെ 23 സൈനികർ കൊല്ലപെടുകയും 77 പേര്ക്ക് പരിക്ക് എൽക്കുകയും ചെയ്തു .അറബ് രാജ്യങ്ങല്ക്ക് ഏതാണ്ട് 2300 ടാങ്കുകൾ നഷ്ടപെട്ടു . ഏതാണ്ട് 514 വിമാനങ്ങൾ നഷ്ടപെട്ടു

കടപാട് : സഫാരി ടി വി ,വികിപിടിയ , 
ചരിത്രാന്വേഷികൾ

ഇൻഡ്യ Vs ചൈന : ശത്രു പടിവാതിൽക്കൽ നിൽപ്പുണ്ട് !

ഇൻഡ്യ Vs ചൈന : ശത്രു പടിവാതിൽക്കൽ നിൽപ്പുണ്ട്......
******************************************************************

ലൈൻ ഓഫ് ആക്ച്വൽ കണ്ട്രോളിനു സമീപമുള്ള - അക്സായിചിൻ-ലഡാക്ക് മേഖലയിൽ പെടുന്ന - തന്ത്രപ്രധാന ഇടമായ ദൗലത്ബാഗ് ഓൾഡിയിലെ (Daulat Beg Oldi) റാഖിനളയിൽ ഒരു ചൈനീസ് പ്ലാറ്റൂൺ വന്ന് ക്യാമ്പ് ചെയ്തു. ഇൻഡ്യയുടേയും ചൈനയുടേയും സംയുക്ത പട്രോളിങ്ങ് നടത്തപ്പെടുന്ന ഇവിടം, ഇരു സൈന്യങ്ങളും ഒരു പെർമനന്റ് ബേസ് ആയി കണക്കു കൂട്ടിയിരുന്നില്ല. ചൈനീസ് പട്ടാളം നിലയുറപ്പിച്ചത് കണ്ടതോടെ ഇൻഡ്യ വളരെ പെട്ടന്ന് തന്നെ ചൈനീസ് ക്യാമ്പിന് ഏകദേശം 300 മീറ്റർ എതിരേ ട്രൂപ്പുകളെ വിന്യസിച്ചു. സൈനീക മന്ത്രാലയവും, രാജ്യരക്ഷാ വിഭാഗവും, ന്യൂഡൽഹിയും അലർട്ടായി. രാജ്യത്തിനു മേൽ ഒരു അപ്രതീക്ഷിത യുദ്ദഭീതി നിഴലിട്ടു. ഒട്ടും താമസം കൂടാതെ ഇൻഡോ ചൈനാ ഒഫീഷ്യൽ കോൺഫറൻസുകൾ തീരുമാനിക്കപ്പെട്ടു. ചർച്ചകൾ നടക്കുമ്പോൾ, ഹെലികോപ്ടറുകൾ, ടാങ്കുകൾ, പാരാട്രൂപ്പുകൾ തുടങ്ങിയവ അതിർത്തിയിലെ ക്യാമ്പിനെ സപ്പോർട്ട് ചെയ്യാനായി അയച്ചു കൊണ്ട് പീപ്പിൾസ് ലിബറേഷൻ ആർമി അവരുടെ നയം വ്യക്തമാക്കി. മൂന്നാഴ്ച്ചകളോളം അണിയറയിൽ ഇരു രാജ്യങ്ങളുടേയും ഉന്നത നേതാക്കൾ തമ്മിൽ ചർച്ചകൾ നടന്നു. തർക്കം മേയ് 5-ന് പരിസമാപിച്ചു. തുടർന്ന് രണ്ടു സൈന്യവും ദൗലത്ബാഗ് ഓൾഡിയിൽ നിന്ന് പിന്മാറി. അന്ന് ഒപ്പുവച്ച കറാറിന്റെ ഭാഗമായി ഇൻഡ്യൻ അതിർത്തിയിലെ ചുമാർ മേഖലയുടെ 250 കിലോമീറ്റർ ഭാഗത്തെ മിലിട്ടറി സ്ട്രക്ചറുകൾ പൊളിച്ചു കളയാൻ ഇൻഡ്യ നിർബന്ധിതരായി.
ഇടയ്ക്ക് തർക്കത്തിലുള്ള നമ്മുടെ പ്രദേശങ്ങളിലേക്ക് ചൈനീസ് പട്ടാളം കടന്നു കയറുകയും ചൈനീസ് മെയ്ഡ് സിഗരറ്റ് പാക്കറ്റുകൾ, ബിയർ ബോട്ടിലുകൾ എന്നിവ അവിടവിടെയായി ഉപേക്ഷിക്കുകയും, അതിർത്തിയിലെ പാറകളിൽ ചൈനീസ് അക്ഷരങ്ങൾ കോറിയിടുകയും ചെയ്യാറുണ്ട്. ഇൻഡ്യൻ അതിർത്തിയിൽ ഇൻഡ്യൻ സേനയും ഇത് ചെയ്യുന്നതും പതിവാണ്. ഇതൊരു നിഗൂഡ മുന്നറിയിപ്പാണ്. പ്രദേശത്തിന് തങ്ങളാണ് അവകാശികൾ എന്ന് സ്ഥാപിക്കാനുള്ള മനശാസ്ത്രപരമായ ഒരു നീക്കം. എന്നാൽ ദൗലത്ബാഗ് ഓൾഡിയിലെ ഇൻസിഡന്റ് അതെല്ലാം മറികടന്നു കൊണ്ടുള്ളതായിരുന്നു.
അക്സായ് ചിന്നിലെ ശാക്തിക കിട മത്സരങ്ങൾ.
___________________________________
അരുണാചൽ ഉൾപ്പെടെയുള്ള അതിർത്തി പ്രദേശങ്ങളിൽ ചൈന കൈ കടത്തലിനു മുതിർന്നേക്കാം എന്ന ഭീതി തലയ്ക്ക് മുകളിൽ തന്നെയുണ്ട്. 1962 ലെ ഇൻഡോ ചൈനാ യുദ്ദത്തേ തുടർന്ന് തർക്ക പ്രദേശങ്ങളിൽ ആർക്കും പ്രത്യേക അവകാശം ഇല്ലാതെ രൂപീകരിച്ച Line of Actual Control (LAC) ൽ ചൈനയ്ക്ക് സംതൃപ്തി പോരാ എന്നതാണ് അവരുടെ പുതിയ പല നീക്കങ്ങൾക്കും കാരണം. 62 ലെ യുദ്ദത്തിൽ ഇൻഡ്യയെ ഭയപ്പെടുത്തിയിട്ട് സ്വയം പിൻമാറിയത് തെറ്റായിരുന്നു എന്ന് ഇന്ന് അവർ വിലയിരുത്തുന്നു.
നിരന്തരമുള്ള ചൈനീസ് പ്രകോപനങ്ങൾ നമ്മുടെ ഡിഫൻസീവ് സ്ട്രെങ്തിന്റെ കാര്യത്തിൽ പല വീണ്ടു വിചാരങ്ങൾക്കും ഇട നൽകുന്നുണ്ട്. അതുകൊണ്ടു തന്നെ മുൻപെന്നത്തേക്കാളും വിപുലീകരിച്ച തോതിൽ ന്യൂ ഡൽഹി അതിന്റെ സായുധ നവീകരണത്തിന് ആക്കം കൂട്ടിക്കൊണ്ടിരിക്കുന്നത് കാണാം. അതിർത്തി തർക്കങ്ങളിൽ ഏതു നിമിഷവും ഒരു കരയുദ്ദം പ്രതീക്ഷിക്കപ്പെടാവുന്നതാണ്.
അതേ പോലെ തന്നെ സമുദ്രാതിർത്തികളുടെ കാര്യവും എടുത്തു പറയേണ്ടതാണ്. സമുദ്രാതിർത്തികളുടെ പേരിൽ സംഘർഷങ്ങൾ ഇതുവരെ ഉടലെടുത്തിട്ടില്ലെങ്കിലും, ചൈനയുടെ ശ്രീലങ്കൻ ഇൻവെസ്റ്റ്മെന്റും അതിനു പിന്നിലുള്ള ഗൂഡ ലക്ഷ്യങ്ങളും സമീപ ഭാവിയിൽ തന്നെ ഇൻഡ്യൻ മഹാ സമുദ്രവും തർക്ക വേദികളിലൊന്നാവാം എന്ന സൂചനകൾ നൽകുന്നു. വലിയ തോതിൽ വിദേശ എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈനയ്ക്ക്, ഏറ്റവുമധികം ഉപയോഗപ്പെടുന്നത് ഇൻഡ്യൻ മഹാ സമുദ്രമാണ്. ആയതിനാൽ സമുദ്രാതിർത്തികളിലെ ആധിപത്യം മുന്നിൽ കണ്ടുകൊണ്ട് ഡിഫൻസ് മിനിസ്ട്രി പുതിയ സ്ട്രാറ്റജി മെനയുന്നു. കാരണം സൈനീക പരമായി ഇൻഡ്യൻ മഹാ സമുദ്രത്തിലേക്ക് പെട്ടന്ന് എത്തിപ്പെടാൻ ചൈനയ്ക്ക് സാധിക്കില്ല. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ നേവി ( PLAN) യ്ക്ക് ഇവിടേക്ക് എത്തണമെങ്കിൽ ഏഷ്യയുടെ തെക്ക് നിന്നും ആയിരക്കണക്കിന് മൈൽ ചുറ്റി യാത്ര ചെയ്യണം. നിലവിൽ ശ്രീലങ്ക പോലെ ഒരു തുറമുഖ ഇടത്താവളം അവർ ലക്ഷ്യമിടുന്നതിനു പിന്നിലെ കാരണം അതു തന്നെയാണ്..
അതിർത്തി യുദ്ദങ്ങൾ അവസാനിക്കുന്നില്ല.
_________________________________
കഴിഞ്ഞ ദശാബ്ദം മുതൽക്കുള്ള ഇൻഡ്യയുടെ കുതിപ്പിനെ ചൈന ഭയക്കുന്നുണ്ട്. പ്രത്യേകിച്ചും സ്ട്രാറ്റജി ഡെവലപ്മെന്റിൽ ഇൻഡ്യ പഴയ ഒരു ന്യൂട്രൽ സമീപനം വിട്ട് വ്യക്തമായ ലക്ഷ്യങ്ങളുമായി പോകുന്നതും അവർക്ക് ഭയമുളവാക്കുന്നു. അതുകൊണ്ട് തന്നെ നിരന്തരം പ്രകോപനങ്ങളുണ്ടാക്കി ഇൻഡ്യയെ ക്ഷീണിപ്പിക്കാൻ ശ്രമിക്കുന്നു. ചൈനയുടെ സൈനീക ഇടപെടലുകൾ പല വിധത്തിൽ ഇൻഡ്യയെ ബാധിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ കാരണങ്ങളും വ്യക്തമാണ്.
ഇനിയും തീർച്ചപ്പെടുത്തിയിട്ടില്ലാത്ത ഇൻഡ്യൻ അതിർത്തിയിലെ, പ്രത്യേകിച്ചും ആക്ച്വൽ കണ്ട്രോൾ ലൈനിൽ ( Line of Actual Control (LAC)) അവർ ഒരിക്കലും സന്തോഷവാൻമ്മാരല്ല. അതിന്റെ പേരിലാണ് 62 ലെ യുദ്ദം മുതൽ ഇപ്പോൾ ദൗലത് ബാഗ് ഓൾഡിയിലും, അരുണാചൽ പ്രദേശിലുമെല്ലാം അവർ കടന്നു കയറുന്നത്. ചൈനയുടെ നിബന്ധനകൾക്കനുസൃതമായി ബോർഡർ തിട്ടപ്പെടുത്തിയാൽ, തർക്കത്തിലുള്ള എല്ലാ രാജ്യങ്ങളുമായും (ടിബറ്റ്, ജപ്പാൻ തുടങ്ങിയവ ഉദാഹരണം) അവർ സഹവർത്തിത്വത്തിന് സന്നദ്ദരാണ് എന്നത് ചൈനയുടെ ധാർഷ്ട്യത്തെയാണ് കാട്ടിത്തരുന്നത്.
അരുണാചലിലും ദൗലത്ബാഗ് ഓൾഡിയിലും പ്രകടിപ്പിക്കുന്ന സമീപനത്തിന് തികച്ചും വിരുദ്ദമായ ഒന്നാണ് അവർ പാക് അധീന കാശ്മീരിൽ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. സൗത്ത് ചൈന സമുദ്രത്തിലോ (നിരവധി അവകാശവാദികളിൽ പെട്ട ഒരു സമുദ്രഭാഗം) അരുണാചൽ പ്രദേശിലോ ഇൻഡ്യ ഏതെങ്കിലും വികസന പ്രോജക്ടുകൾ നടത്തിയാൽ ഉടൻ പ്രധിഷേധിക്കുന്ന ചൈന, Pakistan-Occupied Kashmir (PoK), China-Occupied Kashmir (COK) (mostly Aksai Chin in Ladakh) എന്നിവയുടെ കാര്യത്തിൽ നിശബ്ദത പാലിക്കുന്നു.
