Tuesday, October 6, 2015

ഇന്‍കാ സാമ്രാജ്യം - സൂര്യന്‍റെ പുത്രന്മാര്‍ !





" ama sua, ama llulla, ama qhilla..."

പെറുവിന്റെയും ബോളീവിയയുടെയും ഇടയില്‍ വിശാലമായി നീണ്ടു നിവര്‍ന്ന് കിടക്കുന്നTiticaca തടാകം. ദക്ഷിണ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ജലം സംഭരിച്ചു വെച്ചിരിക്കുന്ന ഈ ഭീമന്‍ തടാകത്തില്‍ അനേകം ചെറു ദ്വീപുകള്‍ ഉണ്ട് . അതിലൊന്നാണ് Taquile ദ്വീപ് . അവിടെയിപ്പോള്‍ ഒരു ആഘോഷം നടക്കുകയാണ് . "fiesta of Santiago" എന്നാണ് അതിന്‍റെ സ്പാനിഷ് നാമം . അതായത് വിശുദ്ധ ജെയിംസിന്‍റെ (യോഹന്നാന്‍ ) പെരുന്നാള്‍ . വിവിധ രീതികളില്‍ കടും നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ഇതില്‍ പങ്കെടുക്കുന്നവരും , ഇത് നേതൃത്വം കൊടുക്കുന്ന റോമന്‍ കത്തോലിക്കാ പുരോഹിതനും നില്‍ക്കുന്നത് . അവര്‍ സംസാരിക്കുന്നതാകട്ടെ Quechuan എന്ന പുരാതന ഭാഷയിലും ! ഇവരുടെ ആഘോഷവും ആചാരങ്ങളും കണ്ടു നില്‍ക്കുന്ന ഒരാള്‍ക്ക്‌ ഒരു കാര്യം മനസ്സില്‍ ആകും , ഇവര്‍ അനുവര്‍ത്തിക്കുന്നത് ശരിയായ കത്തോലിക്കാ ആചാരരീതികള്‍ അല്ലെന്ന്‍ ! എന്താണ് ഇങ്ങനെ എന്ന് ഈ ആഘോഷങ്ങള്‍ക്കിടയില്‍ നിന്നും ഒരാളെ മാറ്റി നിര്‍ത്തി ചോദിച്ചാല്‍ അയാള്‍ പറയും .... " കാരണം ഞങ്ങള്‍ ഇന്‍കകള്‍ ആണ് ! "

"അനന്ത വിശാലമായി പരന്നുകിടക്കുന്ന ഈ തടാകത്തില്‍ നിന്നാണ് ഞങ്ങളുടെ ദേവന്‍ Viracocha ഉയര്‍ന്ന് വന്നതും , ഈ ദ്വീപില്‍ വെച്ചാണ് ഈ ലോകത്തുള്ള മനുഷ്യരെ മുഴുവനും സൃഷ്ടിച്ചതും ! "


ആരാണ് ഈ ഇന്‍കകള്‍ ? ഇവര്‍ പുരാതന അമേരിക്ക കണ്ട ഏറ്റവും വലിയ സാമ്രാജ്യം പടുത്തുയര്‍ത്തിയവര്‍ ആണ് . സ്വന്തമായി ഒരു ഭാഷയും സംസ്ക്കാരവും മതവും എല്ലാം ഉണ്ടായിരുന്നവര്‍ ആണ് . അപ്പോള്‍ ഇന്നിവര്‍ എവിടെ ? അവര്‍ ഇവിടെ തന്നെയുണ്ട്‌ .... വിശാലമായി പടര്‍ന്ന് പരന്നൊഴുകുന്ന സ്പാനിഷ് സംസ്ക്കാരത്തില്‍ അവിടെയും ഇവിടെയുമുള്ള ചെറു തുരുത്തുകളില്‍ !

പതിമൂന്നാം നൂറ്റാണ്ട് മുതലുള്ള ഇന്കകളുടെ ചരിത്രം ഏറെക്കുറെ നമ്മുക്ക് അറിയാം . പക്ഷെ അതിന് മുന്‍പ് ഉള്ളവ വാമൊഴിയായി പറഞ്ഞു പകര്‍ന്നു വന്നതും പിന്നെ ഊഹാപോഹങ്ങളും ആണ് . ക്രിസ്തുവിനു ശേഷം ഏതാണ്ട് ആയിരത്തി ഇരുന്നൂറുകളില്‍ ആണ് എഴുതപ്പെട്ട ഇന്‍കാ ചരിത്രം ആരംഭിക്കുന്നത് . ആ സമയത്ത് Manco Capac എന്നൊരു വീര പുരുഷന്‍ ഇന്കകളുടെ ഇടയില്‍ നിന്നും ഉദയം ചെയ്തു . ചിതറി പാര്‍ത്തിരുന്ന ഇന്കകളെ ഒരുമിപ്പിച്ച് ഒരു കുടക്കീഴില്‍ ആക്കിയ മാന്കോ , Cusco എന്ന പ്രദേശം ആക്രമിച്ച് കീഴടക്കി തന്‍റെ തലസ്ഥാനമാക്കി . അങ്ങിനെ Manco Capac ഇന്‍കാ സാമ്രാജ്യ സ്ഥാപകന്‍ ആയി . ഇദ്ദേഹം Ayar Manco എന്നും അറിയപ്പെട്ടു . 


പിന്നീട് നഗരമായി മാറിയ Cusco യിലെ ആദ്യ വീട് മാന്കോ സ്വന്തം കൈയ്യാല്‍ തന്നെയാണ് പണിതത് എന്നാണ് ഇന്കകളുടെ വിശ്വാസം . 1400 AD വരെയുള്ള കാലങ്ങളില്‍ ഇന്‍കകള്‍ Cusco നഗരത്തിലേക്ക് വന്നു ചേര്‍ന്നുകൊണ്ടിരുന്നു . അങ്ങിനെ Cusco എല്ലാ ഇന്കകളുടെയും നഗരമായി മാറി . ഇക്കാലങ്ങളില്‍ മറ്റൊരക്രമത്തിനും മുതിരാതെ സ്വന്തം കാര്യങ്ങള്‍ മാത്രമാണ് ഇവര്‍ നോക്കിയിരുന്നത് . മറ്റുള്ള രാജ്യങ്ങള്‍ ആക്രമിച്ചു കീഴടക്കുന്നതില്‍ ആ സമയത്ത് ഇന്‍കകള്‍ ഒട്ടും തല്‍പ്പരര്‍ ആയിരുന്നില്ല . എന്നാല്‍ Sapa Inca (paramount leader) എന്നറിയപ്പെട്ടിരുന്ന Pachacuti-Cusi Yupanqui (ഭൂമി വിറപ്പിക്കുന്നവന്‍ ) അധികാരത്തില്‍ വന്നതോട് കൂടി കാര്യങ്ങള്‍ മാറി മറിഞ്ഞു . അദ്ദേഹം ഇതര വര്‍ഗ്ഗക്കാരെ ആക്രമിച്ച് കീഴടക്കി അവരുടെ പ്രദേശങ്ങള്‍ ഇന്‍കാ സാമ്രാജ്യത്തോട് ചേര്‍ക്കുവാന്‍ ആരംഭിച്ചു . ഇദ്ദേഹമാണ് സമുദ്ര നിരപ്പില്‍ നിന്നും 2,430 മീറ്റര്‍ ഉയരത്തില്‍ ലോക പ്രശസ്തമായ മാച്ചു പിച്ചു (Machu Picchu) എന്ന കാര്‍ഷിക നഗരം പണി കഴിപ്പിച്ചത് (AD 1450). ( ആരുമറിയാതെ കിടന്നിരുന്ന , മല മുകളിലെ ഈ വിസ്മയം അമേരിക്കന്‍ ചരിത്ര ഗവേഷകനായ Hiram Bingham ആണ് 1911 ല്‍ വീണ്ടും ലോകത്തിനു മുന്‍പില്‍ തുറന്ന് കാട്ടിയത് ). ഇദ്ദേഹം രാജ്യത്തെ നാല് പ്രവിശ്യകളായി തിരിക്കുകയും , അവ ഭരിക്കുവാന്‍ ഓരോ ഗവര്‍ണ്ണര്‍മ്മാരെ ചുമതലപ്പെടുത്തുകയും ചെയ്തു .


വളരെ വ്യത്യസ്തമായ ആക്രമണ രീതികളാണ് ഇക്കാലത്ത് ഇന്‍കകള്‍ അവലംബിച്ചിരുന്നത് . ശത്രു രാജ്യങ്ങളിലേക്ക് അനേകം ചാരന്മ്മാരെ വിട്ട് അവരുടെ സമ്പൂര്‍ണ്ണ ചരിത്രം പഠിക്കും . എന്നിട്ട് ചിലത് ആക്രമിച്ച് കീഴടക്കും , ചില നേതാക്കന്മ്മാര്‍ക്ക് വില പിടിപ്പുള്ള സാധനകള്‍ കൊടുത്ത് രാജ്യം ചുളുവില്‍ അടിച്ചു മാറ്റും ! മറ്റു ചിലത് ഭീഷണിപ്പെടുത്തി സ്വന്തമാക്കും . ഇങ്ങനെ കീഴടക്കപ്പെട്ടവര്‍ക്ക് അവരുടെ രാജ്യം തുടര്‍ന്നും ഭരിക്കുവാന്‍ അവകാശം ഉണ്ട് . പക്ഷെ അടുത്ത ഭരണാധികാരിയായ മകനെ പഠിക്കുവാന്‍ ഇന്‍കാ തലസ്ഥാനമായ Cusco നഗരത്തിലേക്ക് പറഞ്ഞു വിടണം . അവിടെ അവനെ ഇന്‍കാ രീതികളും ആചാരങ്ങളും ഭാഷയും പഠിപ്പിക്കും . മിടുക്കനെങ്കില്‍ ഒരു ഇന്‍കാ രാജകുമാരിയെ തന്നെ കല്യാണം കഴിപ്പിച്ചു കൊടുക്കും . തങ്ങള്‍ പിടിച്ചെടുത്ത സ്ഥലങ്ങളില്‍ ഇന്‍കാ സംസ്കാരം വ്യാപിപ്പിക്കുവാന്‍ ഇവര്‍ കൈക്കൊണ്ട ചില "അതി ബുദ്ധികളില്‍ " ഒന്നാണിത് !

Cusi Yupanqui നു ശേഷം അധികാരത്തില്‍ വന്ന മകനായ Tupac Inca Yupanqui ഉം സാമ്രാജ്യം വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് . ഇദ്ദേഹത്തിന്‍റെ മകനായ Huayna Capac ന്‍റെ കാലത്ത് ഇന്‍കാ സാമ്രാജ്യം അതിന്‍റെ പരമകോടിയില്‍ എത്തി (1493 AD). ഇന്നത്തെ ഇക്വഡോറും , കൊളംബിയയും പെറുവും, ബൊളീവിയയും , ചിലെ യുടെ ചില ഭാഗങ്ങളും ഒക്കെ ഉള്‍ക്കൊള്ളുന്നതായിരുന്നു ഇവരുടെ സാമ്രാജ്യം! അങ്ങിനെ ഇരിക്കെ 1526 ല്‍ അവിചാരിതമായത് സംഭവിച്ചു ! Francisco Pizarro യുടെ നേതൃത്വത്തില്‍ സ്പയിന്‍കാര്‍ ഇന്‍കാ സാമ്രാജ്യത്തില്‍ കാലു കുത്തി ! ഇതിനിടക്ക്‌ Huayna Capac പ്ലേഗ് ( ചിലര്‍ വസൂരി എന്നും പറയുന്നു ) മരിച്ചു . ഇന്കകളുടെ ഇടയില്‍ ഇല്ലാതിരുന്ന വസൂരിയുടെ അണുക്കള്‍ സ്പാനിഷ് അധിനിവേശക്കാര്‍ ഇവര്‍ക്ക് ആദ്യമായി കൊടുത്ത " സമ്മാനങ്ങളില്‍ ' ഒന്നായിരുന്നു ! ഇതിനിടെ സ്പെയിനിലേക്ക് തിരിച്ച് പോയ പിസാറോ , ഇസബെല്ലാ രാജ്ഞിയുടെ കയ്യില്‍ നിന്നും ഇന്‍കാ സാമ്രാജ്യം "കീഴടക്കാനുള്ള " അനുമതി ഔദ്യോഗികമായി സമ്പാദിച്ചു കഴിഞ്ഞിരുന്നു ! ആ സമയത്ത് ഇന്‍കകള്‍ക്കിടയില്‍ തകര്‍ച്ചയുടെ " ലക്ഷണങ്ങള്‍ ' പ്രത്യക്ഷപ്പെട്ടു തുടങ്ങി . മരിച്ച് പോയ Huayna Capac ന്‍റെ രണ്ടു മക്കള്‍ അധികാരത്തിനായി കലാപം തുടങ്ങിക്കഴിഞ്ഞിരുന്നു ( 1532).

