22 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നമ്മുടെ സ്വിഫ്റ്റ് ബഹിരാകാശ ദൂരദർശിനി ഭൂമിയിലേക്ക് തിരിച്ചെത്തി. പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ പൊട്ടിത്തെറികൾ നിരീക്ഷിക്കാനായി 2004 നവംബറിലാണ് നാസ Neil Gehrels Swift Observatory വിക്ഷേപിച്ചത്..!
അന്ന് വെറും രണ്ട് വർഷത്തെ പണിക്ക് വേണ്ടിയാണ് ഇതിനെ വിട്ടത്. പക്ഷേ ശാസ്ത്രലോകത്തിന് വിലപ്പെട്ട വിവരങ്ങൾ സമ്മാനിച്ചുകൊണ്ട് അതിൻ്റെ പ്രവാസ ജീവിതം ഗൾഫ്കാരെ പോലെ 22 വർഷത്തോളം നീണ്ടു.
പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ രീതിയിൽ ഊർജ്ജം പുറത്തു വിടുന്ന Gamma-Ray Bursts എന്ന സംഭവം ആണ് Swift നിരീക്ഷിച്ചിരുന്നത്.
ഇത്തരം സംഭവങ്ങൾ കണ്ടെത്തിയാൽ വളരെ വേഗത്തിൽ അതിന്റെ ദിശയിലേക്ക് തിരിയാനും എക്സ്-റേ, അൾട്രാവയലറ്റ് തുടങ്ങിയ തരംഗദൈർഘ്യങ്ങളിൽ നിരീക്ഷണം നടത്താനും Swift-ന് കഴിയുമായിരുന്നു.
ഇത്രയും വർഷങ്ങൾ കൊണ്ട് 2000 Gamma-Ray പൊട്ടിത്തെറികളും 1400 സൂപ്പർനോവകളും തമോദ്വാരങ്ങൾ നക്ഷത്രങ്ങളെ വിഴുങ്ങുന്നതുമൊക്കെ ഈ ദൂരദർശിനി നിരീക്ഷിച്ചു.
Swift ന്റെ ഭ്രമണപഥത്തിൻ്റെ ഉയരം കുറഞ്ഞതുകൊണ്ടാണ് ഇപ്പൊ നാസ ദൗത്യത്തിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചത്..ഇന്നലെ വൈകിട്ട് ആറ് മണിയോടെ പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് ഏറെക്കുറെ കത്തിത്തീർന്നു. ബാക്കിയുള്ള പൊട്ടും പൊടിയും മാത്രം ഭൂമിയിലെത്തും.
2026 ജൂലൈയിൽ ഈ ദൂരദർശിനിയെ രക്ഷിക്കാൻ Katalyst Space എന്ന സ്വകാര്യ ബഹിരാകാശ കമ്പനിയുടെ LINK എന്ന റോബോട്ടിക് പേടകം വിക്ഷേപിച്ചു. Swift നെ പിടികൂടി ഉയർന്ന ഭ്രമണപഥത്തിലേക്ക് ഉയർത്തുകയായിരുന്നു ലക്ഷ്യം. വിജയിച്ചിരുന്നെങ്കിൽ Swift ന്റെ പ്രവർത്തനകാലം വർഷങ്ങളോളം നീട്ടാൻ കഴിയുമായിരുന്നു.

No comments:
Post a Comment