അരുണാചലിന്റെ വികസനം തടയുക, അതുവഴി അരുണാചൽ ജനതയെ അസംതൃപ്തരാക്കി ഒരു ഇൻഡ്യൻ വിരുദ്ദ മനോഭാവം സൃഷ്ടിക്കുക എന്നതൊക്കെയാണ് ചൈനയുടെ നിഗൂഡ ലക്ഷ്യങ്ങൾ. എന്നാൽ അവർക്ക് നിക്ഷേപങ്ങളുള്ള മേൽ പറഞ്ഞ ഇടങ്ങളിൽ അവർക്ക് പ്രധിഷേധമില്ല. കൂടാതെ ചൈനയിലെ വൻ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ സിങ്ജിയാങിൽ (Xinjiang) ജിഹാദി ഇടപെടൽ തടയാൻ പാക് അധീന കാശ്മീരിലെ അവരുടെ നിലപാട് അവരെ സഹായിക്കും. കാരണം ഇൻഡ്യൻ സമ്മർദ്ദം മൂലം തീവ്രവാദികൾക്ക് കാശ്മീർ വിട്ട് സിങ്ജിയാങ്ങിലേക്ക് തിരിയാൻ കഴിയില്ല.
അതേപോലെ തന്നെ അതിർത്തി സംസ്ഥാനങ്ങളിലെ ഭീകരതയുടെ പശ്ചാത്തലത്തിൽ മറ്റൊരു കാര്യം കൂടി ചിന്തിക്കേണ്ടതുണ്ട്. സമീപ കാലത്ത് മണിപ്പൂരിലെ ഒളിയാക്രമണത്തിൽ 18 സൈനീകർ കൊല്ലപ്പെട്ടു. സമാനമായ ആക്രമണങ്ങൾ നാഗാലാൻഡിലും നടക്കുന്നു. അതേപോലെ തന്നെ എട്ട് അസം റൈഫിൾസ് ജവാന്മാർ അടുത്തകാലത്ത് കൂട്ടക്കൊല ചെയ്യപ്പെടുകയുണ്ടായി. പ്രസ്ഥുത ഇടങ്ങളിലെ ഭീകരതയിൽ ചൈനയ്ക്ക് നേരിട്ട് പങ്കുള്ളതായി ഇന്റലിജൻസ് ബ്യൂറോയും, റോയും ഗവണ്മെന്റിനെ അറിയിച്ചിട്ടുണ്ട്. കൂടാതെ ഷേക് ഹസീനയുടെ ബംഗ്ലാദേശ്, വിധ്വംസക ശക്തികൾക്കെതിരേ ഇൻഡ്യയ്ക്കൊപ്പം യോജിച്ച് പ്രവർത്തിക്കുന്നത് ചൈനയെ അലോസരപ്പെടുത്തുന്നു.
അതിർത്തി കയ്യേറാനുള്ള ശ്രമം ചൈന തുടരുമ്പോൾ, നമ്മുടെ ജവാൻമ്മാർ പട്രോളിങ് ശക്തമാക്കുന്നു. 2013 ഓഗസ്റ്റിൽ അരുണാചൽ പ്രദേശിലെ തവാങ് കടന്നു കയറിയ ചൈന, മേഘയിൽ ഒരു ആപത്ത് സംജാതമാകുന്ന നഗ്നമായ സൂചന തന്നെ നൽകിക്കഴിഞ്ഞു. അന്ന് ആദ്യമായി ചൈനീസ് സൈനികർ ഇന്ത്യൻ റീജിയണിൽ പെട്ട ഒരു ബൗണ്ടറി മതിൽ പൊളിക്കാൻ ശ്രമിച്ചു .
*ചൈന മതിൽ പൊളിക്കാൻ കടന്ന വീഡിയോ താഴെ കമന്റുകളിലൊന്നിൽ ഇട്ടിട്ടുണ്ട്.
ഇവയൊക്കെ സൂചിപ്പിക്കുന്നത്, ചൈന ഇന്ത്യയുമായി മറ്റൊരു ഹ്രസ്വ യുദ്ധമോ അതിനപ്പുറമോ വ്യക്തമായി പ്ലാൻ ചെയ്യുന്നുണ്ടാവാം എന്നാണ്. നാം എപ്പോഴും ചൈനയുടെ ഒരു ആക്രമണത്തിന് അലർട്ടായിരുന്നേ പറ്റൂ.
62 ലെ യുദ്ദത്തിൽ അക്സായ് ചിൻ ലൈനിന് സമ്മതം പറഞ്ഞ ചൈന ഇന്ന് അതിനെ എതിർക്കുന്നു. എന്തെന്നാൽ ടിബറ്റ് അധിനിവേശം പൂർണമാകണമെങ്കിൽ ചൈനയ്ക്ക് അരുണാചലും വേണം. ഒപ്പം ഒരു യുദ്ദത്തിൽ മേധാവിത്വം നേടാനുതകുന്ന രീതിയിലുള്ള ഇൻഡ്യൻ അതിർത്തിയിലെ കീഴ്ക്കാം തൂക്കായ അതിർത്തി ഭൂപ്രദേശം അവരെ നിരാശരാക്കുന്നു. സാറ്റലൈറ്റ് ക്യാമറകളിലൂടെ എടുത്ത ഇൻഡ്യൻ അതിർത്തി പ്രദേശങ്ങൾ കവർച്ച ചെയ്യണം എന്ന വാശിയിലാവാം അവർ.
അരുണാചലിലെ തവാങ്ങ് കീഴടക്കിയിട്ട്, ഒരു മഹാമനസ്കത പോലെ മറ്റ് പ്രദേശങ്ങളിൽ ഒരു നിരുപാധിക ഒത്തു തീർപ്പുണ്ടാക്കാൻ ഇൻഡ്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താൻ കഴിഞ്ഞേക്കാം എന്ന് അവർ കണക്കു കൂട്ടുന്നു.
ചൈനയെ ഭയപ്പെടുത്തുന്നത് എന്ത്?
____________________________
എന്നാൽ ഇൻഡ്യ പഴയതിൽ നിന്ന് ഒട്ടേറെ പാഠങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു. അതിർത്തി പ്രശ്നങ്ങളിൽ ഉദാരവത്കരണം നടത്തുന്ന നമ്മുടെ സമീപനം എന്നേ നാം കുഴിച്ചു മൂടിയിരിക്കുന്നു. ഭാരതത്തിന്റെ ഒരു തരി മണ്ണ് നമുക്കിനി ഒരാൾക്കും വിട്ടു കൊടുക്കാനാവില്ല. ഇത്തരം സംഘർഷ സാഹചര്യങ്ങളെ സമർഥമായി പ്രതിരോധിക്കാൻ സൈനീകപരമായി നാം മുന്നേറ്റത്തിന്റെ പാതയിലാണ്.
യുദ്ദ സൈദ്ദാന്തികരുടെ കണ്ടെത്തൽ അനുസരിച്ച് നിലവിൽ ചൈനയെ ഭയപ്പെടുത്താനുതകുന്ന ചില സൈനീക മേഖലകളിൽ നാം വ്യക്തമായ ഒരു റൂട്ടിലാണ്. അവയിൽ പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു.
1. വിക്രമാദിത്യ വിമാനവാഹിനിക്കപ്പലുകൾ (VIkramaditya Aircraft Carrier) :-
1961 ൽ കമ്മീഷൻ ചെയ്ത INS വിക്രാന്ത് ആണ് ഇൻഡ്യയുടെ ആദ്യ എയർക്രാഫ്റ്റ് കരിയർ. 2013 ൽ കമ്മീഷൻ ചെയ്ത ഐ എൻ എസ് വിക്രമാദിത്യ നിലവിൽ മറ്റു സൂപ്പർ പവറുകളുടെ വിമാനവാഹിനി കപ്പലുകളോട് കിടപിടിക്കാവുന്ന വിധം സജ്ജമാണ്.
സോവിയറ്റ് ചുവയുള്ള ഐ എൻ എസ് വിക്രമാദിത്യ, ശത്രുക്കളുടെർ മുങ്ങിക്കപ്പലുകൾ കണ്ടെത്തി നശിപ്പിക്കുന്ന ഒന്നാണ്. 1996 കളിൽ റഷ്യ ക്ഷുദ്രശക്തികളെ നിർമാർജ്ജനം ചെയ്യാൻ ഉപയോഗിച്ചിരുന്ന ഇത് 2004 ലാണ് ഇൻഡ്യ വാങ്ങുന്നത്. വിക്രമാദിത്യയിൽ മുപ്പത് MiG-29K, അല്ലെങ്കിൽ അത്ര തന്നെ തേജസ് ഫൈറ്റർ വിമാനങ്ങൾ, 12 ഹെലികോപ്ടറുകൾ എന്നിവ ഉൾക്കൊള്ളും. വിക്രമാദിത്യയ്ക്ക് വേണ്ടുന്ന പുതിയ ചില അപ്ഡേഷനുകൾ ഇസ്രായേലുമായി ചേർന്ന് പ്രൊഗ്രാം ചെയ്യുകയുണ്ടായി.സമുദ്രത്തിൽ നമുക്ക് ചൈനയെ ഭയക്കേണ്ട കാര്യമില്ല. കാരണം INS വിക്രമാദിത്യ ഇന്ത്യൻ മഹാ സമുദ്രത്തിൽ തീർച്ചയായും കാവലിനുണ്ട്.
2. അഞ്ചാം തലമുറ യുദ്ദവിമാനങ്ങൾ. (Fifth Generation Fighter Aircraft - FGFA) :-
രൂപകൽപ്പന ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അഞ്ചാം തലമുറ ഫൈറ്റർ വിമാനം ആണ് FGFA. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് + റഷ്യൻ സുഖോയ് കോർപ്പറേഷൻ എന്നിവയുടെ ഒരു സംയുക്ത സംരംഭം. സൈദ്ധാന്തികമായി അമേരിക്കൻ F-22 , ചൈനീസ് J-20 ഗണത്തിൽ പെടുത്താവുന്ന ഒന്നാണിത്. മൾട്ടി റോളുകളിലുള്ള വിമാനമാണിത്. ആകാശത്തിലെ ശത്രുവിനെ ആകാശത്ത് വെച്ചും, ആകാശത്തു നിന്നും ഭൂമിയിലേക്കും ഇതിനു ആക്രമിക്കാൻ കഴിയും. ഫിഫ്ത് ജനറേഷൻ പോരാളികളുടെ എല്ലാ ഗുണഗണങ്ങളും ഇതിനുണ്ട്. കരയിലും കടലിലും ടാർഗെറ്റുകൾ ആക്രമിക്കാൻ കഴിയുന്ന ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വഹിക്കാൻ ശേഷിയുണ്ട്. 30 ബ്ലില്ല്യൺ യു എസ് ഡോളർ ചിലവഴിക്കുന്ന ഈ സംയുക്ത സംരംഭം, 2020 - 2022 ൽ ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. ഇവയുടെ ഡിസൈൻ, സാങ്കേതികത എന്നിവയിലെ പൂർണത സംബന്ധിച്ച് നിലവിൽ ചില സംശയങ്ങളുന്നയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ സുഖോയ് ഡിസൈൻ ബ്യൂറോയുടെ 70 വർഷത്തെ പാരമ്പര്യത്തിൽ ഇൻഡ്യ പ്രതീക്ഷ അർപ്പിക്കുന്നു.
വിദേശ സാങ്കേതിക വിദ്യ ഉപയോഗിച്ച് തികച്ചും തദ്ദേശീയമായി രൂപ കൽപ്പന ചെയ്തതാണ് ചൈനയുടെ J-20. ഇൻഡ്യയുടെ FGFA ഒരു വിജയമായി തീർന്നാൽ ആസന്ന ഭാവിയിൽ തന്നെ ആകാശ മേൽക്കോയ്മയിൽ ചൈനയുടെ മേൽ തികച്ചും ഒരു ആധിപത്യം സ്ഥാപിക്കാനാകും എന്ന് നിസംശയം പറയാം.
3. ബ്രഹ്മോസ് മിസൈൽ. (BrahMos Anti-Ship Missile) :-
റഷ്യയുമായി ചേർന്ന് വികസിപ്പിച്ച ഷോർട്ട് റേഞ്ച് സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. കര ആകാശം കടൽ തുടങ്ങി എവിടെ വെച്ചും വിക്ഷേപിക്കാൻ സാധിക്കും.കരയിലോ സമുദ്രത്തിലോ കൃത്യതയോടെയുള്ള ടാർഗറ്റു നേട്ടങ്ങൾക്ക് കഴിവുള്ള ലോകത്തിലെ ഏറ്റവും വികസിത മിസൈലുകളിൽ ഒന്നാണ് ബ്രഹ്മോസ്.