ഇതിനിടയിലൂടെ ഇന്‍കാ സാമ്രാജ്യത്തില്‍ കടന്നു കൂടിയ വസൂരി "പ്രജകളില്‍ മുക്കാല്‍ പങ്കും ആളുകളെയും ബാധിച്ചിരുന്നു . ഫ്രാന്‍സിസ്ക്കോ പിസാറോക്ക് അധികം മിനക്കടെണ്ടി വന്നില്ല എന്ന് സാരം ! 168 ആളുകളും 27 കുതിരകളുമായി വിശാലമായ ഇന്‍കാ സാമ്രാജ്യത്തില്‍ കാലെടുത്തു വെച്ച പിസാറോക്ക് പക്ഷെ ചില കാര്യങ്ങളില്‍ മുന്‍‌തൂക്കം ഉണ്ടായിരുന്നു . നൂറ്റാണ്ടുകളായി സ്പെയിന്‍ എന്ന രാജ്യം ആര്‍ജ്ജിച്ച യുദ്ധ തന്ത്രങ്ങള്‍ അദ്ദേഹത്തെ ഒരുപാട് സഹായിച്ചു . മാത്രവുമല്ല ഇന്‍കാ സാമ്രാജ്യത്തിലെ ചെറു രാജ്യങ്ങള്‍ "സ്വാതന്ത്ര്യം " മോഹിച്ചു നില്‍ക്കുന്ന സമയം കൂടി ആയിരുന്നു അത് . പിസാറോ, ഇന്‍കാ സാമ്രാജ്യത്തിന്‍റെ ഒരറ്റം പതുക്കെപ്പതുക്കെ വിഴുങ്ങുന്ന സമയത്ത് , ഇന്‍കാ രാജാക്കന്മ്മാര്‍ തമ്മിലുള്ള അടിപിടി അവസാനിച്ചിരുന്നു .Huayna Capac ന്‍റെ രണ്ടു മക്കളില്‍ ഒരുവനായ Atahualpa ആണ് അവസാനം വിജയിച്ചത് ( അദ്ദേഹത്തിന്‍റെ സൈന്യത്തില്‍ ആ സമയത്ത് ഏകദേശം 80,000 യോദ്ധാക്കള്‍ ഉണ്ടായിരുന്നു ! ). തക്കം നോക്കിയിരുന്ന പിസാറോ തന്‍റെ വിശ്വസ്തരായ കുറച്ചു അനുചരരെയും കൂട്ടി Atahualpa നെ കാണുവാന്‍ ചെന്നു . തങ്ങളെ അനുസരിക്കണമെന്നും Atahualpa ക്രിസ്തുമതത്തിലേക്ക് മാറണമെന്നും പിസാറോ "നല്ല ഭാഷയില്‍ " പറഞ്ഞെങ്കിലും പരിഭാഷയില്‍ ഉള്ള കൃത്യത കുറവ് കാരണം Atahualpa ക്ക് കാര്യങ്ങള്‍ നേരെ ചൊവ്വേ മനസ്സിലായില്ല എന്നാണ് ഗവേഷകര്‍ കരുതുന്നത് . എന്തായാലും ഇന്‍കാ രാജാവിന്‍റെ പെരുമാറ്റം പിസാറോക്ക് അപമാനമായി തോന്നുകയാണ് ഉണ്ടായത് . പിന്നീടുണ്ടായ Cajamarca യുദ്ധത്തില്‍ പിസാറോ Atahualpa യെ തടവുകാരനായി പിടിച്ചതോടെ ( November 16, 1532) ഔദ്യോഗിക ഇന്‍കാ സാമ്രാജ്യത്തിനു അന്ത്യമായി .

താന്‍ കിടക്കുന്ന മുറി നിറക്കാനുള്ള സ്വര്‍ണ്ണവും അതിന്‍റെ ഇരട്ടി വെള്ളിയും Atahualpa പിസാറോക്ക് നല്‍കിയെങ്കിലും അദ്ദേഹത്തെ വിട്ടയച്ചില്ല . ഇതിനിടക്ക്‌ Atahualpa യുടെ ശത്രുവും സഹോദരനുമായ Huáscar വധിക്കപ്പെട്ടത് Atahualpa യുടെ രഹസ്യ ഉത്തരവിന്‍ പ്രകാരമാണെന്നും പറഞ്ഞ് അദ്ദേഹത്തെ 1533 ആഗസ്റ്റ്‌ മാസത്തില്‍ സ്പെയിന്‍കാര്‍ വധിച്ചു . പിന്നീട് Atahualpa യുടെ മറ്റൊരു സഹോദരനായ Manco Inca Yupanqui യെ അധികാരത്തില്‍ പ്രതിഷ്ടിച്ചു . ആദ്യം കുറച്ചു നാള്‍ മാന്കോ സ്പാനിഷുകാരുടെ "പാവ " ആയി അഭിനയിച്ചുവെങ്കിലും അവസാനം പൊറുതി മുട്ടി അവരുമായി ഇടഞ്ഞു . പക്ഷെ നിരന്തര കലഹങ്ങള്‍ക്കൊടുവില്‍ അവസാനം അദ്ദേഹത്തിന് Vilcabamba മലനിരകളിലേക്ക് ഓടിപ്പോകേണ്ടി വന്നു . അവിടെ 36 വര്‍ഷങ്ങള്‍ മാന്കൊയും മക്കളും " പ്രവാസി " ഗവന്‍മെണ്റ്റിനെ നയിച്ചു . പക്ഷെ 1572 ല്‍ മാന്കൊയുടെ മകനും, അവസാന ഇന്‍കാ ഭരണാധികാരിയും ആയിരുന്ന Túpac Amaru വധിക്കപ്പെട്ടതോട് കൂടി ഇന്‍കാ ഭരണം എന്നന്നേക്കുമായി അവസാനിച്ചു .

സ്പെയിന്കാരെക്കാള്‍ കൂടുതല്‍ ഇന്കകളെ കൊന്നൊടുക്കിയത് അവര്‍ കൊണ്ടുവന്ന വസൂരി പോലുള്ള രോഗങ്ങളായിരുന്നു എന്നതാണ് വാസ്തവം . സ്പാനിഷുകാര്‍ സാമ്രാജ്യം തച്ചുടച്ചപ്പോള്‍ , വസൂരി പ്രജകളെ കൊന്നൊടുക്കി . സ്പാനിഷ് അധിനിവേശത്തിന് മുന്‍പുള്ള ഇന്കകളെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ നമ്മുക്ക് ലഭ്യമാകാത്തതിനു പല കാരണങ്ങള്‍ ഉണ്ട് . അവരുടെ ഭാഷ ആയ Quechua ക്ക് ഒരു ലിപി ഉണ്ടായിരുന്നില്ല . അതുകൊണ്ട് "എഴുതപ്പെട്ട " ചരിത്രം ലഭ്യമല്ല . ഇവരുടെ നഗരങ്ങളും കൃഷിയിടങ്ങളും മറ്റും നിരന്തര യുദ്ധങ്ങളുടെ ഫലമായി തീര്‍ത്തും നാമാവിശേഷമായി . സാംസ്കാരിക അധിനിവേശത്തിന്റെ ഭാഗമായി സ്പാനിഷുകാര്‍ അതിന് മുന്‍കൈ എടുത്തിരിക്കാം . എന്നാല്‍ ചില കാര്യങ്ങള്‍ കാലത്തെയും അതി ജീവിക്കും ..... ഇന്ന് Taquile ദ്വീപിലെ ഇന്‍കകളുടെ മുദ്രാ വാക്യം ഇതാണ് ......

" ama sua, ama llulla, ama qhilla..."
"do not steal, do not lie, do not be lazy"
ചില ഇന്‍കാ വസ്തുതകള്‍ ചുരുക്കത്തില്‍ ...
1 .ഇന്ന് Quechua ഭാഷ സംസാരിക്കുന്ന എട്ട് മില്ല്യന്‍ ആളുകള്‍ ദക്ഷിണ അമേരിക്കയില്‍ ഉണ്ട് .
2 . ഇന്‍കാ രാജാവായിരുന്ന Sapa Inca, സൂര്യദേവനായ Inti യുടെ മകന്‍ ആണെന്നാണ്‌ സങ്കല്‍പ്പം.
3. ഇന്‍കാ എന്നാല്‍ അധികാരി എന്നാണ് അര്‍ഥം .
4 . ഇന്‍കകള്‍ അവരുടെ സാമ്രാജ്യത്തെ വിളിച്ചിരുന്നത്‌ Tahuantinsuyu എന്നാണ് ( നാല് പ്രവിശ്യകളുടെ നാട് )
5. ഇവര്‍ നരബലികള്‍ നടത്തിയിരുന്നു ( ശുശുക്കള്‍ വരെ ഇതില്‍ ഉള്‍പ്പെട്ടിരുന്നു )
6. മരണമടഞ്ഞവരെ മമ്മിഫൈ ചെയ്യുന്ന രീതി ഇവര്‍ക്കുണ്ടായിരുന്നു 

Saturday, October 3, 2015

ആകാശത്ത് നിന്നും വീണ ഹീറോ ! (Th Fallen hero ! )