ഇൻഡ്യയിലൂടെ ഒഴുകുന്ന Brahmaputra, റഷ്യയിലൂടെ ഒഴുകുന്ന Moskva എന്നീ രണ്ടു നദികളുടെ പേരുകൾ കൂട്ടിയോജിപ്പിച്ച് ഇട്ടതാണ് ബ്രഹ്മോസ് എന്ന പേര്. 440 മുതൽ 660 വരെ പൗണ്ട് ഭാരമുള്ള ആയുധ ശേഖരങ്ങൾ വഹിക്കാൻ കഴിവുള്ള ബ്രഹ്മോസ് മിസൈലിന്, സാഹചര്യങ്ങൾക്കനുസൃതമായി 186 മുതൽ 310 മൈലുകൾ വരെ ദൂര പരിധിപ്രാപിക്കാനാവും.
ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയ്ക്കെതിരേ ബ്രഹ്മോസ് ഗണ്യമായ ഒരു പ്രധിരോധം തീർക്കുന്നു. ഒരു ചൈനീസ് കര, നാവീക ആക്രമണത്തിന്റെ വേഗത ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും അതിനെ പ്രധിരോധിക്കാൻ ഫലപ്രഥമാണ് ബ്രഹ്മോസ് എന്ന് യുദ്ദ സൈദ്ദാന്തികർ അനുമാനിക്കുന്നു.
4. കൊൽക്കത്താ ക്ലാസ് സംഹാരക്കപ്പൽ (Kolkata-Class Destroyer) :-
വേഗത + കരുത്ത്, കരയിലും കടലിലും ആക്രമണം നടത്താനുള്ള ശേഷി തുടങ്ങിയ കാര്യങ്ങളിൽ, ഇൻഡ്യൻ നേവിയുടെ കൊൽക്കത്താക്ലാസ് പടക്കപ്പലുകൾ പ്രബലമായ ഒന്ന് തന്നെയാണ്. Multipurpose Destroyers ആണ് ഇവ. ഇൻഡ്യയുടെ എയർക്രാഫ്റ്റ് കരിയറുകൾക്ക് സംരക്ഷണം നൽകാവുന്ന വിധം സ്വതന്ത്രമായി പ്രവർത്തിക്കുക എന്നതാണ് ഇവയുടെ പ്രധാന ദൗത്യങ്ങളിലൊന്ന്. റഡാർ സംവിധാനങ്ങൾ കൃത്യമായി കണ്ടെത്താനും, ഒപ്പം റഡാർ ഗൈഡഡ് മിസൈലുകൾക്ക് തൽക്ഷണം നിർദേശം നൽകാനും, മുങ്ങിക്കപ്പലുക്കളെ കൃത്യമായി കണ്ടെത്താനും നിലവിൽ ഇവയ്ക്ക് കഴിയും. 16 ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് വിമാനങ്ങളെ വഹിക്കാൻ പ്രാപ്തമായ കൊൽക്കത്താ ക്ലാസ് പടക്കപ്പലുകൾ ലോകത്തെ ഏതൊരു നാവീക സേനയോടും ജലോപരിതലത്തിൽ വെച്ച് എതിരിടാൻ കെൽപ്പുള്ള ഒന്നാണ്. ഈ ക്ലാസിൽ പെട്ട നാലു കപ്പലുകൾ കൂടി നിലവിൽ പ്ലാൻ ചെയ്യുന്നുണ്ട്.
5. ആണവ അന്തർവാഹിനികൾ (Arihant-Class Ballistic-Missile Submarine) :-
ദശാബ്ദങ്ങളായി ഇൻഡ്യ ഒരു ആണവ ശക്തിയാണെങ്കിലും അതിന്റെ കാര്യപ്രാതിയുടെ വിശ്വസനീയതയേക്കുറിച്ച് ആർക്കും ഒന്നും അറിയില്ല.
മഹാനഗരങ്ങളിലേക്ക് ശത്രു ലക്ഷ്യമിട്ടാലോ, ഒരു അപ്രതീക്ഷിത ന്യൂക്ലിയർ ആക്രമണത്തിന് ആരെങ്കിലും ഒരുമ്പെട്ടാലോ, ശത്രുവിനുള്ള പുനർവിചിന്തനത്തിനായി ഒരു സർപ്രൈസായി വെച്ചിരിക്കുന്ന ഒന്നാണ് നമ്മുടെ ആണവായുധങ്ങൾ.
ഇന്ത്യ ഒരു ആഴക്കടൽ ആണവ ആക്രമണ ശക്തിയുള്ള ലോകത്തിലെ ആറാമത്തെ രാജ്യമാകാനുള്ള ഡെവലപ്മെന്റിലാണ്. Arihant പ്രത്യേകമായി ആണവ മിസൈലുകൾ വിക്ഷേപിക്കാനുള്ള ഇന്ത്യയിലെ ആദ്യ "ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി" ആണ് . പന്ത്രണ്ടോളം K-15 ഷോർട്ട് റേഞ്ച് ന്യൂക്ലിയർ മിസൈലുകളും, നാല് K-4 ഇന്റർമീഡിയറ്റ് റേഞ്ച് ന്യൂക്ലിയർ മിസൈലുകളും വഹിക്കാൻ ഉതകുന്ന ഒന്നാണിത്. K-15 മിസൈലുകൾക്ക് ഇന്ത്യൻ മഹാ സമുദ്രത്തിൽ നിന്ന് 700 കിലോമീറ്റർ ദൂര പരിധി ഉണ്ട്. ചൈനയിലെ 3500 കിലോമീറ്റർ ദൂരം വരെ പോകാവുന്ന IRBM മിസൈലുകളും Arihant നു വഹിക്കാനാവും. ഭാരതത്തിന്റെ ആദ്യ തദ്ദേശീയ "ബാലിസ്റ്റിക് മിസൈൽ വാഹക അന്തർവാഹിനി" ആണിത്.
ചൈനയ്ക്ക് പക്ഷേ അറിഹന്റിനെ തൽക്കാലം ഭയപ്പെടേണ്ട കാര്യമില്ല. കാരണം ആദ്യം ആണവായുധം ഉപയോഗിക്കില്ല എന്ന കരാറിലുള്ള ഒരു പ്രബല രാജ്യമാണിന്ത്യ. എന്നാൽ ഇന്ത്യയ്ക്കെതിരേ അങ്ങനെ ഒരു നീക്കമുണ്ടായാൽ പോലും, ആ നയം മാറ്റാൻ ഉതകുന്ന വിജയകരമായ ഒന്നാണ് Arihant Class. പന്ത്രണ്ടോളം ആണവ മിസൈലുകൾ ഇവയിൽ വിന്യസിക്കാം. ഇതേ വിഭാഗത്തിൽ പെട്ട മൂന്നു മുങ്ങിക്കപ്പലുകൾ കൂടി പ്ലാൻ ചെയ്തിരിക്കുന്നു
6. ബാലിസ്റ്റിക് മിസൈലുകൾ. (Intermediate-Range Ballistic Missile) :-
2015 Jan. 31.
ബേ ഓഫ് ബംഗാളിലെ വീലേർസ് ഐലന്റിൽ നിന്നും ഇൻഡ്യയുടെ ആദ്യത്തെ ലോങ് റേഞ്ചർ ബാലിസ്റ്റിക് മിസൈൽ, AGNI V വിജയകരമായി പരീക്ഷിക്കപ്പെട്ടു.
ബെയ്ജിങ്ങ് ഉൾപ്പെടെ (ബെയ്ജിങ്ങോ, ഷാങ്ഹായിയോ മാത്രമല്ല) ചൈനയിലെ ഏത് മഹാ നഗരത്തിലെയും ടാർഗറ്റുകളിലേക്ക് AGNI V യ്ക്ക് കൃത്യമായി എത്തിച്ചേരാൻ കഴിയും.
അഗ്നി 5 ഒരു IRBM മിസൈലാണ്. (Intermediate-Range Ballistic Missile).
ഒരു ടൺ ഭാരവുമായി 5000 കിലോമീറ്ററുകൾ ഇത് സഞ്ചരിക്കും. "India's 'Beijing Killer' Missile" എന്നാണ് വാർ തീയറിസ്റ്റുകൾ അഗ്നിയെ വിലയിരുത്തുന്നത്. അഗ്നി 5 ന്റെ 5000 കിലോ മീറ്റർ പ്രഹര പരിധിയ്ക്ക് ഏറെക്കുറേ ഏഷ്യ, നോർത്ത് ആഫ്രിക്കയുടെ നല്ലൊരു ഭാഗം, കിഴക്കൻ യൂറോപ്പ്, റഷ്യയുടെ ചില ഭാഗങ്ങൾ എന്നിവയൊക്കെ സാധ്യമായ ഡിസ്റ്റൻസാണ്.
നിലവിൽ ചൈന ഇക്കാര്യത്തിൽ നമ്മേക്കാൾ ബഹുദൂരം മുന്നിലാണ്. ഇൻഡ്യയുടെ ഏതു ഭാഗത്തും എത്താവുന്ന ICBM (Inter Continental Ballistic Missile) മിസൈലുകൾ അവർക്കുണ്ട്.
7. വരുന്നൂ, ഇൻഡ്യയുടെ ആദ്യ ഭൂഘണ്ടാന്തര ബാലിസ്റ്റിക് മിസൈൽ. :-
ഇൻഡ്യയുടെ, പി.എസ്.എൽ.വി റോക്കറ്റുകളുപയോഗിച്ചുള്ള ബഹിരാകാശ പരീക്ഷണങ്ങളെ നിരീക്ഷിച്ചിരുന്ന പെന്റഗൺ, ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകളിലേക്ക് ഇന്ത്യ അതിവേഗം അടുക്കുന്നു എന്ന് നേരത്തേ തന്നെ സംശയം ഉന്നയിച്ചിരുന്നു. അഗ്നി 5 അതിന്റെ തുടക്കം മാത്രമായിരുന്നു. ( മുൻപ് റഷ്യ അമേരിക്കാ പോസ്റ്റിൽ, സാറ്റലൈറ്റ് പരീക്ഷണങ്ങളധികവും മിലിട്ടറി പർപ്പസിനു വേണ്ടിയാണ് എന്ന് എഴുതിയിരുന്നു. ദീർഖദൂര മിസൈലുകളുടെ പ്രവർത്തന ക്ഷമത പരീക്ഷിക്കാൻ ഇന്ന് ആകെയുള്ള മാർഗ്ഗം സ്പേസിലേക്കും മറ്റും റോക്കറ്റുകൾ അയക്കുക എന്നതാണ്.)
2015 ഏപ്രിലിൽ ദീർഖകാല അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു കൊണ്ട്, DRDO ((Defence Research and Development Organization) ) യുടെ Armament Research Board ചെയർമാനായ S.K. Salwan ആ വിവരം പുറത്തു വിട്ടു. ഇൻഡ്യ ഒരു ICBM ന്റെ പണിപ്പുരയിലാണ്. 2017 ൽ ഇത് ടെസ്റ്റ് പരീക്ഷണം നടത്തിയേക്കും.
സൂര്യ എന്ന കോഡ്നെയിമിട്ടിട്ടുള്ള Agni VI - ICBM ഇപ്പോൾ ഗർഭാവസ്ഥയിലാണ്. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക & ഓഷ്യാനിയ എന്നിവിടങ്ങളിലേക്ക് ഇതിനു പ്രഹര ശേഷിയുണ്ടാവും. കൂടാതെ അലാസ്കാ, നോർത്തേൺ കാനഡ എന്നിവിടങ്ങളിലേക്ക് ടാർഗറ്റ് കണ്ടെത്താനുമാവും. എന്നാൽ യുണൈറ്റഡ് സ്റ്റേറ്റ്സ് , സൗത്ത് അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലേക്ക് ഇതിന് എത്തിച്ചേരാനാവുമോ എന്ന് സംശയമുണ്ട്. എന്നാൽ വളരെ അകലെയുള്ള ഒരു ടാർഗറ്റ് ലക്ഷ്യമിടുന്ന, കൂടുതൽ മികച്ച ഭൂഘണ്ടാന്തര ബാലിസ്റ്റിക് മിസൈലുകളിലേക്ക് അധികം വൈകാതെ എത്തിയേക്കാം.
വിക്കി പീടിയയിൽ ഇങ്ങനെ കാണുന്നു.

Agni-VI (Under Development):
is a ICBM with a range of 8,000-10,000 km and is expected to enter service in 2018.
എന്തുകൊണ്ട് നാം ICBM നിർമ്മിക്കുന്നു?
_______________________________
ചേരിചേരാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളായിരുന്നു ഇന്ത്യ. എന്നാൽ അതിനെ ചോദ്യം ചെയ്തു കൊണ്ടാണ് 1962 ൽ ചൈനീസ് ആക്രമണം സംജാതമായത്. എങ്കിലും ഇന്നും നാം പഴയ ചേരിചേരാ പ്രസ്ഥാനത്തോട് അടുത്തു നിൽക്കുന്ന ഒരു ന്യൂട്രൽ സമീപനമാണ് അനുവർത്തിച്ചു പോരുന്നത്. ഇനി ഒരു ലോക മഹായുദ്ദമുണ്ടായാൽ അത്തരം ന്യൂട്രാലിറ്റി കൊണ്ട് പ്രത്യേകിച്ച് കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇൻഡ്യയ്ക്കും ഭാഗഭാക്കാകെണ്ടി വരാം. സ്വഭാവികമായും നിലവിലെ ശാക്തിക ചേരികൾ വെച്ച് അമേരിക്ക എതിരായി വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരം ഒരു അവസ്ഥയെ നാം ഇപ്പോഴേ മുൻകൂട്ടി കാണേണ്ടതുണ്ട്. ബെയ്ജിങ് വരെ എത്താവുന്ന IRBM മിസൈലിൽ നിന്നും ഭൂഘണ്ടങ്ങൾ താണ്ടാവുന്ന ഒരു ICBM മിസൈൽ അതുകൊണ്ടു തന്നെ നമുക്ക് എന്തുകൊണ്ടും ആവശ്യമാണ്.
പ്രശസ്ഥമായ ഒരു പഴയകാല സംഭവം ഇൻഡ്യൻ സൈന്യത്തിന് മുന്നിൽ എപ്പോഴും ഒരു അനുഭവപാഠമായി ഇരിപ്പുണ്ട്.
1971 ലെ ഇൻഡോ പാക്ക് യുദ്ധം.
ഇന്ത്യയുടെ കരസേന, നാവികസേന , വ്യോമസേന എന്നിവയുടെ ക്ലിനിക്കൽ പ്രൊഫഷണലിസം, ലോകത്തിനു ആദ്യമായി ബോധ്യമായ കാലം. അന്ന് പാക്കിസ്ഥാനെ സപ്പോർട്ട് ചെയ്യുന്ന രാജ്യമായിരുന്നു യുണൈറ്റഡ് സ്റ്റേറ്റ്സ്.
റിച്ചാർഡ് നിക്സൺ ആയിരുന്നു അമേരിക്കൻ പ്രസിഡന്റ്. യുദ്ധത്തോടനുബന്ധിച്ച് അമേരിക്ക മൂന്ന് ബറ്റാലിയൻ മറീനുകളെ ഇൻഡ്യൻ സമുദ്രത്തിൽ ഒരു നിരീക്ഷണത്തിനു വിട്ടു. യു.എസ്.എസ് എന്റർപ്രൈസസ് എന്ന പടക്കപ്പൽ ഇൻഡ്യൻ മഹാ സമുദ്രത്തിൽ നമ്മെ ഭീതിപ്പെടുത്തിക്കൊണ്ടിരുന്നു...
കാലം ഇന്നൊരുപാട് കഴിഞ്ഞെങ്കിലും യുദ്ധ തത്വം അനുസരിച്ച് ആരും ആരേയും വിശ്വസിച്ചു കൂടാ എന്ന ഒന്നുണ്ട്. നാളെ കാശ്മീർ വിഷയത്തിൽ അമേരിക്കൻ നിലപാട് ഒരുപക്ഷേ മാറിയേക്കാം. അമേരിക്കൻ നിലപാടുകൾ എപ്പോഴും അവരുടെ സ്വാർഥ താല്പര്യങ്ങളെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്. അതിനാൽ നമുക്ക് ഒരു മുൻ കരുതൽ കൂടിയേ തീരൂ. 1971 ലെ ഇൻഡ്യൻ സമുദ്രാതിർത്തിയിലുണ്ടായ ആ സംഭവത്തിൽ നിന്നുള്ള തിരിച്ചറിവാണ് നമ്മെ ഇന്നൊരു ബാലിസ്റ്റിക് മിസൈലിന്റെ അനിവാര്യതയിലേക്ക് എത്തിച്ചത്. 10,000 മുതൽ 15,000 കിലോമീറ്റർ വരെ ദൂര പരിധിയുള്ള ഒരു ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ, വരുന്ന ദശാബ്ദത്തിൽ തന്നെ നമ്മുടെ സൈന്യം സ്വന്തമാക്കും.
ഉപസംഹാരം
___________
സൂപ്പർ പവറായ ചൈനയ്ക്ക്, യു.എസ് ഉൾപ്പെടെ ആരുമായും ഒരു ഏറ്റുമുട്ടൽ ഭീതി നിലവിലുണ്ട്. ഇൻഡ്യയ്ക്ക് പൊതുവിൽ പാക്കിസ്ഥാൻ, ചൈന എന്നിവരല്ലാതെ പറയത്തക്ക എതിരാളി ഇപ്പോഴില്ല. ബീജിങ്ങ്, ഷാങ്ഹായ് എന്നിവ കൂടാതെ പാക്കിസ്ഥാൻ മുഴുവനായും കവർ ചെയ്യാവുന്ന ദൂര പരിധിയിലുള്ള മിസൈലുകൾ തൽക്കാലം നമുക്കുണ്ട്. ഇത്തരം ഒരവസ്ഥയിൽ ഒരു മുഴുനീള ബലാബലത്തിന് ചൈനയോ പാക്കിസ്ഥാനോ തൽക്കാലം നിൽക്കാൻ സാധ്യതയില്ല.
1962 ലെ യുദ്ദത്തിൽ ചൈനയോട് നേരിട്ട പരാജയത്തിൽ നിന്നും അര നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. നിലവിലെ ഇൻഡ്യൻ മിലിട്ടറി സ്ട്രാറ്റജി ഏറെ മുന്നോട്ട് പോയിരിക്കുന്നു. എങ്കിലും ഒരു ഇൻഡോ - സിനോ വാർ സാധ്യത എപ്പോഴും നില നിൽക്കുന്നു. നമ്മുടെ പ്രധിരോധ ബജറ്റ് വർദ്ദിപ്പിച്ച് കാലഘട്ടാനുസൃതമായ അപ്ഡേഷനുകളോടെ പുതിയ ആയുധങ്ങൾ നാം നേടിയേ തീരൂ. ഇൻഡ്യയിലേക്ക് കടന്നു കയറാൻ ശ്രമിക്കുന്ന ശത്രുവിനെ, വാതിൽക്കൽ വെച്ച് ദൗത്യം ഉപേക്ഷിച്ച് തിരിച്ച് പോകാൻ പ്രേരിപ്പിക്കുന്ന ഒരു സൈനീക ശാക്തികത നമുക്കുണ്ടായേ തീരൂ.
ആരേയും ആക്രമിക്കാനല്ല, സ്വയ രക്ഷയ്ക്ക് വേണ്ടി മാത്രം!
________________________________
ഒപ്പം കൊടുത്തിട്ടുള്ള ചിത്രം - INS VIKRAMADITYA.