1967 ഏപ്രില്‍ ഇരുപത്തി രണ്ട് . സ്ഥലം ഇന്നത്തെ കസാക്കിസ്ഥാനിലെ ബൈക്കന്നൂര്‍ കോസ്മോഡ്രോം (Baikonur Cosmodrome). റഷ്യന്‍ ജനത മുഴുവനും സോവിയറ്റ് യൂണിയന്‍ നിലവില്‍ വന്നതിന്‍റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന തിരക്കിലാണ് . എന്നാല്‍ ലോകത്തിലെ തന്നെ ആദ്യ ബഹിരാകാശ വിക്ഷേപണ കേന്ദ്രമായ ബൈക്കനൂറിലെ ശാസ്ത്രഞ്ഞര്‍ മറ്റു ചില കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് . കാരണം മറ്റൊന്നുമല്ല സോവിയറ്റ് യൂണിയന്‍റെ സോയുസ് ഒന്ന് (Soyuz 1) എന്ന ബഹിരാകാശ വാഹനം മണിക്കൂറുകള്‍ക്കകം ഇവിടെ നിന്നും വിക്ഷേപിക്കപ്പെടും ! ചെറിയൊരു പിഴവ് മതി എല്ലാം തകരാന്‍ ! മാത്രവുമല്ല സോയുസ് ഒന്ന് മോഡ്യൂള്‍ ഒന്ന്മ വിക്ഷേപിച്ച്‌ മണിക്കൂറുകള്‍ക്കകം സോയൂസ് ഒന്ന് മോഡ്യൂള്‍ രണ്ടും വിക്ഷേപിക്കണം . എല്ലാവരും ഇത്രയും ജാഗരൂകരാകാന്‍ പല കാരണങ്ങള്‍ ഉണ്ട് . ഒന്ന് , ഈ രണ്ടു പേടകങ്ങളും മനുഷ്യരെയും വഹിച്ചു കൊണ്ടാണ് ഉയരാന്‍ പോകുന്നത് ! മാത്രവുമല്ല , ബഹിരാകാശത്ത് വെച്ച് ഈ രണ്ടു പേടകങ്ങളിലെയും യാത്രികര്‍ അങ്ങോട്ടും ഇങ്ങോട്ടും വാഹനം മാറുകയും ചെയ്യണം ! ലോകത്ത് ഇത് വരെ ആരും കാണിക്കാത്ത "അഭ്യാസം " ! അമേരിക്കയുമായി "ബഹിരാകാശ മത്സരം " ( Space Race) നടക്കുന്ന സമയം കൂടിയാണ് . അതുകൊണ്ട് ഈ ഉദ്യമം വിജയകരമായാല്‍ സോവിയറ്റ് യൂണിയന്‍റെ കിരീടത്തില്‍ മറ്റൊരു പൊന്‍ തൂവല്‍ ആയിരിക്കും അത് . അതിനാല്‍ ഏറ്റവും മികച്ചവരെ തന്നെയാണ് ബഹിരാകാശ വാഹനത്തിലെ യാത്രികര്‍ ആയി തിരഞ്ഞെടുത്തിരിക്കുന്നത് . സോയുസ് ഒന്നില്‍ ഒരാള്‍ ഒറ്റക്കാണ് പോകുന്നത് . പേര് വ്ലാഡിമീര്‍ കൊമറോവ് (Vladimir Komarov). സോവിയറ്റ് വൈമാനികരില്‍ ഏറ്റവും കഴിവ് തെളിയിച്ച ആള്‍ ആണ് അദ്ദേഹം . അവസാന നിമിഷം എന്തെങ്കിലും കാരണത്താല്‍ അദ്ദേഹത്തിന് സ്പേസ് ഷിപ്പില്‍ കയറുവാന്‍ സാധിച്ചില്ലെങ്കില്‍ മറ്റൊരാളെ ഇതേ ഉദ്യമത്തിനായി ഒരു ബാക്ക്അപ് പോലെ (backup cosmonaut) റെഡി ആക്കി നിര്‍ത്തിയിട്ടുണ്ട് . ആരെന്ന് അറിയേണ്ടേ ? സാക്ഷാല്‍ യൂറിഗഗാറിന്‍ ! (Yuri Gagarin).

കോമറോവും ഗഗാറിനും പഴയ സുഹൃത്തുക്കളും ആണ് . രണ്ടു പേരും ഇതിന് മുന്‍പ് ബഹിരാകാശ യാത്ര നടത്തിയവരും ആണ് (ഗഗാറിന്‍ 1961 ല്‍ Vostok 1 എന്ന മിഷനിലും , കോമരോവ് 1964 ല്‍ Voskhod 1 എന്ന മിഷനിലും ). രണ്ടില്‍ ആര് യാത്ര ചെയ്താലും ബഹിരാകാശത്ത് രണ്ടാമത് പോയ ആദ്യ വ്യക്തി എന്ന ഖ്യാതി സ്വന്തം ! ആഴ്ചകളായി ദിവസേന പത്തും പന്ത്രണ്ടും മണിക്കൂറുകള്‍ ഇരുവരും പരിശീലനം നടത്തിയിരുന്നു . ഗഗാറിന്‍ സുഹൃത്തിന് ആത്മ്മ വിശ്വാസം നല്കിക്കൊണ്ടേയിരുന്നു . അവസാനം കൊമറോവ് തന്നെ പേടകത്തില്‍ കയറി . അതിന് മുന്‍പ് ഭാര്യയോടും കുട്ടികളോടും അദ്ദേഹം സംസാരിച്ചിരുന്നു . കൃത്യം 03:22 നു (24 April 1967 03:22:52 UTC) വ്ലാഡിമീര്‍ കൊമാറോവിനെയും വഹിച്ചു കൊണ്ട് സോയുസ് വണ്‍ എന്ന പേടകം അതേ പേരില്‍ (സോയുസ് ) തന്നെയുള്ള റോക്കറ്റില്‍ ബഹിരാകാശത്തേക്ക് ഉയര്‍ന്നു . ഭൂമിയില്‍ നിന്നും നൂറി അറുപത് തൊട്ട് രണ്ടായിരം വരെ കിലോമീറ്റര്‍ അകലെയുള്ള low Earth orbit (LEO) ല്‍ ആണ് റോക്കറ്റ് പേടകത്തെ കൊണ്ട് എത്തിച്ചത് . എന്നാല്‍ ഭ്രമണപഥത്തില്‍ എത്തിയപ്പോള്‍ മുതല്‍ കാര്യങ്ങള്‍ വിചാരിച്ചത് പോലെ നടന്നില്ല . സോളാര്‍ പാനലുകള്‍ നേരെ ചൊവ്വേ നിവര്‍ന്നില്ല ! അതിനാല്‍ തന്നെ പേടകം പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ പറ്റാത്ത അവസ്ഥ സംജാതമായി . പകുതി നിവര്‍ന്ന പാനലുകള്‍ വേറെയും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു . അവ ദിശാമാപിനികളെ (navigation equipments) പൂര്‍ണ്ണമായും മറച്ചു . അവസ്ഥ വളരെ മോശമാണെന്ന് കൊമറോവ് താഴേക്ക് റിപ്പോര്‍ട്ട് ചെയ്തു (Kamanin Diary, 23 April 1967) .

" ഇടതു വശത്തെ സോളാര്‍ പാനല്‍ എനിക്ക് പൂര്‍ണ്ണമായും തുറക്കാന്‍ കഴിയുന്നില്ല . ഇലക്ട്രിക് ലൈനില്‍ പതിനാലു ആമ്പിയര്‍ മാത്രമേ ഉള്ളൂ . ഉയര്‍ന്ന ആവൃത്തിയില്‍ ഉള്ള ആശയ വിനിമയം സാധിക്കുമെന്ന് തോന്നുന്നില്ല . മണിക്കൂറുകളായി വാഹനത്തെ സൂര്യന് അഭിമുഖമായി കൊണ്ട് വരാന്‍ ശ്രമിക്കുന്നുണ്ട് , പക്ഷെ നടക്കുന്നില്ല . "

ഇത്രയും ആയപ്പോള്‍ സോയൂസ് രണ്ടാം മോഡ്യൂള്‍ വിക്ഷേപിക്കണോ എന്ന് താഴെയുള്ളവര്‍ ചിന്തിച്ചു . എന്നാല്‍ വിക്ഷേപിക്കണമെന്നും പക്ഷെ നേരത്തെ തീരുമാനിച്ച കര്‍ത്തവ്യത്തില്‍ നിന്നും മാറി , കൊമാരോവിനെ രക്ഷിക്കാന്‍ വേണ്ടി ആണ് പോകേണ്ടതെന്നും അഭിപ്രായം ഉയര്‍ന്നു . പക്ഷെ വിധി കൊമാരോവിനു പ്രതികൂലം ആയിരുന്നു . കനത്ത മഴയും കാറ്റും ബൈക്കന്നൂര്‍ വിക്ഷേപണ കേന്ദ്രത്തെ മൂടി . അതോടെ രണ്ടാം മോഡ്യൂള്‍ വിക്ഷേപണം എന്നന്നേക്കുമായി നിര്‍ത്തി വെച്ചു . കൊമറോവ് ഇതിനകം പതിനഞ്ചു വട്ടം ഭൂമിയെ വലം വെച്ച് കഴിഞ്ഞിരുന്നു . ( ഈ ഓര്‍ബിറ്റില്‍ ഒരു തവണ ഭൂമിയെ ചുറ്റാന്‍ ഏകദേശം തൊണ്ണൂറു മിനുട്ട് വേണം ) . പേടകത്തെ സൂര്യന് അഭിമുഖം കൊണ്ടുവരാന്‍ പതിനാറാമത്തെയും പതിനെഴാമാതെയും ചുറ്റലില്‍ കൊമറോവ് വീണ്ടും ശ്രമിച്ചു . പക്ഷെ സാധിച്ചില്ല . അവസാനം തന്‍റെ പത്തൊന്‍പതാമത്തെ വലംവെക്കലില്‍ റിട്രോ റോക്കറ്റുകള്‍ (retro-fire) കത്തിച്ച് അദ്ദേഹം ഓര്‍ബിറ്റലില്‍ നിന്നും പുറത്തു ചാടി ഭൂമിയുടെ അന്തരീക്ഷത്തില്‍ വിജയകരമായി തിരികെ പ്രവേശിച്ചു (Atmospheric entry , ഇത് സമുദ്രനിരപ്പില്‍ നിന്നും ഏകദേശം നൂറു കിലോമീറ്റര്‍ മുകളില്‍ ആണ് സംഭവിക്കുന്നത്‌ ). അപ്പോഴേക്കും കൊമറോവ് ബഹിരാകാശത്ത് ഏകനായി മരണത്തെ മുഖാ മുഖം കാണാന്‍ തുടങ്ങിയിട്ട് രണ്ടു ദിവസവും മൂന്നു മണിക്കൂറും കഴിഞ്ഞിരുന്നു (2 days 03 hours 04 minutes). പക്ഷെ തിരിച്ചു വരവിലും വിധി കൊമാരോവിനു എതിരായിരുന്നു . നേരത്തെ ജാം ആയ സൌരോര്‍ജ്ജ പാനലുകള്‍ ശരിയായി തിരികെ മടക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല . അതോടെ വേഗത കുറയ്ക്കുവാന്‍ വേണ്ടിയിരുന്ന പ്രധാന പാരച്ചൂട്ട് (drag chute) അതില്‍ തട്ടി നിവര്‍ത്താനും സാധിക്കാതെ വന്നു !!! പേടകം വേണ്ടത്ര ചാര്‍ജ് ചെയ്യാന്‍ സാധിക്കാതെ വന്നതും ഇതിനൊരു കാരണമായി . ചെറിയ പാരചൂട്ടുകള്‍ നിവര്ന്നെങ്കിലും വേഗത കുറയ്ക്കുവാന്‍ അത് പര്യാപ്തമായിരുന്നില്ല . അതോടെ പേടകം പിടിവിട്ട ഒരു ഉല്‍ക്കപോലെ മിന്നല്‍ വേഗത്തില്‍ താഴേക്ക് പതിക്കുവാന്‍ തുടങ്ങി . മരണം മുന്നില്‍ കണ്ട കൊമറോവിന്‍റെ ഭാര്യയോടുള്ള വിടപറയല്‍ വാചകം Yevpatoriya കമാണ്ടിഗ് പോയിന്‍റില്‍ മുഴങ്ങി കെട്ടു ( അവിടെ യൂറി ഗഗാറിനും സന്നിഹിതനായിരുന്നു ). അങ്ങിനെ നീണ്ട ആകാംക്ഷക്കും സസ്പെന്‍സിനും വിരാമമിട്ടുകൊണ്ട് സോയൂസ് ഒന്ന് പേടകം വ്ലാഡിമീര്‍ മിഖയിലിയോവിച്ച് കൊമാറോവിനെയും വഹിച്ചു കൊണ്ട് 1967 ഏപ്രില്‍ ഇരുപത്തി നാലാം തീയതി 03:24 ന് (GMT) റഷ്യയിലെ Orenburg നഗരത്തിനടുത്തുള്ള ഒരു പുല്‍മേട്ടില്‍ തകര്‍ന്ന് വീണു . മണിക്കൂറില്‍ നൂറ്റി നാല്‍പ്പതു കിലോമീറ്റര്‍ വേഗതയില്‍ ആണ് പേടകം ഇടിച്ചിറങ്ങിയത് . ഇടിയുടെ കനത്ത ആഘാതത്തില്‍ പേടകമാകെ പരന്നു പോയിരുന്നു . അവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ നടത്തിയ അധികൃതര്‍ക്ക് , കൊമാറോവിന്റെ കാല്‍പ്പത്തിയുടെ കരിഞ്ഞു തകര്‍ന്ന ഒരു ഭാഗം മാത്രമാണ് ലഭിച്ചത് . (താഴെയുള്ള ചിത്രം നോക്കുക ) മരിക്കുമ്പോള്‍ അദ്ദേഹത്തിന് നാല്‍പ്പതു വയസ്സ് ആയിരുന്നു പ്രായം ! ഒരു ദിവസത്തിന് ശേഷം 1967 April 26 നു കൊമാറോവിന്റെ ഭൌതികാവശിഷ്ടങ്ങള്‍ ഔദ്യോഗിക ബഹുമതികളോടെ ക്രെംലിനില്‍ ( Kremlin Wall Necropolis at Red Square) സംസ്കരിച്ചു .