പ്രധാന വസ്തുതകൾക്കുള്ള കടപ്പാട് : 
ചരിത്രാന്വേഷികൾ

വിക്കി പീഡിയ, ദി നാഷണൽ ഇന്ററെസ്റ്റ്, ദി ഡിപ്ലോമാറ്റ്, Kyle Mizokami, Zachary Keck, Manish Acharya, Ankit Panda

Monday, November 9, 2015

Тайна вечной любви !





Более 50000 цветы были размещены на могилы молодой девушки , которая умерла почти 145 лет назад в Фрайбурге, Германия . Кто ставит их там , никто не знает. Каждое утро , солнце летом под и зимой снега , свежий цветок был помещен на могиле Кэролайн Кристин Уолтера.

Кэролайн Вальтер и ее возлюбленный старшая сестра Сельма переехала в Фрейбурге , чтобы жить с бабушкой после их родители умерли . Она пошла в школу для молодых дам и к тому времени она достигла 16-летнего возраста , она уже имела ряд поклонников, которые были привлечены ее молодой красоты. Когда ее сестра вышла замуж , Кэролайн счастливо пошел, чтобы жить с ней и ее новым мужем .
 
В начале лета 1867 года , как раз перед она повернулась 17 , Кэролайн заболел туберкулезом и скончался через несколько коротких недель.
 
Ее сестра Сельма хотел создать мемориал прочного и попросил скульптора , чтобы бросить в могилу подобию сестры . Размер жизнь и жизнь как скульптуры изображает Кэролайн , как если бы она уснула чтение в своей постели .
 
Могила была помещена в отношении одного из внешних стен Альтер Friedhof кладбище, которое уже существует уже более 200 лет . Это была мирная обстановка, сделал более мирным красивым могиле спящей девочки 
 
Это было вскоре после того, Кэролайн скончался, и цветы на ее могилу с похорон были увядание , что ее сестра стала замечать, что свежий цветок всегда был на могиле , когда она посетила . Месяцев, а затем прошли годы , и до сих пор никто не обнаружил , кто мог бы быть оставляя цветы. Кладбище groundskeepers не может обеспечить ни малейшего понятия , но , возможно, они были приведены к присяге на тайну .

Кэролайн никогда не упоминал любой молодой человек , в частности, к Сельме , однако легенды предостаточно. Наиболее распространенным является то, что цветы были размещены по одному из воспитателей Кэролайн , павших в любви с ней и плакали ее прохождение для остальной части его жизни . Но , даже если бы он дожил до ста , он все равно бы умер более полувека назад. Он оставил инструкции для будущих поколений, чтобы продолжить традицию ?
 
Сегодня , только немного фильтры солнечного света через ветвях деревьев накладных , мох вырос на месте, где она спит , но каждое утро , так как в тот роковой день в 1867 году , свежий цветок цветы на могилу Кэролайн .


Um Mistério de Amor Eterno !


Mais de 50.000 flores foram colocadas na sepultura de uma jovem que morreu há quase 145 anos atrás, em Freiburg , Alemanha. Quem os coloca lá, ninguém sabe. Todas as manhãs , sob o sol de verão e neve do inverno, uma flor fresca foi colocado na sepultura de Caroline Christine Walter .
 
Caroline Walter e sua irmã mais velha amada Selma mudou-se para Freiburg para viver com sua avó depois que seus pais morreram. Ela foi para uma escola para jovens senhoras e pelo tempo que ela atingiu a idade de 16 anos, ela já tinha um número de admiradores que foram atraídos por sua beleza jovem . Quando sua irmã se casou , Caroline felizmente passou a viver com ela e seu novo marido.
 
No início do verão de 1867, pouco antes de ela completar 17 anos , Caroline contraiu tuberculose e faleceu poucas semanas depois.
 
Sua irmã Selma queria criar um memorial duradouro e pediu um escultor para lançar uma sepultura em semelhança da sua irmã. O tamanho vida ea vida como a escultura retrata Caroline como se ela caiu leitura adormecida em sua própria cama.
 
O túmulo foi colocado contra uma das paredes exteriores do cemitério Alter Friedhof que já havia sido a existência de mais de 200 anos . Era um ambiente tranquilo , fez mais pacífica pela bela sepultura da menina de sono .
 
Foi logo depois de Caroline faleceu, e as flores em seu túmulo do funeral foram murchando , que sua irmã começou a notar que uma flor fresca sempre estava no túmulo quando ela visitou . Meses e então anos se passaram e ainda ninguém tinha descoberto que poderia estar deixando as flores. Os jardineiros do cemitério poderia fornecer nenhuma pista , mas talvez eles foram jurar segredo .
 
Caroline nunca tinha mencionado qualquer jovem , em particular, no entanto Selma lendas abundam. O mais comum é que as flores foram colocadas por um dos tutores de Caroline que tinham caído no amor com ela e lamentou sua passagem para o resto de sua vida. Mas , mesmo se ele tivesse vivido até os cem anos , ele ainda teria morrido há mais de meio século atrás . Ele deixou instruções para as gerações futuras para continuar a tradição ?
 

Hoje, apenas um pouco de filtros luz solar através dos galhos das árvores gerais , musgo cresceu sobre o lugar onde ela dorme , mas todas as manhãs desde aquele fatídico dia em 1867, uma nova flor desabrocha no túmulo de Caroline .

Sunday, November 8, 2015

മരണത്തിലും കൈവിടാത്ത നിശബ്ദ പ്രണയം !


‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന അനശ്വര പ്രണയത്തെ കുറിച്ച്  കേട്ടിട്ടുള്ളവരാണ് മലയാളികള്‍. ഒപ്പം കാഞ്ചന മാലയുടെ നഷ്ടപ്രണയത്തില്‍ വിലപിച്ചവരുമാണ് നമ്മള്‍. മരണ ശേഷവും തന്റെ പ്രിയ ഹൃദയത്തിനായി സ്വന്തം ജീവിതം മാറ്റി വെച്ച കാഞ്ചനമാല കുറച്ചൊന്നുമല്ല മലയാളികളെ സ്വാധീനിച്ചത്. ഇതുപോലെ തന്നെ അങ്ങ് യൂറോപ്പിനും പറയാനുണ്ട് മരണത്തിന് ശേഷവും തന്റെ പ്രണയിനിയെ സ്നേഹിച്ച അജ്ഞാതനെ പറ്റി. മരണ ശേഷവും മരണമില്ലാത്ത അജ്ഞാതന്റെ നിശബ്ദ പ്രണയത്തെ കുറിച്ചാണ് ഇന്ന് ജര്‍മ്മനിയിലെ ഫ്രെയ്ബര്‍ഗ് സാക്ഷിയാകുന്നത്. ഈ പ്രണയത്തിന് ഒന്നും രണ്ടും വര്‍ഷത്തേയോ അതോ പതിറ്റാണ്ടുകളുടേയോ കഥയല്ല പറയാനുള്ളത്. മറിച്ച് ഒന്നര നൂറ്റാണ്ടിന്റെ കഥയാണ് പറായനുള്ളത്.

ഏകദേശം 148 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതായത് 1867ലെ വസന്തകാലത്ത് മരണപ്പെട്ടതാണ് അതി സുന്ദരിയായ 17 കാരി കരോളിന്‍ ക്രിസ്റ്റീന്‍ വാള്‍ട്ടര്‍.  ഏവരേയും അതിശയിപ്പിക്കുന്ന ആരിലും അനുരാഗം തോന്നിപ്പിക്കുന്ന കൗമാരമായിരുന്നു കരോളിന്. കരോളിന്റെ ഭൗതിക ദേഹം മറവു ചെയ്ത ദിവസം മുതല്‍ ഇന്നു വരെ ആ ശവകുടീരത്തില്‍ ദിവസവും രാവിലെ പുതിയൊരു ബൊക്ക കാണപ്പെടും. കഴിഞ്ഞ 148 വര്‍ഷത്തിനിടെ ബൊക്ക കൊണ്ട് വെക്കുന്നതിന് മുടക്കം വന്നിട്ടില്ല. വേനല്‍ക്കാലമായാലും അതിശൈത്യകാലമായലും മഴക്കാലമായലും ആ ബൊക്ക കരോളിന്റെ ശവകുടീരത്തിലുണ്ടാകും. ബൊക്ക കൊണ്ട് വെക്കുന്നത് ആരെന്നോ.. എവിടെ നിന്നെന്നോ… ഇന്നും അജ്ഞാതം. ആ അജ്ഞാത പ്രണയ്താവിനെ കുറിച്ച് നൂറ്റാണ്ടുകളായി അന്വേഷിക്കുന്നുണ്ടെങ്കിലും ഇതു വരെയായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

കരോളിന്‍ മൂത്ത സഹോദരി സെല്‍മയും അവരുടേ ഭര്‍ത്താവുമൊത്ത്  ജര്‍മ്മനിയിലെ ഫ്രെയ്ബര്‍ഗിലായിരുന്നു താമസം. കൗമാരക്കാരിയായ കരോളിന് നിറയെ ആരാധകരും ഉണ്ടായിരുന്നു. 1867ല്‍ പിടിപെട്ട ക്ഷയം കരോളിനെ ഈ ലോകത്തു നിന്നും കൊണ്ട് പോയി. തുടര്‍ന്ന് തന്റെ സഹോദരിയെ അടക്കിയ കുഴിമാടത്തിന് മുകളില്‍ ചേച്ചി സെല്‍മ  കരോളിന്റെ പൂര്‍ണകായ പ്രതിമ പണികഴിപ്പിച്ചു. പുസ്തകം വായനക്കിടെ തന്റെ കട്ടിലില്‍ കിടന്ന് ഉറങ്ങിപ്പോകുന്ന കരോളിന്റെ പ്രതിമയായിരുന്നു അവിടെ സ്ഥാപിച്ചത്. അതിന് ശേഷം ഒഴിവ് ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും സഹോദരിയുടെ കുഴിമാടത്തില്‍ എത്താറുള്ള സെല്‍മ ഒരു കാര്യം ശ്രദ്ധിച്ചു.

താന്‍ എത്തുന്ന ദിവസങ്ങളില്‍ എല്ലാം പുത്തന്‍ ബൊക്ക തന്റെ സഹോദരിയുടെ പ്രതിമയുടെ കൈയ്യില്‍ ഇരിക്കുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അജ്ഞാതനായ ആരോ ബൊക്ക എന്നും ശവകുടീരത്തില്‍ കൊണ്ട് വെയ്ക്കുകയാണെന്ന് മനസിലാക്കാന്‍ സാധിച്ചത്. ഇതേ കുറിച്ച് ഒന്നും അറിയില്ലെന്നാണ് ശ്മശാന സൂക്ഷിപ്പുകാരുടെ ഭാഗം. എന്നാല്‍ അവര്‍ അജ്ഞാതനെ കുറിച്ചുള്ള സത്യം പുറത്ത് പറയാത്തതാണെന്നും അഭിപ്രായമുണ്ട്. എന്തുതന്നെ ആയാലും കഴിഞ്ഞ ഒന്നര നൂറ്റാണ്ടായി ബൊക്ക കരോളിന്റെ കുഴിമാടത്തില്‍ എത്തുന്നുണ്ട്

തനിക്ക് ആരോടേങ്കിലും പ്രണയമുണ്ടായിരുന്നതായി സഹോദരി തന്നോട് പറഞ്ഞിട്ടില്ലെന്ന് സെല്‍മ അക്കാലത്ത് പറഞ്ഞിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ചവര്‍ പറയുന്നത് കരോളിനെ രഹസ്യമായി പ്രണയിച്ചിരുന്ന ട്യൂഷന്‍ സാറാകാം ബൊക്കക്ക് പിന്നിലുള്ളതെന്ന്. ഇപ്പോള്‍ അദ്ദേഹത്തിന്റെ പിന്മുറക്കാരാവും ബൊക്ക കൊണ്ട് വെയ്ക്കുന്നതെന്നും വിശ്വസിക്കപ്പെടുന്നു. ഏകദേശം 50,000ലേറെ ബൊക്കയെങ്കിലും കരോളിന്റെ കുഴിമാടത്തില്‍ ആ നിശബ്ദ പ്രണൈതാവ് കൊണ്ട് വെച്ചിട്ടുണ്ടെന്ന് കരുതുന്നു. ലോകത്ത് തെളിയിക്കപ്പെട്ടിട്ടില്ലാത്ത നിഗൂഢമായ സംഭവങ്ങളില്‍ ഒന്നായി  എണ്ണുപ്പെടുകയാണ് കരോളിന്റെ കൈയ്യിലെ ബൊക്ക.