മേല്‍ വിവരിച്ച സംഭവ കഥകള്‍ ഒക്കെയും സോവിയറ്റ് യൂണിയന്‍റെ ബഹിരാകാശ പര്യവേഷനതിന്റെ തലവന്‍ (1960 to 1971) ആയിരുന്ന Nikolai Petrovich Kamanin ന്‍റെ ഡയറിക്കുറിപ്പ്‌കളില്‍ നിന്നും ലഭിച്ചവയാണ് . സോവിയറ്റ് യൂണിയന്‍റെ അക്കാലത്തെ ബഹിരാകാശ പദ്ധതികളെ കുറിച്ച് വിശദമായി അറിയുവാന്‍ ഈ ഡയറിക്കുറിപ്പുകള്‍ അല്ലാതെ വിശ്വസനീയമായ മറ്റു രേഖകള്‍ കുറവാണ് എന്നതാണ് സത്യം . പക്ഷെ കൊമാറോവിന്റെ മരണം മറ്റു ചില ആരോപണ പ്രത്യാരോപണ യുദ്ധത്തിന് വഴി വെച്ചു എന്ന് പറയാം . അന്നത്തെ അമേരിക്കന്‍ - റഷ്യന്‍ വാക്ക് പയറ്റിന്റെ പരിണിത ഫലമാണ് മിക്ക ആരോപണങ്ങളും . സോയൂസ് പേടകം താഴേക്ക് പതിച്ചു കൊണ്ടിരുന്നപ്പോള്‍ കൊമറോവ് പറഞ്ഞ അന്ത്യ വാചകങ്ങള്‍ ടര്‍ക്കിയില്‍ ഉണ്ടായിരുന്ന അമേരിക്കന്‍ നിരീക്ഷണ യന്ത്രങ്ങള്‍ക്കു ലഭിച്ചു എന്നതാണ് അതില്‍ ഒന്ന് (Krulwich, Robert "Cosmonaut Crashed Into Earth 'Crying In Rage'") . അപ്പോള്‍ അദ്ദേഹം ഈ യാത്രക്ക് കാരണക്കാരായവരെ ശപിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നാണ് അവര്‍ പറഞ്ഞത് . ഈ ആരോപണത്തിന് വ്യക്തമായ തെളിവില്ല എന്നതാണ് സത്യം . എന്നാല്‍ പാരച്ചൂട്ടിന്‍റെ പിഴവ് അതിന്‍റെ നിര്‍മ്മാണത്തിലെ തകരാര്‍ ആയിരുന്നു എന്ന് കാമിനിന്‍ തന്‍റെ ഡയറിയില്‍ എഴുതി വെച്ചത് വിവാദങ്ങള്‍ക്ക് തിരി കൊളുത്തി . ഒരിക്കലും തിരിച്ചുവരാത്ത യാത്രക്കാണ് താന്‍ പോകുന്നത് എന്ന് കൊമാരോവിനു അറിയാമായിരുന്നു എന്നും ആരോപണം ഉണ്ടായി (Starman, by Jamie Doran and Piers Bizony). വിക്ഷേപണത്തിന് മുന്‍പ് 203 ഓളം "കുഴപ്പങ്ങള്‍ " സോയൂസ് മോട്യൂളിനു ഉണ്ടായിരുന്നതായി പറയുന്നു . ഇതിനെ കുറിച്ച് യൂറി ഗഗാറിന്‍ അന്നത്തെ സോവിയറ്റ് പ്രസിടന്റ്റ് ബ്രഷ്നേവിനു പത്തു പേജുള്ള ഒരു മെമ്മോ അയച്ചുവെന്നും എന്നാല്‍ ഈ മെമ്മോ കണ്ടവരൊന്നും പിന്നെ വെളിച്ചം കണ്ടില്ലെന്നും ആണ് പുസ്തകമെഴുത്തുകാര്‍ ആരോപിക്കുന്നത് . രാജ്യത്തിന്‍റെ അന്‍പതാം വാര്‍ഷികത്തിന് അമേരിക്കയുടെ ഹൃദയം തകര്‍ക്കുന്ന എന്തെങ്കിലും റഷ്യന്‍ ഭാഗത്ത്‌ നിന്നും ഉണ്ടാവണമെന്ന് ബ്രഷ്നെവിനു നിര്‍ബന്ധം ഉണ്ടായിരുന്നതായി ഇവര്‍ ആരോപിക്കുന്നു . അത് കൊണ്ട് കൊമറോവ് യാത്രയ്ക്ക് നിര്‍ബന്ധിതനായി തീര്‍ന്നതാണ് എന്നും ഇവര്‍ പറയുന്നു . ഒഴിഞ്ഞു മാറിയാല്‍ കൂട്ടുകാരനും റഷ്യന്‍ ഹീറോയും ആയ യൂറി ഗഗാറിന്‍ കൊല്ലപ്പെടും എന്ന പേടിയും അദ്ദേഹത്തിന് ഉണ്ടായിരുന്നത്രേ ! (അദ്ദേഹം ആയിരുന്നല്ലോ ബാക്ക്അപ്പ്‌ പൈലറ്റ്‌ ). മുകളില്‍ ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്ന പുസ്തകങ്ങളോക്കെയും കൊമാറോവിന്റെ മരണം കഴിഞ്ഞ് അനേക വര്‍ഷങ്ങള്‍ക്ക്‌ ശേഷം രൂപപ്പെട്ടത് ആണ് . അത് കൊണ്ട് തന്നെ ഇവയുടെ ആധികാരികതയെ സംശയിക്കാതെ തരമില്ല .

എന്തൊക്കെ ആയാലും കൊമറോവ് ബഹിരാകാശ ചരിത്രത്തിലെ ഒരു ഹീറോ തന്നെ ആണ് . മരണ ശേഷം അദ്ദേഹത്തിന് Order of Lenin ഉം Order of Hero of the Soviet Union ഉം ലഭിച്ചു . മരിച്ചു ഒരു വര്‍ഷത്തിനു ശേഷം നടന്ന അനുസ്മ്മരണ ചടങ്ങില്‍ പതിനായിരക്കണക്കിന് ആളുകള്‍ ആണ് പങ്കെടുത്തത് എന്ന് കാമനിന്‍ തന്‍റെ ഡയറിയില്‍ കുറിച്ച് വെച്ചിട്ടുണ്ട് .
അടിക്കുറിപ്പ്
1. സോയൂസ് രണ്ടാം മോഡ്യൂളില്‍ പിറ്റേ ദിവസം പോകാനിരുന്നവര്‍ ഇവര്‍ ആണ് >> Valery Bykovsky, Aleksei Yeliseev, and Yevgeny Khrunov
2. ഒരു വര്‍ഷത്തിനു ശേഷം 1968 ല്‍ യൂറി ഗഗാറിന്‍ ഒരു പ്ലെയിന്‍ ക്രാഷില്‍ കൊല്ലപ്പെട്ടു !

3. Apollo 15 ചന്ദ്രനിലെ Hadley Rille യില്‍ സ്ഥാപിച്ച "Fallen Astronaut" എന്ന ഫലകത്തില്‍ കൊമാറോവിന്റെ പേരും ഉണ്ട് .

Wednesday, September 30, 2015

തോമയാർ കോവിൽ (അരപ്പള്ളി)



ലോകത്തിലെ ഏറ്റവും പ്രാചീനമായ ക്രൈസ്‌തവ ദേവാലയങ്ങളിൽ ഒന്നായി കരുതപ്പെടുന്ന "തോമയാർ കോവിൽ AD 63-ൽ" ക്രിസ്തു ശിഷ്യനായ തോമസസ്ലീഹായാല്‍ സ്ഥപിതമയതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. തദ്ദേശവാസികൾ ഈ ദേവാലയത്തെ ആദരപൂർവ്വം തോമയാർ കോവിൽ എന്നു വിളിക്കുന്നു.കാലപ്പഴക്കം കൊണ്ട് വലിയ കോട്ടം വരാത്ത രീതിയില്‍ പഴമയുടെ മുദ്രയും പേറി നില്ക്കു ന്ന അപൂര്വം ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഒന്നാണിത്
ഭാരതത്തിൽ സുവിശേഷം അറിയിക്കാനെത്തിയ തോമാശ്ലീഹാ ഏഴരപ്പള്ളികൾ സ്ഥാപിച്ചു എന്ന പരമ്പരാഗത വിശ്വാസത്തിലെ അരപ്പള്ളിയായി പരിഗണിക്കുന്ന ദേവാലയമാണ് തിരുവിതാംകോടുള്ള ഈ പള്ളി.
എന്നാൽ എന്തു കൊണ്ട് ഈ പള്ളി അരപ്പള്ളിയായി അറിപ്പെടുന്നു എന്ന വിശദീകരണത്തിൽ അഭിപ്രായ ഐക്യമില്ല. മറ്റ് ഏഴു പള്ളികളുമായുള്ള താരതമ്യത്തിൽ ചെറിയ ദേവാലയമായതിനാലാണ് 'പകുതി' എന്നർത്ഥത്തിൽ അര എന്ന വിശേഷണം വന്നുവെന്നതാണ് ഒരു അഭിപ്രായം.
മറ്റൊരു അഭിപ്രായവും എന്നാല്‍ എല്ലാം കൊണ്ടും ചരിത്രത്തോട് ചേര്ന്ന് നില്ക്കു ന്നത് മായ ഒരു കാര്യവും പഴാമാക്കാര്‍ പറഞ്ഞു കേള്ക്കുകന്നുണ്ട് .....അരസന്‍(അരചന്‍) എന്ന ദ്രാവിഡ പദത്തിന്റെ അര്ത്ഥംം രാജാവ് എന്നാണ്. അതുകൊണ്ട് തന്നെ ഈ അര ചെറുത് എന്ന അര്ത്ഥലത്തിലല്ല ഉപയോഗിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. രാജാവിന്റെ് പ്രത്യേക പരിഗണനയാല്‍ തീര്ത്തര പള്ളി എന്ന അര്ത്ഥിത്തിലാണ് തിരുവിതാംകോട്ടെ പള്ളിക്ക് അരപ്പള്ളി എന്ന പേരു വന്നത് എന്നു വേണം അനുമാനിക്കാന്‍.
ചേര സാമ്രാജ്യത്തിന്റെത മുമ്പത്തെ തലസ്ഥാനം തിരുവിതാംകോടായിരുന്നു. തിരുവിതാംകൂറിന്റെപ ആദ്യ പേര് തന്നെ തിരുവിതാംകോടായിരുന്നല്ലോ.മാര്തോ്മാ തോമാശ്ലീഹ തിരുവിതാംകോട് എത്തിയ കാലത്ത് ചേര സാമ്രാജ്യം ഭരിച്ചിരുന്നത് ഇമയവരമ്പന്‍ നെടും‌ചേരലാതന്‍ ആയിരുന്നു. അദ്ദേഹം പള്ളിയുണ്ടാക്കാന്‍ അനുവാദവും സ്ഥലവും നല്കിതയതുകൊണ്ട് അവിടെ പണിത പള്ളിക്ക് ബഹുമാന പേര് കൈവന്നു.(തിരുവിതാംകൂറിലെ പ്രജാ വത്സലരായി പോന്നു തമ്പുരക്കാന്‍ മാരില്‍ നിന്നും അവരുടെ ചരിത്രത്തില്‍ നിന്നും ഇതാവണം ശരി എന്ന് ന്യായമായും അനുമാനിക്കാം )

എന്തായാലും പതിനെട്ടാം നൂറ്റാണ്ടിന്റെത തുടക്കത്തില്‍ ഡച്ച് ഗവര്ണ്ണടറായിരുന്ന കാര്ലോറസ് കാഫ് തോമാശ്ലീഹ സ്ഥാപിച്ച പള്ളികളില്‍ തിരുവിതാംകോട് പള്ളി ഉള്പ്പെരട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഉദയം‌പേരൂര്‍ സുന്നഹദോസിന്റെി കാനനുകളിലും തിരുവിതാംകോട്ടെ തോമാ ക്രിസ്ത്യാനികളെ കുറിച്ച് പരാമര്ശതമുണ്ട്. എമിങ്ങാനയുടെ ഏര്ലിമ സ്‌പ്രെഡ് ഓഫ് ക്രിസ്ത്യാനിറ്റി ഇന്‍ ഇന്ത്യ എന്ന പുസ്തകത്തില്‍ തോമശ്ലീഹ മൈലാപ്പൂരില്‍ നിന്ന് തിരുവിതാംകോട് വന്നതായി പറയുന്നുണ്ട്.
തിരുവിതാംകോട് 25 സെന്റ്് ഭൂമിയിലാണ് പള്ളി നില്ക്കുടന്നത്. കരിങ്കല്ലില്‍ തീര്ത്തപ ചുമരും മേല്ക്കൂ്രയും പള്ളിയുടെ പഴമ വിളിച്ചറിയിക്കുന്നു. 25 അടി നീളവും 16 അടി വീതിയും 10 അടി മാത്രം ഉയരവും ഉണ്ടായിരുന്ന പള്ളി അല്പ്പ വര്ഷയങ്ങള്ക്ക്പ മുമ്പ് പരിഷ്കരിച്ചിരുന്നു. ഹൈക്കല ഭാഗത്ത് ചെറിയ മാറ്റങ്ങള്‍ വരുത്തി. പ്രധാന വാതില്‍ 10 അടി പിന്നോട്ട് മാറ്റി. ചുവരുകളിലെ കിളിവാതിലും കൊത്തുപണികളും കരിങ്കല്‍ മേല്ക്കൂ രയും ജെറുസലേം ദേവാലയത്തിന്റെ മേല്ക്കൂ രയുമായി സാമ്യമുള്ളതാണ്.
ഭിത്തിയില്‍ കുരിശടയാളം അല്ലാതെ യേശുവിന്റെംയോ ശിഷ്യന്‍‌മാരുടെയോ രൂപങ്ങളില്ല. ഇതിനര്ഥം‍ ക്രിസ്തീയ സഭകളുടെ ആരാധനാ ക്രമങ്ങളും ആചാരാനുഷ്ഠാനങ്ങളും രൂപപ്പെടുന്നതിന് മുമ്പ് പള്ളി ഉണ്ടായിരുന്നു എന്നാണ്.
കല്ലില്‍ തീര്ത്തള മാമോദീസ തൊട്ടിയില്‍ ചിത്രപ്പണികളോടു കൂടിയ പീഠവും പിന്നീട് വന്ന പോര്ച്ചു ഗീസുകാരുടെ സംഭാവനയായാണ് കണക്കാക്കിയിരുന്നത്. പത്രോശ്ലീഹയുടെയും പൌലോശ്ലീഹയുടെയും ചിത്രങ്ങളാണ് ഇതില്‍ കാണാവുന്നത്. എന്നാല്‍ പീഠത്തില്‍ കാണുന്ന ലിപി ലാറ്റിനോ പോര്ച്ചു ഗീസോ അല്ല. അത് ഏത് ഭാഷയാണെന്ന് തിട്ടപ്പെടുത്തിയിട്ടില്ല.
വിളക്കു കുഴികളുള്ള കല്ത്തൂതണുകള്‍ പഴയ ക്ഷേത്രങ്ങളെ ഓര്മ്മി പ്പിക്കും. ശതവര്ഷയങ്ങള്‍ പഴക്കമുള്ള, ചിത്രാലംകൃതമായ വിചിത്രമായൊരു പെട്ടിയും ഇവിടത്തെ പ്രത്യേകതയാണ്. അതിനുള്ളില്‍ അഞ്ച് കുരിശും സുന്ദരരൂപങ്ങളും കൊത്തിയിട്ടുണ്ട്.
കേരളീയമായ വാസ്തുശില്പ കലയുടെ സ്പര്ശമമാണ് പള്ളിയുടെ സവിശേത. പൂര്ണ്ണാമായി കരിങ്കല്ലില്‍ തീര്ത്ത് ഈ പള്ളിയ്ക്ക് പത്മനാഭപുരം കൊട്ടാരം മുതലായ പ്രാചീന സ്ഥാപനങ്ങളില്‍ കാണുന്ന കരിങ്കല്‍ പണികളുമായി പഴക്കത്തിലും കരകൗശല വൈദഗ്ദ്ധ്യത്തിലും സാമ്യമുണ്ട്.

പഴയ തെക്കൻ തിരുവിതാംകൂറിൽ പെട്ട ഈ പള്ളി ഒരു കാലത്ത് മലങ്കര നസ്രാണികളുടെ പ്രധാന ആരാധനാ കേന്ദ്രങ്ങളിലൊന്നായിരുന്നു. എന്നാൽ ഇവിടെയുള്ള ക്രൈസ്തവ സമൂഹത്തിൽ നിന്ന് നല്ലൊരു ശതമാനം മറ്റ് ഭാഗങ്ങളിലേക്ക് കുടിയേറിയതു മൂലവും ചരിത്രരേഖകളുടെ അപര്യാപ്തത മൂലവും വളരെക്കാലമായി ശ്രദ്ധ ലഭിക്കാതെ കിടക്കുകയായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയോടെ ദേവാലയത്തിന്റെ പരമ്പരാഗത തനിമ നഷ്ടമാക്കാതെയുള്ള പുനരുദ്ധാരണശ്രമങ്ങൾക്ക് തുടക്കമിടുകയും 2007 ഡിസംബർ 16-ന് ഈ പള്ളിയെ അന്തർദേശീയ മാർത്തോമൻ തീർത്ഥാടന കേന്ദ്രം (International St. Thomas Pilgrim Center) ആയി പ്രഖ്യാപിക്കുകയും ചെയ്തു.

Wednesday, September 16, 2015

മുരിക്കുമ്മൂട്ടിൽ ഔതച്ചൻ അഥവാ കായൽ രാജാവ് മുരിക്കൻ

  


  കേരളത്തിലെ ആലപ്പുഴ ജില്ലയിലെ പ്രധാന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. കാർഷികവൃത്തി പ്രധാനമായുള്ള ഇവിടം കേരളത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രമാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം. കുട്ടനാടന്‍ കായല്‍നിലങ്ങള്‍ മനുഷ്യന്‍ സൃഷ്ടിച്ചതാണ്. ഭക്ഷ്യക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നുണ്ടായ പട്ടിണിയും സാഹസികതയുമായിരുന്നു പ്രേരണയായത്. ആയിരക്കണക്കിനു ആളുകളുടെ അധ്വാനഫലമാണ് കായല്‍നിലങ്ങള്‍ .ആ പാടങ്ങളുണ്ടാക്കാന്‍ നിരവധി തൊഴിലാളികള്‍ക്ക് ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ രണ്ട് ലോകമഹായുദ്ധങ്ങൾ
സൃഷ്ടിച്ച ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ നല്‍കിയ പ്രേരണയാണ് കായല്‍നിലങ്ങളുടെ പിറവിക്കു പിന്നില്‍. കായല്‍ കുത്തിയെടുത്ത് നിലമാക്കാന്‍ നെഞ്ചുറപ്പുള്ളവര്‍ക്കെല്ലാം രാജാവ് കായല്‍ പതിച്ചു നല്‍കി. മങ്കൊമ്പുസ്വാമിമാര്‍, ചാലയില്‍ പണിക്കര്‍മാര്‍, കണ്ടക്കുടി, പുത്തന്‍പുരയില്‍, കളപ്പുരയ്ക്കല്‍, കൊച്ചുതറ, എട്ടുപറ, പുല്ലാത്തശ്ശേരി , മുരിക്കുംമൂട്ടില്‍,തുടങ്ങിയ കര്‍ഷക കുടുംബങ്ങളാണ് കായല്‍ കൃഷിയിലെ തുടക്കക്കാര്‍.


ഇതിൽ എടുത്തു പറയേണ്ട പേരാണ് മുരിക്കുമ്മൂട്ടിൽ ഔതച്ചൻ അഥവാ ജോസഫ് മുരിക്കൻ.ഇദ്ദേഹം കർഷകനും ഭൂവുടമയുമായിരുന്നു .ഭക്ഷ്യക്ഷാമം കാരണം ഗതികെട്ട് പോയ ഒരു ദേശത്തെ ജനങ്ങൾക്ക് കായലുകൾ നികത്തി നെല്ല് വിളയിച്ച് അരിയും പണിയും ലഭ്യമാക്കി അവരെ സാധാരണജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിൽ മുഖ്യ പങ്ക് വഹിച്ച മുരിക്കിൻമൂട്ടിൽ ജോസഫ് തൊമ്മൻ കായൽ നികത്തി ആയിരത്തിലേറെ ഏക്കർ കൃഷിനിലം പുതുതായി ഉയർത്തിയാണ് ശ്രദ്ധേയനായത്. കുട്ടനാട്ടിലെ കാവാ‍ലം സ്വദേശിയായിരുന്ന ഇദ്ദേഹം കായൽ രാജാവ് മുരിക്കൻ എന്നറിയപ്പെടുന്നു.നെല്ല് കൊയ്യുന്നതിനും സംഭരിക്കുന്നതിനും ധാരാളം തൊഴിലാളികളും വള്ളങ്ങളും സംഭരണ ശാലകളുമടങ്ങുന്ന വിപുലമായ സം‌വിധാനം അദ്ദേഹത്തിനുണ്ടായിരുന്നു.