പാശ്ചാത്യന്റേതായാലും പൗരസ്ത്യന്റേതായാലും യഥാര്‍ത്ഥ പ്രണയത്തിന് ഒരിക്കലും മരണമില്ലെന്നാണ് ഈ 148 വര്‍ഷങ്ങള്‍ ലോകത്തിന് പറഞ്ഞു തരുന്നത്


Thursday, November 5, 2015

ഇന്റര്‍പോള്‍ !


എല്ലാ കുറ്റവാളികളുടെയും മനസ്സിലെ ചിന്ത ഒന്ന് തന്നെയാണ്, എങ്ങനെയെങ്കിലും രക്ഷപെടുക. പിടിയിലാവുന്നതിനു മുന്‍പ് നിയമത്തിന്റെ കൈ എത്താത്തിടത്തേക്ക് രക്ഷപെടുക. അതിനായിരിക്കും അയാളുടെ എല്ലാ ശ്രമങ്ങളും. ഏറ്റവും സുരക്ഷിതമാവുന്നത് നാട് വിടുമ്പോയാണ്. ഒരു രാജ്യത്തിന്റെ അതിര്‍ത്തി കടന്നു മറ്റൊരു രാജ്യത്തെത്തിയാല്‍ പിന്നെ അയാളെ പിടികൂടുക എളുപ്പമല്ല. കാരണങ്ങള്‍ നിരവധിയാണ്. ആ രാജ്യത്തെ സംബന്ധച്ചിടത്തോളം അയാള്‍ നിരപരാധിയാണ്. അവിടെ ഒരു കുറ്റവും അയാള്‍ ചെയ്തിട്ടില്ല. പിന്നെന്തിനു പിടികൂടണം? എത്തിച്ചേരുന്നത് ശത്രുരാജ്യമാണെങ്കില്‍ കാര്യം കൂടുതല്‍ എളുപ്പവും ആണ്.


ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ഓസ്ട്രിയ- ഹംഗറി സാമ്രാജ്യം മധ്യ യൂറോപ്പ്യന്‍ രാജ്യങ്ങളായി വിഭജിക്കപെട്ടു. അത് വരെ വിയന്നയായിരുന്നു പോലിസ് ആസ്ഥാനം. വിഭജനത്തിനു ശേഷം പുതിയ രാജ്യത്തെ പോലിസ് സേനക്ക് പല വിവരങ്ങള്‍ക്കും വേണ്ടി വിയന്നയെ ആശ്രയിക്കേണ്ടതായി വന്നു. അങ്ങനെ അതൊരു ചെറിയ രാജ്യാന്തര ബ്യൂറോ ആയി മാറി. 1914ല്‍ ആണ് ആദ്യത്തെ ക്രിമിനല്‍ പോലിസ് യോഗം ചേരുന്നത്. പതിനാല് രാജ്യങ്ങളില്‍ നിന്നുള്ള വക്കീലന്മാര്‍, നിയമവിദകതര്‍, പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇതില്‍ പങ്കെടുത്തു. 1923 ഇല്‍ വിയന്നയിലെ പോലീസ് അധ്യക്ഷനായ ജോഹന്‍ ഷോബര്‍ പല രാജ്യങ്ങളെയും മീറ്റിലേക്ക് കഷണിച്ചു. അന്നത്തെ മീറ്റിലെ പ്രധാന നിയമാവലി ഇപ്രകാരമായിരുന്നു അവരവരുടെ രാജ്യത്തെ നിയമാവലിക്ക് അനുസരിച്ച് പരസ്പരം സഹായങ്ങള്‍ ചെയുക, കുറ്റകൃത്യങ്ങളെ കാര്യക്ഷമമായി തടയുന്നതിന് സ്ഥാപനങ്ങള്‍ തുടങ്ങുക എന്നിവയായിരുന്നു. ഇതിന്നാവിശ്യമായ സാമ്പത്തിക ചിലവുകള്‍ ഓസ്ട്രിയന്‍ ഗവര്‍മെന്റ് തന്നെ വഹിക്കുകയും ചെയ്തു .


1932 ഇല്‍ അംഗങ്ങള്‍ കൂടുകയും പ്രവര്‍ത്തനം വിപുലീകരിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം ലോകമഹായുദ്ധ സമയത്ത് ഹിറ്റ്ലര്‍ ആസ്ഥാനം ബെര്‍ലിനിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ചു പല അംഗങ്ങളും രാജി വെച്ചു. യുദ്ധത്തിനു ശേഷം പാരിസിലേക്ക് ആസ്ഥാനം പറിച്ചുനടപെട്ടു. ടെലിഗ്രാഫ് ഉപയോഗിക്കുന്നതിനു വേണ്ടിയാണു ആദ്യമയി "ഇന്റര്‍പോള്‍" എന്ന പേര് ഉപയോഗിച്ചത്. പിന്നീടത്‌ ഇന്റര്‍നാഷണല്‍ ക്രിമിനല്‍ പോലീസ് ഓര്‍ഗനൈസേഷന്‍ എന്ന് ഔദ്യോഗികമായി പ്രഘ്യപിച്ചു.


188 അംഗങ്ങള്‍ ഉള്ള ഇന്റര്‍പോളിന് ഐക്യരാഷ്ട്ര സംഘടന പോലയേ മറ്റേതു സംഘടന പോലെയോ ഉള്ള ഒരു കെട്ടുറപ്പുള്ള സംഘടനയല്ല. അംഗ രാജ്യങ്ങള്‍ തമ്മില്‍ എന്തെങ്കിലും കരാറോ ഉടമ്പടിയോ ഇല്ല. കുറ്റവാളികളെ കൈമാറാനുള്ള ഒരു "സൗഹൃദ കരാര്‍" മാത്രമേ ഒള്ളൂ. ഇത് തന്നെയാണ് ഈ സംഘടനയുടെ പ്രധാന പോരായ്മ. അത് കൊണ്ട് തന്നെയാണ് ദാവൂദ് ഇബ്രാഹീം പരിപൂര്‍ണ സ്വതന്ത്രത്തോടെ പാകിസ്ഥാനില്‍ കഴിയുന്നത്‌. വിത്യസ്ത തരം നോട്ടിസ് ഇറക്കിയാണ് ഇന്റ്റെര്‍പോള്‍ കുറ്റവാളികളെ സംബന്ധച്ച വിവരം കൈ മാറുന്നത്. ചുമപ്പു നോട്ടീസ് വളരെ അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതാണ്. ലോകം മുഴുവന്‍ കുറ്റകൃത്യമായി കണക്കാക്കുന്ന കേസുകളിലാണ് ഇതുപയോഗിക്കുക. കൊലപാതകം, തീവ്രവാദം, തട്ടികൊണ്ട്പോകല്‍ എന്നിവയാണവ. ഇത് പ്രയോഗിക്കണമെങ്കില്‍ രാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ ഉടമ്പടി ഉണ്ടാവണം. കുറ്റവാളിയുടെ ഫോട്ടോ, വിരലടയാളം, കുറ്റം ചെയ്യുന്ന രീതി, തുടങ്ങിയ വിശദവിവരങ്ങള്‍ ചുവപ്പ് നോട്ടിസില്‍ ഉണ്ടാവും. അറബി, ഫ്രെഞ്ച്, ഇന്ഗ്ലിഷ്, സ്പനിഷ ഭാഷകളില്‍ ആണ് ചുമപ്പു നോട്ടിസ് ഇറക്കുക. കുറ്റവാളി ഏതെങ്കിലും രാജ്യത്തിലേക്ക് കടന്നതായി സൂചന ലഭിച്ചാല്‍ ഇറക്കുന്നതാണ് പച്ച നോട്ടിസ്. അന്വേഷണത്തിന് നിര്‍ദേശിക്കാന്‍ നീലയും, അജ്ഞാത ജഡം തിരിച്ചറിയാന്‍ കറുപ്പും, കാണാതായ ആളെ കണ്ടെത്താന്‍ മഞ്ഞയും, ലെറ്റര്‍ ബോംബ്‌, ആയുധശേഖരം തുടങ്ങിയവയെ കുറിച്ചുള്ള മുന്‍കരുതല്‍ എടുക്കാന്‍ ഓറഞ്ചും ഉപയോഗിക്കുന്നു.


മൂന്നു തരം കുറ്റവാളികളെയാണ് ഇന്റര്‍പോള്‍ പ്രധാനമായും ഉന്നം വെക്കുന്നത്. ഒരു രാജ്യത്ത് കള്ളക്കടത്ത് നടത്തുന്നവര്‍, കുറ്റകൃത്യം നടത്തിയ ശേഷം മറ്റൊരു രാജ്യത്തേക്ക് രക്ഷപെടുന്നവര്‍, ഒരു രാജ്യത്ത് താമസിച്ചുകൊണ്ട് മറ്റൊരു രാജ്യത്ത് അട്ടിമറികള്‍ നടത്തുന്നവര്‍ തുടങ്ങിയവായണവ. പ്രധാനമായും വിരലടയാളമാണ് കുറ്റവാളികളെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ ഉപയോഗിക്കുന്നത്. 250 ദശലക്ഷം പേരുടെ വിരലടയാളമാണ് ഇവരുടെ കൈവശമുള്ളത്. അതില്‍ കുറ്റവാളികള്‍ മാത്രമല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ സൈനികര്‍ വരെയുണ്ട്. ബയോമെട്രിക്സ് എന്നാണ് ഈ രീതിക്ക് പറയുന്നത്. മറ്റൊരു മാര്‍ഗം കണ്ണിലെ കൃഷണമണി പരിശോദനയാണ്. കൃഷണമണിയില്‍ പല നിറത്തിലുള്ള 266 ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഓരോരുത്തരിലും ഇത് വിത്യ്സ്ഥമയിരിക്കും. DNA പരിശോദനയും ഇന്റര്‍പോള്‍ നടത്താറുണ്ട്‌, ഇന്റെര്പോളിന്റെ കൈവശമുള്ള രേഖകള്‍ നശിപ്പിക്കാന്‍ വേണ്ടി ആസ്ഥാനത്തിനു നേരെ 1986 ല്‍ ബോംബാക്രമണം ഉണ്ടായി. ഇതിനു ശേഷം മൂന്നു വര്ഷം ഇന്റര്‍പോള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. പിന്നീട് ലിയോണിലേക്ക് മാറ്റപെട്ട ആസ്ഥാന മന്ദിരം ആക്രമണങ്ങളെ ചെറുക്കുന്ന രീതിയിലാണ്‌ ഉണ്ടാക്കിയത്.