ശ്രീചിത്തിരതിരുനാൾ മഹാരാജാവിന്റെ കല്പനയുടെ പിൻബലത്തിലാണ് കായൽ നികത്തി നെല്പാടങ്ങളുണ്ടാക്കിയത് ചിത്തിര (716 ഏക്കർ), റാണി (568 ഏക്കർ), മാർത്താണ്‌ഡം (674 ഏക്കർ) എന്നിങ്ങനെ 1959 ഏക്കർ ഭൂമിയോളം കായൽ നിലങ്ങൾ മുരിക്കൻ നികത്തിയെടുക്കുകയുണ്ടായി. രാജ കുടുംബത്തോടുള്ള മുരിക്കന്റെ കടപ്പാടാണ്‌ നികത്തു നിലങ്ങൾക്ക് ഇത്തരത്തിൽ പേരു നൽകാൻ ഇടയാക്കിയത്.
മനുഷ്യാദ്ധ്വാനവും മുതൽമുടക്കും ഏറെ ആവശ്യമായ ഒന്നായിരുന്നു കായൽനികത്തൽ. ബണ്ട്‌ നിർമ്മാണമാണ്‌ ആദ്യം. തെങ്ങിൻകുറ്റി 30 അടി നീളത്തിൽ മുറിച്ച്‌ നാലായി കീറി കൂർപ്പിച്ച ശേഷം കായലിന്റെ അടിത്തട്ടിലെ ചെളിയിൽ അടിച്ചുതാഴ്ത്തിയാണ്‌ ബണ്ടിന്റെ ഇരുവശവും ഭദ്രമാക്കുക. അടിത്തട്ടിൽ 20 അടി വീതിയും മുകളിൽ അഞ്ച്‌ അടി വീതിയുമാണ്‌ ബണ്ടിന്‌. തെങ്ങിൻകുറ്റികളുടെ നിരയുടെ ഉൾഭാഗത്ത്‌ മുള ചതച്ചുണ്ടാക്കിയ ചെറ്റ നിരത്തിക്കെട്ടിയാണ്‌ ഭിത്തി നിർമ്മിക്കുക. ഭിത്തിക്കുള്ളിൽ ആദ്യം ഒരടി കനത്തിൽ കടപ്പുറം മണ്ണ്‌ വിരിക്കും. അതിന്‌ മുകളിൽ മൂന്നടി കനത്തിൽ കായലിൽനിന്നുള്ള ചെളിക്കട്ട. കുറ്റിച്ചെടികളും മരക്കൊമ്പുകളും കെട്ടിയുണ്ടാക്കുന്ന കറ്റകൾ ചെളിക്കട്ടകൾക്കുമുകളിൽ നിരത്തുന്നു. അതിനും മുകളിൽ കട്ടയും മണലുമിട്ട്‌ ചിറയാക്കുന്നു.

ആയിരക്കണക്കിന്‌ ദണ്‌ഡ്‌ (ഒരു അളവ്‌) നീളമുള്ള ചിറയാണ്‌ മുരിക്കൻ നിർമ്മിച്ചത്‌. ഒരു ദണ്‌ഡ്‌ നീളത്തിൽ ചിറ കെട്ടാൻ 16 തെങ്ങിൻകുറ്റി, എട്ട്‌ മുളയുടെ ചെറ്റ, 500 കറ്റ, 16 ടൺ ചെളിക്കട്ടയും മണലും, 80 തൊഴിലാളികളുടെ അദ്ധ്വാനം എന്നതാണ്‌ കണക്ക്‌.

ബോയിലറുകളിൽ മരക്കരിയിട്ട്‌ കത്തിച്ചുണ്ടാക്കുന്ന ആവിയിൽ പ്രവർത്തിക്കുന്ന പമ്പുകൾ ഉപയോഗിച്ചാണ്‌ ചിറയ്ക്കുള്ളിലെ വെള്ളം വറ്റിക്കുക. എന്നിട്ട്‌ കട്ടി കുറഞ്ഞ ചെളിയിറക്കി കായൽ നികത്തിയെടുക്കുന്നു. 1940 ലായിരുന്നു ആദ്യ വിളവെടുപ്പ്‌. മുരിക്കൻ കായൽ നികത്തിയെടുത്ത സ്ഥലത്ത് ഒരു പള്ളിയും സ്ഥാപിച്ചു.

കുറഞ്ഞ കൂലിയുമായി ബന്ധപ്പെട്ട് ഇടതു പക്ഷ തൊഴിലാളി പ്രസ്ഥാനങ്ങൾ മുരിക്കനെതിരെ സമര മാർഗ്ഗങ്ങൾ അവലംബിക്കുകയുണ്ടായി.തുടര്‌ന്ന് 1973-ൽ രാജ്യരക്ഷാനിയമം ഉപയോഗിച്ച്‌ മുരിക്കന്റെ കായൽനിലങ്ങൾ സർക്കാർ ഏറ്റെടുത്തു. ആദ്യവർഷം സർക്കാർ കൃഷി ലാഭമുണ്ടാക്കി. അടുത്ത രണ്ടുവർഷവും നഷ്‌ടമായി. 76-ർ കൂട്ടുകൃഷി സംഘങ്ങളുണ്ടാക്കി കൃഷി നടത്തിയിട്ടും ലാഭകരമായില്ല. പിറ്റേവർഷം ഭൂരഹിത കർഷകത്തൊഴിലാളികൾക്ക്‌ അരഏക്കർ പാടം വീതം നൽകി കൂട്ടുകൃഷി നടത്തി. പിന്നീട്‌ പാട്ടക്കൃഷി പരീക്ഷിച്ചുവെങ്കിലും മാർത്താണ്‌ഡം ഒഴികെയുള്ള നിലങ്ങളിൽ പരാജയപ്പെട്ടു. ചിത്തിരയിലും റാണിയിലും അടിത്തട്ടിലെ കക്ക വാരൽ തുടങ്ങിയതോടെ ബണ്ടുകൾ തകർന്നു.അവസാന കാലത്ത്‌ തിരുവനന്തപുരത്ത്‌ മകന്റെ വസതിയിലായിരുന്നു മുരിക്കൻ.1972 ഡിസംബർ 9ന്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ജനറൽ വാർഡിൽ വച്ച് 74 -)ം വയസ്സിൽ മുരിക്കൻ അന്തരിച്ചു.സെന്റ്‌ മേരീസ്‌ പള്ളി സെമിത്തേരിയിൽ അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്നു.

ദൗർഭാഗ്യവശാൽ അദ്ദേഹത്തിനും അന്നത്തെ ഒരു വിഭാഗം തൊഴിലാളികൾക്കും ഇടയിൽ നിലനിന്നിരുന്ന ആഴത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളും തുടർന്നുണ്ടായ സംഘർഷങ്ങളും ആ വലിയ വ്യക്തിത്വത്തിന് മേൽ കാര്യമായി കറപുരട്ടുന്നതിലാണ് കലാശിച്ചത്. എങ്കിൽ കൂടി ആലപ്പുഴയിലെ കുട്ടനാടിന് ലോകഭൂപടത്തിൽ ഒരു വലിയ സ്ഥാനം കുറിച്ച് നൽകുന്നതിൽ മുരിക്കൻ വഹിച്ച പങ്ക് നന്ദിയോടെ നാം സ്മരിക്കണം

Tuesday, September 15, 2015

കരുവെള്ളയാന്‍ കൊലുമ്പന്‍. !

അറിയാത്തവര്‍ അറിയട്ടെ ...........
കരുവെള്ളയാന്‍ കൊലുമ്പനെ.....????

ഇടുക്കി അണക്കെട്ടിനെ പറ്റി പത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും ചര്‍ച്ചകള്‍ വരുമ്പോള്‍ പലരും മറന്നു പോകുന്നു ........ മഹാനായ കരുവെള്ളയാന്‍ കൊലുമ്പനെ കുറിച്ച് പറയാന്‍............ ????????

ഏഷ്യയിലെതന്നെ ഏറ്റവും വലിയ കമാന അണക്കെട്ട് നിര്‍മ്മാണത്തിന് അനിയോജ്യമായ സ്ഥലം കാട്ടികൊടുത്തകരുവെള്ളയാന്‍ കൊലുമ്പനെന്ന ആദിവാസി മൂപ്പനെ മലായാളികള്‍ മറന്നു. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ആദിരിക്കാന്‍ മറന്നുപോയവര്‍ മരണശേഷവും അത് തുടരുന്നു. എന്നാല്‍ മലയോരനിവാസികളുടെ മനസില്‍ ഇപ്പോഴും ഒരുവീരനായകന്റെ പരിവേഷമാണ് അദ്ദേഹത്തിന്.ആദിവാസി - ഗോത്രവിഭാഗത്തിലെ ഊരാളി സമുദായത്തിന്റെ മുടിചൂടാമന്നനും മൂപ്പനുമായിരുന്നു കൊലുമ്പന്‍. ഊരാളി സമുദായത്തിലെ പഴയ തലമുറ ഐതീഹ്യകഥയിലെ നായകനെപ്പോലെയാണ് കൊലുമ്പനെ കണ്ടിരുന്നതും ആരാധിച്ചിരുന്നതും.

ഇടുക്കി അണക്കെട്ട് സ്ഥിതിചെയ്യുന്ന ഭാഗത്തുനിന്നും അഞ്ചുകിലോമീറ്റര്‍ അകലെയുള്ള കൊടുംവനമായിരുന്ന ചെമ്പകശേരി നരിക്കാട്ട് എന്ന സ്ഥലത്തായിരുന്നു കൊലുമ്പനും കൂട്ടാളികളും കുടിപാര്‍ത്തിരുന്നത്.

അഞ്ചടി ഉയരം, കറുപ്പനിറം, ചെമ്പിച്ച നീണ്ട താടി, ജഡപിടിച്ച നീണ്ട മുടി, മുട്ടിനൊപ്പം വരുന്ന ഒറ്റമുണ്ട്. കയ്യില്‍ ആറടി നീളമുള്ള ബലവത്തായ ഒരു വടി. ആരെയും കൂസാത്ത ഭാവം. നടുനിവര്‍ത്തി മൂക്ക് വിടര്‍ത്തിയുള്ള നടപ്പ്. ഇതായിരുന്നു കൊലുമ്പന്‍.
കാടിന്റെ ഓരോ മുക്കും മൂലയും കാണാപ്പാഠമായിരുന്ന കൊലുമ്പന്‍ വനത്തിനുള്ളിലെ നേരിയ ചലനങ്ങള്‍പോലും ശ്രദ്ധിക്കുമായിരുന്നു. കൊലുമ്പനെ കണ്ടാല്‍ കടുവയും കാട്ടനയും ഉള്‍പ്പെടെയുള്ള വന്യജീവികള്‍ വഴിമാറി കൊടുക്കുമെന്ന് സഹോദരനായ മാണിക്യന്‍  പറഞ്ഞു.കടുവ ആഹാരത്തിനായി കൊല്ലുന്ന മൃഗങ്ങളുടെ ജഡത്തിന് കാവല്‍നില്‍ക്കുന്നത് പതിവാണ്. കൊലുമ്പനെ കണ്ടാല്‍ പേടിച്ചരണ്ട പെരുച്ചാഴിയെപ്പോലെ കടുവ സ്ഥവിടുമെന്നുള്‍പ്പെടെ കൊലമ്പനെകുറിച്ച് നിറമ്പിടിപ്പിച്ച നിരവധി കഥകള്‍ പ്രചരിച്ചിട്ടുണ്ട്.

വിദഗ്ധ കാട്ടുവൈദ്യന്‍ കൂടിയായിരുന്ന കൊലുമ്പന്റെ കയ്യില്‍ ഏതു കൊടിയ വിഷത്തിനും പകര്‍ച്ചവ്യാധികള്‍ക്കും ഫലപ്രദമായ മരുന്നുണ്ടായിരുന്നു. ഒരിക്കല്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് കുടല്‍ പുറത്തുവന്ന കുടിയിലെ ഒരു യുവാവിന്റെ മറിഞ്ഞ വയറില്‍ അമൂല്യങ്ങളായ പച്ചമരുന്നുകള്‍ കണ്ടെത്തി അരച്ച് വച്ചുകെട്ടി ഒരുമാസം വിശ്രമിക്കാന്‍ നിര്‍ദേശംനല്‍കി.

ഒടുവില്‍ മുറിവിലെ കെട്ടഴിച്ചപ്പോള്‍ മുറിവ് പൂര്‍ണമായി കരിഞ്ഞുണങ്ങി.
ആദ്യകാലങ്ങളില്‍ കൊലുമ്പന്റെയും കുടിയിലുള്ളവരുടെയും ആഹാരം കിഴങ്ങുവര്‍ഗങ്ങളും പൊടിവിതച്ച് കൊയ്‌തെടുക്കുന്ന നെല്ലരിയുമായിരുന്നു.പകല്‍ താഴെ മറച്ച ഈറ്റക്കുടിലില്‍ ആഹാരം പാകംചെയ്യുന്ന ഇവരുടെ രാത്രികാല ഉറക്കം മരങ്ങളില്‍ കെട്ടിയുണ്ടാക്കിയ ഏറുമാടങ്ങളിലായിരുന്നു.രണ്ടുപ്രാവശ്യം വിവാഹിതനായ കൊലുമ്പന്റെ ആദ്യഭാര്യ മരിച്ചതിനുശേഷമായിരുന്നു രണ്ടാം വിവാഹം. ആദ്യവിവാഹത്തില്‍ ഉണ്ടായ മക്കളായ രാമനും തേവനും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. 1971-ലാണ് കൊലുമ്പന്‍ ഇഹലോകവാസം വെടിഞ്ഞത്.

ഇടുക്കി ഡാമിന്റെ ചരിത്രം



ആദ്യഘട്ടത്തിൽ 15000 തൊഴിലാളികൾ ജോലിചെയ്‌ത പദ്ധതി നിർമ്മാണത്തിനിടയിൽ 85 പേർ അപകടത്തിലും മറ്റും പെട്ട്‌ മരണമടഞ്ഞു. 1932 ൽ മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന്‌ എത്തിയതോടെയാണ്‌ ഇടുക്കിയെ കണ്ടെത്തുന്നത്‌. നായാട്ടിനിടയിൽ കൊലുമ്പൻ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടർന്നുള്ള യാത്രയ്ക്ക്‌ വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പൻ കുറവൻ കുറത്തി മലയിടുക്ക്‌ കാണിച്ചുകൊടുത്തു. മലകൾക്കിടയിലൂടെ ഒഴുകിയ പെരിയാർ ജോണിനെ ആകർഷിച്ചു. ഇവിടെ അണകെട്ടിയാൽ വൈദ്യുതോല്‌പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന്‌ ജോണിനുതോന്നി. പിന്നീട്‌ ജോൺ എൻജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച്‌ തിരുവിതാംകൂർ ഗവൺമെന്റിന്‌ റിപ്പോർട്ട്‌ സമർപ്പിച്ചു.

1937 ൽ ഇറ്റലിക്കാരായ അഞ്ജമോ ഒമേദയോ, ക്‌ളാന്തയോ മാസലെ എന്ന എൻജിനിയർമാർ അണക്കെട്ട്‌ പണിയുന്നതിന്‌ അനുകൂലമായി പഠനറിപ്പോർട്ട്‌ സമർപ്പിച്ചെങ്കിലും സർക്കാർ തയ്യാറായില്ല. പെരിയാറിനെയും, ചെറുതോണിയെയും ബന്‌ധിപ്പിച്ച്‌ അണക്കെട്ട്‌ നിർമ്മിക്കാൻ വിവിധ പഠന റിപ്പോർട്ടുകളിൽ ശുപാർശകളുണ്ടായി. കേന്ദ്ര ജലവൈദ്യുത കമ്മിഷനുവേണ്ടിയും സമഗ്രമായ പഠനങ്ങൾ നടത്തിയിരുന്നു. 1961-ൽ ആണ്‌ അണക്കെട്ടിനായി രൂപകല്‌പന തയ്യാറാക്കിയത്‌. 1963 ൽ പദ്ധതിക്ക്‌ കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം കിട്ടി. നിർമ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോർഡ്‌ ഏറ്റെടുത്തു.1969 ഏപ്രില്‍ 30-നാണ് നീണ്ടനാളത്തെ ആലോചനകള്‍ക്കും പഠനങ്ങള്‍ക്കുംശേഷം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. പദ്ധതിയുടെ പ്രധാന അണക്കെട്ട്‌ കുറവൻ മലയേയും, കുറത്തി മലയേയും ബന്‌ധിപ്പിക്കുന്നു


ഇതുമൂലം പെരിയാറിൽ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകി പോകാതിരിക്കാൻ ചെറുതോണിയിലും, ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്‌ടപ്പെടാതിരിക്കാൻ കുളമാവിലും അണക്കെട്ടുകൾ നിർമ്മിച്ചു. ഇടുക്കി ഡാം ഇന്നും വിസ്‌മയമാണ്‌. പാറയിടുക്കിന്റെ സാന്നിധ്യവും മർദ്ദവും ശക്തിയുമെല്ലാം താങ്ങാൻ കഴിവുള്ള അണക്കെട്ട്‌ കമാനാകൃതിയിലാണ്‌ നിർമ്മിച്ചത്‌. കോൺക്രീറ്റ്‌ കൊണ്ടു പണിത ഈ ആർച്ച്‌ ഡാമിനു 168.9 മീറ്റർ ഉയരമുണ്ട്‌. മുകളിൽ 365.85 മീറ്റർ നീളവും 7.62 മീറ്റർ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്‌. ഇടുക്കി അണക്കെട്ടിന്‌ ഷട്ടറുകളില്ല എന്നതാണൊരു പ്രത്യേകത.

IS 456-2000 അനുസരിച്ചുള്ള എം - 40 കോൺക്രീറ്റ് മിശ്രിതമാണ് ഇടുക്കി ആർച്ച് ഡാം നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കുമ്പോഴത്തെ താപനില കുറയ്ക്കുന്നതിനായി ഐസ് ഉപയോഗിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ശക്തമായ അണക്കെട്ടുകളിലൊന്നായ ഇടുക്കി അണക്കെട്ട് ഭൂകമ്പത്തെ പ്രതിരോധിക്കത്തക്കവിധത്തിൽ പ്രത്യേക ഡിസൈനോടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്


1976 ഫെബ്രുവരി 12-ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി നാടിനു സമര്‍പ്പിച്ചു.

Tuesday, September 8, 2015

എലിയാനോർ ഇസബേൽ

20 ഡിസംബർ 1894. 
മൂന്നാർ.

എലിയാനോർ ഇസബേൽ , 24 വയസ്സ്. വിവാഹം കഴിഞ്ഞ അധികനാളുകളായില്ല. തേയിലതോട്ടം നട്ടുപിടിയ്ക്കുന്നതിന് കേരളത്തിലേയ്ക്ക് പുറപ്പെട്ട ഭർത്താവ് ഹെൻറി നൈറ്റിനോടൊപ്പം ഇസബേലും ഇംഗ്ലണ്ടിൽ നിന്നും കപ്പൽ കയറി. സിലോൺ വഴി ബോഡി നായ്ക്കനൂർ - അവിടെ നിന്നും നടന്ന് മൂന്നാർ മലമുകളിലെത്തി.


മലഞ്ചെരുവിലൂടെ ഭർത്താവിനോടൊപ്പം നടക്കാനിറങ്ങിയ ഇസബേൽ മൂന്നാറിന്റെ മനം മയക്കുന്ന സൗന്ദര്യത്തിൽ ലയിച്ച് ഹെൻറിയോട് പറഞ്ഞു 


" ഞാൻ മരിച്ചാൽ എന്നെ ഇവിടെ അടക്കം ചെയ്യണം. "
രണ്ട് ദിവസം കഴിഞ്ഞ് ഇസബേൽ മരിച്ചു.

ബോഡി നായക്കനൂരിൽ നിന്നും തിരിയ്ക്കുന്നതിനു മുൻപ് കോളറയുടെ വിഷവിത്തുകൾ ആ നവവധുവിന്റെ ശരീരത്തിൽ പ്രവേശിച്ചിരുന്നു.

രണ്ടു ദിവസങ്ങൾക്ക് മുൻപ് ഇസബേൽ പറഞ്ഞ അതേ സഥലത്ത് ഹെൻറി ചെറിയ കുഴിമാടം തീർത്തു. 
പുരോഹിതനും മരണാനന്തര ശുശ്രൂകളുമില്ലാതെ ഒരു കബറടക്കം.


റൈറ്റ്. റവ. ഇ. നോയൽ ഹോഡ്ജ് ബിഷപ്പ് 1898ൽ ആദ്യമായി മൂന്നാർ സന്ദർശിച്ചു. അപ്പോഴേയ്ക്കും ഇസബേലിന്റെ അടക്കം ആറു കല്ലറകൾ ആ മലഞ്ചെരുവിൽ ഉണ്ടായിരുന്നു.

1900 ഏപ്രിൽ 15 ആം തിയതി, ഒരു ഈസ്റ്റർ ദിനത്തിൽ അതൊരു ശ്മശാനമായി ആശീർവദിയ്ക്കപ്പെട്ടു, ഒരു മരണ രജിസ്റ്റർ തുറന്നു.

അതിലെ ഒന്നാം പേജിലെ ആദ്യപേര് ഇസബെല്ലയുടേതായിരുന്നു

പള്ളി പണിയുന്നതിന് മുൻപ് ശ്മശാനം ആശിർവദിക്കപ്പെട്ട ലോകത്തിലെ ഏക പള്ളിയാണ് 105 വർഷം പഴക്കമുള്ള മൂന്നാർ ക്രൈസ്റ്റ് ചർച്ച്.





ഇന്നും ആ കല്ലറ ക്രൈസ്റ്റ് ചർച്ചിന്റെ സിമിത്തേരിയിൽ ഉണ്ട്.

വെള്ളാരം കല്ലുകൾക്കിടയിൽ ഒരു കൽക്കുരിശും നെഞ്ചിലേറി, കൊത്തുപണികളില്ലാത്ത, പഴകിയ കല്ലിൽ തീർത്ത ചെറിയ ശവകുടീരം. ചുറ്റും വളർന്നു നിൽക്കുന്നവലിയ മരങ്ങൾ.

എലിയാനോർ ഇസബെലിന്റെ ശവക്കല്ലറ!

Thursday, August 6, 2015

Американский Ласс !

'PADMARAJAN'     Мое имя вызвал много изумления в ней
 “Санскритское имя?”
 "Да" “действительно ли это - Санскрит,
 который Вы говорите?”
 "Нет" ”Тогда, почему имя?”
 “Малайялам как язык является очень родственным на Санскрит”
 “однако, имя может там быть как Король Лотоса?”
 Король Лотоса?!
 Я смущался, все же я сказал ей;



“Мы поклоняемся лотосу”,
 Она выглядела немного сдержанной. Я увидел,
 что она пробовала трудно сказать мне кое-что,
таким образом я убеждал ее говорить.
Она тогда спросила меня, как мы приехали,
чтобы поклоняться лотосу

“Я не знает”
 “Обрайона,
 говорит что - нибудь?”
 “Я не знаю”,
"Что делает лепестки лотоса имеют значение?”
 “Я не знаю”
“И чашелистики?”
 Я становился надоевшим.
Наша беседа была начинающей,
чтобы больше походить на интервью ко мне.
Я ответил без большого интереса,
 "я понятия не имею”,
 "я предприму действия“
была улыбка вреда в ее глазах.
 Она уехала.


В течение моих четырех месяцев пребывания в Америке, именно в тот день я сначала натолкнулся на застенчивую американскую женщину. Робкая американская женщина всегда была моим воображением. Сегодня, когда я оглядываюсь назад, я чувствую, что это было одной из причин, почему я был привлечен к Лоле.

Вниз переулок памяти …


… я предполагаю, что я люблю Лолу Майлфорд, студент литературы. Позвольте этому быть. Женщина как Лола … кто - то столь красивый, симпатичный и восхитительный и интеллектуальный и членораздельный. Почему Вы чистили вашу ногу против рудников в том ресторане сегодня? И снова, почему сделал Вас

 …, я не в состоянии прочитать что - нибудь сегодня. Эта женщина делает меня орехами. Желание я мог видеть ее прямо сейчас

… этой самой ночью!