ഇന്റര്‍പോള്‍ അധ്യക്ഷന്‍ ആവാന്‍ അംഗരാജ്യങ്ങളില്‍ നിന്നുള്ള ആര്‍ക്കും നോമിനേഷന്‍ കൊടുക്കാം. ഇന്റര്‍പോള്‍ ഉപയോഗിക്കുന്ന ഭാഷകളില്‍ ഏതെങ്കിലും ഒന്ന് സംസാരിക്കാനുള്ള കഴിവ് വെണമെന്നു മാത്രം. നാലുവര്‍ഷമാണ് മേധാവിയുടെ കാലാവധി. ജനറല്‍ അസംബ്ലിക്കും എക്സിക്യുട്ടിവ് അസംബ്ലിക്കും ആണ് ഭരണചുമതല. ഇന്ത്യയില്‍ നിന്നും ഇന്റെര്പോളിനെ പ്രതിനിധീകരിക്കുന്നത് CBI ആണ്.


WWW.INTERPOL.INT എന്ന വെബ് സൈറ്റില്‍ പൊതുജനങ്ങള്‍ക്കും തുറക്കാവുന്നതാണ്. എന്നാല്‍ സ്വകാര്യവിവരങ്ങള്‍ ലഭിക്കില്ല. പൊതുജനങ്ങളുടെ സഹായവും പ്രവര്‍ത്തനത്തിന് ആവിശ്യമയതിനാല്‍ ആണിത്

Tuesday, November 3, 2015

വി. മാര്‍ട്ടിന്‍



പെറുവിലെ ലിമ എന്ന കൊച്ചുപട്ടണത്തില്‍ ജീവിച്ച നീഗ്രോക്കാ രിയായ ഒരു അടിമസ്ത്രീ പിഴച്ചുപെറ്റ സന്താനമായിരുന്നു വി. മാര്‍ട്ടിന്‍. അമ്മയുടെ പേര് അന്ന എന്നായിരുന്നു. 'അജ്ഞാതനായ അച്ഛന്റെ മകന്‍' എന്നെഴുതിയാണ് മാര്‍ട്ടിനെ ദേവാലയത്തില്‍ മാമോദീസ മുക്കിയത്. യഥാര്‍ഥത്തില്‍ മാര്‍ട്ടിന്റെ പിതാവ് ജുവാന്‍ എന്നു പേരുള്ള സ്‌പെയിന്‍കാരനായ ഒരു പ്രഭുവായിരുന്നു. ഈ സത്യം നാട്ടുകാര്‍ക്കെല്ലാം അറിയാമായിരുന്നു. മാര്‍ട്ടിന് ഒരു സഹോദരി കൂടിയുണ്ടായിരുന്നു. അവള്‍ അച്ഛനെ പോലെ യൂറോപ്യന്‍ വര്‍ണമുള്ളവളും മാര്‍ട്ടിന്‍ അമ്മയെ പോലെ നീഗ്രോയുമായിരുന്നു.


 പൂര്‍ണ ദാരിദ്ര്യത്തില്‍ വളര്‍ന്നുവന്ന ഈ കുട്ടികള്‍ ആത്മീയതയില്‍ സമ്പന്നരായിരുന്നു. മാര്‍ട്ടിന്‍ ചെറിയ പ്രായത്തില്‍ത്തന്നെ നിത്യവും ദേവാലയത്തില്‍ പോവുകയും പ്രാര്‍ഥനകളില്‍ സജീവ മായി പങ്കെടുക്കുകയും ചെയ്യുമായിരുന്നു. വളരെ ബുദ്ധിമുട്ടിയാണ് മക്കളെ ആ നീഗ്രോ സ്ത്രീ വളര്‍ത്തിയിരുന്നത്. അമ്മ കഠിനമായി ജോലി ചെയ്ത് മാര്‍ട്ടിനു കൊണ്ടുകൊടുത്തിരുന്ന ഭക്ഷണവും വസ്ത്രങ്ങളും മാര്‍ട്ടിന്‍ സാധുക്കള്‍ക്ക് ദാനം ചെയ്യുമായിരുന്നു.



 മകന്റെ ദാനശീലവും മഹത്വവും കേട്ടറിഞ്ഞ പിതാവ് രണ്ടു മക്കളെയും തന്റെ നാട്ടിലേക്ക് കൊണ്ടു പോയി. അവരെ വിദ്യാഭ്യാസം ചെയ്യിപ്പിച്ചു. ഈ കാലത്ത് ഒരു ഡോക്ടറുടെ സഹായിയായി മാര്‍ട്ടിന്‍ കുറച്ചുനാള്‍ നിന്നു. പതിനൊന്നാം വയസില്‍ മാര്‍ട്ടിന്‍ തിരികെ നാട്ടിലേക്ക് പോന്നു. ലിമയിലെ ഡൊമിനിക്കന്‍ സഭയുടെ ആശ്രമത്തില്‍ വേലക്കാരനായി ജോലി നോക്കി. പകല്‍ ജോലി. രാത്രിയില്‍ പ്രാര്‍ഥനയും വേദപുസ്തക വായനയും. ഒന്‍പതു വര്‍ഷം മാര്‍ട്ടിന്‍ അങ്ങനെ ജീവിച്ചു. പാവപ്പെട്ടവരെ സഹായിക്കുവാന്‍ സദാതത്പരനായിരുന്നു മാര്‍ട്ടിന്‍. സമ്പന്നരുടെ അടുത്ത് ചെന്ന് സംഭാവന സ്വീകരിച്ച് അതുകൊണ്ട് സാധുക്കളെ സഹായിക്കുമായിരുന്നു. ആഴ്ചയില്‍ 2000 ഡോളര്‍ വരെ മാര്‍ട്ടിന് സംഭാവനയായി ലഭിക്കുമായിരുന്നു. ആ കാലത്ത് 2000 ഡോളര്‍ എന്നത് എത്ര വലിയ തുകയാണെന്ന് ഓര്‍ത്തുനോക്കുക.



 മാര്‍ട്ടിന്റെ സേവനതത്പരതയും എളിമയും കണ്ടറിഞ്ഞ സഭാധികാരികള്‍ അദ്ദേഹത്തെ ഡൊമിനി ക്കന്‍ സഭയിലെ സഹോദരനായി വ്രതവാഗ്ദാനം ചെയ്യാന്‍ അനുവദിച്ചു. കറുത്ത വര്‍ഗക്കാരെ പുരോഹിതനായി എടുക്കുവാന്‍ അന്ന് അധികാരികള്‍ തയാറായിരുന്നില്ല. പകല്‍ സമയം മുഴുവന്‍ രോഗികളെ ശുശ്രൂഷിക്കുന്നതിനായി മാര്‍ട്ടിന്‍ മാറ്റിവച്ചു. രോഗികള്‍ക്ക് പുതപ്പ്, ഭക്ഷണം, മരുന്ന്, വസ്ത്രങ്ങള്‍ എന്നിവയൊക്കെ കൃത്യമായി എത്തിച്ചുകൊടുക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നിരവധി പേര്‍ക്ക് മാര്‍ട്ടിനിലൂടെ അദ്ഭുതകരമായ രോഗശാന്തി ലഭിച്ചു. മാര്‍ട്ടിന്റെ പ്രാര്‍ഥനയും ആശീര്‍വാദവും കൊണ്ടുമാത്രം മാറാരോഗങ്ങള്‍ സുഖപ്പെട്ടു. 



അടിമകള്‍ക്കു വേണ്ടിയും തെരുവില്‍ ജീവിക്കുന്ന കുട്ടികള്‍ക്കുവേണ്ടിയും രണ്ട് സ്ഥാപനങ്ങള്‍ മാര്‍ട്ടിന്‍ സ്ഥാപിച്ചു. തെരുവിലൂടെ അലയുന്ന പൂച്ചകളെയും നായ്ക്കളെയും പോലും അദ്ദേഹം സംരക്ഷിക്കുമായിരുന്നു  . ഉപവാസം, പ്രാര്‍ഥന എന്നിവയില്‍ ഒരു വീഴ്ചയും മാര്‍ട്ടിന്‍ വരുത്തിയിരുന്നില്ല. പ്രാര്‍ഥനാ സമയത്ത് അദ്ദേഹത്തിന്റെ പാദങ്ങള്‍ വായുവില്‍ ഉയര്‍ന്നുപൊങ്ങുമായിരുന്നു. ഒരേ സമയത്ത് തന്നെ പല സ്ഥലത്ത് പ്രത്യക്ഷപ്പെടുവാനുള്ള വരവും മാര്‍ട്ടിനുണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു. അറുപതാം വയസില്‍ അദ്ദേഹം മരിച്ചു. വെറുമൊരു അടിമസ്ത്രീയുടെ മകനായി ജനിച്ച്, ലോകം മുഴുവന്‍ അറിയപ്പെടുന്നവനായി അദ്ദേഹം മാറി. അദ്ദേഹത്തിന്റെ ശവമഞ്ചം ചുമന്നത് പെറുവിലെ വൈസ്‌റോയിയും പ്രഭുവും രണ്ടു മെത്രാക്കന്‍മാരും ചേര്‍ന്നായിരുന്നു.