Ей распространили короткие волосы на ее лбу как Одри Хепберн. Я спросил ее:



“Одри Хепберн - ваша любимая звезда?”
“нет, это - Шерли Мак, Скудная”,
 я размышлял, что жизнь глаз Шерли была невиновностью.
“Лола, Вы имеете те же самые глаза как”
 "Лесть" Ширлай
"Нет"
 "Да"

“Нет, действительно! Вы - большинство красавицы,
 на которую я когда-либо натолкнулся”.
 Внезапно она понизила ее главу и затем, внезапно,
 она захватила мою руку.
Я смотрел на нее и увидел, что ее глаза наполнялись слезами.
 “Я …”, Она боролась за слова...

"Что это?". Я убеждал ее снова говорить. Она нажала мою руку, не говоря ничто


Озеро облаков … Темнота распространилось вокруг США, и туман начал формироваться на поверхности Затвора. От неопределенного расстояния мы увидели проходящую мимо моторную лодку. Лола бормотала,

 “я .. для меня..

” Ее губы дрожали и ее руки, которые были в рудниках, потели. Независимо от того, что это был, я знал, что она никогда не собиралась заканчивать это. Я также знал то, чем это было, что она изо всех сил пыталась сказать мне.

Мичиган …



Я поцеловал ее ночь прежде, чем мы должны были уехать в Штат Огайо. Мы стояли выше С-. Река круиза и была тишина все вокруг нас. Идя к автомобилю она держала меня моей талией и шептала: “я - девственница, помню это”

Лола имела черный мол на ее шее, и это беспокоило ее. Один из ее зубов, четвертый с середины на главном ряду, был искусственным. Девы с юго-запада Америка являются обычно очень красивыми и образными. Лола имела большую часть обоих этих признаков. Всякий раз, когда она говорила о Техасе, ее родине, она использовала к поэтическому воску.


Крутые ветры от Залива Корпус-Кристи … растягивающийся парк банком С-. Антоин. Ну, приедьте в Техас однажды

Она написала поэмы, но никогда не получала их изданный, "Почему Вы не получаете их pubished?” “Я не хочу быть вторым ручным автором,
” плетите кружево, прибыл ее ответ


Лола гордилась американской литературой. Только разговор об этом взволновал ее. Она полагала, что Марк Твен был всемирным самым большим романистом. Однажды, в то время как мы говорили о нем, она расширяла приглашение на меня …

“Пойдем к Миссури” я подчинялся Миссури …
В Ханнибале, мы стояли под гигантской статуей Марка Твен. Река,
сделанная вечным им, текла перед нами.
Лола продолжила ее взволнованную речь на американской литературе.

 Рождество …

Я использовал праздники, чтобы исследовать Лас Вегас. Лола приходила со мной. Она могла n’t выдерживать вид Лас Вегаса и казалось, был очень обеспокоен. Я спрашивал у нее по причине и в тот день, впервые, она говорила о ее отце.

Из Техаса он приехал в Штат Огайо для бизнеса и зарабатывал деньги. Он тратил его все богатство, играя рулетку в Рено и Лас Вегас. Полный нищий, он закончил убивать кого - то и давался высшую меру наказания. Это было днем, который я услышал о Джоне Майлфорде. Его жена была проституткой; дешевое широкое, кто появился по телевидению и по широкоформатному фильму иногда. Когда Лола выросла, ее отец взял ее к Штату Огайо, и она никогда не увидела ее мать снова

Когда мы прошли аркой Рено, Лола наклонялась на моем плече. “Это место разрушило моего отца …,” она хныкала. Она напивалась в тот день. Ее искреннее лицо и щеки поворачивали пыл, красный с высокой температурой спиртных напитков ......,

 она проклинала Невадское государство с произнесенным нечленораздельно языком.


“Вы имеете такой город в Индии?”
 "Нет," я ответил гордо,
"Тогда я также хотел бы приезжать в Индию”
 тем вечером, полностью освобожденный от опьянения ее напитка,
Лола ехала со мной,
на одной из двух арендованных лошадей,
по перенесенным солнцем оттенкам,
когда она спросила меня снова:

“Я не могу также приехать в Индию?”

Я не говорил ничто. “Мы можем жениться?”
 “Я - индус, я не знаю должен ли индус на свободе жениться на христианине”,
 "разве Вы не можете преобразовываться к нашей религии?”
 Я дал ей кривую улыбку.
Я держал это понятие,
что изменение религии для женщины возглавит его к рабству.

Мы остановили при достижении берегов Озера Tahoe. Внезапно она предложила,” Иначе, давайте жить здесь”

Я поворачивал неудобный оттенок. Она чувствовала это и спросила меня,” Вы должны заставить американское гражданство жить здесь?”
 “Я не знаю, что "
 Мое безразличие раздражало ее. Она злоупотребляла и странами, напыщенная речь об индийском и американском гражданстве, об Индии и Америке,

… христианин и индус, Христианство и Индуизм …

 Некоторое время, она походила на безумную женщину.

В то время как мы были в гостинице в столице Аризоны, я сказал ей о моей конъюнктуре. ”Я, возможно, никогда не в состоянии жениться на Вас, моей Лоле. Вы не должны быть разочарованы”.

 “нет, я не разочарован,” сказала она. Но я заметил, что ее голос дрожал.

говоривший ее больше о моих обстоятельствах … вся семья, которая была иждивенцем на мне … бедность дома (если бы это не было для этой стипендии, я не сделал бы это к Америке) И затем, Вы, кто вырос здесь, никогда не могли жить там удобно. Нет никаких больших гостиниц, никакие берега … есть только бедность; только бедность. Она, казалось, не понимала.

Lakhs огромных зданий, которые принадлежали городу Финикса, вынимают распространение перед нами. Оркестр поспешно пел кое-что в искаженной манере. Она смотрела на меня, ошеломленный

“Бедность?”

День, когда Монро Marlyn умер, она приехала в мою комнату. “Наша самая большая звезда была дураком”, она тосковала. Тем не менее лучше, что эти задницы умирают”. И затем, в течение долгого времени, мы говорили о самоубийствах и причинах позади них. Она была убеждена, что все, те, кто совершил самоубийство, были дураками, независимо от того, кем они были или, каковы их причины были

Между, я сказал ей,” В такое время, когда вред становится невыносимым, мы также могли бы сделать тот же самый …”,

 Она затихла внезапно, и минуту спустя она спросила меня, "Сколько дней Вы имеете прежде, чем Вы уезжаете?”

“Три месяца,” я ответил. Позже, много раз, я часто задавался вопросом, что побудило ее задавать мне тот вопрос в тот момент.

За неделю до того, как я должен был уехать, Лола сказала мне,” на этой неделе принадлежит мне. Я планировал бы согласно моей симпатии. Вы лучше слушаете меня.” Я согласился. “Как Вы собираетесь тратить эту неделю?“

.She ответил, что мой вопрос без любого затруднения ”на этой неделе собирается быть нашим медовым месяцем … в Южной Калифорнийской” Лоле,

оставили позади большое благосостояние для нее тетей покойного, и это сделало ее звук плана настолько легким.

Южная Калифорния … знаменитый Голливуд. Широкое распространение тротуаров с оранжевыми деревьями; известное Повысилось стадион Шара. В пиках Lajola, в одном из домов, которые выделились к морю, я узнал это, она говорила мне правду:

Лола Майлфорд была девственницей Когда-нибудь ранее, моя мать написала мне: Они хотят иметь свадьбу, как только Вы возвращаетесь Моя невеста, с которой я вырос, написал мне: Не может ждать, чтобы видеть Вас

В течение той ночи мы два сидели на вашем наружном подоконнике, поэмы Шиваго “Воображают, что я несу вашего ребенка в пределах меня”

 “И если так …?”
“Я буду рождать его,
 правильно?”
 “да, и затем …?”
 “Я подниму его”,
"Поднимают его?”
 “Он вырастет,
чтобы походить на Вас и когда он достигает вашего возраста к тому времени,
я буду очень стар - я убью его”

Я грустил весьма, но тем не менее я спросил ее с улыбкой”
Тогда, почему Вы не можете убить меня теперь непосредственно?”
 “Я не думаю, что я буду в состоянии сделать это”.

 Позже она нажала ее лицо к основанию и кричала, "Это не должно было быть …, все это не должно было быть …”

Ветер взрывался от долины, где кроры цветов Aselia были в расцвете. Тот ветер унес ее волосы небрежно. Я мягко помещал мои руки на ее плечо. Она вставала резко и вытерла ее глаза....

На мгновение, она смотрела на меня пристально. Тогда с возобновленным волнением она поцеловала мои пальцы и сказала: “Простите меня”



Были гигантские размерные Юкки коротколистные, повышающиеся до высоты тридцати ног, перенося огромные букетики. Когда ветры дули, цветы снизились в разногласиях и группах. Я взял фотографию Лолы с цветочной связкой на заднем плане, и она позировала этому улыбающийся красиво...

После того, как я взял ее хватку, которую она бормотала как будто ни к кому:

“я чувствую, что я также мог бы передать ту грубую ошибку”

“Я чувствую, что я также мог бы передать ту грубую ошибку”
 "Что это?"
Я спросил ее “тот Монро Marlyn” звонки миссии Санта-Барбары, звеневшей печально.

Сумрак втекал низко и двери старой церкви, закрытой тихо. Звук церковных колоколов от другой церкви, в которую вползают от расстояния до снега и достигнутый нас. В темноте, с ее главой на моих коленях, Лола спросила меня:

“Разве это не то, что я должен делать?”
 “Не глупый. Проводите меня счастливо”

думал лица различного, на которые я натолкнулся в течение прошлых нескольких дней в Габриэле Мишене и в С-Чарльзе Борнео, стоящем перед Заливом Кармэль. Невесты и женихи вечности. “Вы никогда не должны делать этого. Это - форма жестокости”,

 я сказал ей длинные темные тени, которые скрывались вокруг расторгнутые в тусклом свете долины. Туман покрывал оранжевые деревья. Я вытер влажность от ее щек

В последний день...

 Лола, казалось, была полной энтузиазма. Но я знал, что это была только отговорка. Мы бродили вокруг улиц, пока это не было очень темно. Время от времени она внезапно остановилась бы в углах, где свет не будет достигать и целовать меня. Вечерние клубы становились более шумными

. Мы не говорили. Я чувствовал, что маска Лолы энтузиазма оторвется в любой момент и что она разбила бы.



Это случилось при превращении. Три молодых человека возглавляли бикини одетая женщина к темноте..

Она была выпита и проклинала кого - то неразборчивым голосом:

Золотые воспоминания … Серебряные слезы

“Пойдем,” сказала Лола

Мы продолжили идти, и она изо всех сил пыталась сказать кое-что. После того, как мы шли для когда-нибудь, она спросила меня: “Та глупая женщина пробует забыть некоторое горе, пьющий и whoring, не так ли?”

Ее голос был обрамлен с горем. Я остановил ее и смотрел глубоко в к ее глазам. Они были заставленным.

“Пойдем назад,” сказал я. Мы шли к гостинице. Дверь замыкалась на нас, и мы были один.

Это опаздывало ночью; мы могли почти видеть, что день приблизился

Я сидел на кровати и Лоле, был в моих ногах, на голом этаже. Время от времени она поцеловала бы мои руки мягко или взгляд на мое лицо пристально. И в течение тех моментов, я нахожу трудным полагать, что она была американской женщиной.



Мы разошлись утром. Не собирается быть другая встреча

Позвольте каждому полагать, что другой будет мертвым.

Попрощайтесь с теми губами, которые поцеловали.....